സത്യവിശ്വാസികള്‍ ഭാഗ്യവാന്‍മാര്‍

വിഷയ വിവരം

മന്‍സൂര്‍ ബിന്‍ കാസിം

Share

Back Home Next

بسم الله الرحمن الرحيم

1. ദൈവം എന്ന ശക്തിയുണ്ടോ?

ശാസ്ത്രത്തിന്‌ ലഭ്യമായ വിവരങ്ങളനുസരിച്ച്‌, ഏതാണ്ട്‌ 1370 കോടി വര്‍ഷം മുമ്പാണത്രെ, ഈ പ്രപഞ്ചത്തിന്റെ ജനനം! നാം അധിവസിക്കുന്ന ഭൂമിയുള്‍പ്പെ ടെ ഒന്‍പത്‌ ഗ്രഹങ്ങളും, അവ വലംവെയ്ക്കുന്ന സൂര്യനും അടങ്ങുന്ന 'സൌരയൂഥം' എന്ന കുടുംബം, 'ആകാശഗംഗ' എന്ന ഗ്യാലക്സിയിലെ ചെറിയൊരു കുടുംബം മാത്രം. സൂര്യനെപ്പോലെയുള്ള ഇരുപതിനായിരം കോടിയിലേറെ നക്ഷത്രങ്ങളുണ്ട്‌ നമ്മുടെ ഗ്യാലക്സിയില്‍! ഇതു പോലുള്ള പതിനായിരം കോടിയിലേറെ ഗ്യാലക്സികളുണ്ട്‌ നമ്മുടെ പ്രപഞ്ചത്തില്‍ . തീരെ ചെറിയ നക്ഷത്രങ്ങള്‍ക്കു തന്നെ ഭൂമിയുടെ പത്ത്‌ ലക്ഷം ഇരട്ടി വലുപ്പമുണ്ടത്രേ!. പ്രപഞ്ചത്തിന്റെ വിസ്തീര്‍ണ്ണത്തെപ്പറ്റി നമുക്കൊന്നാലോചിക്കാം. ഭൂമിയുടെ തൊട്ടടുത്തുള്ള ചന്ദ്രനിലേക്കുള്ള ദൂരം നാല്‌ ലക്ഷം കിലോമീറ്റര്‍ . ഭൂമിയില്‍ നിന്ന്‌ സൂര്യനിലേക്കുള്ള ദൂരം പതിനഞ്ച്‌ കോടി കിലോമീറ്റര്‍ . സെക്കന്‍ഡില്‍ മൂന്ന്‌ ലക്ഷംകിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഒരു പ്രകാശരശ്മി ഒരു വര്‍ഷം കൊണ്ട്‌ സഞ്ചരിക്കുന്ന ദൂരമാണ്‌ ഒരു പ്രകാശവര്‍ഷം. (അതായത്‌ 94,60,80,00,00,000 കിലോമീറ്റര്‍ ) ഭൂമിയില്‍ നിന്നും പ്രപഞ്ചത്തിന്റെ ഒരു കോണിലേയ്ക്കുള്ള ദൂരം 1370 കോടി പ്രകാശവര്‍ഷമാണത്രെ! പ്രപഞ്ചത്തിന്റെ ഉല്‍ഭവസമയത്ത്‌ രൂപപ്പെട്ടതെന്നു കരുതുന്ന ഏറ്റവും പുതിയ ഗ്യാലക്സി കണ്ടെത്തിയിരിക്കുന്നത്‌ ഇത്രയും ദൂരെയാണ്‌. പ്രപഞ്ചത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്‌ കണ്ടെത്തിയിട്ടുള്ളതെന്ന്‌ ശാസ്ത്രം അത്ഭുതത്തോടെ സമ്മതിക്കുന്നു. അത്യന്തം വിശാലമായ ഈ പ്രപഞ്ചത്തെപ്പറ്റി ഒന്നു ചിന്തിക്കുക. പ്രപഞ്ചത്തിന്റെ ഒരു കോണില്‍ സ്ഥിതിചെയ്യുന്നു, സുന്ദരമായ ഭൂമി എന്ന ഗ്രഹം.

ജീവന്‍ നിലനില്‍ക്കാനാവശ്യമായ വായു, വെള്ളം, വെളിച്ചം ഇവയെല്ലാം ഇവിടെ തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നു. മൂന്നു ലക്ഷത്തിലേറെ വരുന്ന വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുണ്ട്‌ ഇവിടെ. മനുഷ്യന്‍ എന്ന ജീവി ഇതില്‍ ഒന്നുമാത്രം. മനുഷ്യര്‍ തന്നെയുണ്ട്‌ 600 കോടിയിലേറെ. മനുഷ്യരുടെ അനേകമിരട്ടി വരുന്ന എത്രയോ ജീവിവര്‍ഗ്ഗങ്ങള്‍ . കരയിലുള്ളതിനേക്കാള്‍ കൂടുതല്‍ ജീവജാലങ്ങളുണ്ട്‌ കടലില്‍ . ഇവയുടെയെല്ലാം നിലനില്‍പ്പിനാവശ്യമായ ഭക്ഷണവും മറ്റു സംവിധാനങ്ങുമെല്ലാം ഒരുക്കപ്പെട്ടിട്ടുണ്ട്‌ ഇവിടെ. ഒരു മില്ലിമീറ്ററിന്റെ നൂറിലൊന്ന്‌ വലുപ്പം മാത്രമുള്ള 'കോശ'ങ്ങളാലാണ്‌ ഓരോ ജൈവവസ്തുവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. താളക്രമത്തോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന്‌ സൂക്ഷ്മ വസ്തുക്കളുണ്ട്‌ ഒരു കോശത്തില്‍ . ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന പവര്‍സ്റ്റേഷനുകളും, ജീവന്റെ നിലനില്‍പ്പിനാവശ്യമായ എന്‍സൈമുകളും ഹോര്‍മോണുകളും മറ്റും ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറികള്‍ , കോശപ്രവര്‍ത്തനങ്ങളെയും ഉല്‍പ്പന്നങ്ങളെയും പറ്റി പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടിരിക്കുന്ന ഡാറ്റാബേങ്ക്‌, സങ്കീര്‍ണ്ണമായ ഗതാഗത മാര്‍ഗ്ഗങ്ങള്‍ , സംഭരണശാലകള്‍ , ഉന്നതമായ പരീക്ഷണശാലകള്‍ , ശൂദ്ധീകരണശാലകള്‍ , ഉള്ളിലേയ്ക്ക്‌ പോകുന്നവരെയും പുറത്തേയ്ക്കു പോകുന്നവരെയും സ്വയം നിയന്ത്രിക്കുന്ന മതില്‍കെട്ട്‌ ഇവയെല്ലാമുള്ള ഒരു പട്ടണത്തോട്‌, ഒരു കോശത്തെ ഉപമിക്കാം. ഇത്തരത്തിലുള്ളഏകദേശം 100 ലക്ഷം കോടി കോശങ്ങളുണ്ടത്രെ, ഒരു മനുഷ്യശരീരത്തില്‍ . എല്ലാ ജീവകോശത്തിന്റെയും ന്യൂക്ളിയസ്സിലുള്ള ഭീമന്‍ തന്‍മാത്രയാണ്‌ DNA.

ഓരോ ജൈവ വസ്തുവിന്റെയും ഭൌതികവും ശരീര ശാസ്ത്രപരവുമായ മുഴുവന്‍ വിവരങ്ങളും ഈ ചുറ്റുഗോവണിയുടെ ആകൃതിയിലുള്ള തന്‍മാത്രയില്‍ രോഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു DNA യ്ക്കകത്തെ വിവരങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തണമെങ്കില്‍ സര്‍വ്വവിജ്ഞാനകോശത്തിലെ പത്ത്‌ ലക്ഷം പേജുകള്‍ അതിനായി വേണ്ടിവരും. ഒരു ടീസ്പൂണില്‍ കൊള്ളുന്ന DNA തന്‍മാത്രകളില്‍ ലോകത്ത്‌ ഇന്നേവരെ എഴുതപ്പെട്ട പുസ്തകങ്ങളിലെ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്താനാകും. അനേകം വന്‍കിട ഫാക്ടറികളില്‍ നടക്കുന്നത്ര സങ്കീര്‍ണ്ണ പ്രവര്‍ത്തനങ്ങളാണ്‌ നമ്മുടെ ഈ കൊച്ചു ശരീരത്തിനുള്ളില്‍ നടക്കുന്നത്‌. മിനിട്ടില്‍ 72 പ്രാവശ്യം മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം ശരീരത്തിന്റെ എല്ലാ ഭാഗത്തുമുള്ള കോശങ്ങളിലേക്കും ഓക്സിജനും മറ്റു പോക്ഷകങ്ങളും രക്തമെത്തിക്കുന്നു. വൃക്കയിലെ ഒന്നരലക്ഷത്തിലധികം വരുന്ന അരിപ്പകള്‍ , രക്തത്തില്‍ നിന്നും മാലിന്യങ്ങള്‍അരിച്ചു മാറ്റി മൂത്രത്തിലൂടെ പുറന്തള്ളുകയെന്ന ശ്രമകരമായ ജോലിയിലേര്‍പ്പെട്ടിരിക്കുന്നു. കണ്ണിന്‌ നനവും വിശ്രമവും കൊടുക്കാനായി ഓരോ അഞ്ചു സെക്കണ്റ്റിലും കണ്‍പോളകള്‍ അടഞ്ഞു കൊണ്ടിരിക്കുന്നു. നമ്മള്‍ ഒന്നു ചിരിക്കുമ്പോള്‍ മുഖത്തെ മുപ്പത്തിരണ്ട്‌ പേശികളാണ്‌ പണിയെടുക്കുന്നത്‌. അപ്പോള്‍ നടക്കുമ്പോഴും ഓടുമ്പോഴും സംഭവിക്കുന്നതെന്താണ്‌? ഇങ്ങനെ, നമ്മുടെ ദൈനംദിന സുഗമ ജീവിതത്തിനാവശ്യമായ എത്രയോ സങ്കീര്‍ണ പ്രവര്‍ത്തനങ്ങളാണ്‌ നാമറിയാതെ ഓരോ നിമിഷവും നടക്കുന്നത്‌. അതെ, നമ്മുടെ ശരീരത്തിനുള്ളിലും നമുക്കു ചുറ്റും ഈ പ്രപഞ്ചത്തില്‍ മുഴുവനും അത്ഭുതങ്ങളാണ്‌. നമ്മെയോരോരുത്തരെയും അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അത്ഭുതങ്ങള്‍ .

യഥാര്‍ത്ഥത്തില്‍ , ഇതിന്റെയെല്ലാം പിന്നില്‍ എല്ലാത്തിന്റെയും സാഷ്ട്രാവും പരിപാലകനുമായ ഒരു ശക്തിയുണ്ടോ? ഉണ്ട്‌. 'ദൈവം' എന്ന ഒരു ശക്തിയാണതെന്ന്‌ നമ്മളോരോരുത്തരുടെയും മനസ്സ്‌ മന്ത്രിക്കുന്നു. മനുഷ്യകുലത്തിന്‌ നന്‍മതിന്‍മകളെക്കുറിച്ച്‌ അറിവ്‌ നല്‍കുവാനും അവന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച്‌ പഠിപ്പിക്കാനും മനുഷ്യരിലേക്ക്‌ ആഗതരായ ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പ്രവാചകരാണ്‌ നമുക്ക്‌ 'ദൈവം' എന്ന ശക്തിയുടെ ഗുണവിശേഷങ്ങളെക്കുറിച്ച്‌ അറിവ്‌ തന്നത്‌. അന്ത്യപ്രവാചകന്‍ മുഹമ്മദ്‌(സ) പറഞ്ഞു: 'പ്രപഞ്ചത്തെക്കുറിച്ച്‌ ചിന്തിക്കുന്നവന്‌ ദൈവത്തെ കണ്ടെത്താം. സ്വന്തം ശരീരത്തെക്കുറിച്ച്‌ ചിന്തിക്കുന്നവന്‌ പോലും ദൈവത്തെ കണ്ടെത്താം'. പക്ഷെ, തങ്ങള്‍ക്ക്‌ തോന്നും പോലെ ജീവിക്കാന്‍ കഴിയില്ല എന്നതു കൊണ്ട്‌ ദൈവം എന്ന ശക്തിയെ നിഷേധിക്കാന്‍ ചിലര്‍ക്ക്‌ എന്നും താല്‍പ്പര്യമായിരുന്നു. 1859 ല്‍ രൂപം കൊണ്ട ചാള്‍സ്‌ ഡാര്‍വിന്റെ 'പരിണാമ' സിദ്ധാന്തം പ്രപഞ്ചസൃഷ്ടാവിനെ പൂര്‍ണ്ണമായും നിഷേധിക്കുന്നു. ഭൂമിയിലെ വ്യത്യസ്ത ജീവവര്‍ഗ്ഗങ്ങളെല്ലാം ഒരു പൊതു പൂര്‍വ്വീകനില്‍ നിന്ന്‌ ആകസ്മികമായി പരിണമിച്ചുണ്ടായതാണ്‌ എന്നാണ്‌ ഈ സിദ്ധാന്തം സമര്‍ത്ഥിക്കുന്നത്‌. ഏകകോശ ജീവികളില്‍ നിന്ന്‌ മത്സ്യങ്ങളും, മത്സ്യങ്ങളില്‍ നിന്ന്‌ ഇഴജന്തുക്കളും, ഇഴജന്തുക്കളില്‍ നിന്ന്‌ പക്ഷികളും, പക്ഷികളില്‍ നിന്ന്‌ മനുഷ്യനുള്‍പ്പെടെയുള്ള സസ്തനികളുമുണ്ടായി എന്നാണ്‌ ഇവരുടെ വാദം. ആള്‍ക്കുരങ്ങിന്റെയും മനുഷ്യന്റെയും തലയോട്ടികള്‍ തമ്മില്‍ ചില സാമ്യങ്ങള്‍ കണ്ടു എന്നതല്ലാതെ ഈ സിദ്ധാന്തം തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും തന്നെ ഇവര്‍ക്ക്‌ കിട്ടിയിട്ടില്ല.

ഉദാഹരണത്തിന്‌ ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ നീണ്ട പരിണാമ പ്രക്രിയയിലൂടെ ഇഴജന്തുക്കള്‍ പക്ഷികളായിത്തീര്‍ന്നെങ്കില്‍ , ഇഴജന്തുവിന്റെ കുറെ ഭാഗങ്ങളും പക്ഷികളുടെ കുറെ ഭാഗങ്ങളുമുള്ള നിരവധി ജീവികള്‍ വ്യത്യസ്തകാലങ്ങളില്‍ ജീവിച്ചിരുന്നിരിക്കണം. ഇത്തരം മധ്യവര്‍ഗ്ഗങ്ങള്‍ക്ക്‌ അപൂര്‍ണ്ണമായ അവയവങ്ങളാണുണ്ടായിരിക്കേത്‌. (ഉദാ: പകുതി ചിറകുള്ള പക്ഷികള്‍). ഇത്തരം മധ്യമരൂപങ്ങളുടെ ഫോസിലുകള്‍ കണ്ടെത്തിയാലേ തന്റെ സിദ്ധാന്തം സ്ഥാപിക്കപ്പെടുകയുള്ളൂവെന്ന്‌ ഡാര്‍വിന്‍ തന്റെ പുസ്തകത്തിലെഴുതിയിരുന്നു. ഭൂമിയുടെവിവിധ ഭാഗങ്ങളില്‍ ഇന്നോളം കുഴിച്ചുനോക്കിയിട്ടും ഇത്തരം ഫോസിലുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. കിട്ടിയതെല്ലാം സമ്പൂര്‍ണ്ണമായ അവയവങ്ങളോടു കൂടിയ ജീവികളുടേതായിരുന്നു. ജീവശാസ്ത്രവും ജനിതക ശാസ്ത്രവും രസതന്ത്രവുമൊന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത ഒരു കാലത്ത്‌ നിലവില്‍ വന്ന ഈസിദ്ധാന്തം, തെളിവുകളില്ലാത്തതിനാല്‍ ശാസ്ജ്ഞന്‍മാര്‍ തന്നെ തള്ളിക്കളയുകയാണ്‌. 'ഒരു ചവറുകൂമ്പാരത്തിലൂടെ കൊടുങ്കാറ്റടിച്ചപ്പോള്‍ അതിലെ വസ്തുക്കളെല്ലാം കൂടിച്ചേര്‍ന്ന്‌ ഒരു ബോയിംഗ്‌ 747 വിമാനമുണ്ടായി എന്നു പറയുന്നതു പോലെയാണ്‌ ജീവന്‍ ഭൂമിയില്‍ യാദൃശ്ചികമായി ഉണ്ടായി എന്ന്‌ അഭിപ്രായപ്പെടുന്നത്‌' എന്നാണ്‌ പ്രശസ്ത ഇംഗ്ളീഷ്‌ ഗണിതജ്ഞനും ഖഗോള ശാസ്ത്രജ്ഞനുമായ പ്രഫ. ഫ്രെഢോയിലിന്റെ അഭിപ്രായം. ഇന്നും തെളിയിക്കപ്പെടാത്ത ഈ സിദ്ധാന്തം പക്ഷെ, കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങളിലെല്ലാം സ്ഥാനം പിടിച്ചിട്ടുണ്ട്‌. ഇത്‌ പഠിക്കുന്ന തലമുറ മനുഷ്യന്റെ ആദ്യപിതാവ്‌ ആദം നബി(അ) യാണോ അതോ കുരങ്ങനാണോ എന്ന സംശയത്തില്‍ ജീവിക്കുന്നു.

ഏതാണ്ട്‌ 1370 കോടി വര്‍ഷം മുമ്പ്‌ ഒരു ആദിമ അണു പൊട്ടിത്തെറിച്ചാണ്‌ പ്രപഞ്ചം ഉല്‍ഭവിച്ചതെന്ന്‌ 'മഹാവിസ്ഫോടന' സിദ്ധാന്തം (Big Bang Theory) പറയുന്നു. തുടര്‍ന്നുണ്ടായ പുകപടലങ്ങള്‍ ഘനീഭവിച്ചാണ്‌ നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഉണ്ടായതെന്നും പ്രപഞ്ചം ഇന്നും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ സിദ്ധാന്തം അഭിപ്രായപ്പെടുന്നു. എന്നാല്‍ , ആദിമ അണു എങ്ങനെ ഉണ്ടായി? അതിനുമുമ്പുള്ള പ്രപഞ്ചത്തിന്റെ അവസ്ഥ എന്ത്‌? പൊട്ടിത്തെറിയ്ക്കുകാരണമായ ഊര്‍ജ്ജം എവിടെ നിന്നു ലഭിച്ചു? പ്രപഞ്ച ഗോളങ്ങളിലെല്ലാം തികച്ചും അന്യൂനമായ ഭ്രമണ വ്യവസ്ഥകള്‍ സ്ഥപാപിക്കപ്പെട്ടതെങ്ങനെ? മുതലായ ചോദ്യങ്ങള്‍ക്കെല്ലാം കേവലം 'യാദൃശ്ചികം' എന്ന മറുപടിയാണ്‌ ശാസ്ത്രത്തിന്‌ പറയുവാനുള്ളത്‌. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാത്രം നിലവില്‍ വന്ന ഈ സിദ്ധാന്തം പലകാര്യങ്ങളും വിശദീകരിക്കാനാവാതെ പ്രയാസപ്പെടുമ്പോള്‍ , പതിനാല്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ അവതീര്‍ണമായ 'ഖുര്‍ആന്‍' എന്ന ഗ്രന്ഥം പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച്‌ സംശയങ്ങള്‍ക്കിടയില്ലാത്തവിധം വിശദീകരിക്കുന്നുണ്ട്‌. 'ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍നിന്ന്‌ എല്ലാ ജീവ വസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?' (ഖുര്‍ആന്‍ 21:30) 'ആകാശമാകട്ടെ നാം അതിനെ ശക്തികൊണ്ട്‌ നിര്‍മ്മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു'. (ഖുര്‍ആന്‍ 51:47)

വസ്തുതകള്‍ ഇതായിരിക്കെ, 'ദൈവം' എന്നൊന്ന്‌ ഇല്ലെന്നു വാദിക്കാന്‍ ആരും ശാസ്ത്രത്തിനെ കൂട്ടുപിടിക്കേണ്ടതില്ല. അമേരിക്കയിലെ ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ ലാര്‍സന്‍ , ശാസ്ത്രജ്ഞര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വ്വേയുടെ റിപ്പോര്‍ട്ട്‌, 1997 ഏപ്രില്‍ രണ്ടിന്‌ 'ന്യൂയോര്‍ക്ക്‌ ടൈംസ്‌' എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചു. 'നാല്‍പ്പതു ശതമാനം ശാസ്ത്രജ്ഞന്‍മാരും ദൈവം എന്ന ശക്തിയില്‍ വിശ്വസിക്കുന്നുണ്ട്‌. കൂടാതെ, അവരെല്ലാം മനുഷ്യന്റെ അമരത്വത്തിലും വിശ്വസിക്കുന്നുണ്ട്‌' എന്നായിരുന്നു ആ റിപ്പോര്‍ട്ട്‌.

2. ശരിയായ ദൈവ വിശ്വാസം

'ദൈവം' എന്ന ശക്തിയില്‍ മനുഷ്യരില്‍ ഭൂരിഭാഗം പേരും വിശ്വസിക്കുന്നുണ്ട്‌. പക്ഷെ 'കലര്‍പ്പില്ലാത്ത ദൈവ വിശ്വാസം' വെച്ചുപുലര്‍ത്തുന്നവര്‍ വളരെ കുറവാണ്‌. പ്രവാചകന്‍മാര്‍ അവതരിപ്പിച്ച ഒറിജിനല്‍ ദൈവ വിശ്വാസത്തില്‍ എങ്ങനെയാണ്‌ പാകപ്പിഴകള്‍ സംഭവിച്ചത്‌? വ്യത്യസ്ത കാലങ്ങളിലായി പുരോഹിതന്‍മാരും പണ്ഡിതന്‍മാരും വേദങ്ങളിലും വിശ്വാസങ്ങളിലും അവരുടേതായ സംഭാവനകള്‍ കൂട്ടിച്ചേര്‍ത്തു. അല്‍പ്പജ്ഞാനിയായ മനുഷ്യന്‍ അവനു തോനിയപോലെ ദൈവത്തിന്റെ സൃഷ്ടികളിലെല്ലാം ദിവ്യത്വം ആരോപിച്ച്‌ ദൈവത്തിനെ പങ്കുചേര്‍ക്കാന്‍ തുടങ്ങി. യഥാര്‍ത്ഥ ദൈവവിശ്വാസത്തില്‍ നിന്നും വ്യതിചലിച്ച വിശ്വാസാചാരങ്ങളെല്ലാം പ്രത്യേകം മതങ്ങള്‍ ആയി നിലവില്‍ വന്നു. മതങ്ങള്‍ക്കുള്ളില്‍ ഭിന്നത വന്നപ്പോള്‍ പ്രത്യേകം ജാതികള്‍ നിലവില്‍ വന്നു.

കലര്‍പ്പില്ലാത്ത ദൈവ വിശ്വാസം എന്താണ്‌? പ്രപഞ്ചത്തിന്റെയും അതിലെ വസ്തുക്കളുടേയും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെയെല്ലാം സൃഷ്ടാവ്‌. അവയെയെല്ലാം പരിപാലിക്കുന്നവന്‍ . ദൈവത്തിന്‌ ജനനവും മരണവുമില്ല. എന്നും നിലനില്‍ക്കുന്നവന്‍ . പ്രപഞ്ചത്തിന്റെ ഓരോ മുക്കിലും മൂലയിലും സംഭവിക്കുന്നതെല്ലാംകാണുവാനും നിയന്ത്രിക്കുവാനും അവനു കഴിയും. അവന്‌ പിതാവോ, മാതാവോ, ഭാര്യയോ മക്കളോ ഒന്നുമില്ല. അവന്‍ ഏകനാണ്‌. മനുഷ്യന്റെ പോലെയുള്ള കണ്ണുകളും കാതുകളും അവയവങ്ങളുമായി ജീവിക്കുന്നവനല്ല ദൈവം. മനുഷ്യനുണ്ടാക്കുന്ന വിഗ്രഹങ്ങളിലും, ചിത്രങ്ങളിലും, രൂപങ്ങളിലും ആവാഹിച്ചു കുടിയിരുത്തി നമ്മള്‍ പറയുന്നതെല്ലാം കേള്‍പ്പിക്കാന്‍ കഴിയുന്ന ഒരു വസ്തുവല്ല ദൈവം. ദൈവം ഒരു 'ശക്തി' യാണ്‌. അല്‍പ്പമാത്രമായ ബുദ്ധിവെ്ച്‌ ദൈവത്തെ പൂര്‍ണ്ണമായി നിര്‍വ്വചിക്കാന്‍ മനുഷ്യന്‌ കഴിയില്ല. ദൈവത്തിനെ മനുഷ്യന്റെ ഗുണവിശേഷങ്ങളോടുകൂടിയ ഒരു ജീവിയായോ, ഭാര്യയും മക്കളുമായി ജീവിക്കുന്ന ഒരു കുടുംബ നാഥനായിട്ടോ മറ്റോ സങ്കല്‍പ്പിക്കുന്നതെല്ലാം മനുഷ്യന്റെ 'വിവരമില്ലായ്മ' മാത്രം. ഖുര്‍ആന്‍ പറയുന്നു. 'അല്ലാഹു, അവനല്ലാതെ ദൈവമില്ല, എന്നെന്നും ജീവിച്ചിരിക്കുന്നവന്‍ , സ്വയംനിലനില്‍ക്കുന്നവന്‍ , മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ്‌ ആകാശഭൂമിയിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്‌? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന്‌ അവനിച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക്‌ അറിയാന്‍ കഴിയുകയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്‌ ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ'. (ഖുര്‍ആന്‍ 2:225)

3. മതത്തിന്റെ ആവശ്യകത

ഇതര ജീവിവര്‍ഗ്ഗങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി 'മനുഷ്യന്‍' എന്ന ജീവിയെ ദൈവം സൃഷ്ടിച്ചു. ജീവിവര്‍ഗ്ഗങ്ങളില്‍ വിശേഷബുദ്ധി നല്‍കപ്പെട്ടത്‌ മനുഷ്യനു മാത്രമാണ്‌. അവന്‌ 'സ്വതന്ത്ര കൈകാര്യ കര്‍ത്തൃത്വം' നല്‍കപ്പെട്ടിരിക്കുന്നു. സമൂഹജീവിയായി ജീവിക്കേണ്ട മനുഷ്യന്‌ തന്റെ സമൂഹത്തിന്റെയും മറ്റു വ്യക്തികളുടേയും പുരോഗതിയ്ക്കുതകുന്ന നന്‍മകള്‍ ചെയ്യാന്‍ കഴിയും. നല്ല വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും മറ്റുള്ളവര്‍ക്ക്‌ സന്തോഷവും സമാധാനവും കൊടുക്കാന്‍ അവന്‌ കഴിയും. തന്റെ സഹജമായ ദേഹേച്ഛകളെയും വികാരങ്ങളെയും നിയന്ത്രിച്ചുകൊണ്ട്‌ മറ്റുള്ളവരെ സ്നേഹിച്ചും സഹായം ചെയ്തും ഒരു 'നല്ല' മനുഷ്യനായി ജീവിക്കാന്‍ അവന്‌ സാധിക്കും. മനുഷ്യന്‌ ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി തിന്‍മകള്‍ ചെയ്യാനും അവന്‌ കഴിയും. തന്റെ സുഖത്തിനും സ്വാര്‍ത്ഥമായ താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി മാത്രം ജീവിക്കാനും ഇതര മനുഷ്യരെയെല്ലാം ആ അര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്തുവാനും അന്യന്റെ ധനത്തിലും ശരീരത്തിലും കൈയേറുവാനും ദേഷ്യം, കോപം, കാമം ഇത്യാദി വികാരങ്ങളെയൊന്നും നിയന്ത്രിക്കാതെ വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും തന്റെ സഹജീവികളുടെ മനസ്സിനെ മുറിപ്പെടുത്താനും, ഒരു 'ചീത്ത' മനുഷ്യനായി മൃഗങ്ങളേക്കാള്‍ അധഃപതിക്കാനും അവന്‌ കഴിയും. നിയതമായ ഒരു ചട്ടക്കൂട്ടില്‍ ജീവിക്കുന്ന പക്ഷിമൃഗാദികളുടെ ജീവിതം പോലെയല്ല മനുഷ്യന്റേത്‌.

ഉത്കൃഷ്ടനായ മനുഷ്യന്‌ ഈ ലോക ജീവിതം കൊണ്ട്‌ പല കാര്യങ്ങളും സാധിക്കേണ്ടതുണ്ട്‌. അവന്റെ ജീവിതം എങ്ങനെയായിരിക്കണമെന്നും, ജീവിതത്തിന്റെ ഉദ്ദേശ്യമെന്തെന്നും സൃഷ്ടാവായ ദൈവത്തിന്‌ മാത്രമാണ്‌ അറിവുള്ളത്‌. മനുഷ്യന്റെ ദേഹേച്ഛകളെയും വികാരങ്ങളെയും വേണ്ടപോലെ നിയന്ത്രിക്കുന്നതിന്‌ യാതൊന്നുമില്ലെങ്കില്‍ കടിഞ്ഞാണില്ലാത്ത കുതിരകളെപ്പൊലെയോ ഡ്രൈവറില്ലാത്ത മോട്ടോര്‍ കാറിനെപ്പോലെയോ അവ അവനെ പല അപകടങ്ങളിലും കൊണ്ടുചെന്ന്‌ ചാടിക്കുകയും അവന്‍ അത്യുല്‍കൃഷ്ടമായ മനുഷ്യപദത്തില്‍ നിന്ന്‌ അധമമായ മൃഗപദത്തില്‍ പതിക്കുകയും ചെയ്യും. അതുകൊണ്ട്‌ മനുഷ്യന്റെ ജീവിതത്തില്‍ ധാര്‍മ്മികമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളും ആവശ്യമാണ്‌. ആത്മാവിനെ നേര്‍വഴിക്കു നയിച്ചു കൊണ്ട്‌, മനുഷ്യന്റെ ജീവിതം കൊണ്ട്‌ ലക്ഷ്യമാക്കിയിട്ടുള്ളതെന്തോ, ആ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള നിയമങ്ങളും നിര്‍ദ്ദേശങ്ങളുമടങ്ങുന്ന ജീവിത പദ്ധതിയ്ക്കാകുന്നു 'മതം' എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.

4. ദൈവത്തിന്റെ യഥാര്‍ത്ഥമതം ഏത്‌?

മനുഷ്യരധികവും സങ്കുചിത മനോഭാവമുള്ളവരാണ്‌. തന്റേതു മാത്രമാണ്‌ യഥാര്‍ത്ഥ വിശ്വാസം എന്നാണ്‌ എല്ലാവരുടെയും ധാരണ. ഈ ധാരണ വെച്ചു കൊണ്ടിരുന്നാല്‍ മാത്രം വിശ്വാസം ശരിയാകണമെന്നുണ്ടോ? ബുദ്ധിയുള്ള ഒരു മനുഷ്യന്‍ എല്ലാ കാര്യങ്ങളും പഠിക്കേണ്ടതുണ്ട്‌. തന്റെ വിശ്വാസം ശരിയല്ലെങ്കില്‍ മാറ്റുവാന്‍ ശ്രമിക്കേണ്ടതുണ്ട്‌. ഇന്ന്‌ മുസ്ലീങ്ങളുടെ മത വിശ്വാസം പൊതുവേ ദുര്‍ബലമാണ്‌. നമുക്കു ചുറ്റും ഒരുപാട്‌ മതങ്ങളും ദൈവങ്ങളും നമ്മള്‍ കാണുന്നു. ഹിന്ദുമതം, ക്രിസ്തുമതം, ജൂതമതം, ബുദ്ധമതം, അതുപോലൊരു മതം ഇസ്ലാം മതം എന്നാണ്‌ മറ്റു മതസ്ഥരുടെയെല്ലാം ധാരണ. ഖുര്‍ആന്‍ പഠിക്കാത്ത മുസ്ലീങ്ങളും ഈ ധാരണയുള്ളവരാണ്‌. ഒന്നാലോചിച്ചു നോക്കുക. മുസ്ലീങ്ങള്‍ക്ക്‌ ഒരു ദൈവം, ക്രിസ്ത്യാനികള്‍ക്ക്‌ വേറൊരു ദൈവം, ജൂതന്‍മാര്‍ക്ക്‌ മറ്റൊരു ദൈവം, ഹിന്ദുക്കള്‍ക്ക്‌ വേറെ ദൈവം!എന്താണിത്‌? ദൈവം, ഈശ്വരന്‍ , അല്ലാഹു എന്നെല്ലാം പേരുകളുള്ള 'ശക്തി' ഏകനാണെന്ന്‌ എല്ലാവരും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌. ദൈവം ഏകനും നീതിമാനുമാണെങ്കില്‍ , ഓരോ വിഭാഗം ജനങ്ങള്‍ക്ക്‌, ഓരോ മതങ്ങളെ സൃഷ്ടിക്കുമോ? ഇല്ല. പിന്നെയോ? ദൈവം ഒരു മതം മാത്രമാണ്‌, അവന്‍ അയച്ച ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പ്രവാചകന്‍മാര്‍ മുഖേന പഠിപ്പിച്ചത്‌. ആ മതം നമ്മള്‍ കാണുന്ന ഈ മതങ്ങളില്‍ ഏതോ ഒന്നു മാത്രമാണ്‌. പക്ഷേ, അതു ഞങ്ങളുടേതു തന്നെയാണ്‌, മറ്റുള്ളവരുടെ വിശ്വാസം തെറ്റാണ്‌ എന്നായിരിക്കും എല്ലാ മതവിശ്വാസികളും പറയുക. മുന്‍ധാരണകള്‍ മാറ്റി വെച്ചുകൊണ്ട്‌, മനസ്സ്‌ വിശാലമാക്കി, ഹിന്ദുക്കളുടെ വേദങ്ങള്‍ , ഉപനിഷത്തുക്കള്‍ , കൃസ്ത്യാനികളുടെ ബൈബിള്‍ , ജൂതരുടെതോറാ, ഗൌതമ ബുദ്ധന്റെ ത്രിപിടകങ്ങള്‍ , മുസ്ലീങ്ങളുടെ ഖുര്‍ആന്‍ മുതലായ എല്ലാ വേദഗ്രന്ഥങ്ങളെക്കുറിച്ചും നമ്മള്‍ പഠിച്ചു വിലയിരുത്തേണ്ടതുണ്ട്‌. സ്വതന്ത്രമായി ചിന്തിക്കേണ്ടതുണ്ട്‌.

അപ്പോള്‍ നമുക്ക്‌ മനസ്സിലാകും, ദൈവത്തിന്റെ മതമേതാണെന്ന്‌. സംശയമില്ല, അത്‌ ഇസ്ലാം മതം തന്നെയാണ്‌. പിന്നെ, എങ്ങനെയാണ്‌ മറ്റു മതങ്ങളെല്ലാം ആവിര്‍ഭവിച്ചത്‌? അവയെല്ലാം മനുഷ്യന്‍ തന്നെ സൃഷ്ടിച്ച മതങ്ങളായിരുന്നു. ഇതര ജീവി വര്‍ഗ്ഗങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചു. വിശേഷബുദ്ധിയും സ്വതന്ത്രകൈകാര്യകര്‍ത്തൃത്വവും നല്‍കപ്പെട്ട മനുഷ്യന്‌ അവന‌ ഭിച്ച സ്വാതന്ത്യം ശരിയായ മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ നന്‍മതിന്‍മകളെക്കുറിച്ച്‌ അറിവ്‌ ആവശ്യമായിരുന്നു. മനുഷ്യരില്‍ നിന്നു തന്നെ ഉത്തമസ്വഭാവഗുണങ്ങളോടു കൂടിയവരെ പ്രവാചകന്‍മാരായി തെരെഞ്ഞെടുത്തു കൊണ്ട്‌, ജിബ്‌രീല്‍ (അ) എന്ന മലക്ക്‌ (ഗബ്രിയേല്‍ മാലാഖ) മുഖേന ദൈവം പ്രവാചകന്‍മാര്‍ക്ക്‌ ബോധനം (വഹ്‌യ്‌) നല്‍കി. ആദ്യ മനുഷ്യനായി സൃഷ്ടിച്ച ആദം(അ) തന്നെയായിരുന്നു ദൈവത്തിന്റെ ആദ്യത്തെ പ്രവാചകന്‍ . തുടര്‍ന്ന്‌, മനുഷ്യന്‍ പെറ്റുപെരുകിയതോടെ, എവിടെയെല്ലാം മനുഷ്യസമൂഹങ്ങളുണ്ടായിരുന്നോ, അവിടേയ്ക്കെല്ലാം അവരില്‍ നിന്നു തന്നെയുള്ള ഒരു പ്രവാചകനെ ദൈവം നിയോഗിച്ചു. 'ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമില്ലാതെ ഒരു സമുദായവും കഴിഞ്ഞുപോയിട്ടില്ല'. (ഖുര്‍ആന്‍ 35:24) മനുഷ്യന്‍ രക്ഷിതാവായ ദൈവത്തെ ഭയപ്പെട്ടുകൊണ്ട്‌ ജീവിച്ചാല്‍ മാത്രമേ, അവന്‍ തിന്‍മകളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനാകുകയുള്ളൂ. ഏതാനും വര്‍ഷത്തെ അവന്റെ ജീവിതത്തില്‍ കുറേയേറെ കടമകളും ഉത്തരവാദിത്തങ്ങളും അവന്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്‌. കുടുംബപരമായും സാമൂഹ്യപരമായും. ഉത്തരവാദിത്തങ്ങളുടെ പൂര്‍ത്തീകരണത്തില്‍ ദൈവയം ആയിരിക്കണം അവനെ നയിക്കേണ്ടത്‌. ഉദാഹരണത്തിന്‌, വൃദ്ധരായ മാതാപിതാക്കളെക്കൊണ്ട്‌ തനിക്കൊരു മെച്ചവുമില്ലെന്നു വരുമ്പോള്‍ സ്വാര്‍ത്ഥനായ ഒരു വ്യക്തി, അവരെ പടിയടച്ച്‌ പുറംതള്ളുന്നു. ഭൌതികമായ ലാഭം പ്രതീക്ഷിച്ചുകൊണ്ടാണ്‌ സ്വാര്‍ത്ഥന്‍മാര്‍ ഒരോ കാര്യത്തിലും തീരുമാനമെടുക്കുക. എന്നാല്‍ , ദൈവഭയമുള്ള ഒരു വ്യക്തി, വൃദ്ധരായ മാതാപിതാക്കളുടെ പരിചരണം തന്റെ ബാധ്യതയായി ഏറ്റെടുക്കുന്നു. നാളെ ദൈവത്തോട്‌ സമാധാനം പറയേണ്ടി വരുമെന്ന ചിന്തയിലാണ്‌, ഇത്തരക്കാരനായ ഒരു വ്യക്തി ഓരോ കാര്യത്തിലും തീരുമാനമെടുക്കുക. ഉത്തരവാദിത്തങ്ങള്‍ക്കു പുറമേ, ധാര്‍മ്മികമായ ഒട്ടനവധി മൂല്യങ്ങള്‍ അവന്‍ പാലിക്കേണ്ടതുണ്ട്‌. കൂടാതെ, വെറും ഒരു പരീക്ഷണം മാത്രമായ മനുഷ്യന്റെ ഭൌതിക ജീവിതത്തില്‍വളരെയേറെ പ്രതിസന്ധികള്‍ അവന്‌ തരണം ചെയ്യേണ്ടതുണ്ട്‌. അവന്റെ ജീവിതത്തിലുടനീളം സഹനവും ക്ഷമയും അവന്‍ ശീലമാക്കേണ്ടതുണ്ട്‌. ദൈവത്തില്‍ നിന്നും പരലോകത്ത്‌ ലഭിക്കുവാനുള്ള പ്രതിഫലം ലക്ഷ്യമാക്കിയാകണം അവന്റെഓരോ വാക്കും പ്രവൃത്തിയും. ഇങ്ങനെ, ജീവിതത്തിന്റെ ഓരോ നിമിഷത്തിലും സൃഷ്ടാവായ ദൈവത്തെ ഭയപ്പെട്ടു കൊണ്ട്‌ ജീവിച്ചാല്‍ മാത്രമേ മനുഷ്യന്റെ സൃഷ്ടിപരമായ ഉദ്ദേശ്യം നിറവേറുകയുള്ളൂ.

