3 അവര്‍ വിശ്വാസികളാകാത്തതിന്‍റെ
പേരില്‍ നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം.
4 എന്നാല്‍ നാം ഉദ്ദേശിക്കുന്ന പക്ഷം
അവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു ദൃഷ്ടാന്തം
ഇറക്കികൊടുക്കുന്നതാണ്. അന്നേരം അവരുടെ പിരടികള്‍ അതിന്ന്
കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യും.
5 പരമകാരുണികന്‍റെ പക്കല്‍ നിന്ന്
ഏതൊരു പുതിയ ഉല്‍ബോധനം വന്നെത്തുമ്പോഴും അവര്‍ അതില്‍നിന്ന്
തിരിഞ്ഞുകളയുന്നവരാകാതിരുന്നിട്ടില്ല.
10 നിന്‍റെ രക്ഷിതാവ് മൂസായെ
വിളിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ,) നീ ആ
അക്രമികളായ ജനങ്ങളുടെ അടുത്തേക്ക് ചെല്ലുക;
11 അതായത്, ഫിര്‍ഔന്‍റെ ജനതയുടെ
അടുക്കലേക്ക്. അവര്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (എന്നു ചോദിക്കുക).
12 അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ,
അവര്‍ എന്നെ നിഷേധിച്ചു തള്ളുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
13 എന്‍റെ ഹൃദയം ഞെരുങ്ങിപ്പോകും.
എന്‍റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാല്‍ ഹാറൂന്ന് കൂടി നീ സന്ദേശം
അയക്കേണമേ.
14 അവര്‍ക്ക് എന്‍റെ പേരില്‍ ഒരു
കുറ്റം ആരോപിക്കാനുമുണ്ട്. അതിനാല്‍ അവര്‍ എന്നെ കൊന്നേക്കുമെന്ന്
ഞാന്‍ ഭയപ്പെടുന്നു.
15 അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല,
നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക
തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്
17 ഇസ്രായീല്‍ സന്തതികളെ
ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്
18 അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു:
കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍
വളര്‍ത്തിയില്ലേ? നിന്‍റെ ആയുസ്സില്‍ കുറെ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍
നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്
19 നീ ചെയ്ത നിന്‍റെ ആ(ദുഷ്)
പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി നീ നന്ദികെട്ടവരുടെ
കൂട്ടത്തില്‍തന്നെയാകുന്നു
20 അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍
അന്ന് അത് ചെയ്യുകയുണ്ടായി എന്നാല്‍ ഞാന്‍ പിഴവ് പറ്റിയവരുടെ
കൂട്ടത്തിലായിരുന്നു
21 അങ്ങനെ നിങ്ങളെപ്പറ്റി ഭയം
തോന്നിയപ്പോള്‍ ഞാന്‍ നിങ്ങളില്‍നിന്ന് ഓടിപ്പോയി അനന്തരം എന്‍റെ
രക്ഷിതാവ് എനിക്ക് തത്വജ്ഞാനം നല്‍കുകയും, അവന്‍ എന്നെ ദൂതന്‍മാരില്‍
ഒരാളാക്കുകയും ചെയ്തു
22 എനിക്ക് നീ ചെയ്തു തന്നതായി നീ
എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്രായീല്‍സന്തതികളെ നീ അടിമകളാക്കി
വെച്ചതിനാല്‍ ഉണ്ടായതത്രെ
23 ഫിര്‍ഔന്‍ പറഞ്ഞു: എന്താണ് ഈ
ലോകരക്ഷിതാവ് എന്ന് പറയുന്നത്?
24 അദ്ദേഹം (മൂസാ) പറഞ്ഞു:
ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാകുന്നു
നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍
25 അവന്‍ (ഫിര്‍ഔന്‍) തന്‍റെ
ചുറ്റുമുള്ളവരോട് പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു
കേള്‍ക്കുന്നില്ലേ?
