69: ഹാഖ (യഥാര്‍ത്ഥ സംഭവം)

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
ആ യഥാര്‍ത്ഥ സംഭവം!
1 الْحَاقَّةُ
എന്താണ്‌ ആ യഥാര്‍ത്ഥ സംഭവം?
2 مَا الْحَاقَّةُ
ആ യഥാര്‍ത്ഥ സംഭവം എന്താണെന്ന്‌ നിനക്കെന്തറിയാം?
3 وَمَا أَدْرَاكَ مَا الْحَاقَّةُ
ഥമൂദ്‌ സമുദായവും ആദ്‌ സമുദായവും ആ ഭയങ്കര സംഭവത്തെ നിഷേധിച്ചു കളഞ്ഞു.
4 كَذَّبَتْ ثَمُودُ وَعَادٌ بِالْقَارِعَةِ
എന്നാല്‍ ഥമൂദ്‌ സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു.
5 فَأَمَّا ثَمُودُ فَأُهْلِكُوا بِالطَّاغِيَةِ
എന്നാല്‍ ആദ്‌ സമുദായം, ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റ്‌ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു.
6 وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ
തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത്‌ (കാറ്റ്‌) അവരുടെ നേര്‍ക്ക്‌ അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈന്തപ്പനത്തടികൾ പോലെ ആ കാറ്റിൽ ജനങ്ങൾ വീണുകിടക്കുന്നതായി നിനക്ക് കാണാം.
7 سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ
ഇനി അവരുടെതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ?
8 فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ
ഫിര്‍ഔനും, അവന്‍റെ മുമ്പുള്ളവരും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളും തെറ്റായ പ്രവര്‍ത്തനം കൊണ്ടു വന്നു.
9 وَجَاءَ فِرْعَوْنُ وَمَن قَبْلَهُ وَالْمُؤْتَفِكَاتُ بِالْخَاطِئَةِ
അവര്‍ അവരുടെ രക്ഷിതാവിന്‍റെ ദൂതനെ ധിക്കരിക്കുകയും, അപ്പോള്‍ അവന്‍ അവരെ ശക്തിയേറിയ ഒരു പിടുത്തം പിടിക്കുകയും ചെയ്തു.
10 فَعَصَوْا رَسُولَ رَبِّهِمْ فَأَخَذَهُمْ أَخْذَةً رَّابِيَةً
തീര്‍ച്ചയായും നാം, വെള്ളം അതിരുകവിഞ്ഞ സമയത്ത്‌ നിങ്ങളെ കപ്പലില്‍ കയറ്റി രക്ഷിക്കുകയുണ്ടായി.
11 إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ
നിങ്ങള്‍ക്ക്‌ നാം അതൊരു സ്മരണയാക്കുവാനും ശ്രദ്ധിച്ചു മനസ്സിലാക്കുന്ന കാതുകള്‍ അത്‌ ശ്രദ്ധിച്ചു മനസ്സിലാക്കുവാനും വേണ്ടി.
12 لِنَجْعَلَهَا لَكُمْ تَذْكِرَةً وَتَعِيَهَا أُذُنٌ وَاعِيَةٌ
കാഹളത്തില്‍ ഒരു ഊത്ത്‌ ഊതപ്പെട്ടാല്‍,
13 فَإِذَا نُفِخَ فِي الصُّورِ نَفْخَةٌ وَاحِدَةٌ
ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട്‌ അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന്‌ വിധേയമാക്കപ്പെടുകയും ചെയ്താല്‍!
14 وَحُمِلَتِ الْأَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَاحِدَةً
അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി.
15 فَيَوْمَئِذٍ وَقَعَتِ الْوَاقِعَةُ
ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന്‌ അത്‌ ദുര്‍ബലമായിരിക്കും.
16 وَانشَقَّتِ السَّمَاءُ فَهِيَ يَوْمَئِذٍ وَاهِيَةٌ
മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌.
17 وَالْمَلَكُ عَلَىٰ أَرْجَائِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ
അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്‌. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന്‌ മറഞ്ഞു പോകുന്നതകല്ല.
18 يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ
എന്നാല്‍ വലതുകൈയില്‍ തന്‍റെ രേഖ നല്‍കപ്പെട്ടവന്‍ പറയും: ഇതാ എന്‍റെ ഗ്രന്ഥം വായിച്ചുനോക്കൂ.
19 فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ
തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ എന്‍റെ വിചാരണയെ നേരിടേണ്ടി വരുമെന്ന്‌.
20 إِنِّي ظَنَنتُ أَنِّي مُلَاقٍ حِسَابِيَهْ
അതിനാല്‍ അവന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു.
21 فَهُوَ فِي عِيشَةٍ رَّاضِيَةٍ
ഉന്നതമായ സ്വര്‍ഗത്തില്‍.
22 فِي جَنَّةٍ عَالِيَةٍ
അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.
23 قُطُوفُهَا دَانِيَةٌ
കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്‍റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. (എന്ന്‌ അവരോട്‌ പറയപ്പെടും.)