പൂര്‍ണ്ണമായും ദൈവത്തിന്‌ കീഴ്പ്പെട്ടുകൊണ്ടുള്ള ഒരു ജീവിതം. മനുഷ്യന്‍ പൂര്‍ണ്ണമായും ദൈവത്തിന്‌ കീഴ്പ്പെടണമെങ്കില്‍ ദൈവത്തെ യഥാര്‍ത്ഥ രൂപത്തില്‍ മനസ്സിലാക്കി, ഏകനായ ദൈവത്തെ മാത്രം ആരാധിക്കണം. ദൈവത്തിന്റെ സൃഷ്ടികള്‍ക്ക്‌ ആരാധനകളര്‍പ്പിച്ച്‌ ദൈവത്തെ പങ്കുചേര്‍ക്കരുത്‌. എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമായ ദൈവത്തെ അതിന്റെ യഥാര്‍ത്ഥ നാമഗുണ വിശേഷങ്ങളോടുകൂടി മനസ്സിലാക്കി ഏക ആരാധ്യനായി അംഗീകരിച്ചാല്‍ മാത്രമേ പൂര്‍ണ്ണമായും ദൈവത്തിന്‌ കീഴ്പ്പെടുക എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കപ്പെടുന്നുള്ളൂ. എന്നാല്‍ മാത്രമേ സൂക്ഷ്മതയും ദൈവത്തോടുള്ള ഭയഭക്തിയും (തഖ്‌വ) മനുഷ്യന്റെ ജീവിതത്തെ നിയന്ത്രിക്കുകയുള്ളൂ. സ്വന്തത്തെ പൂര്‍ണ്ണമായും ദൈവത്തിന്‌ സമര്‍പ്പിച്ചുകൊണ്ടുള്ള ഈ ജീവിതപദ്ധതിയ്ക്ക്‌ 'ഇസ്ലാം' എന്ന പേര്‍ ദൈവം നല്‍കി. ഇസ്ലാമിനെ മനുഷ്യര്‍ക്ക്‌ മതമായി നിശ്ചയിച്ചു. 'ഇസ്ലാം' എന്ന പദത്തിന്‌ സമര്‍പ്പണം, സമാധാനം എന്നൊക്കെയാണര്‍ത്ഥം. ദൈവത്തിന്‌ പൂര്‍ണ്ണമായും കീഴൊതുങ്ങിയവന്‍ അഥവാ അനുസരണമുള്ളവന്‍ എന്നര്‍ത്ഥം വരുന്ന പദമാണ്‌ 'മുസ്ലിം'. ഇതര ജീവിവര്‍ഗ്ഗങ്ങളായ പക്ഷികള്‍ , മൃഗങ്ങള്‍ , സസ്യങ്ങള്‍ , നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഉള്‍പ്പെടുന്ന പ്രപഞ്ചഗോളങ്ങള്‍ മുതലായവയെല്ലാം ഏകദൈവത്തിന്റെ നിയമവ്യവസ്ഥകളനുസരിച്ചു കൊണ്ട്‌ പൂര്‍ണ്ണമായും ദൈവത്തിന്‌ കീഴ്പ്പെട്ടു ജീവിക്കുന്നവയായതു കൊണ്ട്‌ ഇവയെല്ലാം മുസ്ലീങ്ങളാണ്‌. പ്രകാശം കൊണ്ട്‌ സൃഷ്ടിക്കപ്പെട്ട, ദൈവത്തിന്റെ കല്‍പനകള്‍ അംഗീകരിച്ചു കൊണ്ട്‌ മാത്രം പ്രവര്‍ത്തിക്കുന്ന മലക്കുകള്‍ എല്ലാം മുസ്ലീങ്ങളാണ്‌. ചുരുക്കത്തില്‍ , മനുഷ്യരും ജിന്നുകളുമൊഴിച്ചുള്ള സൃഷ്ടികളെല്ലാം മുസ്ലീങ്ങളാണ്‌. പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കപ്പെട്ട മനുഷ്യന്‌, അവന്‌ ഇഷ്ടമെങ്കില്‍ ദൈവത്തിന്‌ കീഴൊതുങ്ങി ജീവിച്ച്‌ 'മുസ്ലിം' ആകാം. അതിനായി, ഇസ്ലാം മതത്തെ ജീവിതവ്യവസ്ഥയായി അംഗീകരിക്കാം. ജീവിതത്തിന്‌ മോക്ഷം നേടിക്കൊണ്ട്‌ സ്വര്‍ഗ്ഗം സ്വന്തമാക്കാം. മനുഷ്യനെ ദൈവമതം പഠിപ്പിക്കുവാന്‍ , ആദ്യപ്രവാചകനായി ആദ്യ മനുഷ്യനായ ആദം നബി(അ) നിയുക്തനായി. തുടര്‍ന്ന്‌ വ്യത്യസ്ത കാലങ്ങളിലും വ്യത്യസ്ത ദേശങ്ങളിലുമായി ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്‍മാര്‍ ആഗതരായി. ആദമിനെക്കൂടാതെ നൂഹ്‌(അ) (നോഹ), ഇബ്രാഹിം(അ) (അബ്രഹാം), മൂസാ(അ) (മോശെ) മുതലായ പ്രസിദ്ധ പ്രവാചകന്‍മാരെയെല്ലാം മുസ്ലീങ്ങളും ക്രിസ്ത്യാനികളും ജൂതന്‍മാരും ഒരുപോലെ അംഗീകരിക്കുന്നുണ്ട്‌. ഈ മൂന്നു മതങ്ങളുടേയും പിതാവായി, ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജീവിച്ചിരുന്ന അബ്രഹാം എന്ന പ്രവാചകന്‍ അറിയപ്പെടുന്നു. ഇവരെല്ലാം പഠിപ്പിച്ചത്‌ ഏകനായ ദൈവത്തെ ആരാധിക്കുവാനായിരുന്നെന്ന്‌ ഖുര്‍ആനും, ബൈബിള്‍ പഴയനിയമവും, ജൂതരുടെതോറായും (ബൈബിള്‍ പഴയനിയമത്തിലെ ആദ്യ അഞ്ച്‌ പുസ്തകങ്ങള്‍ , ഒരുപോലെ അഭിപ്രായപ്പെടുന്നു.

ഇവരെല്ലാം ഏകദൈവത്തെ ആരാധിക്കുവാനായി യാഗപീഠങ്ങള്‍ പണിതതായും, ഏകദൈവത്തെ നമസ്ക്കരിച്ചിരുന്നതായും, പന്നിമാംസം ഉപയോഗിച്ചിരുന്നില്ലെന്നും, അറുക്കപ്പെട്ട മൃഗങ്ങളെ മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂവെന്നും മറ്റും ബൈബിള്‍ പഴയനിയമത്തില്‍ പറയുന്നു. കൂടാതെ, അബ്രഹാം മുതല്‍ യേശുക്രിസ്തു വരെയുള്ള തലമുറകളിലെ പുരുഷന്‍മാരെല്ലാം പരിച്ഛേദനകര്‍മ്മം (സുന്നത്ത്‌ കര്‍മ്മം) നടത്തിയിരുന്നതായും ബൈബിള്‍ പഴയനിയമം പ്രസ്ഥാവിക്കുന്നുണ്ട്‌. പരിച്ഛേദന കര്‍മ്മം ജൂതന്‍മാരും കോപ്റ്റിക്‌ ക്രിസ്ത്യാനികളും ഇന്നും പിന്‍തുടരുന്നുണ്ട്‌. മോശെ പ്രവാചകന്റെ കാലത്ത്‌ ഏകദൈവത്തെയല്ലാതെ മററു വല്ല ദൈവങ്ങളെയും ആരാധിക്കുന്നവരെ കല്ലെറിഞ്ഞു കൊന്നതായി വരെ ബൈബിള്‍ പഴയനിയമം വ്യക്തമാക്കുന്നുണ്ട്‌. മോശെ പ്രവാചകന്‌ ദൈവത്തിങ്കല്‍ നിന്നും കിട്ടിയ പത്ത്‌ കല്‍പനകളില്‍ ഒന്നാമത്തെ കല്‍പ്പന ഏകനായ കര്‍ത്താവിനെ മാത്രം ആരാധിക്കുക എന്നതായിരുന്നു. പ്രവാചക പരമ്പരയ്ക്ക്‌ അന്ത്യം കുറിച്ചുകൊണ്ട്‌ A.D. 571ല്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ) മക്കയില്‍ ഭൂജാതനായി. മുന്‍കഴിഞ്ഞ പ്രവാചകന്‍മാരെല്ലാം പഠിപ്പിച്ചത്‌ ആവര്‍ത്തിച്ചു പഠിപ്പിക്കുകയും ഇസ്ലാം മതത്തെ പൂര്‍ണ്ണമാക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ദൌത്യം. അല്ലാതെ, പുതിയൊരു മതം സ്ഥാപിക്കലായിരുന്നില്ല. പുതിയൊരു മതമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെങ്കില്‍ മുഹമ്മദ്‌ നബി(സ) ദൈവമായി ഒരു 'മുഹമ്മദു' മതം സ്ഥാപിക്കപ്പെടുമായിരുന്നു. പ്രവാചകന്‍മാര്‍ വന്ന സമുദായങ്ങളിലെല്ലാം ബഹുദൈവാരാധന നിലനിന്നിരുന്നു. ജനങ്ങളില്‍ ഭൂരിഭാഗവും ബിംബങ്ങള്‍ , ചിത്രങ്ങള്‍ , രൂപങ്ങള്‍ , മരണപ്പെട്ടുപോയമനുഷ്യര്‍ മുതലായവയോടായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നത്‌. അവര്‍ക്കായിരുന്നു ആരാധനകളര്‍പ്പിച്ചിരുന്നത്‌. ദൈവം അയച്ച പ്രവാചകന്‍മാ്‍ , എല്ലാത്തിന്റെയും സൃഷ്ടാവായ ഏകദൈവത്തില്‍ വിശ്വസിക്കാനും, അവനെ മാത്രം ആരാധിക്കാനുമാണ്‌ കല്‍പ്പിച്ചത്‌. സ്വാഭാവികമായും എതിര്‍പ്പുകളുണ്ടായി. ഈ കടുത്ത എതിര്‍പ്പുകളെ അവഗണിച്ച്‌, പ്രവാചകന്‍മാര്‍ കുറെ അനുയായികളെ സമ്പാദിച്ചു. സത്യമതം സ്ഥാപിച്ചു. ദൈവത്തെ ധിക്കരിച്ച, ബഹുദൈവാരാധന തുടര്‍ന്ന ചില സമൂഹങ്ങളെ, അവയിലെ പ്രവാചകനെയും അദ്ദേഹത്തെ പിന്‍പറ്റിയവരേയും രക്ഷപ്പെടുത്തിയതിനു ശേഷം ഭൂകമ്പം, കൊടുങ്കാറ്റ്‌, ഘോരശബ്ദം മുതലായ കഠിനശിക്ഷകള്‍ നല്‍കി നശിപ്പിച്ചതായി ഖുര്‍ആനില്‍ അല്ലാഹു അനേകം സന്ദര്‍ഭങ്ങളില്‍ വിവരിക്കുന്നുണ്ട്‌.

നൂഹ് നബി(അ)യുടെ ജനത, ഹൂദ്‌ നബി(അ)യുടെ ജനത, സ്വാലിഹ്‌ നബി(അ)യുടെ ഥമൂദ്‌ ജനത, ശൂഐബ്‌ നബി(അ)യുടെ മദ്‌യന്‍ ജനത, ലൂഥ്‌ നബി(അ)യുടെ ജനത ഇവരെയെല്ലാം നശിപ്പിച്ചതിന്റെ ചരിത്രം വിശദമായിത്തന്നെ അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നു. ദൈവത്തെ ധിക്കരിക്കുന്നവര‍ക്കൊരു പാഠമായി ഈ പ്രദേശങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്‌. ചില പ്രവാചകന്‍മാരുടെയും പുരോഹിതന്‍മാരുടെയും കാലശേഷം, മനുഷ്യരില്‍ ചിലര്‍ , അവരില്‍ ദിവ്യത്വം ആരോപിച്ചുകൊണ്ട്‌ ആരാധനകളില്‍ അവരെ ദൈവത്തോട്‌ പങ്കുചേര്‍ക്കാന്‍ തുടങ്ങി. ഇബ്രിം നബി(അ)യുടെ മകന്‍ ഇഷാഖ്നബി(അ)യുടെ മകനായ യഅ്ഖൂബ്‌ നബി(അ), ഇസ്രായീല്‍ നബി(അ) എന്നും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍പ്പെട്ടവര്‍ ഇസ്രായീല്യര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌. (ഫലസ്തീനിലായിരുന്നു അവര്‍ ജീവിച്ചിരുന്നത്‌. ഇവര്‍ക്ക്‌ ഇന്നത്തെ ഇസ്രയേല്‍ എന്ന രാജ്യവുമായി ബന്ധമൊന്നുമില്ല. കേവലം 50 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ലോകത്ത്‌ പലയിടങ്ങളിലായി ചിതറിക്കിടന്ന ജൂതന്‍മാര്‍ക്ക്‌ ഒരു രാജ്യമുണ്ടാക്കാന്‍ വേണ്ടി അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന്‌ ഫലസ്തീനിന്റെ ഒരു ഭാഗം കൈയേറി ഉണ്ടാക്കിയ രാജ്യമാണ്‌ ഇന്നത്തെ ഇസ്രയേല്‍ . ഏകദേശം മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇസ്രായീല്യരിലേക്ക്‌ നിയുക്തനായ പ്രവാചകനായിരുന്നു മുസാനബി(അ) (മോശെ). മോശെ പ്രവാചകന്റെ മരണശേഷമാണ്‌ അന്നുവരെ നിലവിലില്ലാതിരുന്ന ജൂതമതം ആവിര്‍ഭവിച്ചത്‌. ഇവര്‍ ഉസൈര്‍ എന്ന പുരോഹിതന്‍ ദൈവപുത്രനാണെന്നു വാദിക്കുന്നു. മോശെ, തനിക്കുശേഷം വരുമെന്ന്‌ പ്രവചിച്ചിരുന്ന പ്രവാചകനെ ജൂതന്‍മാര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്‌. അതിനുശേഷം യേശുക്രിസ്തു നിയോഗിതനായപ്പോള്‍ , പിതാവില്ലാത്തതിനാല്‍ അദ്ദേഹത്തെ ജൂതന്‍മാര്‍ ജാരസന്തതിയായി മുദ്രകുത്തി. പിന്നീടുവന്ന അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി(സ) യെയും അവര്‍ വിശ്വസിച്ചില്ല. തങ്ങളിലേക്ക്‌ വരുന്ന പ്രവാചകനെ കാത്ത്‌ ഇപ്പോഴും സ്വതന്ത്രമായി അവര്‍ നിലകൊള്ളുന്നു. ആ പ്രവാചകനെക്കുറിച്ചുള്ള പ്രവചനങ്ങളാകട്ടെ, അക്ഷരം പ്രതിമുഹമ്മദ്‌ നബി(സ) യില്‍ സമ്മേളിക്കുന്നു.

ഇസ്രായീല്യരില്‍ നിന്നും കാണാതായ കുഞ്ഞാടുകളെ (ഏകദൈവ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചവര്‍ ) കണ്ടെത്തി പ്രബോധനം സമര്‍പ്പിക്കാന്‍ അവരിലേക്ക്‌ നിയുക്തനായ പ്രവാചകനായിരുന്നു ഈസാനബി(അ) (യേശുക്രിസ്തു). താന്‍ ദൈവത്തിന്റെ പ്രവാചകനാണെന്ന്‌ തെളിയിക്കാന്‍ അന്ധന്‍മാരെയും, വെള്ളപ്പാണ്ഡുരോഗികളേയും, കുഷ്ടരോഗികളേയും സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുക തുടങ്ങി പല അമാനുഷിക കൃത്യങ്ങളും ദൈവത്തിന്റെ സഹായത്താല്‍ അദ്ദേഹം ചെയ്തിരുന്നു. അദ്ദേഹത്തിന്‌ അവതരിച്ച ദൈവിക ഗ്രന്ഥമാണ്‌ ഇന്‍ജീല്‍ . തന്റെ ജീവിതത്തിലുടനീളം താന്‍ ദൈവമാണെന്നോ, ദൈവപുത്രനാണെന്നോ യേശുക്രിസ്തു അവകാശപ്പെട്ടതായി ബൈബിളില്‍ എവിടെയുമില്ല. ക്രൈസ്തവരുടെ വിശ്വാസമായ ത്രിയേകത്വം (പിതാവ്‌, പുത്രന്‍ , പരിശുദ്ധാത്മാവ്‌ എന്നീ മൂന്ന്‌ രൂപങ്ങളില്‍ ആണ്‌ ദൈവം സ്ഥിതി ചെയ്യുന്നത്‌) എന്നത്‌ ബൈബിളില്‍ എവിടെയും കാണാന്‍ സാധിക്കില്ല. യേശുക്രിസ്തു പ്രാര്‍ത്ഥിച്ചിരുന്നത്‌ സാക്ഷാല്‍ കര്‍ത്താവിനോടായിരുന്നു. 'യേശു പറയുന്നു; നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ' (മത്തായി 4:10). ഇത്തരത്തിലുള്ള അനേകം വചനങ്ങള്‍ ബൈബിളില്‍ സുലഭമാണുതാനും. യേശു തന്റെ ശിഷ്യന്‍മാരെ സമീപിക്കുമ്പോള്‍ 'നിങ്ങള്‍ക്കു സമാധാനം' എന്നാണ്‌ ആശംസിച്ചിരുന്നത്‌. (ലൂക്കോസ്‌ 24:36,10:56, യോഹന്നാന്‍ 20:21, 20:26). നിങ്ങള്‍ക്കു സമാധാനം എന്നതിന്റെ ഹിബ്രു പദമാണ്‌ 'ശാലോം അലൈക്കും'. അതിന്റെ അറബിപദമാണ്‌ 'അസ്സലാമു അലൈക്കും'.

യേശുക്രിസ്തു ഭൂമിയില്‍ നിന്നും വിടവാങ്ങിയ ശേഷം, ക്രിസ്തു ദൈവപുത്രനാണെന്നും, ദൈവത്തിന്റെ മൂന്ന്‌ രൂപങ്ങളില്‍ ഒന്നാണെന്നും, മനുഷ്യന്റെ പാപങ്ങള്‍ ഏറ്റെടുക്കാന്‍ ദൈവം ഭൂമിയിലവതരിച്ചതായിരുന്നു എന്നുമുള്ള വിശ്വാസങ്ങളില്‍ , അദ്ദേഹത്തിന്റെ അനുയായികള്‍ രൂപപ്പെടുത്തിയതാണ്‌ ക്രിസ്തുമതം. ബൈബിള്‍ പുതിയ നിയമത്തിലെ പുസ്തകങ്ങളുടെ രചന ആരംഭിക്കുന്നത്‌ ക്രിസ്തുവിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌. ലോകത്തിലെ പ്രബല മതവിഭാഗങ്ങളായ ജൂതര്‍ , ക്രിസ്ത്യാനികള്‍ , മുസ്ലീങ്ങള്‍ ഇവരുടെയെല്ലാം അടിത്തറ ഒന്നാണെന്നതിന്‌ ഇതാണ്‌ കാരണം. ഇവരെല്ലാം തന്നെ തങ്ങളുടെ പിതാവായി അബ്രഹാമിനെ (ഇബ്രാഹിം നബി(അ))യാണ്‌ കണക്കാക്കുന്നത്‌. പിന്നെ, ആര്‍ക്കൊക്കെയാണ്‌ വിശ്വാസം പിഴച്ചത്‌? ഹിന്ദുമതം എന്നത്‌ ഭാരതത്തില്‍ ഉല്‍ഭവിച്ച ഒരു മതമാണ്‌. ഇതുപോലെ തന്നെ, ശ്രീബുദ്ധന്റെ പേരില്‍ രൂപം കൊണ്ടതാണ്‌ ബുദ്ധമതം. ഈ പ്രബലമതങ്ങളെക്കൂടാതെ, ലോകത്ത്‌ അനേകം മതങ്ങള്‍ വേറെയുമുണ്ട്‌. ഓരോ മതവും, ചില വ്യക്തികളെ കേന്ദ്രമാക്കി, അവര്‍ ദൈവമാണെന്ന്‌ അവകാശപ്പെട്ട്‌, ജനങ്ങള്‍ രൂപപ്പെടുത്തിയതാണ്‌. ക്രിസ്തുവിന്റെ പേരില്‍ ക്രിസ്തുമതം, ബുദ്ധന്റെ പേരില്‍ ബുദ്ധമതം, മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുമതം. പക്ഷെ, ഇസ്ലാം മതം ഒരു വ്യക്തിയെ ചുറ്റിപ്പറ്റി രൂപപ്പെട്ട മതമല്ല. ആദംനബി(അ) മുതല്‍ മുഹമ്മദ്‌ നബി(സ) വരെയുള്ള പ്രവാചകന്‍മാരിലൂടെ, ദൈവം അവതരിപ്പിച്ച മതമാണ്‌ ഇസ്ലാം. സാക്ഷാല്‍ ഏകദൈവത്തിന്റെ അടിമയായി അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്‌ ഇസ്ലാം മതം പഠിപ്പിക്കുന്നത്‌. മുഹമ്മദ്നബി(സ) യോട്‌ പ്രാര്‍ത്ഥിച്ചാല്‍ അവന്‍ ഇസ്ലാം മതത്തില്‍ നിന്നും പുറത്താണ്‌. മുഹമ്മദ്‌ നബി(സ) യെ വരച്ച ചിത്രങ്ങളും മറ്റും രൂപപ്പെടാതിരിക്കാന്‍ മനപ്പൂര്‍വ്വം ശ്രദ്ധിച്ചതു കൊണ്ടാണ്‌ അങ്ങനെയൊരു മതം ആവിര്‍ഭവിക്കാതിരുന്നത്‌.

