എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?
1 عَمَّ يَتَسَاءَلُونَ
ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.
2 عَنِ النَّبَإِ الْعَظِيمِ
അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.
3 الَّذِي هُمْ فِيهِ مُخْتَلِفُونَ
നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
4 كَلَّا سَيَعْلَمُونَ
വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
5 ثُمَّ كَلَّا سَيَعْلَمُونَ
ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?
6 أَلَمْ نَجْعَلِ الْأَرْضَ مِهَادًا
പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)
7 وَالْجِبَالَ أَوْتَادًا
നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
8 وَخَلَقْنَاكُمْ أَزْوَاجًا
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.
9 وَجَعَلْنَا نَوْمَكُمْ سُبَاتًا
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,
10 وَجَعَلْنَا اللَّيْلَ لِبَاسًا
പകലിനെ നാം ജീവസന്ധാരണ വേളയാക്കുകയും ചെയ്തിരിക്കുന്നു.
11 وَجَعَلْنَا النَّهَارَ مَعَاشًا
നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും
12 وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا
കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.
13 وَجَعَلْنَا سِرَاجًا وَهَّاجًا
കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.
14 وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا
അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.
15 لِّنُخْرِجَ بِهِ حَبًّا وَنَبَاتًا
ഇടതൂര്‍ന്ന തോട്ടങ്ങളും
16 وَجَنَّاتٍ أَلْفَافًا
തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.
17 إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا
അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.
18 يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا
ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും.
19 وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.
20 وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا
തീർച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.
21 إِنَّ جَهَنَّمَ كَانَتْ مِرْصَادًا
അതിക്രമകാരികൾക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.
22 لِّلطَّاغِينَ مَآبًا
അവർ അതിൽ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.
23 لَّابِثِينَ فِيهَا أَحْقَابًا
കുളിർമയോ കുടിനീരോ അവർ അവിടെ ആസ്വദിക്കുകയില്ല.
24 لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ
25 إِلَّا حَمِيمًا وَغَسَّاقًا
അനുയോജ്യമായ പ്രതിഫലമത്രെ അത്.
26 جَزَاءً وِفَاقًا
തീർച്ചയായും അവർ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
27 إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا
നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ തീർത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.
28 وَكَذَّبُوا بِآيَاتِنَا كِذَّابًا
ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.
29 وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا
അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീർച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും
വർദ്ധിപ്പിച്ചു തരികയില്ല.
30 فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا
തീർച്ചയായും സൂക്ഷ്മത പാലിച്ചവർക്ക് വിജയമുണ്ട്.
31 إِنَّ لِلْمُتَّقِينَ مَفَازًا
അതായത് (സ്വർഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,
32 حَدَائِقَ وَأَعْنَابًا
തുടുത്ത മാർവിടമുള്ള സമപ്രായക്കാരായ തരുണികളും.
33 وَكَوَاعِبَ أَتْرَابًا
നിറഞ്ഞ പാനപാത്രങ്ങളും.
34 وَكَأْسًا دِهَاقًا
അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാർത്തയോ അവർ കേൾക്കുകയില്ല.
35 لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا
(അത്) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.
36 جَزَاءً مِّن رَّبِّكَ عَطَاءً حِسَابًا
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം)
അവനുമായി സംഭാഷണത്തില്‍ ഏർപെടാന്‍ അവർക്കു സാധിക്കുകയില്ല.
37 رَّبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرَّحْمَـٰنِ ۖ
لَا يَمْلِكُونَ مِنْهُ خِطَابًا
റൂഹും മലക്കുകളും അണിയായി നിൽക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നൽകിയിട്ടുള്ളവനും സത്യം
പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.
38 يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا ۖ لَّا
يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَـٰنُ وَقَالَ صَوَابًا
അതത്രെ യഥാർത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള
മടക്കത്തിന്‍റെ മാർഗം അവന്‍ സ്വീകരിക്കട്ടെ.
39 ذَٰلِكَ الْيَوْمُ الْحَقُّ ۖ فَمَن شَاءَ اتَّخَذَ إِلَىٰ رَبِّهِ
مَآبًا
ആസന്നമായ ഒരു ശിക്ഷയെപ്പറ്റി തീർച്ചയായും നിങ്ങൾക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍
തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര
നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.
40 إِنَّا أَنذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ الْمَرْءُ
مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا