അദ്ധ്യായം 99: സല്‍സല (പ്രകമ്പനം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം .
إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا
2 ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,
وَأَخْرَجَتِ الْأَرْضُ أَثْقَالَهَا
3 അതിന്‌ എന്തുപറ്റി എന്ന്‌ മനുഷ്യന്‍ പറയുകയും ചെയ്താല്‍.
وَقَالَ الْإِنسَانُ مَا لَهَا
4 അന്നേ ദിവസം അത്‌ (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌.
يَوْمَئِذٍ تُحَدِّثُ أَخْبَارَهَا
5 നിന്‍റെ രക്ഷിതാവ്‌ അതിന്‌ ബോധനം നല്‍കിയത്‌ നിമിത്തം.
بِأَنَّ رَبَّكَ أَوْحَى لَهَا
6 അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക്‌ അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.
يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِّيُرَوْا أَعْمَالَهُمْ
7 അപ്പോള്‍ ആര്‍ ഒരു അണുവിന്‍റെ തൂക്കം നന്‍മചെയ്തിരുന്നുവോ അവനത്‌ കാണും.
فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ
8 ആര്‍ ഒരു അണുവിന്‍റെ തൂക്കം തിന്‍മ ചെയ്തിരുന്നുവോ അവന്‍ അതും കാണും
وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