വരാനിരിക്കുന്ന, അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ) യെപ്പറ്റി മുന്‍പുള്ള പ്രവാചകര്‍ നടത്തിയ പ്രവചനങ്ങള്‍ ഹിന്ദുക്കളുടെ വേദഗ്രന്ഥങ്ങളിലും, ക്രിസ്ത്യാനികളുടെ ബൈബിളിലും, ജൂതരുടെ തോറായിലുമെല്ലാം നമുക്ക്‌ കണ്ടെത്താം. ഏതാനും വചനങ്ങള്‍ ശ്രദ്ധിക്കുക. വ്യാസമുനിയുടെ പതിനെട്ട്‌ പുരാണങ്ങളില്‍ ഒന്നായ ഭവിഷ്യല്‍ പുരാണത്തില്‍പറയുന്നു. 'ആ സന്ദര്‍ഭത്തില്‍ 'മഹാമദ' എന്നുപേരുള്ള ഒരു ആചാര്യന്‍ വിദേശത്ത്‌ തന്റെ ശിഷ്യന്‍മാരോടൊത്ത്‌ പ്രത്യക്ഷപ്പെടും. മരുഭൂമിയിലായിരിക്കും അദ്ദേഹത്തിന്റെ ആഗമനം' (iii:3,5,8) 'അദ്ദേഹം ചേലാകര്‍മ്മം ചെയ്തവനായിരിക്കും. കുടുമ വെയ്ക്കുകയില്ല. താടിവളര്‍ത്തും. മാംസം ഭക്ഷിക്കും. വളരെ ശക്തിയായ രീതിയില്‍ പ്രബോധനം സമര്‍പ്പിക്കും. തന്റെ പ്രബോധനം സ്വീകരിക്കുന്നവരെ 'മുസലെ' എന്നു വിളിക്കും' (ഭവിഷ്യല്‍ പുരാണം iii: 25,28) അഥര്‍വ്വവേദം ഇരുപതാം അധ്യായത്തില്‍ പറയുന്നു. 'അല്ലയോ ഭക്തരേ! ശ്രദ്ധിച്ചുകേള്‍ക്കുക. പ്രശംസാര്‍ഹനയവന‍ വാഴ്ത്തപ്പെടും. അറുപതിനായിരത്തി തൊണ്ണൂറു ശത്രുക്കളുടെ മധ്യത്തില്‍ നിന്നും നാം അവനെ സ്വീകരിക്കും'. മുഹമ്മദ്‌ എന്ന വാക്കിന്റെ അര്‍ത്ഥം വാഴ്ത്തപ്പെടുന്നവന്‍ , പ്രശംസിക്കപ്പെടുന്നവന്‍ എന്നെല്ലാമാണ്‌. അദ്ദേഹം ജനിക്കുമ്പോള്‍ മക്കയിലെ ജനസംഖ്യ ഏകദേശം അറുപതിനായിരം ആയിരുന്നു. 'അനുഗ്രഹി എന്നപേര്‍ സിദ്ധിക്കുന്നവന്‍ വാഴ്ത്തപ്പെടുന്ന പതിനായിരം അനുയായികളോടൊപ്പം ആഗതനാവും'. (ഋഗ്വേദ തന്ത്രം:15, സൂത്രം:26) അലഹബാദ്‌ യൂണിവേഴ്സിറ്റിയിലെ പ്രശസ്ത വേദപണ്ഡിതന്‍ പ്രഫ. പണ്ഡിറ്റ്‌ ബെന്ദപ്രകാശ്‌ ഉപാധ്യായ്‌, കല്‍ക്കി അവതാരത്തെക്കുറിച്ച്‌ സമീപകാലത്ത്‌ എഴുതിയ ഒരു ഗ്രന്ഥം വിവാദമായി.

ഇദ്ദേഹത്തിന്റെ വാദഗതികള്‍ ശരിയാണെന്ന്‌ മറ്റ്‌ എട്ട്പ്രശസ്ത വേദപണ്ഡിതന്‍മാര്‍ കൂടി സാക്ഷ്യപ്പെടുത്തി. ഹിന്ദുപുരാണങ്ങളില്‍ കലിയുഗത്തില്‍ അവതരിക്കുന്ന കല്‍ക്കി അവതാരത്തെക്കുറിച്ച്‌ സൂചനകളുണ്ട്‌. കല്‍ക്കി അവസാന അവതാരമായിരിക്കുമെന്നും എല്ലാ മനുഷ്യര്‍ക്കും എല്ലാ ലോകത്തിനുമുള്ളതായിരിക്കുമെന്നും പുരാണങ്ങള്‍ പറയുന്നു. കല്‍ക്കി അവതാരത്തെക്കുറിച്ചുള്ള സൂചനകള്‍ അവിശ്വസനീയമാം വിധം മുഹമ്മദ്നബി(സ) യുമായി ഒത്തുപോകുന്നുവെന്നാണ്‌ ബംഗാളി ബ്രാഹ്മണനായ പണ്ഡിറ്റ്പ്രകാശിന്റെ വെളിപ്പെടുത്തല്‍ . കല്‍ക്കിയുടെ പിതാവ്‌ വിഷ്ണു ഭഗതും മാതാവ്‌ സുമാനിയുമായിരിക്കും. വിഷ്ണുദൈവവും ഭഗത്‌ എന്നാല്‍ അടിമയും. അറബിയില്‍ ഇത്‌ അബ്ദുല്ലയാണ്‌. (മുഹമ്മദ്നബി(സ)യുടെ പിതാവ്‌). സുമാനിക്ക്‌ സമാധാനം, ശാന്തത എന്നൊക്കെയാണര്‍ത്ഥം. നബി(സ) യുടെ മാതാവായ ആമിനയുടെ അര്‍ത്ഥവും ഇതാണ്‌. കല്‍ക്കിയുടെ മുഖ്യാഹാരം ഈത്തപ്പഴവും ഒലീവുമായിരിക്കുമെന്നും, അദ്ദേഹം സത്യസന്ധനും വിശ്വസ്തനുമായിരിക്കുമെന്നും അദ്ദേഹത്തിന്റെ ജനനം ഒരു മാസത്തിലെ 12-ആം തീയതിഒരു ദ്വീപിലെ പ്രശസ്ത കുടുംബത്തിലായിരിക്കുമെന്നും പ്രവചനങ്ങളുണ്ട്‌. മുഹമ്മദ്‌ നബി(അ) അറേബ്യന്‍ ഉപദ്വീപിലെ പ്രശസ്തകുടുംബമായ ഖുറൈശി കുടുംബത്തില്‍ റബീഉല്‍അവ്വല്‍ 12 ആം തീയതിയാണ്‌ ജനിച്ചത്‌. മുഖ്യാഹാരം ഈത്തപ്പഴവും ഒലീവുമായിരുന്നു. ദൈവം തന്റെ ദൂതന്‍ മുഖേന ഒരു ഗുഹയില്‍ വെച്ചായിരിക്കും ദൈവികവിദ്യാഭ്യാസം ചെയ്യിപ്പിക്കുക. അല്ലാഹു മുഹമ്മദി(സ)ന്‌ ഹിറാഗുഹയില്‍ വെച്ചാണ്‌ ജിബ്‌രീല്‍ (അ) മുഖേന സന്ദേശങ്ങള്‍ കൈമാറിയത്‌. കൂടാതെ, കല്‍ക്കി കുതിരപ്പുറത്ത്‌ വാളുമായി യുദ്ധത്തിനുപോകുന്ന ഒന്നാന്തരം ഒരു യോദ്ധാവായിരിക്കും. അവസാനത്തെ പ്രവാചകനായ മുഹമ്മദ്‌ നബി(സ) യില്‍ ഈ പ്രവചനങ്ങളെല്ലാം ഒത്തുവരുന്നതായി പണ്ഡിറ്റ്‌ പ്രകാശ്‌ തന്റെ ഗ്രന്ഥത്തില്‍ എഴുതുന്നു.

ബൈബിള്‍ പഴയനിയത്തിലെ ആവര്‍ത്തന പുസ്തകത്തില്‍ , വരാനിരിക്കുന്ന ഒരു പ്രവാചകനെപ്പറ്റി മൊശെ ഇങ്ങനെ പ്രസ്താവിക്കുന്നു. 'എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങളുടെ സ്വന്തം ജനങ്ങളില്‍ നിന്ന്‌ ദൈവം നിങ്ങള്‍ക്കായി അയയ്ക്കും. അവനെ അനുസരിക്കണം. പറയേണ്ട കാര്യങ്ങള്‍ എന്തെന്ന്‌ ദൈവം അവനെ അറിയിക്കുകയും ദൈവം കല്‍പ്പിക്കുന്ന കാര്യങ്ങളെല്ലാംഅവന്‍ ജനങ്ങളോടു പറയുകയും ചെയ്യും. ദൈവനാമത്തില്‍ സംസാരിക്കുന്ന അവന്‌ ചെവികൊടുക്കാത്ത ആരേയും ദൈവം കണക്കു പറയിക്കും'. (ആവര്‍ത്തന പുസ്തകം 18: 1519). പുതിയ നിയമത്തിലെ അപ്പോസ്തല പ്രവൃത്തികളില്‍ സൈമണ്‍ പത്രോസും ക്രൈസ്തവരുടെ ആദ്യത്തെ രക്തസാക്ഷിയായ സ്റ്റീഫനും, ഈ പ്രവചനം യേശുവിനെപ്പറ്റിയാണെന്നു പ്രസ്താവിച്ചിട്ടുണ്ട്‌. (അപ്പോസ്തല പ്രവൃത്തികള്‍ 3:22, 7:37) എന്നാല്‍ ഇവര്‍ ഇതു രേഖപ്പെടുത്തുമ്പോള്‍ മുഹമ്മദ്‌ നബി(സ) ജനിച്ചിട്ടില്ല. ഈ പ്രവചനം മുഹമ്മദ്‌ നബി(സ) യെപ്പറ്റിയാണെന്നാണ്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌. തനിക്കുശേഷം വരുന്ന പ്രവാചകനെപ്പറ്റി യേശു ക്രിസ്തു നടത്തിയ പ്രവചനങ്ങള്‍ ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കാണുക. 'എനിക്ക്‌ ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട്‌ പറയാനുണ്ട്‌. എന്നാല്‍ , ഇപ്പോള്‍ അത്‌ താങ്ങാന്‍ നിങ്ങള്‍ക്ക്‌ കഴിവില്ല. സത്യത്തിന്റെ ആത്മാവ്‌ വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കും. ആ സത്യാത്മാവ്‌ വരുമ്പോള്‍ നീതിയേയും ന്യായവിധിയേയും സംബന്ധിച്ച്‌ ലേകത്തെ പഠിപ്പിക്കും. ദൈവത്തെപ്പറ്റിയുള്ള സത്യംവെളിപ്പെടുത്തുകയും സത്യത്തിലേക്ക്‌ നിങ്ങളെ നയിക്കുകയും ചെയ്യും. സ്വന്തം അധികാരത്തിലായിരിക്കുകയില്ല അദ്ദേഹം സംസാരിക്കുന്നത്‌. പ്രത്യുത, (ദൈവത്തില്‍ നിന്നും) താന്‍ കേള്‍ക്കുന്നതായിരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ (പരലോകത്തെപ്പറ്റി) അവന്‍ വെളിപ്പെടുത്തും. ഞാന്‍ പറയുന്ന കാര്യങ്ങള്‍ അവനും പറയും. എന്നെപ്പറ്റി സംസാരിക്കും. എന്നെ മഹത്വപ്പെടുത്തും'. (യോഹന്നാന്‍ 16:715, 15:26, 14:26)

യേശു അവസാനമായി ആചരിച്ച പെസഹാതിരുന്നാളിന്റെ അമ്പതു ദിവസത്തിനുശേഷം യാഹുദന്‍മാരുടെ ഒരാഘോഷമായ പെന്തക്കോസ്താ ദിനത്തില്‍ ഒരു വീട്ടില്‍ കൂടിയിരിക്കുകയായിരുന്ന വിശ്വാസികളെ തീനാളങ്ങള്‍ പോലുള്ള നാവുകള്‍ സ്പര്‍ശിച്ചതായും അവര്‍ അന്യഭാഷകള്‍ സംസാരിച്ചതായും, അത്‌ പരിശുദ്ധാത്മാവാണെന്ന്‌ പത്രോസ്‌ അവിടെ വെച്ച്‌ പ്രസംഗിച്ചതായും അപ്പോസ്തല പ്രവൃത്തികള്‍ 2:141ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌, യേശു പറഞ്ഞ സത്യാത്മാവിന്റെ രംഗപ്രവേശമായിരുന്നുവെന്ന്‌ ക്രൈസ്തവസഭകള്‍ വ്യാഖ്യാനിക്കുകയായിരുന്നു. പക്ഷേ, യേശു പറഞ്ഞത്‌ പച്ചയായ ഒരു മനുഷ്യനെപ്പറ്റിയായിരുന്നു. എന്നാല്‍ , ഈ സംഭവങ്ങള്‍ കഴിഞ്ഞ്‌ അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷമാണ്‌ യേശുക്രിസ്തുവും മോശെയും ഉള്‍പ്പെടെയുള്ള മുന്‍കഴിഞ്ഞ പ്രവചകന്‍മാരെല്ലാം പ്രവചിച്ച, ആ പ്രവാചകന്‍ താനാണെന്നും, അവരെല്ലാം പഠിപ്പിച്ചത്‌ ആവര്‍ത്തിച്ചു പഠിപ്പിക്കലാണ്‌ തന്റെ ഉദ്ദേശ്യമെന്നും അവകാശപ്പെട്ടു കൊണ്ട്‌ മുഹമ്മദ്‌ നബി(സ) മക്കയില്‍ ജനിക്കുന്നത്‌. തനിക്കുശേഷം വരുന്ന 'അഹ്മദ്‌' (മുഹമ്മദ്‌ നബി(സ) യുടെ അപരനാമം) എന്ന പ്രവാചകനെ, യേശു പേരെടുത്ത്‌ പറഞ്ഞിട്ടുണ്ടെന്നാണ്‌ പണ്ഡിതരുടെ അഭിപ്രായം. അഹ്മദ്‌ അഥവാ സ്തുതിക്കപ്പെട്ടവന്‍ എന്നര്‍ത്ഥം വരുന്ന Periklytos എന്നഗ്രീക്ക്‌ പദമാണ്‌ ബര്‍ണബാസിന്റെ സുവിശേഷത്തിലും ആദ്യകാലത്തെ ചില സുവിശേഷ ഗ്രന്ഥങ്ങളിലും റിപ്പോര്‍ട്ട്‌ ചെയ്തതെന്ന്‌ പറയപ്പെടുന്നു.

എന്നാല്‍ , ഇന്നുള്ള ബൈബിളിന്റെ മൂലകൃതികളില്‍ ഈ പദം എങ്ങനെയോ ജമൃമസഹല്െ എന്ന്‌ എഴുതാനിടയായെന്നാണ്‌ പണ്ഡിതാഭിപ്രായം. ഈ ഗ്രീക്ക്‌ പദത്തിന്റെ അര്‍ത്ഥമായ ആശ്വാസദായകന്‍ , സഹായകന്‍ മുതലായ പദങ്ങളാണ്‌ ഇന്നുള്ള ബൈബിളില്‍ കാണപ്പെടുന്നത്‌. 'എനിക്കു മുമ്പുള്ള യാഹുദ മതഗ്രന്ഥങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ടും എനിക്കുശേഷം വരാനുള്ള 'അഹ്മദ്‌' എന്ന പ്രവാചകനെപ്പറ്റി സദ്‌വാര്‍ത്ത തരുന്നതിനും വേണ്ടി ഇസ്രയേല്‍ സന്തതികളിലേക്ക്‌ ദൈവം അയച്ച പ്രവാചകനാണ്‌ ഞാന്‍' എന്ന്‌ യേശുക്രിസ്തു മുഹമ്മദ്‌ നബി(സ) യെപ്പറ്റി പേരെടുത്ത്‌ പറഞ്ഞതായി ഖുര്‍ആനും പറയുന്നു. (ഖുര്‍ആന്‍ 61:6) യാഥാര്‍ത്ഥ്യങ്ങള്‍ വസ്തുനിഷ്ഠമായും നിഷ്പക്ഷമായും വിലയിരുത്തിയാല്‍ , ഇസ്ലാം മതമാണ്‌ ദൈവത്തിന്റെ യഥാര്‍ത്ഥമതമെന്നും മറ്റു മതങ്ങളെല്ലാം മനുഷ്യരുടെ സൃഷ്ടിയാണെന്നും നമുക്കു മനസ്സിലാക്കാം. മുഹമ്മദ്‌ നബി(സ), യേശുക്രിസ്തു, മോശെ മുതലായ മനുഷ്യരേയോ, മനുഷ്യരുടെ സൃഷ്ടികളായ വിഗ്രഹങ്ങളെയോ, ചിത്രങ്ങളേയോ, രൂപങ്ങളേയോ ആരാധിക്കുന്ന മതമല്ല ഇസ്ലാംമതം. പ്രപഞ്ചനാഥനായ സാക്ഷാല്‍ ദൈവത്തെ മാത്രം ആരാധിക്കുന്ന മതമാത്‌. ുര്‍ആനിലൂടെ അല്ലാഹു പറയുന്നത്‌ ശ്രദ്ധിക്കുക. 'നൂഹിനെയും, ഇബ്രാഹിമിനേയും, മൂസായേയും, ഈസായേയും ഉപദേശിച്ചിരുന്നതും നിനക്ക്‌ നാം വെളിപാട്‌ നല്‍കിയിട്ടുള്ളതുമായ അതേ മതമാണ്‌ നിങ്ങള്‍ക്കു നിശ്ചയിച്ചു തന്നിട്ടുള്ളത്‌. ആ മതം നിലനിര്‍ത്തുക'. (ഖുര്‍ആന്‍ 42:13) ചിന്തിക്കൂ, യഥാര്‍ത്ഥമതം ഏതാണെന്ന്‌? ഇങ്ങനെയൊരു തിരിച്ചറിവ്‌ കിട്ടിയതുകൊണ്ട്‌ അന്യമതസ്ഥരുടെ വിശ്വാസങ്ങളെയോ, ആചാരങ്ങളെയോ നിന്ദിക്കലോ, കളിയാക്കലോ ഒരു മുസ്ലിം ഒരിക്കലും ചെയ്യരുതാത്തതാകുന്നു. തന്നെ കാണാന്‍ വന്ന നജ്‌റാനിലെ ക്രൈസ്തവര്‍ക്ക്‌, അവരുടെ ആരാധനയ്ക്കുള്ള സമയം ചോദിച്ചറിഞ്ഞ്‌ പള്ളിയുടെ ഒരു ഭാഗത്ത്‌ അവര്‍ക്ക്‌ പ്രാര്‍ത്ഥനയ്ക്കുള്ള സൌകര്യംഒരുക്കിക്കൊടുത്ത പ്രവാചകന്‍ (സ) യുടെ അനുയായികളാണ്‌ നാം. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലും ഇസ്ലാമില്‍ പാടില്ല. അറിവ്‌ എത്തിച്ചുകൊടുക്കുക എന്ന ഒരു ബാധ്യത മാത്രമേ ഒരു മു്ലിമിനുള്ളൂ. മാത്രമല്ല, നമ്മള്‍ തന്നെ ഒരു യഥാര്‍ത്ഥ മുസ്ലിം അല്ല എന്നിരിക്കേ, ഇങ്ങനെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കി, നമ്മുടെ മതവിശ്വാസം ശക്തിപ്പെടുത്തുകയാണ്‌ നമ്മള്‍ ആദ്യം ചെയ്യേണ്ടത്‌.

5. ഇസ്ലാം, ഏക ദൈവവിശ്വാസത്തിൂ്നിയ മതം

പ്രപഞ്ച സൃഷ്ടാവായ സാക്ഷാല്‍ ദൈവം ഏകനാണെന്നു തന്നെയാണ്‌ ഹിന്ദു, ക്രിസ്തു, ജൂത മതവിശ്വാസികളെല്ലാം പറയുന്നത്‌. പക്ഷെ, ദൈവത്തിന്‌ മറ്റു രൂപങ്ങളുണ്ടെന്ന്‌ അവര്‍ വിശ്വസിക്കുന്നു. മരണപ്പെട്ട പുണ്യാത്മാക്കളായ മനുഷ്യര്‍ക്ക്‌ ദിവ്യത്വമുണ്ടെന്നും അവരോട്‌ പ്രാര്‍ത്ഥിച്ചാല്‍ അവര്‍ നമുക്കുവേണ്ടി ദൈവത്തോട്‌ ശുപാര്‍ശ ചെയ്യുമെന്നും ചിലര്‍ കരുതുന്നു. മാദ്ധ്യസ്ഥ പ്രാര്‍ത്ഥന കൃസ്ത്യാനികളില്‍ ഒരു വിഭാഗത്തിന്റെ പ്രധാന വിശ്വാസമാണ്‌. ഇന്ത്യയില്‍ മാത്രം, ജീവിച്ചിരിക്കുന്ന അഞ്ഞൂറോളം ആള്‍ ദൈവങ്ങളുണ്ടത്രേ. വലിയൊരു വിഭാഗം ജനങ്ങള്‍ ഇവരില്‍ ദിവ്യത്വം ദര്‍ശിക്കുന്നു. ഉത്തരേന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പശുക്കളെ ആരാധിക്കുന്നവരാണ്‌. കൂടാതെ വിഗ്രഹങ്ങള്‍ , രൂപങ്ങള്‍ , ചിത്രങ്ങള്‍ , പാമ്പ്‌, സൂര്യന്‍ , ചന്ദ്രന്‍ , ഇടിമിന്നല്‍ , കല്ല്‌, മരം, മരണപ്പെട്ടവരുടെ ഖബറുകള്‍ മുതലായവയെയെല്ലാംആരാധിക്കുന്നവരുണ്ട്‌. ലോകത്തിലെ നൂറുകണക്കിന്‌ മതങ്ങള്‍ക്കിടയില്‍ ഇസ്ലാം മതം മാത്രം കലര്‍പ്പില്ലാത്ത, കണിശമായ ഏക ദൈവത്വം വിളംബരം ചെയ്യുന്നു. ആരാധനയുടെ, പ്രാര്‍ത്ഥനയുടെ, പരമമായ കീഴ്‌വണക്കത്തിന്റെ ഒരംശം പോലും ലോകരക്ഷിതാവിന്നല്ലാതെ സമര്‍പ്പിച്ചുകൂടെന്നും, അവന്റെ അസ്തിത്വം പോലെ സ്വയംഭൂവായ മറ്റൊരു അസ്തിത്വമില്ലെന്നും, അവന്റെ ഗുണങ്ങള്‍ക്ക്‌ തുല്ല്യമായ ഗുണങ്ങളുള്ളവരോ അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുല്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരോ ആയി ആരുമില്ലെന്നും, യാതൊരു മനുഷ്യനും യാതൊരു സൃഷ്ടിക്കും ദിവ്യത്വം കല്‍പിക്കരുതെന്നുമാണ്‌ പ്രവാചകന്‍മാരെല്ലാം പഠിപ്പിച്ച പരമപ്രധാനമായ കാര്യം. എന്നാല്‍ കാലാകാലങ്ങളില്‍ ജനങ്ങളില്‍ ചിലര്‍ ശരിയായ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ച്‌ വ്യത്യസ്ത മതങ്ങളുണ്ടായപ്പോള്‍ , ഇസ്ലാം മതം മാത്രം അതിന്റെ അന്തഃസ്സത്തയോടെ ഇന്നും നിലനില്‍ക്കുന്നു.

