അദ്ധ്യായം 108: കൌഥര്‍‍ (ധാരാളം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
1 തീര്‍ച്ചയായും നിനക്ക്‌ നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.
إِنَّا أَعْطَيْنَاكَ الْكَوْثَرَ
2 ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന്‌ വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.
فَصَلِّ لِرَبِّكَ وَانْحَرْ
3 തീര്‍ച്ചയായും നിന്നോട്‌ വിദ്വേഷം വെച്ച്‌ പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).
إِنَّ شَانِئَكَ هُوَ الأَبْتَرُ