24 كُلُوا وَاشْرَبُوا هَنِيئًا بِمَا أَسْلَفْتُمْ فِي الْأَيَّامِ الْخَالِيَةِ
എന്നാല്‍ ഇടതു കയ്യില്‍ ഗ്രന്ഥം നല്‍കപ്പെട്ടവനാകട്ടെ ഇപ്രകാരം പറയുന്നതാണ്‌. ഹാ! എന്‍റെ ഗ്രന്ഥം എനിക്ക്‌ നല്‍കപ്പെടാതിരുന്നെങ്കില്‍,
25 وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ
എന്‍റെ വിചാരണ എന്താണെന്ന്‌ ഞാന്‍ അറിയാതിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു.)
26 وَلَمْ أَدْرِ مَا حِسَابِيَهْ
അത്‌ (മരണം) എല്ലാം അവസാനിപ്പിക്കുന്നതായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നു!)
27 يَا لَيْتَهَا كَانَتِ الْقَاضِيَةَ
എന്‍റെ ധനം എനിക്ക്‌ പ്രയോജനപ്പെട്ടില്ല.
28 مَا أَغْنَىٰ عَنِّي مَالِيَهْ ۜ
എന്‍റെ അധികാരം എന്നില്‍ നിന്ന്‌ നഷ്ടപ്പെട്ടുപോയി.
29 هَلَكَ عَنِّي سُلْطَانِيَهْ
(അപ്പോള്‍ ഇപ്രകാരം കല്‍പനയുണ്ടാകും:) നിങ്ങള്‍ അവനെ പിടിച്ച്‌ ബന്ധനത്തിലിടൂ.
30 خُذُوهُ فَغُلُّوهُ
പിന്നെ അവനെ നിങ്ങള്‍ ജ്വലിക്കുന്ന നരകത്തില്‍ പ്രവേശിപ്പിക്കൂ.
31 ثُمَّ الْجَحِيمَ صَلُّوهُ
പിന്നെ, എഴുപത്‌ മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ.
32 ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعًا فَاسْلُكُوهُ
തീര്‍ച്ചയായും അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല.
33 إِنَّهُ كَانَ لَا يُؤْمِنُ بِاللَّهِ الْعَظِيمِ
സാധുവിന്‌ ഭക്ഷണം കൊടുക്കുവാന്‍ അവന്‍ പ്രോത്സാഹിപ്പിച്ചിരുന്നുമില്ല.
34 وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ
അതിനാല്‍ ഇന്ന്‌ ഇവിടെ അവന്ന്‌ ഒരു ഉറ്റബന്ധുവുമില്ല.
35 فَلَيْسَ لَهُ الْيَوْمَ هَاهُنَا حَمِيمٌ
ദുര്‍നീരുകള്‍ ഒലിച്ചു കൂടിയതില്‍ നിന്നല്ലാതെ മറ്റു ആഹാരവുമില്ല.
36 وَلَا طَعَامٌ إِلَّا مِنْ غِسْلِينٍ
തെറ്റുകാരല്ലാതെ അതു ഭക്ഷിക്കുകയില്ല.
37 لَّا يَأْكُلُهُ إِلَّا الْخَاطِئُونَ
എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട്‌ ഞാന്‍ സത്യം ചെയ്ത്‌ പറയുന്നു:
38 فَلَا أُقْسِمُ بِمَا تُبْصِرُونَ
നിങ്ങള്‍ കാണാത്തവയെക്കൊണ്ടും
39 وَمَا لَا تُبْصِرُونَ
തീര്‍ച്ചയായും ഇത്‌ മാന്യനായ ഒരു ദൂതന്‍റെ വാക്കു തന്നെയാകുന്നു.
40 إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ
ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ.
41 وَمَا هُوَ بِقَوْلِ شَاعِرٍ ۚ قَلِيلًا مَّا تُؤْمِنُونَ
ഒരു ജ്യോത്സ്യന്‍റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.
42 وَلَا بِقَوْلِ كَاهِنٍ ۚ قَلِيلًا مَّا تَذَكَّرُونَ
ഇത്‌ ലോകരക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതാകുന്നു.
43 تَنزِيلٌ مِّن رَّبِّ الْعَالَمِينَ
നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍
44 وَلَوْ تَقَوَّلَ عَلَيْنَا بَعْضَ الْأَقَاوِيلِ
അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും,
45 لَأَخَذْنَا مِنْهُ بِالْيَمِينِ
എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.
46 ثُمَّ لَقَطَعْنَا مِنْهُ الْوَتِينَ
അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന്‌ (ശിക്ഷയെ) തടയാനാവില്ല.
47 فَمَا مِنكُم مِّنْ أَحَدٍ عَنْهُ حَاجِزِينَ
തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) ഭയഭക്തിയുള്ളവര്‍ക്ക്‌ ഒരു ഉല്‍ബോധനമാകുന്നു.
48 وَإِنَّهُ لَتَذْكِرَةٌ لِّلْمُتَّقِينَ
തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ (ഇതിനെ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന്‌ നമുക്കറിയാം.
49 وَإِنَّا لَنَعْلَمُ أَنَّ مِنكُم مُّمكَذِّبِينَ
തീര്‍ച്ചയായും ഇത്‌ സത്യനിഷേധികള്‍ക്ക്‌ ഖേദത്തിന്‌ കാരണവുമാകുന്നു.
50 وَإِنَّهُ لَحَسْرَةٌ عَلَى الْكَافِرِينَ
തീര്‍ച്ചയായും ഇത്‌ ദൃഢമായ യാഥാര്‍ത്ഥ്യമാകുന്നു.
51 وَإِنَّهُ لَحَقُّ الْيَقِينِ
അതിനാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ പ്രകീര്‍ത്തിക്കുക.
52 فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ

കുറിപ്പുകൾ: സൂറത്തുൽ ഹാഖ (69)

1. അൽ-ഹാഖ (യാഥാർത്ഥ്യം): 'ഹാഖ' എന്നാൽ തീർച്ചയായും സംഭവിക്കുന്നത് എന്നാണ് അർത്ഥം. അന്ത്യദിനം അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണെന്ന് ഉറപ്പിക്കാനാണ് അല്ലാഹു ഈ പേര് ഉപയോഗിച്ചത്. സത്യത്തെ നിഷേധിച്ച സമൂഹങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് ചിന്തിക്കാൻ ഈ അധ്യായം പ്രേരിപ്പിക്കുന്നുവെന്ന് അമാനി തഫ്സീർ വിവരിക്കുന്നു.

2. പൂർവ്വ സമുദായങ്ങളുടെ വിനാശം: ഥമൂദ്, ആദ് ഗോത്രങ്ങളുടെയും ഫിർഔൻ്റെയും ലൂത്ത് നബിയുടെ ജനതയുടെയും തകർച്ചയെക്കുറിച്ച് ഇതിൽ വിവരിക്കുന്നു. ആദ് ജനതയെ തുടർച്ചയായ ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനിന്ന കൊടുങ്കാറ്റിലൂടെ നശിപ്പിച്ചു. അവർ വീണുകിടക്കുന്നത് കടപുഴകി വീണ ഈന്തപ്പനത്തടികൾ പോലെയായിരുന്നുവെന്ന് ഖുർആൻ വർണ്ണിക്കുന്നു.

3. കർമ്മരേഖയുടെ വിതരണം: പരലോകത്ത് മനുഷ്യർ രണ്ട് വിഭാഗമായിരിക്കും. തൻ്റെ കർമ്മരേഖ (അമൽ നാമ) വലതുകൈയ്യിൽ ലഭിക്കുന്നവർ സന്തോഷത്തോടെ അത് മറ്റുള്ളവരെ കാണിക്കും. എന്നാൽ ഇടതുകൈയ്യിൽ ലഭിക്കുന്നവർ "എൻ്റെ രേഖ എനിക്ക് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ എത്ര നന്നായേനെ" എന്ന് വിലപിക്കുമെന്ന് ചെറിയമുണ്ടം വിവർത്തനത്തിൽ വ്യക്തമാക്കുന്നു.

4. നരകശിക്ഷയുടെ കാഠിന്യം: സത്യനിഷേധികളെ എഴുപത് മുഴം നീളമുള്ള ചങ്ങലയിൽ ബന്ധിക്കുമെന്നും അവർക്ക് നരകത്തിലെ ചലമല്ലാതെ (ഗിസ്‌ലീൻ) മറ്റൊരു ഭക്ഷണവുമുണ്ടാകില്ലെന്നും അല്ലാഹു താക്കീത് ചെയ്യുന്നു. പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കാത്തവർക്കുള്ള ശിക്ഷയാണിതെന്ന് ഖുർആൻ ഓർമ്മിപ്പിക്കുന്നു.

5. ഖുർആൻ്റെ അന്യൂനത: ഖുർആൻ ഒരു കവിയുടേയോ ജ്യോത്സ്യൻ്റേയോ വാക്കല്ല, മറിച്ച് പ്രപഞ്ചനാ