ഏക ദൈവ വിശ്വാസമാണ്‌ (തൌഹീദ്‌) ഇസ്ലാമിന്റെ അടിത്തറ. അതിന്‌ സാക്ഷ്യംവഹിക്കുക എന്നതാണ്‌ ഒരാള്‍ക്ക്‌ മുസ്ലീമാവാന്‍ വേണ്ട പ്രഥമ യോഗ്യത. 'അശദു അന്‍ലാഇലാഹ ഇല്ലല്ലാഹു വഅശദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്‌' എന്നാണ്‌ 'ശഹാദത്ത്‌ കലിമ' എന്നറിയപ്പെടുന്ന, ഇസ്ലാമിന്റെ അഞ്ച്‌ കാര്യങ്ങളില്‍ ഒന്നാമത്തേതായ സാക്ഷ്യവചനം. 'അല്ലാഹു അല്ലാതെ ആരാധനയ്ക്കര്‍ഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു' എന്നാണ്‌ ഇതിന്റെ അര്‍ത്ഥം. ഇതു ചൊല്ലിയതുകൊണ്ട്‌ മാത്രം കാര്യമില്ല. തന്റെ ജീവിതം കൊണ്ട്‌ ഒരു മുസ്ലീം ഇതിനെ സാക്ഷ്യപ്പെടുത്തണം. മനസാ, വാചാ, കര്‍മ്മണാ ഇതിനു വിരുദ്ധമായി ഒന്നും ഒരു മുസ്ലീമിന്റെ ജീവിതത്തില്‍ വന്നു പോകരുത്‌. അഞ്ചുനേരത്തെ നമസ്കാരം, സക്കാത്ത്‌, റമദാന്‍ മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കുക, കഴിവുള്ളവര്‍ ഹജ്ജ്‌ ചെയ്യുക എന്നിവയാണ്‌ ഇസ്ലാമിന്റെ മറ്റുള്ള നാല്‌ അനുഷ്ഠാന കാര്യങ്ങള്‍ . ഇവയെല്ലാം പൂര്‍ത്തിയാക്കാതെ ഒരുവന്‍ മുസ്ലിം അഥവാ ദൈവത്തെ അനുസരിക്കുന്നവന്‍ ആകുന്നില്ല. കേവലം മുസ്ലിം കുടുംബത്തില്‍ ജനിച്ചതു കൊണ്ട്‌ മാത്രം യാതൊരു കാര്യവുമില്ലെന്നര്‍ത്ഥം. ഒരു മുസ്ലിം ഈമാന്‍ കാര്യങ്ങള്‍ എന്നറിയപ്പെടുന്ന ആറ്‌ കാര്യങ്ങള്‍ അചഞ്ചലമായി വിശ്വസിക്കേതുണ്ട്‌. അല്ലാഹുവില്‍ വിശ്വസിക്കല്‍ , അല്ലാഹുവിന്റെ മലക്കുകളില്‍ വിശ്വസിക്കല്‍ , അല്ലാഹുവിന്റെ പ്രവാചകന്‍മാരില്‍ വിശ്വസിക്കല്‍ , അല്ലാഹുവിന്റെ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കല്‍ , അന്ത്യനാളിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കല്‍ , നന്‍മയും തിന്‍മയും അല്ലാഹുവില്‍ നിന്നുള്ളതാണെന്ന്‌ വിശ്വസിക്കല്‍ എന്നിവയാണവ. ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ഏറ്റവും വലിയ പാപം 'ശിര്‍ക്ക്‌' അഥവാ ആരാധനയില്‍ ദൈവത്തെ പങ്കു ചേര്‍ക്കല്‍ ആണ്‌.

ഖുര്‍ആനില്‍ അല്ലാഹു പറയുന്നു. 'തന്നോട്‌ പങ്കുചേര്‍ക്കപ്പെടുക എന്നത്‌ അല്ലാഹു പൊറുക്കുകയില്ല. തീര്‍ച്ച. അതൊഴിച്ചുള്ളത്‌ അവനുദ്ദേശിക്കുന്നവര്‍ക്ക്‌ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‌ അല്ലാഹുവിനോട്‌ പങ്കു ചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ച്‌ പോയിരിക്കുന്നു'. (ഖുര്‍ആന്‍ 4:116). 'തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത്‌ ഇതത്രെ. അല്ലാഹുവിന്‌ നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകും. തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും'. (ഖുര്‍ആന്‍ 29:65). ഏറ്റവും വലിയ പാപമായ ശിര്‍ക്ക്‌ ചെയ്തവന്‌ നരകത്തില്‍ നിന്നും ഒരിക്കലും മോചനമുണ്ടാകില്ലെന്ന്‌ ഖുര്‍ആന്‍ തറപ്പിച്ചുപറയുന്നു. അതൊഴികെയുള്ള തെറ്റുകള്‍ക്കെല്ലാം അല്ലാഹു ഉദ്ദേശിച്ചാല്‍ നമ്മുടെ പശ്ചാത്താപത്തിന്റെ തോതനുസരിച്ച്‌ പൊറുത്തുതരും. നരകശിക്ഷ വിധിക്കപ്പെട്ടാല്‍ തന്നെ ഒരു നിശ്ചിത കാലത്തെ ശിക്ഷകഴിഞ്ഞ്‌ നരകത്തില്‍ നിന്നും മോചിപ്പിച്ച്‌ സ്വര്‍ഗ്ഗപ്രവേശനം നല്‍കും. എന്നാല്‍ ഗുരുതരമായ തെറ്റായ ശിര്‍ക്ക്‌ ചെയ്തവന്റെ യാതൊരു വിധ സല്‍ക്കര്‍മ്മങ്ങളും സ്വീകരിക്കപ്പെടുകയില്ല. ശ്വാശ്വതമായ നരകശിക്ഷ അവന്‌ അനുഭവിക്കേണ്ടിവരും. ഒരു യഥാര്‍ത്ഥ ഏകദൈവവിശ്വാസിക്ക്‌ ഒരുനാള്‍ സ്വര്‍ഗ്ഗം സുനിശ്ചിതമാണെന്ന്‌ വ്യക്തമാക്കുന്ന അനേകം ഹദീസുകളുണ്ട്‌. ഒരു നബിവചനം വിശദീകരിക്കുന്നു. ഇസ്ലാം എന്നത്‌ അഞ്ചു തൂണുകളുള്ള ഒരു കൂടാരമാണ്‌. ഏകദൈവ വിശ്വാസമാണ്‌ ആ കൂടാരത്തിന്റെ നടുക്കുള്ള ഏറ്റവും വലിയ തൂണ്‍. ആ തൂണിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ കൂടാരം മൊത്തം നിലംപൊത്തും. മറിച്ച്‌, നാലു മൂലകളിലുള്ള നമസ്ക്കാരം, സക്കാത്ത്‌, നോമ്പ്‌, ഹജ്ജ്‌ മുതലായ മറ്റേതെങ്കിലും തൂണിന്‌ എന്തെങ്കിലും സംഭവിച്ചാലാകട്ടെ, കൂടാരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തിനു മാത്രമേ കേടുപറ്റുകയുള്ളു. അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും തുടച്ചുനീക്കിയ ഇസ്ലാം, ശിര്‍ക്കിലേക്ക്‌ വഴിവെക്കുന്നതെല്ലാം നിരോധിച്ചിട്ടുണ്ട്‌.

നബി(സ) പറഞ്ഞു. 'ആരെങ്കിലും ഒരു പ്രശ്നക്കാരനെ സമീപിച്ചു എന്നിട്ട്‌ അവനോട്‌ വല്ലതിനെ സംബന്ധിച്ചും ചോദിച്ചു. അങങനെ അവന്‍ പറഞ്ഞത്‌ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ അവന്റെ ഒരു നമസ്കാരവും സ്വീകരിക്കപ്പെടുകയില്ല, നാല്‍പ്പത്‌ ദിവസവും'. (മുസ്ലിം). നബി(സ) പറഞ്ഞു: 'പ്രാര്‍ത്ഥന തന്നെയാണ്‌ ആരാധന' (തിര്‍മിദി). പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണെന്ന്‌ മറ്റൊരു നബിവചനവും ഉണ്ട്‌. ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന്‌ ആണയിടുന്ന നമ്മുടെ പ്രാര്‍ത്ഥനകള്‍ അല്ലാഹുവിനോടു മാത്രമായിരിക്കണം. നിര്‍ഭാഗ്യവശാല്‍ , ഇസ്ലാം മതത്തിലും ശിര്‍ക്കില്‍ ഉള്‍പ്പെടാവുന്ന ഗുരുതരമായ പിഴവുകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. മതത്തിലെ ഒരു വിഭാഗമായ ഷിയാ മുസ്ലീംകള്‍ ഖബ്‌റാരാധനയ്ക്ക്‌ പേരുകേട്ടവരാണ്‌. ഖബ്‌റുകളില്‍ കിടക്കുന്ന മരണപ്പെട്ടുപോയ മഹാന്‍മാരോടുള്ള പ്രാര്‍ത്ഥന ഷിയാക്കളുടെ പ്രധാന ആചാരമാണ്‌. ഇവരുടെ പാത പിന്തുടര്‍ന്ന്‌ നമ്മുടെ സമുദായത്തിലും, വെറും അന്ധവിശ്വാസങ്ങളുടെ പേരില്‍ മരണപ്പെട്ടുപോയ മഹാന്‍മാരുടെ ഖബ്‌റുകള്‍ കെട്ടിപ്പൊക്കുന്നു. സ്വന്തം മാതാപിതാക്കളുടെ ഖബ്ര്‍ പോലും സിയാറത്ത്‌ ചെയ്യാന്‍ സമയമില്ലാത്തവര്‍ കാശുചെലവാക്കി ദൂരസ്ഥലങ്ങളില്‍ സിയാറത്ത്‌ എന്നപേരില്‍ ഇത്തരം മഖ്ബറകള്‍ സന്ദര്‍ശിക്കുന്നു. അറിവിലലാത്ത, സാധാരണ ജനങ്ങള്‍ക്ക്‌ ഇത്തരം ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഖബ്‌റിലുള്ളവരോട്‌ ഭക്തി തോന്നുകയും അവരോട്‌ നേരിട്ട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത്തരം സ്ഥലങ്ങളില്‍ പോകുന്നവരില്‍ ഭൂരിഭാഗവും, ശിര്‍ക്കിലേക്ക്‌ എളുപ്പം വഴിതെറ്റിപ്പോകുന്ന ദുര്‍ബലമനസ്കരായ സ്ത്രീകളാണു താനും. പള്ളികളില്‍ ജുമുഅയ്ക്കു പോലും പ്രവേശനമില്ലാത്ത സ്ത്രീകള്‍ക്ക്‌ ജാറങ്ങളില്‍ ഔറത്ത്‌ പോലും മറയ്ക്കാതെ യഥേഷ്ടം പ്രവേശിക്കാം. പ്രത്യേക പുണ്യം പ്രതീക്ഷിച്ചു കൊണ്ടുള്ള ഇത്തരത്തിലുള്ള യാത്രകള്‍ 'അല്ലാഹുവല്ലാത്തവര്‍ക്കുള്ള ഹജ്ജ്‌' ആയി മാറുമെന്ന്‌ പ്രശസ്ത പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള സ്ഥലങ്ങളിലേയ്ക്ക്‌ പ്രത്യേക ഉദ്ദേശ്യങ്ങള്‍ക്കായി നേര്‍ച്ച നേരുക എന്നൊരു കര്‍മ്മവും ചിലര്‍ക്കുണ്ട്‌.

ഒരു മുസ്ലിം അല്ലാഹുവിന്‌ മാത്രമായിരിക്കണം നേര്‍ച്ച നേരേണ്ടത്‌. മരണപ്പെട്ടുപോയ മഹാത്മാക്കള്‍ക്ക്‌ കേള്‍ക്കാനുള്ള കഴിവുണ്ടെന്നും അവര്‍ നമുക്കുവേണ്ടി ശുപാര്‍ശചെയ്യുമെന്നും അവരിലൂടെ അല്ലാഹുവിലേയക്ക്‌ അടുക്കാമെന്നുമാണ്‌ ചിലരുടെ വിശ്വാസം. എല്ലാം കേള്‍ക്കുന്നവന്‍ എന്ന വിശേഷണം അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാണ്‌. നിഷ്കളങ്കരായ ജനങ്ങുടെ പ്രാര്‍ത്ഥന അവന്‍ പെട്ടന്നു തന്നെ സ്വീകരിക്കുന്നു. 'നിങ്ങളുടെ കഴുത്തിലെ കണ്ഠനാഡിയേക്കാള്‍ അടുത്തവനാണ്‌ അവന്‍' എന്നാണ്‌ ഖുര്‍ആന്‍ അല്ലാഹുവിനെ വിശേഷിപ്പിക്കുന്നത്‌. കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിനെ സമീപിക്കുവാനും അവനോട്‌ പ്രാര്‍ത്ഥിക്കുവാനും ആരും മടിച്ചുനില്‍ക്കേണ്ടതില്ല. അവനോട്‌ പ്രാര്‍ത്ഥിക്കാന്‍ ഒരുമദ്ധ്യസ്ഥന്റെ (ഇടയാളന്റെ) ആവശ്യമില്ല. നബി(സ) പറഞ്ഞു. 'നിങ്ങള്‍ അല്ലാഹുവിന്റെ അടുത്തേയ്ക്ക്‌ നടന്നു ചെല്ലുകയാണെങ്കില്‍ അല്ലാഹു ഇങ്ങോട്ട്‌ ഓടിവരും. നിങ്ങള്‍ അവന്റെയടുത്തേയ്ക്ക്‌ ഒരു ചാണ്‍ അടുത്താല്‍ അവനിങ്ങോട്ട്‌ ഒരു മുഴം അടുക്കും'. അല്ലാഹു നമ്മുടെ ഏറ്റവും അടുത്ത ആളാണ്‌. നമുക്ക്‌ എന്തും അവനോട്‌ ചോദിക്കാം. തെറ്റ്‌ ചെയ്താല്‍ മാപ്പിന്‌ വേണ്ടി അപേക്ഷിക്കാം. അവനോട്‌ ബന്ധപ്പെടാന്‍ ഒരു ശുപാര്‍ശകന്റേയോ, മദ്ധ്യസ്ഥന്റേയോ, ഒരു പ്രത്യേക ഭാഷയുടേയോ ആവശ്യമില്ല. മരണപ്പെട്ട മഹാന്‍മാരോടുള്ള പ്രാര്‍ത്ഥന ആരാധനയില്‍പ്പെടുന്നില്ലെന്നും അവരോടുള്ള സഹായാഭ്യര്‍ത്ഥന മാത്രമാണെന്നും ചില പണ്ഡിതന്‍മാര്‍ ന്യായീകരിക്കുന്നു. നമസ്കാരവേളയിലും മറ്റു സന്ദര്‍ഭങ്ങളിലുമായി ഒരു ദിവസം ഏറ്റവും ചുരുങ്ങിയത്‌ പതിനേഴ്‌ തവണ നമ്മള്‍ ഓതുന്ന ഫാതിഹ സൂറത്തില്‍ , 'ഇയ്യാക്കനഅ്ബുദു വഇയ്യാക്ക നസ്തഈന്‍' എന്ന്‌ നാം ആണയിട്ടു പറയുന്നു. അതായത്‌ 'നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോടു മാത്രം ഞങ്ങള്‍ സഹായമഭ്യര്‍ത്ഥിക്കുന്നു' എന്നജീവിതത്തില്‍ പാലിക്കേണ്ട വചനം.

ഹിജ്‌റ ഏഴാം നൂറ്റാണ്ടിലാണത്രേ, മൌലീദ്‌, റാത്തീബ്‌, മാല മുതലായവയുടെആരംഭം. നബി(സ) യുടെയും, അമ്പിയാക്കളുടെയും, ഔലിയാക്കളുടെയും മറ്റും പേരിലുള്ള ഈ കീര്‍ത്തന കാവ്യങ്ങള്‍ രചിച്ചതാരാണെന്നു പോലും ആര്‍ക്കും നിശ്ചയമില്ല. ദാരിദ്യ്രത്തില്‍ നിന്നും, വസൂരി, കോളറ, പ്ളേഗ്‌ മുതലായ മാരകരോഗങ്ങളില്‍ നിന്നും രക്ഷനേടാനായി ഇവകള്‍ ചൊല്ലിയാല്‍ മതിയെന്നായിരുന്നു നമ്മുടെ പൂര്‍വ്വികരുടെ വിശ്വാസം. ഉദാഹരണത്തിന്‌, പൊന്നാനി പ്രദേശത്ത്‌ കോളറ പടര്‍ന്നു പിടിച്ചപ്പോള്‍ നിലവില്‍ വന്നതാണ്‌ 'മങ്കൂസ്‌ മൌലീദ്‌'. ആശുപത്രികളും ചികിത്സാ സൌകര്യങ്ങളും ഒന്നുമില്ലാതിരുന്ന അക്കാലത്ത്‌, മാരകരോഗങ്ങളില്‍ നിന്നും രക്ഷപ്പെട്ട അപൂര്‍വ്വം ചിലര്‍ , മൌലീദിന്റെ ശക്തികൊണ്ടാണ്‌ രക്ഷപ്പെട്ടതെന്ന്‌ അടിയുറച്ച്‌ വിശ്വസിച്ചു. ഇങ്ങനെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഇവകള്‍ , ഇന്നും ചിലര്‍ വാശിയോടുകൂടി പിന്തുടരുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുപോലെ വളരെയധികം ഭക്തിയോടുകൂടി ഇവകള്‍ പാരായണം ചെയ്യുന്ന സാധാരണ ജനങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുള്ള അറബിവാചകങ്ങളുടെ അര്‍ത്ഥം അറിയുന്നില്ല. അല്ലാഹുവും നബി(സ) യും പറഞ്ഞു എന്ന്‌ പറഞ്ഞ്‌ ഇവകളില്‍ പറയുന്ന കാര്യങ്ങള്‍ പലതും, ഖുര്‍ആനിലോ സുന്നത്തിലോ തെളിവുകളില്ലാത്ത ശുദ്ധ അസ്സംബന്ധങ്ങളാണ്‌. അല്ലാഹു ഈ പ്രപഞ്ചത്തില്‍ ആദ്യമായി സൃഷ്ടിച്ചത്‌ നബി(സ) യുടെ പ്രകാശം (നൂറ്‍) ആയിരുന്നുവെന്നും, ആ പ്രകാശം സമുദ്രങ്ങളില്‍ (പ്രപഞ്ചം സൃഷ്ടിക്കപ്പെടാത്ത അക്കാലത്ത്‌ സമുദ്രങ്ങളുണ്ടായിരുന്നുവത്രെ) അനേകം വര്‍ഷങ്ങള്‍ നീന്തിത്തുടിച്ചപ്പോഴുണ്ടായ വിയര്‍പ്പുകണങ്ങളില്‍ നിന്നാണ്‌ അമ്പിയാക്കളെയും, ഔലിയാക്കളെയും, ഭൂമിയിലെ മറ്റെല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചതെന്നും, ആ പ്രകാശം കളിമണ്ണുമായി കൂട്ടിച്ചേര്‍ത്താണ്‌ ആദം നബി(സ) യെ സൃഷ്ടിച്ചതെന്നും മറ്റുമാണ്‌ നബി(സ) യെ പ്രകീര്‍ത്തിക്കുന്ന മൌലീദുകളിലെ ചില പ്രധാന ഭാഗങ്ങള്‍ .

