അദ്ധ്യായം 113: ഫലഖ്

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 പറയുക: പുലരിയുടെ രക്ഷിതാവിനോട്‌ ഞാന്‍ ശരണം തേടുന്നു.
قُلْ أَعُوذُ بِرَبِّ الْفَلَقِ
2 അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.
مِن شَرِّ مَا خَلَقَ
3 ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.
وَمِن شَرِّ غَاسِقٍ إِذَا وَقَبَ
4 കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും
وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ
5 അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.
وَمِن شَرِّ حَاسِدٍ إِذَا حَسَدَ