പരിശുദ്ധ ഖുര്‍ആന്‍

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 114 നാസ് (ജനങ്ങള്‍)

Back Home Up

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. പറയുക: മനുഷ്യരുടെ രക്ഷിതാവിനോട്‌ ഞാന്‍ ശരണം തേടുന്നു.

  2. മനുഷ്യരുടെ രാജാവിനോട്‌.

  3. മനുഷ്യരുടെ ദൈവത്തോട്‌.

  4. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.

  5. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.

  6. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 114 നാസ് (ജനങ്ങള്‍)