പ്രപഞ്ചത്തിന്റെ ആത്മാവെന്നു തോന്നിപ്പോകുന്ന നബിപ്രകാശത്തെപ്പറ്റി ഒരു സൂചന പോലും അല്ലാഹു ഖുര്‍ആനില്‍ പറയുന്നില്ല. താന്‍ ഇത്തരത്തിലുള്ള ഒരു പ്രകാശമായിരുന്നെന്ന്‌ നബി(സ) പറഞ്ഞതായി ലക്ഷക്കണക്കായ ഹദീസുകളില്‍ ഒന്നില്‍ പോലും ഇല്ല. അന്ധവിശ്വാസങ്ങളില്‍ മെനഞ്ഞെടുത്ത ഇത്തരം കാര്യങ്ങള്‍ അല്ലാഹുവും നബി(സ)യും പറഞ്ഞു എന്ന തലക്കെട്ടോടെ പറയുന്നത്‌ ഗുരുതരമായ തെറ്റാണ്‌. അതിനേക്കാള്‍ ഗുരുതരമായ മറ്റൊരു കാര്യമുണ്ട്‌. മരണപ്പെട്ടുപോയ നബി(സ) യോടും മറ്റു മഹാന്‍മാരോടുമുള്ള പ്രാര്‍ത്ഥനകള്‍ ഇവകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതാണത്‌. ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത്‌ മക്കയിലെ മുശ്‌രിക്കുകള്‍ (ശിര്‍ക്ക്‌ ചെയ്യുന്നവര്‍ ) അല്ലാഹു ഉണ്ടെന്നും അവന്‍ എല്ലാത്തിന്റേയും സൃഷ്ടാവാണെന്നും വിശ്വസിച്ചവരായിരുന്നു. അല്ലാഹുവിനോട്‌ ശുപാര്‍ശചെയ്യാനായി ഇബ്രാഹീം നബി(അ), ഇസ്മാ ഈല്‍ നബി(അ) മുതലായ അസംഖ്യം മഹാന്‍മാരോടായിരുന്നു വിഗ്രഹങ്ങളുണ്ടാക്കി അവര്‍ പ്രാര്‍ത്ഥിച്ചിരുന്നത്‌. 'മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അതു ശ്രദ്ധിച്ചുകേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‌ പുറമേ നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുകയില്ല, അതിനാി അവരെലലാം ഒത്തു ചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്നും വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവര്‍ക്ക്‌ കഴിയുകയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ'. (ഖുര്‍ആന്‍ 22:73). പരമകാരുണികനായ അല്ലാഹു നമ്മുടെ തൊട്ടടുത്തു തന്നെയുണ്ടെന്നിരിക്കെ, നമ്മളെന്തിന്‌ ശുപാര്‍ശക്കാരുടെയും മദ്ധ്യസ്ഥന്‍മാരുടെയും പിറകെ പോകുന്നു?. ഖുര്‍ആന്‍ ചോദിക്കുന്നു. 'അല്ലാഹുവിന്റെ അടിമക്ക്‌ അല്ലാഹു പോരേ?'(39:36). നബി(സ) പറഞ്ഞു. 'നിങ്ങളിലൊരാള്‍ തന്റെ ഏതൊരാവശ്യവും തന്റെ നാഥനോടായിരിക്കട്ടെ ചോദിക്കുന്നത്‌'. (തിര്‍മിദി)

6. ഖുര്‍ആന്‍ എന്ന അത്ഭുതം

'ലോകാത്ഭുതങ്ങള്‍ ' എന്ന്‌ പേരിട്ടു വിളിക്കുന്ന ഏഴ്‌ അത്ഭുതങ്ങളെക്കുറിച്ച്‌ നമുക്കെല്ലാമറിയാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ആയിരക്കണക്കിന്‌ മനുഷ്യരുടെ ഇച്ഛാശക്തിയുടേയും, കഠിനാധ്വാനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന വസ്മയങ്ങളാണവ. എന്നാല്‍ , ലോകത്തില്‍ ഇന്ന്‌ നിലനില്‍ക്കുന്ന ഏറ്റവും വലിയ അത്ഭുതമേതാണെന്ന്‌ ചോദിച്ചാല്‍ , അത്‌ പരിശുദ്ധ ഖുര്‍ആന്‍ എന്ന ഒരു ഗരനഥമാണെന്ന്‌ നിസ്സംശയം പറയാം. അന്ധവിശ്വാസങ്ങള്‍ സൃഷ്ടിച്ച അധമത്വം പേറിക്കൊണ്ടിരുന്ന, മദ്യത്തിലും മദിരാക്ഷിയിലും മയങ്ങിക്കിടന്നിരുന്ന, ഗോത്രമഹിമയുടെ പേരില്‍ തമ്മിലടിച്ച്‌ ചോരചിന്തുന്നതില്‍ യാതൊരുവിധ വൈമനസ്യവുമില്ലാതിരുന്ന, അറിവിന്റെ രംഗത്ത്‌ വട്ടപ്പൂജ്യം മാത്രമായിരുന്ന, ചികിത്സാരംഗത്ത്‌ ഒന്നുമല്ലാതിരുന്ന, കാര്‍ഷികമായി പിന്നോക്കം നിന്നിരുന്ന, രാഷ്ട്രീയവും സൈനികവുമായി അസംഘടിതരായിരുന്ന ഒരു ജനതയെ, വെറും ഇരുപത്തിമൂന്ന്‌ വര്‍ഷങ്ങള്‍കൊണ്ട്‌ മാനവികതയുടെ പരമശീര്‍ഷത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞ ഗ്രന്ഥമാണ്‌ ഖുര്‍ആന്‍ . ഇങ്ങനെയൊരു വിപ്ളവത്തിന്‌ നേതൃത്വം കൊടുത്ത മുഹമ്മദ്‌ നബി(സ) യോളം പോന്ന ഒരു വിപ്ളവകാരി ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണല്ലോ, ലോകചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളില്‍ ഒന്നാമന്‍ മുഹമ്മദ്‌ നബി(സ) ആണെന്ന്‌, പ്രശസ്ത ചരിത്രപണ്ഡിതനായ മൈക്കള്‍ . എച്ച്‌. ആര്‍ട്ട്‌, 1978 ല്‍ ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിച്ച തന്റെ ഗ്രന്ഥമായ "The 100 A Ranking the most influential persons in History'  എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നത്‌. ഇദ്ദേഹം ഒരു മുസ്ലീമല്ല. സത്യസന്ധമായി ചരിത്രം പഠിച്ച ഒരു പണ്ഡിതന്‍ മാത്രം. ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശനമായി അവതരിച്ച ഈ ഗ്രന്ഥം, ഇന്ന്‌ നൂറ്റിഇരുപത്‌ കോടിയോളം വരുന്ന മുസ്ലീങ്ങള്‍ക്ക്‌ വഴികാട്ടിയാണ്‌.

ഖുര്‍ആനെപ്പറ്റി, നല്ല അഭിപ്രായങ്ങള്‍ പറയുന്നത്‌ മുസ്ലീങ്ങള്‍ മാത്രമാണോ? അല്ല, പരിശുദ്ധ ഖുര്‍ആന്‍ ശരിയായി പഠിക്കാന്‍ ശ്രമിച്ച അമുസ്ലീങ്ങളെല്ലാം തന്നെ ഈ വിസ്മയത്തിന്‌ മുന്നില്‍ പകച്ചു നില്‍ക്കുകയും അവരുടെ വിലയേറിയ അഭിപ്രായങ്ങളിലൂടെ ഈ ഗ്രന്ഥത്തെ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്‌. നമ്മുടെ രാഷ്ട്രപിതാവ്‌ ഗാന്ധിജിയെപ്പോലെയുള്ള സാമൂഹ്യരംഗത്തെ പ്രമുഖര്‍ , അണ്ണാദൂരൈപ്പോലുള്ള രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ , നെപ്പോളിയനെപ്പോലുള്ള പ്രമുഖ ഭരണാധികാരികള്‍ , ഗിബ്ബണെപ്പോലെയുള്ള പ്രശസ്ത ചരിത്ര പണ്ഡിതന്‍മാര്‍ , ജര്‍മന്‍ നാടകകൃത്തായ ഗോയ്ഥെയെപ്പോലെയുള്ള കലാ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയ സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട, അമുസ്ലീങ്ങളായ എത്രയെത്ര പ്രശസ്തവ്യക്തികളാണ്‌ ഖുര്‍ആന്‍ പഠിച്ച്‌ സാക്ഷ്യപത്രങ്ങളെഴുതിയിട്ടുള്ളത്‌. പരിശുദ്ധ ഖുര്‍ആന്റെ സവിശേഷമായ ഘടനയും ആവിഷ്കാരചാരുതയും അതിനെ എന്നെന്നും അതുല്യവും അനുപമവുമാക്കുന്നുവെന്നും, ഖുര്‍ആനിലെ നിയമങ്ങള്‍ ബുദ്ധിക്കും പ്രകൃതിക്കും യോജിച്ചതാണെന്നും 'പോപ്പുലര്‍ എന്‍സൈക്ളോപീഡിയ' രേഖപ്പെടുത്തിയിരിക്കുന്നു. 'ഖുര്‍ആന്‍' എന്ന പദത്തിന്‌ 'വായിക്കപ്പെടേണ്ടത്‌', 'വായിക്കപ്പെടുന്നത്‌', എന്നൊക്കെയാണര്‍ത്ഥം. ഇന്ന്‌ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആന്‍ ആണെന്ന്‌ 'എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക' പറയുന്നു. പരിശുദ്ധ ഖുര്‍ആനെപ്പറ്റി മുസ്ലീങ്ങള്‍ക്കിടയില്‍ത്തന്നെ സംശയങ്ങളുണ്ട്‌.

ഖുര്‍ആന്‍ എന്താണെന്നോ, എന്തിനാണെന്നോ നമുക്കറിയില്ല. എന്തുകൊണ്ടാണ്‌, ഖുര്‍ആന്‍ മനസ്സിലാക്കിയവര്‍ അത്‌ ഒരു അത്ഭുതഗ്രന്ഥമാണെന്ന്‌ പറയുന്നത്‌? അത്‌ പൂര്‍ണ്ണമായും ദൈവിക വചനങ്ങളുള്‍ക്കൊള്ളുന്നു എന്നതു തന്നെ കാരണം. 'വായിക്കാനറിയാത്ത ഒരു വ്യക്തി വായിച്ചു പറഞ്ഞ ഒരു ദര്‍ശന വിസ്മയം' എന്ന്‌ ഖുര്‍ആനെപ്പറ്റി പറയാം. കാരണം, മുഹമ്മദ്‌ നബി(സ) യ്ക്ക്‌ എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. അറിവുള്ള വ്യക്തികളുമായി അദ്ദേഹത്തിന്‌ ബന്ധങ്ങളില്ലായിരുന്നു. ജനനം മുതല്‍ തന്നെ ദുരിതവും ദുഃഖവും നിറഞ്ഞ, സ്വസ്ഥത കുറഞ്ഞ ഒരു ജീവിതമായിരുന്നു അനാഥനായ അദ്ദേഹത്തിന്റേത്‌. സാഹിത്യം, ചരിത്രം, നരവംശശാസ്ത്രം, മതദര്‍ശനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം പൂര്‍ണ നിരക്ഷരനായിരുന്നു. കച്ചവടക്കാര്യത്തില്‍ മുഴുകിക്കഴിഞ്ഞ അദ്ദേഹം, 'സത്യസന്ധന്‍' എന്ന്‌ സര്‍വ്വരും (പിന്നീട്‌, അദ്ദേഹത്തിന്റെ ശത്രുക്കളായവരുള്‍പ്പെടെ) അംഗീകരിച്ച ഒരു വ്യക്തിയായിരുന്നു. നാല്‍പ്പതാം വയസ്സില്‍ അദ്ദേഹത്തിന്‌ അല്ലാഹു 'പ്രവാചകത്വം' നല്‍കി. തുടര്‍ന്ന്‌, നീണ്ട ഇരുപത്തിമൂന്ന്‌ വര്‍ഷങ്ങളിലായി, വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി, അദ്ദേഹത്തിലൂടെ അവതീര്‍ണമായ സൂക്തങ്ങളുടെ സമാഹാരമാണ്‌ പരിശുദ്ധ ഖുര്‍ആന്‍ .

ജിബ്‌രീല്‍ (അ) എന്ന മലക്ക്‌ മുഖേന ദൈവത്തില്‍ നിന്നും കിട്ടുന്ന വെളിപാടുകള്‍ (വഹ്‌യ്‌) മുഹമ്മദ്‌ നബി(സ) പറയുകയായിരുന്നു. നബി(സ) ആഗ്രഹിക്കുന്നതിനനുസരിച്ചായിരുന്നില്ല വെളിപാട്‌ കിട്ടിയിരുന്നത്‌. പ്രത്യുത, ദൈവത്തിന്റെ ആഗ്രഹത്തിനനുസരിച്ചായിരുന്നു. സ്വയം ദൈവികഗ്രന്ഥമാണെന്ന്‌ പ്രഖ്യാപിക്കുന്ന, കിടയറ്റസാന്‍മാര്‍ഗിക ക്രമം പ്രദാനം ചെയ്യുന്ന, ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പ്രായോഗികമായ നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന, കളങ്കരഹിതവും സത്യസന്ധവുമായ ചരിത്രം പഠിപ്പിക്കുന്ന, സത്യസന്ധമായി പുലര്‍ന്നിട്ടുള്ള പ്രവചനങ്ങള്‍ നടത്തിയ, പ്രാപഞ്ചിക പ്രതിഭാസങ്ങളെപ്പറ്റി യഥാര്‍ത്ഥമായ പരാമര്‍ശങ്ങള്‍ നടത്തിയഒരു നിസ്തുല സാഹിത്യ സൃഷ്ടിയായ പരിശുദ്ധ ഖുര്‍ആനുമായി താദാത്മ്യം പ്രാപിക്കാന്‍ ലോകത്ത്‌ നിലവിലുള്ള ഒരു ഗ്രന്ഥത്തിനും കഴിയില്ല. അശാസ്ത്രീയമായതോ, വൈരുദ്ധ്യം പുലര്‍ത്തുന്നതോ ആയ യാതൊരു പരാമര്‍ശങ്ങളും ഖുര്‍ആനിലില്ല. മുഹമ്മദ്‌ നബി(സ) യുടെ ചില നടപടികളെ വിമര്‍ശിക്കുന്നതും, അദ്ദേഹത്തിനെ ശക്തമായി താക്കീത്‌ ചെയ്യുന്നതുമായ വചനങ്ങള്‍ ഖുര്‍ആനിലുണ്ട്‌. മുഹമ്മദ്‌ നബി(സ) കെട്ടിച്ചമക്കുന്ന രചനയല്ല ഖുര്‍ആന്‍ എന്നറിയിക്കാന്‍ അത്‌ പറയുന്നു. 'അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക്‌ യാതൊരു ബോധനവും നല്‍കപ്പെടാതെ 'എനിക്ക്‌ ബോധനം ലഭിച്ചിരിക്കുന്നു' എന്നുപറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത്‌ പോലെയുള്ളത്‌ ഞാനും അവതരിപ്പിക്കാമെന്ന്‌ പറഞ്ഞവനേക്കാളും വലിയ അക്രമി ആരുണ്ട്‌?' (ഖുര്‍ആന്‍ 6: 93).

ഇങ്ങനെയൊക്കെയായിരുന്നിട്ടും, എഴുതാനും വായിക്കാനുമറിയാത്ത മുഹമ്മദ്നബി(സ) എഴുതിയുണ്ടാക്കിയതാണ്‌ ഖുര്‍ആന്‍ എന്ന്‌ അതില്‍ വിശ്വസിക്കാത്തവരും, സംശയമുള്ളവരും ഇന്നും പറയുന്നു. അവരെ നോക്കി ഖുര്‍ആന്‍ വെല്ലുവിളിക്കുന്നു. 'നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചു കൊടുത്തതിനെപ്പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ , അതിന്റേതുപോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിനു പുറമേ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചു കൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ . നിങ്ങള്‍ക്ക്‌ ചെയ്യാനായില്ലെങ്കില്‍ - നിങ്ങള്‍ക്കത്‌ ഒരിക്കലും ചെയ്യാന്‍ കഴിയുകയില്ല - മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കപ്പെട്ടതാകുന്നു അത്‌' (ഖുര്‍ആന്‍ 2:23, 24). അറബി സാഹിത്യകാരന്‍മാരും, ജൂതന്‍മാരും, ഇസ്ലാമിന്റെ ശത്രുക്കളുമെല്ലാം അന്നുമുതല്‍ ഇന്നോളം കിണഞ്ഞു പരിശ്രമിച്ചിട്ടും, ഖുര്‍ആന്‍ നടത്തിയ ഈ വെല്ലുവിളിക്ക്‌ ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഖുര്‍ആന്‍ വിശദീകരക്കുന്ന ചരിത്രസംഭവങ്ങള്‍ പരിശോധി്കു. അല്ലാഹുവിനെയും അവന്റെ പ്രവാചകരേയും വിശ്വസിക്കാത്തതിന്റെ പേരില്‍ , വിശ്വസിച്ചവരൊഴികെയുള്ള നാട്ടുകാരെ മുഴുവനും ഘോരമായ ശിക്ഷകള്‍ കൊടുത്ത്‌ അല്ലാഹു നശിപ്പിച്ച സംഭവങ്ങള്‍ ഖുര്‍ആനിലൂടനീളം കാണാം. ഇറാഖ്‌ പ്രദേശത്ത്‌ താമസിച്ചിരുന്ന, നൂഹ്‌ നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട, രൂക്ഷമായ വെള്ളപ്പൊക്കം കൊണ്ട്‌ അല്ലാഹു നശിപ്പിച്ച നൂഹ്‌ നബി(അ)യുടെ ജനത.

ഒമാനിലെ, സലാലയ്ക്കടുത്ത്‌ ജീവിച്ചിരുന്ന, ഹൂദ്‌ നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട ആദ്‌ ജനത. മദീനയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള മദായ്ന്‍ സ്വാലിഹ്‌ എന്ന പ്രദേശത്ത്‌ ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ജീവിച്ചിരുന്ന സ്വാലിഹ്‌ നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട ഥമൂദ്‌ ജനത. ജോര്‍ദ്ദാനിലെ മദ്‌യനില്‍ താമസിച്ചിരുന്ന ശുഐബ്‌ നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട മദ്‌യന്‍ ജനത. ബി. സി. 19-ാം നൂറ്റാണ്ടില്‍ (ഏകദേശം 3800 വര്‍ഷങ്ങള്‍ക്കു മുമ്പ്‌) ഇസ്രായേലിനും ജോര്‍ദ്ദാനും മദ്ധ്യേ ഇന്ന്‌ ചാവുതടാകം സ്ഥിതിചെയ്യുന്ന പ്രദേശത്ത താമസിച്ചിരുന്ന ലൂഥ്‌ നബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട സൊദോം ജനത (ചാവുതടാകം രൂപപ്പെട്ടത്‌ അല്ലാഹു ആ ജനങ്ങളെ ശിക്ഷിക്കാന്‍ രാസമഴ ഇറക്കിയതു മൂലമായിരുന്നു). ബി. സി. 13-ാം നൂറ്റാണ്ടില്‍ , ഏകദേശം 3200 വര്‍ഷങ്ങള്‍ക്കു മുമ്പ്‌) ഈജിപ്തില്‍ താമസിച്ചിരുന്ന, മൂസാനബി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ട ഫിര്‍ഔനും ജനതയും. ഇങ്ങനെ, അല്ലാഹു ശിക്ഷിച്ച, വിവിധ നൂറ്റാണ്ടുകളില്‍ ജീവിച്ച ജനങ്ങളുടെ ജീവിത കഥകള്‍ ഖുര്‍ആനില്‍ പറയുന്നു. കൂടാതെ, 4000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇറാഖിലെ ബാബിലോണിയയില്‍ ജനിച്ച്‌, മക്കയില്‍ വന്ന്‌ കഅ്ബാലയം പണിത്‌, ദൂരെ ഫലസ്തീനില്‍ പോയി ഇസ്ലാം മതപ്രബോധനം നടത്തിയ ഇബ്രാഹിം നബി(അ)യുടെ ചരിത്രം, ഈജിപ്തില്‍ ജീവിച്ചിരുന്ന യൂസഫ്‌ നബി(അ)യുടെ ചരിത്രം, 3000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഈജിപ്തിലും, ജോര്‍ദ്ദാനിലും ഫലസ്തീനിലുമായി ജീവിച്ചിരുന്ന മൂസാനബി(അ)യുടെ ചരിത്രം, ജോര്‍ജിയായില്‍ ഇരുമ്പുമതില്‍ നിര്‍മ്മിച്ച ദുല്‍ഖര്‍നൈന്റെ ചരിത്രം. ഇങ്ങനെ, വിവിധ നൂറ്റാണ്ടുകളിലായി, വിവിധ രാജ്യങ്ങളില്‍ സംഭവിച്ച ചരിത്രങ്ങള്‍ വെളിപ്പെടുത്തുവാന്‍ , എ. ഡി. 571 ല്‍ ജനിച്ച്‌ മക്കയിലും മദീനയിലുമായി ജീവിച്ച, നിരക്ഷരനായ മുഹമ്മദ്‌ നബി(സ) യ്ക്ക്‌ എങ്ങനെ കഴിഞ്ഞു? തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ നിന്ന്‌ മുഹമ്മദ്‌ നബി(സ) യ്ക്ക്‌ അവതരിച്ചതാണ്‌ പരിശുദ്ധ ഖുര്‍ആന്‍ എന്ന്‌ അല്‍പമെങ്കിലും ബുദ്ധിയുള്ളവന്‌ മനസ്സിലാക്കാം. മാത്രമല്ല, ഖുര്‍ആന്റെ അമാനുഷികതയ്ക്ക്‌ ഒട്ടനവധി തെളിവുകള്‍ നമുക്ക്‌ കണ്ടെത്താം.

