87: അഅ്അലാ (അത്യുന്നതന്‍)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
1 سَبِّحِ اسْمَ رَبِّكَ الْأَعْلَى
സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ)
2 الَّذِي خَلَقَ فَسَوَّىٰ
വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,
3 وَالَّذِي قَدَّرَ فَهَدَىٰ
മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും
4 وَالَّذِي أَخْرَجَ الْمَرْعَىٰ
എന്നിട്ട്‌ അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)
5 فَجَعَلَهُ غُثَاءً أَحْوَىٰ
നിനക്ക്‌ നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.
6 سَنُقْرِئُكَ فَلَا تَنسَىٰ
അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.
7 إِلَّا مَا شَاءَ اللَّهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ
കൂടുതല്‍ എളുപ്പമുള്ളതിലേക്ക്‌ നിനക്ക്‌ നാം സൗകര്യമുണ്ടാക്കിത്തരുന്നതുമാണ്‌.
8 وَنُيَسِّرُكَ لِلْيُسْرَىٰ
അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.
9 فَذَكِّرْ إِن نَّفَعَتِ الذِّكْرَىٰ
ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്‌.
10 سَيَذَّكَّرُ مَن يَخْشَىٰ
ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്‌.
11 وَيَتَجَنَّبُهَا الْأَشْقَى
വലിയ അഗ്നിയില്‍ കടന്ന്‌ എരിയുന്നവനത്രെ അവന്‍
12 الَّذِي يَصْلَى النَّارَ الْكُبْرَىٰ
പിന്നീട്‌ അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.
13 ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ
തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു.
14 قَدْ أَفْلَحَ مَن تَزَكَّىٰ
തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട്‌ നമസ്കരിക്കുകയും (ചെയ്തവന്‍)
15 وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ
പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
16 بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا
പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.
17 وَالْآخِرَةُ خَيْرٌ وَأَبْقَىٰ
തീര്‍ച്ചയായും ഇത്‌ ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്‌.
18 إِنَّ هَـٰذَا لَفِي الصُّحُفِ الْأُولَىٰ
അതായത്‌ ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍
19 صُحُفِ إِبْرَاهِيمَ وَمُوسَىٰ

കുറിപ്പുകൾ: സൂറത്തുൽ അഅ്ലാ (87)

1. അല്ലാഹുവിൻ്റെ പരിശുദ്ധി: "അത്യുന്നതനായ നിൻ്റെ രക്ഷിതാവിൻ്റെ നാമത്തെ നീ പരിശുദ്ധമാക്കുക" (തസ്ബീഹ് ചെയ്യുക) എന്ന കൽപ്പനയോടെയാണ് അധ്യായം തുടങ്ങുന്നത്. ഈ സൂക്തം അവതരിച്ചപ്പോഴാണ് നബി(സ) സുജൂദിൽ 'സുബ്ഹാന റബ്ബിയൽ അഅ്ലാ' എന്ന് ചൊല്ലാൻ നിർദ്ദേശിച്ചതെന്ന് അമാനി തഫ്സീർ വിവരിക്കുന്നു. സൃഷ്ടിക്കുകയും രൂപകൽപ്പന ചെയ്യുകയും സന്തുലിതമാക്കുകയും ചെയ്തവനാണ് അല്ലാഹു.

2. വിസ്മരിക്കാത്ത പാരായണം: പ്രവാചകന് ഖുർആൻ ഓതിക്കൊടുക്കുമെന്നും അല്ലാഹു ഉദ്ദേശിച്ചതല്ലാതെ അദ്ദേഹം അത് മറന്നുപോവില്ലെന്നും അല്ലാഹു ഉറപ്പുനൽകുന്നു. ഇത് പ്രവാചകന് ലഭിച്ച വലിയൊരു അനുഗ്രഹമാണ്. പ്രവാചകത്വത്തിൻ്റെ പ്രബോധനം എളുപ്പമാക്കി കൊടുക്കുമെന്നും ഇതിൽ വാഗ്ദാനമുണ്ട്.

3. ഉൽബോധനം ഉപകരിക്കുന്നവർ: ഉപകാരപ്പെടുന്ന സാഹചര്യങ്ങളിൽ ജനങ്ങളെ ഉപദേശിക്കാൻ അല്ലാഹു കൽപ്പിക്കുന്നു. അല്ലാഹുവിനെ ഭയപ്പെടുന്നവർ ഉപദേശം സ്വീകരിക്കും. എന്നാൽ ഏറ്റവും വലിയ നിർഭാഗ്യവാൻ (ശഖീ) ഉപദേശത്തിൽ നിന്ന് അകന്നുമാറുകയും വലിയ നരകാഗ്നിയിൽ പ്രവേശിക്കുകയും ചെയ്യുമെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

4. വിജയത്തിൻ്റെ വഴി: ആരാണ് വിജയി എന്ന് ഈ അധ്യായം നിർവ്വചിക്കുന്നു: "തൻ്റെ മനസ്സിനെ ശുദ്ധീകരിക്കുകയും, രക്ഷിതാവിൻ്റെ നാമം സ്മരിക്കുകയും, നമസ്കരിക്കുകയും ചെയ്തവൻ തീർച്ചയായും വിജയിച്ചു." ഭൗതിക ജീവിതത്തേക്കാൾ ഉത്തമവും ശാശ്വതവും പരലോക ജീവിതമാണെന്ന് അല്ലാഹു ഇതിൽ ഓർമ്മിപ്പിക്കുന്നു.

5. മുൻവേദങ്ങളിലെ സന്ദേശം: ഈ അധ്യായത്തിൽ പറയുന്ന കാര്യങ്ങൾ പുതിയതല്ലെന്നും മുൻപ് കഴിഞ്ഞുപോയ ഇബ്രാഹീം നബിയുടെയും മൂസാ നബിയുടെയും ഏടുകളിൽ (സുഹുഫുകളിൽ) ഉള്ളതുതന്നെയാണെന്നും പറഞ്ഞുകൊണ്ട് അധ്യായം അവസാനിക്കുന്നു. എല്ലാ പ്രവാചകന്മാരും ഒരേ സത്യത്തിലേക്കാണ് ക്ഷണിച്ചതെന്ന് അമാനി തഫ്സീർ അടിവരയിടുന്നു.