26 അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ
രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെ രക്ഷിതാവുമത്രെ (അവന്‍)
27 അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു:
നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ
തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്
28 അദ്ദേഹം (മൂസാ) പറഞ്ഞു:
ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും
അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ (അവന്‍) നിങ്ങള്‍ ചിന്തിച്ചു
മനസ്സിലാക്കുന്നവരാണെങ്കില്‍
29 അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു:
ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും
നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്
30 അദ്ദേഹം (മൂസാ) പറഞ്ഞു: സ്പഷ്ടമായ
എന്തെങ്കിലും തെളിവു ഞാന്‍ നിനക്ക് കൊണ്ടു വന്നു കാണിച്ചാലും (നീ
സമ്മതിക്കുകയില്ലേ?)
31 അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു:
എന്നാല്‍ നീ അത് കൊണ്ട് വരിക നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍
32 അപ്പോള്‍ അദ്ദേഹം (മൂസാ) തന്‍റെ
വടി താഴെയിട്ടു അപ്പോഴതാ അത് പ്രത്യക്ഷമായ ഒരു സര്‍പ്പമായി മാറുന്നു
33 അദ്ദേഹം തന്‍റെ കൈ
പുറത്തേക്കെടുക്കുകയും ചെയ്തു അപ്പോഴതാ അത് കാണികള്‍ക്ക്
വെള്ളനിറമാകുന്നു
34 തന്‍റെ ചുറ്റുമുള്ള
പ്രമുഖന്‍മാരോട് അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: തീര്‍ച്ചയായും ഇവന്‍
വിവരമുള്ള ഒരു ജാലവിദ്യക്കാരന്‍ തന്നെയാണ്
47 അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
48 അതായത് മൂസായുടെയും ഹാറൂന്‍റെയും
രക്ഷിതാവില്‍
49 അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍
നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍
വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക് ജാലവിദ്യ
പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ് വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും,
തീര്‍ച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലകളും എതിര്‍
വശങ്ങളില്‍നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവന്‍
ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്
50 അവര്‍ പറഞ്ഞു: കുഴപ്പമില്ല
തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക്
മടങ്ങിപ്പോകുന്നവരാകുന്നു
51 ഞങ്ങള്‍ ആദ്യമായി
വിശ്വസിച്ചവരായതിനാല്‍ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളുടെ രക്ഷിതാവ്
ഞങ്ങള്‍ക്ക് പൊറുത്തുതരുമെന്ന് ഞങ്ങള്‍ ആശിക്കുന്നു
52 മൂസായ്ക്ക് നാം ബോധനം നല്‍കി:
എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ നീ പുറപ്പെട്ടുകൊള്ളുക
തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്
53 അപ്പോള്‍ ഫിര്‍ഔന്‍ ആളുകളെ
വിളിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്‍മാരെ അയച്ചു
54 തീര്‍ച്ചയായും ഇവര്‍ കുറച്ച്
പേര്‍ മാത്രമുള്ള ഒരു സംഘമാകുന്നു
55 തീര്‍ച്ചയായും അവര്‍ നമ്മെ അരിശം
കൊള്ളിക്കുന്നവരാകുന്നു
56 തീര്‍ച്ചയായും നാം സംഘടിതരും
ജാഗരൂകരുമാകുന്നു (എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിര്‍ഔന്‍
നിര്‍ദേശിച്ചത്)
57 അങ്ങനെ തോട്ടങ്ങളില്‍നിന്നും
നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി
59 അപ്രകാരമത്രെ (നമ്മുടെ നടപടി)
അതൊക്കെ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും
ചെയ്തു
60 എന്നിട്ട് അവര്‍ (ഫിര്‍ഔനും
സംഘവും) ഉദയവേളയില്‍ അവരുടെ (ഇസ്രായീല്യരുടെ) പിന്നാലെ ചെന്നു
61 അങ്ങനെ രണ്ട് സംഘവും പരസ്പരം
കണ്ടപ്പോള്‍ മൂസായുടെ അനുചരന്‍മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം
പിടിയിലകപ്പെടാന്‍ പോകുകയാണ്
62 അദ്ദേഹം (മൂസാ) പറഞ്ഞു:
ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട് അവന്‍
എനിക്ക് വഴി കാണിച്ചുതരും
63 അപ്പോള്‍ നാം മൂസായ്ക്ക് ബോധനം
നല്‍കി; നീ നിന്‍റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന് അങ്ങനെ അത്
(കടല്‍ ) പിളരുകയും എന്നിട്ട് (വെള്ളത്തിന്‍റെ) ഓരോ പിളർപ്പും വലിയ
പര്‍വ്വതം പോലെ ആയിത്തീരുകയും ചെയ്തു
64 മറ്റവരെ (ഫിര്‍ഔന്‍റെ പക്ഷം) യും
നാം അതിന്‍റെ അടുത്തെത്തിക്കുകയുണ്ടായി
65 മൂസായെയും
അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി
66 പിന്നെ മറ്റവരെ നാം മുക്കി
നശിപ്പിച്ചു
67 തീര്‍ച്ചയായും അതില്‍
(സത്യനിഷേധികള്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും
വിശ്വസിക്കുന്നവരായില്ല
68 തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്
തന്നെയാണ് പ്രതാപിയും കരുണാനിധിയും
69 ഇബ്രാഹീമിന്‍റെ വൃത്താന്തവും
അവര്‍ക്ക് നീ വായിച്ചുകേള്‍പിക്കുക
70 അതായത് നിങ്ങള്‍ എന്തൊന്നിനെയാണ്
ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്‍റെ പിതാവിനോടും, തന്‍റെ
ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം
71 അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില
വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു
72 അദ്ദേഹം പറഞ്ഞു: നിങ്ങള്‍
പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ?
130 നിങ്ങള്‍ ബലം
പ്രയോഗിക്കുകയാണെങ്കില്‍ നിഷ്ഠൂരന്മാരായിക്കൊണ്ടാണ് നിങ്ങള്‍ ബലം
പ്രയോഗിക്കുന്നു
131 ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ
സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക
132 നിങ്ങള്‍ക്ക് തന്നെ അറിയാവുന്നവ
(സുഖസൗകര്യങ്ങൾ) മുഖേന നിങ്ങളെ സഹായിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുക
133 കന്നുകാലികളും സന്താനങ്ങളും മുഖേന
അവന്‍ നിങ്ങളെ സഹായിച്ചിരിക്കുന്നു
134 തോട്ടങ്ങളും അരുവികളും മുഖേനയും