കേവലം, രണ്ടെണ്ണം മാത്രം നമുക്ക്‌ പരിശോധിക്കാം. നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌, ഇറാഖ്‌ പ്രദേശത്ത്‌ ജീവിച്ചിരുന്ന ഒരു ജനതയിലേക്ക്‌, നൂഹ്‌ നബി(അ) യെ അല്ലാഹു പ്രവാചകനായി നിയോഗിച്ചു. അനേകം വര്‍ഷങ്ങള്‍ ഇസ്ലാം മത പ്രോബോധനം നടത്തിയിട്ടും, അപൂര്‍വ്വം ചിലരൊഴികെ നൂഹ്‌ നബി(അ) യെ വിശ്വസിച്ചില്ല. തന്നെ ധിക്കരിച്ച ആ ജനതയ്ക്ക്‌ ശിക്ഷയിറക്കാന്‍ അല്ലാഹു തീരുമാനിച്ചു. ഒരു കപ്പല്‍ നിര്‍മ്മിക്കാന്‍ അല്ലാഹു നൂഹ്‌ നബി(അ) യോട്‌ കല്‍പ്പിച്ചു. നൂഹ്‌ നബി(അ) യെ പിന്‍പറ്റിയവരേയും, ഓരോ ജന്തുക്കളില്‍ നിന്നുമുള്ള ഇണകളേയും കൊണ്ട്‌ ആ കപ്പലില്‍ കയറാന്‍ അല്ലാഹു നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്‌, ആജനങ്ങളെ നശിപ്പിക്കാന്‍ ദിവസങ്ങള്‍ നീണ്ടു നിന്ന ഒരു വെള്ളപ്പൊക്കം അല്ലാഹു സൃഷ്ടിച്ചു. ഈ സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നതു ശ്രദ്ധിക്കൂ! 'പലകകള്‍ ആണിയടിച്ചുണ്ടാക്കിയ കപ്പലില്‍ നാമവനെ വഹിച്ചുകൊണ്ടുപോയി. നമ്മുടെ കണ്‍വെട്ടത്തിലായിരുന്നു അതിന്റെ സഞ്ചാരം. അവര്‍ തിരസ്കരിച്ചവമനു വേണ്ടിയുള്ള നമ്മുടെ പ്രതികാരം! തീര്‍ച്ചയായും ആ സംഭവം ഒരു അടയാളമാക്കി നാം നിലനിര്‍ത്തിയിട്ടുണ്ട്‌. ചിന്തിക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ? (ഖുര്‍ആന്‍ 54:1316). ചിന്തിക്കുന്നവര്‍ക്കു വേണ്ടി ആ സംഭവം അടയാളമാക്കി നിലനിര്‍ത്തിയിട്ടുണ്ടെന്ന്‌ അല്ലാഹു ഖുര്‍ആനില്‍ പറയുന്നു.

കിഴക്കന്‍ തുര്‍ക്കിയിലെ മഞ്ഞുമൂടിയ മലനിരകളില്‍നിന്ന്‌ ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ ശാസ്ത്രം കണ്ടെടുത്തു കൊണ്ടിരിക്കുകയാണ്‌. കിട്ടിയ അവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിര്‍ണ്ണയിച്ചപ്പോള്‍ , നൂഹ്‌ നബി(അ) ജീവിച്ചിരുന്ന കാലത്തോളം അവക്ക്‌ പഴക്കമുണ്ടെന്ന്‌ ശാസ്ത്രം കണ്ടെത്തി. മറ്റൊരു സംഭവം ശ്രദ്ധിക്കുക. ബി. സി. 1301 മുതല്‍ 1235 വരെ ഈജിപ്തില്‍ ഭരിച്ചിരുന്ന ചക്രവര്‍ത്തിയാണ്‌ രാംസെസ്സ്‌ രണ്ടാമന്‍ എന്ന ഫിര്‍ഔന്‍ . അതിക്രൂരമായ മര്‍ദ്ദന മുറകളിലൂടെയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്‌. ഏകദൈവമായ അല്ലാഹുവില്‍ വിശ്വസിക്കാനും, അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ജീവിക്കാനും ഉപദേശിക്കാനായി, പ്രവാചകനായ മൂസാനബി(അ) യെ, അല്ലാഹു ഫിര്‍ഔന്റെ അടുക്കലേക്കയച്ചു. ഫിര്‍ഔന്‍ വിശ്വസിച്ചില്ല. താനല്ലാതെ, തന്റെ ജനങ്ങള്‍ക്ക്‌ വേറെ ഒരു രക്ഷിതാവില്ല എന്ന്‌ അഹങ്കരിച്ച ഫിര്‍ഔന്‍ മൂസാനബി(അ)യേയും അനുയായികളേയും വധിക്കാനായി പരിവാരങ്ങളുമായി പുറപ്പെട്ടു. മൂസാനബി(അ) യ്ക്കും അനുയായികള്‍ക്കും രക്ഷപ്പെടാനായി ചെങ്കടല്‍ പിളര്‍ത്തി അതിനു നടുവിലൂടെ അല്ലാഹു വഴിയൊരുക്കി. അവര്‍ മറുകരയിലെത്തിയപ്പോള്‍ , അവരെ പിന്തുടര്‍ന്നുവന്ന ഫിര്‍ഔനേയും പരിവാരങ്ങളേയും ശിക്ഷിക്കാന്‍ , ചെങ്കടലിനെ അല്ലാഹു പൂര്‍വ്വസ്ഥിതിയിലാക്കി. താന്‍ മരിക്കാന്‍ പോകുന്നു എന്നറിഞ്ഞ ഫിര്‍ഔന്‍ അപ്പോള്‍ അല്ലാഹുവിനെ അംഗീകരിക്കുകയും, തന്നെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനോട്‌ പ്രാര്‍ഥിക്കുകയും ചെയ്തു. അപ്പോള്‍ ഫിര്‍ഔനോട്‌ പറഞ്ഞവാചകങ്ങള്‍ അല്ലാഹു ഖുര്‍ആനിലൂടെ വെളിപ്പെടുത്തുന്നതു ശ്രദ്ധിക്കൂ. 'ഇന്ന്‌ നിന്റെ ശവം മാത്രമേ നാം രക്ഷപ്പെടുത്തൂ. പിന്നാലെ വരുന്നവര്‍ക്ക്‌ നീ ഒരു ദൃഷ്ടാന്തമാകണം. ജനങ്ങളധികവും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച്‌ അശ്രദ്ധരാണല്ലോ'. (ഖുര്‍ആര്‍ 10:9192). നമുക്കൊക്കെ ദൃഷ്ടാന്തമാകാന്‍ വേണ്ടി അല്ലാഹു കാത്തുസൂക്ഷിച്ച ഫിര്‍ഔന്റെ ജഡം 1898-ല്‍ ചെങ്കടലില്‍നിന്ന്‌ കണ്ടെടുത്തു. 3116 വര്‍ഷങ്ങള്‍ കടലില്‍ കിടന്നിട്ടും ചീഞ്ഞുപോവുകയോ മത്സ്യം തിന്നുകയ ചെയ്യാതിരുന്ന ഈ ജഡം ഇന്ന്‌ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഇപ്പോഴും യാതൊരു കേടും കൂടാതെ അല്ലാഹു അതിനെ കാത്തുസൂക്ഷിക്കുന്നു. അല്ലാഹുവിന്റെ കഴിവും ഖുര്‍ആന്റെ അമാനുഷികതയും ബോധ്യപ്പെടാന്‍ ഇതില്‍പരം ഒരുദാഹരണം ആവശ്യമുണ്ടോ? ഫിര്‍ഔന്റെ ജഡവും, അല്ലാഹു നശിപ്പിച്ച നാടുകളുടെ അവശിഷ്ടങ്ങളും മറ്റും കാണിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന 'ഖുര്‍ആനിന്റെ ചരിത്രഭൂമികളിലൂടെ' എന്ന വീഡിയോ കാസറ്റും സി. ഡി. കളും ഇപ്പോള്‍ പലയിടങ്ങളിലും ലഭ്യമാണ്‌.

ഇങ്ങനെയുള്ള സത്യങ്ങള്‍ മനസ്സിലാക്കുമ്പോള്‍ , അല്‍പമെങ്കിലും ചിന്തിക്കാന്‍കഴിയുന്ന ഒരാള്‍ക്ക്‌ താഴെപറയുന്ന ഖുര്‍ആന്‍ വചനങ്ങള്‍ ബോധ്യപ്പെടും. 'ഈ ഖുര്‍ആന്‍ അല്ലാഹു അല്ലാതെ ഒരാള്‍ക്കും സൃഷ്ടിക്കാന്‍ കഴിയില്ല. ഇത്‌ മുന്‍പുള്ളതിനെ ശരിവെക്കുകയും ദൈവികനിയമം വിശദീകരിക്കുകയും ചെയ്യുന്നു. ലോകരക്ഷിതാില്‍ നിന്നുള്ളതാണ്‌ ഇതെന്നതില്‍ ഒരു സംശയവും വേണ്ട'. (ഖുര്‍ആന്‍ 10:37) യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയായിരിക്കേ, പരിശുദ്ധ ഖുര്‍ആന്‍ അംഗീകരിക്കാനും, അത്‌ മനസ്സിലാക്കി അത്‌ നിര്‍ദ്ദേശിക്കുന്ന രീതിയിലുള്ള ഒര ജീവിതം നയിക്കാനും നമ്മള്‍ വൈകേണ്ടതണ്ടോ? മരണാനന്തരം നമുക്ക്‌ ഒരു ജീവിതമുണ്ടെന്ന്‌ പറഞ്ഞാല്‍ , അത്‌ അവിശ്വസിക്കേതുണ്ടോ? അതോ, നരകത്തിലെത്തിപ്പെട്ടതിനു ശേഷം മാത്രം നമ്മള്‍ ചിന്തിച്ചാല്‍മതിയോ? മുസ്ലീങ്ങള്‍ക്കു മാത്രമായല്ല, അന്ത്യനാളുവരെയുള്ള ലോകത്തിലെ സകല മനുഷ്യര്‍ക്കും വേണ്ടിയാണ്‌ അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചത്‌. ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിക്കുകയും അവന്‌ വായുവും, വെള്ളവും, വെളിച്ചവും, ഭക്ഷണവുമെല്ലാം നല്‍കിഅവനെ പരിപാലിക്കുകയും ചെയ്യുന്ന പടച്ചതമ്പുരാന്‌, മനുഷ്യന്‍ എങ്ങനെയാണ്‌ ഭൂമിയില്‍ ജീവിക്കേണ്ടതെന്ന്‌ അവനെ പഠിപ്പിച്ചുകൊടുക്കാനുള്ള ബാധ്യത കൂടിയുണ്ട്‌. സമൂഹജീവിയായ മനുഷ്യന്‍ , അവനും കുടുംബത്തിനും സമൂഹത്തിനും, പുരോഗതിയും നന്‍മയും ഉണ്ടാകുന്ന രീതിയിലായിരിക്കണം ജീവിക്കേണ്ടത്‌. ഇതിനായി, ഓരോ മനുഷ്യനും ചില സാന്‍മാര്‍ഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്‌. ഇങ്ങനെ ഓരോ മനുഷ്യനും എങ്ങനെയാണ്‌ ഒരു ജീവിതം നയിക്കേണ്ടതെന്നും, അവന്റെ ജീവിതത്തിന്റെ അര്‍ത്ഥമെന്താണെന്നും, പരമമായ ലക്ഷ്യമെന്താണെന്നുംഅവനെ അറിയിക്കേണ്ട ചുമതലയുള്ള അവന്റെ സൃഷ്ടാവായ ദൈവം, മനുഷ്യരില്‍നിന്നു തന്നെ ചിലരെ തിരഞ്ഞെടുക്കുകയും, അവരെ പ്രവാചകന്‍മാരായി നിയോഗിക്കുകയും ചെയ്തു. അവര്‍ക്ക്‌ വെളിപാടുകളും ഗ്രന്ഥങ്ങളും നല്‍കി. അങ്ങനെയുള്ള ഗ്രന്ഥങ്ങളില്‍ ചിലതാണ്‌ ദാവൂദ്‌ നബിനബി(സ)ക്ക്‌ ലഭിച്ച സബൂറ്‍, മൂസാനബിനബി(സ)ക്ക്‌ ലഭിച്ച തൌറാത്ത്‌, ഈസാനബിനബി(സ)ക്ക്‌ ലഭിച്ച ഇന്‍ജീല്‍ മുതലായവ. ഈ മുന്‍കഴിഞ്ഞ ഗ്രന്ഥങ്ങളെയെല്ലാം ശരിവെയ്ക്കുന്നതായിക്കൊണ്ടും, അതിലുള്ള ഉപദേശങ്ങളെല്ലാം ഉള്‍പ്പെട്ടതായിക്കൊണ്ടും, ലോകാവസാനം വരെയുള്ളമുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗ്ഗദര്‍ശകമായിക്കൊണ്ട്‌, അല്ലാഹു അവന്റെ അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ)ക്ക്‌ അവതരിപ്പിച്ച ഗ്രന്ഥമാണ്‌ പരിശുദ്ധ ഖുര്‍ആന്‍ .

താന്‍ അവതരിപ്പിച്ച മറ്റു ഗ്രന്ഥങ്ങളെല്ലാം മനുഷ്യരുടെ കൈകടത്തല്‍ മൂലം വികൃതമാക്കപ്പെട്ടെന്നും, എന്നാല്‍ ഈ ഗ്രന്ഥത്തില്‍ ആരെയും കൈകടത്താന്‍ താന്‍ അനുവദിക്കില്ലെന്നും അന്ത്യനാളുവരേയ്ക്കും നിലനില്‍ക്കേണ്ട ഈ ഗ്രന്ഥത്തിന്റെ സംരക്ഷണം തന്റെ ബാധ്യതയാണെന്നും അല്ലാഹു പരിശുദ്ധ ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നുണ്ട്‌. അല്ലാഹു തന്നെ സംരക്ഷണ ബാധ്യത ഏറ്റെടുത്തതുകൊണ്ട്‌, അവതരിക്കപ്പെട്ട അതേ രൂപത്തില്‍ തന്നെ, വള്ളിപുള്ളി വ്യത്യാസമില്ലാതെ ഇന്നും നിലനില്‍ക്കുന്നുണ്ട്‌ സര്‍വാതിശായിയായ ഈ ഗ്രന്ഥം. ഇന്ന്‌, ലോകത്തില്‍ നിലവിലുള്ളതില്‍ മാനുഷികവചനങ്ങള്‍ ഉള്‍പ്പെടാത്ത ഒരേയൊരു ഗ്രന്ഥം എന്ന വിശേഷണം അതുകൊണ്ട്‌ ഖുര്‍ആന്‌ ലഭിക്കുന്നു. മനുഷ്യന്റെ വിജയമാണ്‌ ഖുര്‍ആനിന്റെ പ്രമേയം. മനുഷ്യരോടാണ്‌ ഖുര്‍ആന്‍ സംസാരിക്കുന്നത്‌. അവന്റെ വിജയത്തിലേക്കാണ്‌ അത്‌ മനുഷ്യനെ ക്ഷണിക്കുന്നത്‌. പ്രകൃതിയിലെ വ്യത്യസ്തങ്ങളായ പ്രതിഭാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്‌, പടച്ചതമ്പുരാന്റെ അസ്തിത്വത്തെക്കുറിച്ച്‌ അത്‌ മനുഷ്യരെ ബോധ്യപ്പെടുത്തുന്നു. ഇഹലോകജീവിതത്തിന്റെ നശ്വരതയെയും, ഇവിടുത്തെ സുഖഭോഗങ്ങള്‍ക്കു പിന്നില്‍ പാഞ്ഞ്‌ ജീവിതം തുലക്കുന്നതിന്റെ അര്‍ത്ഥമില്ലായ്മയെയും കുറിച്ച്‌ അത്‌ അവനോട്‌ സംസാരിക്കുന്നു. പരലോകത്ത്‌ സ്വര്‍ഗ്ഗപ്രവേശനത്തിന്‌ അര്‍ഹരാവുകയും, നരകയാതനകളില്‍ നിന്ന്‌ രക്ഷപ്രാപിക്കുകയും ചെയ്യുന്ന അനുഗ്രഹീതരില്‍ ഉള്‍പ്പെടുവാന്‍ എന്തുമാര്‍ഗ്ഗം സ്വീകരിക്കണമെന്ന്‌ അത്‌ അവന്‌ വ്യക്തമാക്കിക്കൊടുക്കുന്നു. ഭൌതീകജീവിതത്തിലെ സുഖ സൌകര്യങ്ങള്‍ക്കു വേണ്ടി നരകം വിലയ്ക്കെടുത്തവരുടെ ചരിത്രത്തിലേക്ക്‌ അവന്റെ ശ്രദ്ധക്ഷണിക്കുന്നു. വിശുദ്ധമായ ജീവിതം നയിച്ച്‌ സ്വര്‍ഗ്ഗപ്രവേശത്തിന്‌ അനുമതി നല്‍കപ്പെട്ടവരെക്കുറിച്ച്‌ അവന്‌ പറഞ്ഞുകൊടുക്കുന്നു. മനുഷ്യ ജീവിതത്തില്‍ പാലിക്കേണ്ട നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ , നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷകളും പ്രതിപാദിക്കുന്നുണ്ട്‌. മനുഷ്യര്‍ ചേര്‍ന്ന്‌ എഴുതിയതല്ലാത്ത അല്ലാഹുവിന്റെ ഈ നിയമനിര്‍ദ്ദേശങ്ങളാണ്‌, ശരീഅത്ത്‌ നിയമങ്ങള്‍ എന്ന്‌ അറിയപ്പെടുന്നത്‌. ഇസ്ലാമിക ഭരണഘടന നടപ്പാക്കിയരാജ്യങ്ങളിലെല്ലാം, മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണെന്ന്‌ പഠനങ്ങള്‍ കാണിക്കുന്നു.

ഉദാഹരണത്തിന്‌, മോഷണത്തിന്‌ കൈ വെട്ടുക എന്ന ശിക്ഷ നിലവിലുള്ള സൌദി അറേബ്യയില്‍ , പരേതനായ അബ്ദുല്‍ അസീസ്‌ രാജാവിന്റെ കാലത്ത്‌, നീണ്ട 25 വര്‍ഷക്കാലത്തിനുള്ളില്‍ 16 മോഷണങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ എന്ന്‌ പറയപ്പെടുന്നു. ഒരു വാന്‍ മോഷണക്കുറ്റത്തിന്‌ പിടിക്കപ്പെട്ട്‌, അത്‌ തെളിയിക്കപ്പെട്ടാല്‍ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം, ഒരു വാന്‍ ജനാവലിയുടെ മുന്‍പില്‍ വെച്ചാണ്‌ അവന്റെ കൈവെട്ടുന്നത്‌. പിന്നീട്‌ അത്‌ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. ആ ശിക്ഷ നേരില്‍ കാണുകയും അതിനെപ്പറ്റി അറിയുകയുംചെയ്യുന്ന ഏതെങ്കിലും ഒരു വ്യക്തി പിന്നീട്‌ മോഷണത്തിന്‌ ശ്രമിക്കുമോ? നമ്മുടെ നാട്ടിലേക്ക്‌ നോക്കൂ, നമ്മളെല്ലാം ഭരിക്കുന്ന മന്ത്രിമാര്‍ തന്നെ കോടികളുടെ അഴിമതി നടത്തുകയും കണ്ണില്‍ കണ്ടിടത്തെല്ലാം കൈയിട്ടു വാരുകയും ചെയ്ത്‌ മോഷണത്തിന്‌ നേതൃത്വം നല്‍കുന്നു. നമ്മുടെ രാജ്യത്ത്‌ ഖുര്‍ആനിക ശിക്ഷാനിയമം നടപ്പിലാക്കിയാല്‍ നമ്മുടെ നാട്‌ മുടിപ്പിക്കുന്ന 'അഴിമതി' എന്ന സമ്പ്രദായവും മറ്റ്‌ 'ചെറിയ' കള്ളന്‍മാരുടെ മോഷണശ്രമങ്ങളും നടക്കുമോ? എന്നിട്ടും, ഖുര്‍ആനിക ശിക്ഷാനിയമങ്ങളെ ചിലര്‍ കുറ്റപ്പെടുത്തുന്നു. കാരണം, അത്‌ നടപ്പാക്കിയാല്‍ തോന്നിയ പോലെ ജീവിക്കാന്‍ കഴിയില്ലല്ലോ? ചുരുക്കത്തില്‍ , ദൈവിക വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട്‌ ഇഹപരവിജയം കരസ്ഥമാക്കുവാന്‍ മനുഷ്യരെ സജ്ജമാക്കുകയാണ്‌ ഖുര്‍ആന്‍ ചെയ്യുന്നത്‌. എന്നാല്‍ , പരിശുദ്ധഖുര്‍ആന്‍ പിന്‍പറ്റാന്‍ ബാധ്യസ്ഥരായ നമ്മള്‍ക്ക്‌ എന്താണ്‌ ഖുര്‍ആന്‍ എന്നറിയില്ല. എന്താണ്‌ അതിലുള്ളത്‌ എന്നറിയില്ല. അറിയാനും പഠിക്കാനും നമ്മള്‍ ശ്രമിക്കുന്നില്ല. പരിശുദ്ധ ഖുര്‍ആന്റെ മലയാള പരിഭാഷകളും വ്യാഖാനങ്ങളും നമ്മുടെ നാട്ടില്‍ധാരാളം ലഭയമാണ്‌. സവന്തമായി വാങ്ങുവാന്‍ കഴിവില്ലെങ്കില്‍ അത്‌ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച്‌ വായിക്കുവാന്‍ ശ്രമിക്കേണ്ടതുണ്ട്‌.

