അദ്ധ്യായം 100: ആദിയാത് (ഓടുന്നവ)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 കിതച്ചു കൊണ്ട്‌ ഓടുന്നവയും,
وَالْعَادِيَاتِ ضَبْحًا
2 അങ്ങനെ (കുളമ്പ്‌ കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
فَالْمُورِيَاتِ قَدْحًا
3 എന്നിട്ട്‌ പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,
فَالْمُغِيرَاتِ صُبْحًا
4 അന്നേരത്ത്‌ പൊടിപടലം ഇളക്കിവിട്ടവയും
فَأَثَرْنَ بِهِ نَقْعًا
5 അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
فَوَسَطْنَ بِهِ جَمْعًا
6 തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട്‌ നന്ദികെട്ടവന്‍ തന്നെ.
إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ
7 തീര്‍ച്ചയായും അവന്‍ അതിന്ന്‌ സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
وَإِنَّهُ عَلَى ذَلِكَ لَشَهِيدٌ
8 തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ
9 എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത്‌ ഇളക്കിമറിച്ച്‌ പുറത്ത്‌ കൊണ്ട്‌ വരപ്പെടുകയും ,
أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ
10 ഹൃദയങ്ങളിലുള്ളത്‌ വെളിക്ക്‌ കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,
وَحُصِّلَ مَا فِي الصُّدُورِ
11 തീര്‍ച്ചയായും അവരുടെ രക്ഷിതാവ്‌ അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.
إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