135 നിങ്ങളുടെ കാര്യത്തില്‍
ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു
136 അവര്‍ പറഞ്ഞു: നീ ഉപദേശം
നല്‍കിയാലും, ഉപദേശിക്കുന്നവരുടെ കൂട്ടത്തില്‍ ആയില്ലെങ്കിലും ഞങ്ങളെ
സംബന്ധിച്ചിടത്തോളം സമമാകുന്നു
137 ഇത് പൂര്‍വ്വികന്‍മാരുടെ
സമ്പ്രദായം തന്നെയാകുന്നു
138 ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ല
139 അങ്ങനെ അവര്‍ അദ്ദേഹത്തെ
നിഷേധിച്ചു തള്ളുകയും, അതിനാല്‍ നാം അവരെ നശിപ്പിക്കുകയും ചെയ്തു
തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍
അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല
184 നിങ്ങളെയും പൂര്‍വ്വതലമുറകളെയും
സൃഷ്ടിച്ചവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
185 അവര്‍ പറഞ്ഞു: നീ മാരണം
ബാധിച്ചവരില്‍ ഒരാള്‍ മാത്രമാകുന്നു
186 നീ ഞങ്ങളെപ്പോലെയുള്ള ഒരു
മനുഷ്യന്‍ മാത്രമാകുന്നു തീര്‍ച്ചയായും നീ
വ്യാജവാദികളില്‍പെട്ടവനാണെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്
187 അതുകൊണ്ട് നീ
സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ആകാശത്ത് നിന്നുള്ള കഷ്ണങ്ങള്‍
ഞങ്ങളുടെ മേല്‍ നീ വീഴ്ത്തുക
188 അദ്ദേഹം പറഞ്ഞു; നിങ്ങള്‍
പ്രവര്‍ത്തിക്കുന്നതിനെ പറ്റി എന്‍റെ രക്ഷിതാവ് നല്ലവണ്ണം
അറിയുന്നവനാകുന്നു
189 അങ്ങനെ അവര്‍ അദ്ദേഹത്തെ
നിഷേധിച്ചു തള്ളി അതിനാല്‍ മേഘത്തണല്‍ മൂടിയ ദിവസത്തെ ശിക്ഷ അവരെ
പിടികൂടി തീര്‍ച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ
തന്നെയായിരുന്നു
190 തീര്‍ച്ചയായും അതില്‍
(മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും
വിശ്വസിക്കുന്നവരായില്ല
1. പ്രവാചകന്മാരുടെ ദൗത്യം:
മൂസാ, ഹാറൂൺ, ഇബ്രാഹീം, നൂഹ്, ഹൂദ്, സ്വാലിഹ്, ലൂഥ്, ശുഐബ് (അ) തുടങ്ങിയ
പ്രവാചകന്മാരുടെ ചരിത്രം ഇതിൽ ആവർത്തിക്കുന്നു. അവരെല്ലാം തങ്ങളുടെ
ജനതയോട് ഒരേപോലെ പറഞ്ഞ കാര്യം "നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക, എന്നെ
അനുസരിക്കുക" എന്നതാണെന്ന് അമാനി തഫ്സീർ ചൂണ്ടിക്കാണിക്കുന്നു.
2. മൂസാ നബിയും കടൽ പിളർന്നതും:
ഫിർഔനിൻ്റെ സൈന്യം പിന്തുടർന്നപ്പോൾ അല്ലാഹുവിൻ്റെ കൽപ്പനയാൽ മൂസാ നബി
തന്റെ വടി കൊണ്ട് കടലിൽ അടിക്കുകയും കടൽ പിളർന്ന് വിശ്വാസികൾക്ക്
വഴിയൊരുങ്ങുകയും ചെയ്ത അത്ഭുത സംഭവം ഈ അധ്യായത്തിൽ വിവരിക്കുന്നു.
3. ഖുർആൻ്റെ അവതരണം:
ഖുർആൻ ലോകരക്ഷിതാവ് അവതരിപ്പിച്ചതാണെന്നും, വിശ്വസ്തനായ ആത്മാവ്
(ജിബ്‌രീൽ അലൈഹിസ്സലാം) വഴിയാണ് ഇത് പ്രവാചകന്റെ ഹൃദയത്തിൽ എത്തിയതെന്നും
ഈ അധ്യായം അടിവരയിടുന്നു.
4. കവികൾ (ശുഅറാഅ്):
ഈ അധ്യായത്തിന്റെ അവസാനത്തിൽ കവികളെക്കുറിച്ച് പരാമർശിക്കുന്നു.
ലക്ഷ്യമില്ലാതെ എല്ലാ താഴ്വരകളിലും അലഞ്ഞുനടക്കുന്ന കവികളെയല്ല
വിശ്വാസികൾ പിന്തുടരേണ്ടതെന്നും, സത്യവിശ്വാസം ഉൾക്കൊള്ളുകയും നന്മ
പ്രവർത്തിക്കുകയും ചെയ്യുന്ന കവികൾ അതിൽ നിന്ന് വിഭിന്നരാണെന്നും അല്ലാഹു
വ്യക്തമാക്കുന്നു.