പരിശുദ്ധ ഖുര്‍ആന്‍

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 101 അല്‍ ഖാരിഅ

Back Home Up Next

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

 1. ഭയങ്കരമായ ആ സംഭവം.

 2. ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

 3. ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?

 4. മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

 5. പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും

 6. അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ

 7. അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.

 8. എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ

 9. അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.

 10. ഹാവിയഃ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?

 11. ചൂടേറിയ നരകാഗ്നിയത്രെ അത്‌.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 101 അല്‍ ഖാരിഅ