ഖുര്‍ആന്‍ നിര്‍ദ്ദേശിച്ചതരത്തിലുള്ള ഒരു ജീവിതം നയിച്ചെങ്കില്‍ മാത്രമേ, നമുക്ക്‌ പരലോകത്ത്‌ വിജയം കണ്ടെത്തുവാന്‍ സാധിക്കുകയുള്ളൂ. അല്ലാഹു ലൌഹുല്‍മഹ്ഫൂളില്‍ (സുരക്ഷിതഫലകം) വെച്ചിട്ടുള്ള, ആദരണീയമായ മഹദ്‌ ഗ്രന്ഥമായ പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും, അത്‌ കേള്‍ക്കുന്നതും അതിനെപ്പറ്റി പഠിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം വളരെ പുണ്യകരമായ അല്ലാഹുവില്‍ നിന്ന്‌ കനത്ത പ്രതിഫലം ലഭിക്കുന്ന സല്‍ക്കര്‍മ്മങ്ങളാണ്‌. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്ത്‌ നമ്മുടെ നന്‍മകള്‍ വര്‍ദ്ധിപ്പിക്കലാണല്ലോ നമ്മുടെ ജീവിതലക്ഷ്യം. ഈ ചെറിയ ജീവിതത്തില്‍ , കഴിയാവുന്നത്ര നന്‍മകള്‍ ചെയ്താലേ, നമ്മുടെ നന്‍മയുടെ തട്ട്‌ കനം തൂങ്ങുകയും, നമ്മള്‍ സ്വര്‍ഗ്ഗാവകാശികളാകുകയും ചെയ്യുകയുള്ളൂ. നമസ്കാരവും, നോമ്പും, സക്കാത്തുമെല്ലാം സല്‍ക്കര്‍മ്മങ്ങളാണെന്ന്‌ നമുക്കറിയാമല്ലോ? കൂടാതെ, നമ്മള്‍ ഒരു സ്നേഹിതനെ കാണുമ്പോള്‍ പുഞ്ചിരിക്കുന്നതു പോലും അവന്‍ ചെയ്യുനന ദാനമാണെന്നാണ്‌ നബി(സ) പഠിപ്പിച്ചിരക്കുനനത്‌. ഇതുപോലെ പരിശുദ്ധ ഖുര്‍ആനിലെ ഓരോ അക്ഷരവും ഉച്ചരിക്കുന്നത്‌ അനേകം നന്‍മകള്‍ക്ക്‌ തുല്ല്യമാണ്‌. ഖുര്‍ആന്റെ ഓരോ അക്ഷരത്തിനും പത്ത്‌ നന്‍മവീതം എഴുതപ്പെടുമെന്നാണ്‌ നബി(സ) യുടെ അധ്യാപനം. ഖുര്‍ആനില്‍ ആകെ 3,23,760 അക്ഷരങ്ങളാണുള്ളത്‌. ഖുര്‍ആന്‍ ഒരാവര്‍ത്തി വായിക്കുമ്പോള്‍ 32 ലക്ഷത്തില്‍പരം നന്‍മകള്‍നമുക്കുവേണ്ടി എഴുതപ്പെടുന്നു. റംസാന്‍ മാസത്തിലാകുമ്പോള്‍ ഇതിന്റെ എഴുപത്‌ മുതല്‍ എഴുപതിനായിരം ഇരട്ടിവരെ പ്രതിഫലം കൂടുന്നു. ഖുര്‍ആന്‍ ഓതാന്‍ ബുദ്ധിമുട്ടുന്നവര്‍ പേടിക്കേണ്ടതില്ല. ഖുര്‍ആന്‍ തപ്പിത്തടഞ്ഞ്‌വായിക്കുന്നവര്‍ക്ക്‌, അത്‌ ശരിയായി ഓതുന്നവരേക്കാള്‍ ഇരട്ടി പ്രതിഫലമുണ്ടെന്നാണ്‌ നബി(സ) യുടെ വാക്കുകള്‍ . ഒന്ന്‌ അവന്‍ പാരായണം ചെയ്തതിന്റേയും, മറ്റൊന്ന്‌ അവന്‍ പാരായണം ചെയ്യാന്‍ ശ്രമിച്ചതിന്റേയും.

പ്രഭാതസമയത്തുള്ള (സുബ്ഹിയുടെ സമയത്ത്‌) ഖുര്‍ആന്‍ പാരായണമാണ്‍ഏറ്റവും ശ്രേഷ്ഠമായതെന്ന്‌ ഖുര്‍ആനില്‍ തന്നെ പറയുന്നുണ്ട്‌. സല്‍ക്കര്‍മ്മങ്ങള്‍ സമ്പാദിച്ചുകൂട്ടാന്‍ പറ്റിയ വലിയൊരു ഇബാദത്താണ്‌ ഖുര്‍ആന്‍ പാരായണം എന്നു മനസ്സിലായല്ലോ? പക്ഷേ, ഈ വമ്പിച്ച പ്രതിഫലം കിട്ടാന്‍ , 'അല്ലാഹുവിന്റെ' പ്രീതി മാത്രം ഉദ്ദേശിച്ചുകൊണ്ട്‌, അല്ലാഹുവിന്‌ വേണ്ടി മാത്രമായിരിക്കണം നമ്മള്‍ ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടത്‌. മരിച്ചവര്‍ക്കോ മറ്റുള്ളവര്‍ക്കോ വേണ്ടിയാകരുത്‌. നമസ്കാരം നിലനിലനിര്‍ത്തുകയും സക്കാത്ത്‌ നല്‍കുകയുംചെയ്ത്‌, ഒരു യഥാര്‍ത്ഥ മുസ്ലിമായി ജീവിക്കുന്നവന്റെ സല്‍ക്കര്‍മ്മങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. നമസ്കരിക്കാതെ, വെറുതെ ദിവസവും ഖുര്‍ആന്‍ ഓതിയതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ലെന്നര്‍ത്ഥം. ഖുര്‍ആന്‍ പാരായണത്തിന്‌, ഈ വമ്പിച്ച പ്രതിഫലം അല്ലാഹുവാഗ്ദാനം ചെയ്യുന്നത്‌, നമ്മള്‍ ഖുര്‍ആന്‍ പഠിച്ച്‌ അതിനനുസരിച്ചുള്ള ഒരു ജീവിതം നയിക്കുന്നതിനുവേണ്ടിയാണ്‌. അല്ലാതെ, നമസ്കരിക്കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയുംചെയ്യുന്ന ഒരുവന്‍ , ഖുര്‍ആനു വിരുദ്ധമായ ഒരു ജീവിതമാണ്‌ നയിക്കുന്നതെങ്കില്‍ , ഖുര്‍ആന്‍ കൊണ്ട്‌ അവനെന്താണ്‌ നേട്ടം? അറബിഭാഷയുടെ അര്‍ത്ഥം നന്നായി അറിയുന്നവര്‍ക്ക്‌, ഖുര്‍ആന്‍ പാരായണംചെയ്യുമ്പോള്‍ തന്നെ അതിന്റെ ഉള്ളടക്കം മനസ്സിലാകും. പക്ഷേ, പാരായണം ചെയ്തതുകൊണ്ട്‌ മാത്രം മലയാളികളായ നമുക്ക്‌ ഖുര്‍ആന്റെ ഉള്ളടക്കം മനസ്സിലാകുകയില്ല. ഖുര്‍ആന്‍ മനസ്സിലാക്കാനും പഠിക്കാനുമായി, നമ്മള്‍ നടത്തുന്ന ഓരോ ശ്രമവും മേല്‍പ്പറഞ്ഞതുപോലെ അല്ലാഹുവില്‍നിന്ന്‌ കനത്ത പ്രതിഫലം ലഭിക്കുന്ന പ്രവര്‍ത്തിയാണ്‌. ആയതിനാല്‍ പരിശുദ്ധ ഖുര്‍ആന്റെ മലയാളപരിഭാഷകളും വ്യാഖ്യാനങ്ങളുമെല്ലാം വായിച്ച്‌ മനസ്സിലാക്കി, ഖുര്‍ആനു യോജിച്ച ഒരു ജീവിതം നയിക്കുവാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇവയെല്ലാം നമ്മുടെ നാട്ടില്‍ ധാരാളം ലഭ്യമാണ്‌. ഒഴിവുസമയങ്ങളില്‍ , വീട്ടില്‍ വെച്ചു തന്നെ ഇവ നമുക്ക്‌ വായിക്കാവുന്നതാണല്ലോ.

7. ഖുര്‍ആനും ആധുനിക ശാസ്ത്രവും

1400 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഖുര്‍ആന്‍ അവതരിക്കുന്ന കാലഘട്ടത്തില്‍ ശാസ്ത്രംഒട്ടും വികസിച്ചിട്ടില്ലായിരുന്നു. അന്ധകാരം നിറഞ്ഞ ആ കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന പഴങ്കഥകളും അന്ധവിശ്വാസങ്ങളുമൊന്നും പക്ഷേ, ഖുര്‍ആനില്‍സ്ഥാനം പിടിച്ചിട്ടില്ല. മാത്രമല്ല, ഖുര്‍ആനില്‍ പറയപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍പലതും ശാസ്ത്രം കണ്ടുപിടിച്ചത്‌ ഇക്കഴിഞ്ഞ നൂറ്റാില്‍ മാത്രം. ഭൂമി പരന്നതാണെന്ന്‌ വിശ്വസിച്ചിരുന്ന ഒരു കാലഘട്ടം. ആ കാലഘട്ടത്തില്‍രചിക്കപ്പെട്ട ബൈബിള്‍ പുസ്തകങ്ങളിലെല്ലാം എഴുതിയിരുന്നത്‌ അങ്ങനെയായിരുന്നു. അതിനു വിപരീതമായി കേവലം മൂന്നു നൂറ്റാണ്ടു മുമ്പ്‌ ഭൂമി ഉരുണ്ടതാണെന്ന്ആദ്യമായി വിളിച്ചുപറഞ്ഞ ശാസ്ത്രജ്ഞനെ തീയിലെറിഞ്ഞു കൊല്ലാനായിരുന്നു മതപുരോഹിതന്‍മാരുടെ കല്‍പന. അപ്പോള്‍ , പതിനാലു നൂറ്റാണ്ടു മുമ്പ്‌ അവതരിച്ച ഖുര്‍ആനില്‍ എന്തുമാത്രം അബദ്ധങ്ങളും വൈരുധ്യങ്ങളും ഉണ്ടാവേണ്ടതായിരുന്നു, അത്‌ ദൈവികമല്ലെങ്കില്‍! പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തിയേയും വികാസത്തേയും സൂചിപ്പിക്കുന്ന വചനങ്ങള്‍ മുമ്പ്‌ പ്രസ്ഥാവിച്ചുവല്ലോ. വാനശാസ്ത്രവുമായി (Astronomy) ബന്ധപ്പെട്ട നിരവധിവചനങ്ങള്‍ ഖുര്‍ആനില്‍ കാണാം. പരന്നുകിടക്കുന്ന ഭൂമി നിശ്ചലമാണെന്നുംസൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റി കറങ്ങുകയാണെന്നും വിശ്വസിച്ചിരുന്ന കാലഘട്ടത്തില്‍ ഖുര്‍ആന്‍ പറഞ്ഞു. 'രാപ്പകലുകളേയും സൂര്യ ചന്ദ്രന്‍മാരെയും പടച്ചത്‌ അല്ലാഹുവാണ്‌. ഓരോന്നും അവയുടെ ഭ്രമണമണ്ഡലത്തിലൂടെ സ്വയം ചലിച്ചുകൊണ്ടിരിക്കുന്നു'. (21:33).

ചന്ദ്രനെ നോക്കി എന്നും അത്ഭുതം കൂറിയിരുന്ന മനുഷ്യന്‍ കേവലം 35 വര്‍ഷം മുമ്പ്‌ ചന്ദ്രനില്‍ കാലുകുത്തി. ഇപ്പോള്‍ ചൊവ്വയിലേക്കും വ്യാഴത്തിലേക്കുമാണവന്റെ നോട്ടം. ചിന്തിക്കാനും അറിവ്‌ നേടാനും മനുഷ്യനെ നിരവധി തവണ ഉദ്ബോധിപ്പിക്കുന്ന ഖുര്‍ആന്‍ , ശൂന്യാകാശം കീഴടക്കാന്‍ മനുഷ്യനെ പ്രോത്സാഹിപ്പിക്കുന്നതു കാണുക. 'മനുഷ്യരുടേയും ജിന്നുകളുടെയും കൂട്ടമേ, ആകാശഭൂമികളുടെ അതിര്‍ത്തികള്‍ ഭേദിക്കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുമെങ്കില്‍ നിങ്ങള്‍ ഭേദിച്ചുകൊള്ളുക. (നമ്മുടെ) ശക്തികൊണ്ട്‌ മാത്രമേ നിങ്ങള്‍ക്കതിന്‌ സാധിക്കുകയുള്ളൂ'. (55:33) പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഭൂമിശാസ്ത്രം പര്‍വ്വതങ്ങളെക്കുറിച്ച്‌ വിലപ്പെട്ട അറിവുകള്‍ നേടി. പര്‍വ്വതങ്ങള്‍ക്ക്‌ അവയുടെ ഉയരത്തേക്കാളുംപതിന്‍മടങ്ങ്‌ ആഴത്തില്‍ ഭൂമിക്കടിയിലേക്ക്‌ വേരുകള്‍ ഉള്ളതായി ശാസ്ത്രം കണ്ടെത്തി. ഇത്തരത്തില്‍ പര്‍വ്വതത്തെ ഒരു ആണിയോട്‌ ഉപമിക്കാം. 'നാം ഭൂമിയെ പരവതാനിയാക്കുകയും പര്‍വ്വതങ്ങളെ ആണികളാക്കുകയുംചെയ്തില്ലേ?' (ഖുര്‍ആന്‍ 78:67) കൂടാതെ മണിക്കൂറില്‍ 30,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുകയും സ്വന്തംഅച്ചുതണ്ടില്‍ കറങ്ങുകയും ചെയ്യുന്ന ഭൂമിയെ കുലുങ്ങാതെ സൂക്ഷിക്കുന്നതില്‍ അതിലെ പര്‍വ്വതങ്ങള്‍ക്ക്‌ വലിയ പങ്കുണ്ടെന്ന്‌ ശാസ്ത്രം പറയുന്നു. 'ഭൂമി നിങ്ങളേയും കൊണ്ട്‌ ഇളകാതിരിക്കാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക്‌ വഴികണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും അവന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു'. (ഖുര്‍ആന്‍ 16:15)

രണ്ടു സമുദ്രങ്ങള്‍ തമ്മിലോ നദിയും സമുദ്രവും തമ്മിലോ കൂടിച്ചേരുമ്പോള്‍ അവയിലെ ജലം തമ്മില്‍ കൂടിക്കലരുന്നില്ലെന്ന്‌ ആധുനികശാസ്ത്രം കണെ്ടത്തി. ഉദാഹരണത്തിന്‌ മെഡിറ്ററേനിയന്‍ സമുദ്രവും അറ്റ്ലാണ്റ്റിക്‌ സമുദ്രവും കൂടിച്ചേരുന്നിടത്ത്‌ മെഡിറ്ററേനിയന്‍ ജലം അറ്റ്ലാണ്റ്റിക്ക്‌ സമുദ്രത്തിനുള്ളിലേക്ക്‌ നൂറുകണക്കിന്‌ കിലോമീറ്ററോളം ദൂരത്തില്‍ ആയിരത്തോളം മീറ്റര്‍ ആഴത്തില്‍ കൂടിക്കലരാതെ അവയുടേതായ ചൂട്‌, ഡെന്‍സിറ്റി മുതലായവ സൂക്ഷിക്കുന്നുവത്രേ. ഒരു പ്രത്യേക തടസം ഇവ തമ്മില്‍ കൂടിക്കലരാതെ വേര്‍തിരിക്കുന്നു. 'രണ്ടു കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു. അവ രണ്ടിനുമിടക്ക്‌ അവ അന്യോന്യം അതിക്രമിച്ചു കടക്കാതിരിക്കത്തക്കവിധം ഒരു തടസമുണ്ട‌'. (ഖുര്‍ആന്‍ 55:1920) സമുദ്രത്തില്‍ ഏതാണ്്‌ 200 മീറ്ററോളം ആഴത്തില്‍ മാത്രമേ വെളിച്ചമുള്ളു. 1000 മീറ്ററിനേക്കാള്‍ ആഴത്തില്‍ കുറ്റാക്കുറ്റിരുട്ടാണ്‌. ചൂട്‌, ഡെന്‍സിറ്റി മുതലായവ കണക്കിലെടുത്ത്‌ സമുദ്രജലത്തെ വ്യത്യസ്ത പാളികളായി ശാസ്ത്രം തരംതിരിച്ചു. ഓരോ പാളികള്‍ക്കിടയിലും തിരമാലകള്‍ രൂപപ്പെടുന്നുണ്ടെന്ന്‌ ആധുനിക ശാസ്ത്രംകണ്ടെത്തി. 'അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെവീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനുമീതെ മറ്റൊന്നായിഅനേകം ഇരുട്ടുകള്‍ . അവന്റെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍ അതു പോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന്‌ യാതൊരുപ്രകാശവുമില്ല'. (ഖുര്‍ആന്‍ 24:40) കാറ്റ്‌ മേഘങ്ങളെ തെളിച്ചുകൊണ്ടുപോകുകയും ചെറിയ മേഘങ്ങള്‍ കൂടിച്ചേര്‍ന്ന്‌ വലിയ മേഘങ്ങളാകുകയും അവയ്ക്കുള്ളിലെ മര്‍ദ്ദം അവ വലുതാകുന്നതിനു കാരണമാകുകയും അന്തരീക്ഷത്തിന്റെ തണുത്ത ഭാഗത്തെത്തുമ്പോള്‍ അവയ്ക്കുള്ളില്‍ മഴത്തുള്ളികളും മഞ്ഞുകട്ടകളും രൂപപ്പെടുകയും ചെയ്യുന്നതായി ആധുനിക ശാസ്ത്രംകണ്ടെത്തി.

'അല്ലാഹു കാര്‍മേഘത്തെ തെളിച്ചുകൊണ്ട്‌ വരികയും എന്നിട്ട്‌ അത്‌ തമ്മില്‍ സംയോജിപ്പിക്കുകയും എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു എന്ന്‌ നീകണ്ടില്ലേ? അപ്പോള്‍ അതിനിടയിലൂടെ മഴ പുറത്തുവരുന്നതായി നിനക്ക്‌ കാണാം. ആകാശത്ത്‌ നിന്ന്‌ അവിടെ മലകള്‍ പോലുള്ള മേഘക്കൂമ്പാരങ്ങളില്‍ നിന്ന്‌ അവന്‍ ആലിപ്പഴം ഇറക്കുകയും, എന്നിട്ട്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന്‌ തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെമിന്നല്‍ വെളിച്ചം കാഴ്ച്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു'. (ഖുര്‍ആന്‍ 24:43) സസ്യശാസ്ത്രം (ആീം്യ) പുരോഗതി പ്രാപിച്ചതും സസ്യങ്ങളില്‍ ആണ്‍ പെണ്‍ വിഭാഗങ്ങളുണ്ടെന്ന്‌ കണെ്ടത്തിയതും ഈയടുത്ത കാലത്ത്‌ മാത്രമാണ്‌. എന്നാല്‍ ഖുര്‍ആന്‍ പറയുന്നു. 'മാനത്തുനിന്ന്‌ മഴ വര്‍ഷിപ്പിച്ചവന്‍ . അങ്ങനെ അതിലൂടെ നാം വിവിധങ്ങളായ സസ്യങ്ങളെ ഇണകളായി സൃഷ്ടിച്ചു'. (20:53) ശരീര ശാസ്ത്ര (Anatomy) രംഗത്ത്‌ ഒരു സൂക്തം പ്രധാനമാണ്‌. രക്തചംക്രമണം (Blood circulation) കണ്ടുപിടിക്കുന്നതിന്‌ ആയിരം കൊല്ലം മുമ്പ്‌ ദഹനത്തിലൂടെ ആഗിരണപ്രക്രിയ നിമിത്തമാണ്‌ ആന്തരികാവയവങ്ങള്‍ക്ക്‌ പോഷണംനല്‍കപ്പെടുന്നതെന്ന്‌ ഉറപ്പുവരുത്താന്‍ കുടലില്‍ എന്താണ്‌ നടക്കുന്നതെന്ന്‌ അറിയപ്പെടുന്നതിനു മുമ്പ്‌, പാലിന്റെ ഘടകങ്ങളുടെ ഉറവിടം ഖുര്‍ആന്‍ വിവരിക്കുന്നതുകാണുക. 'തീര്‍ച്ചയായും കാലികളിലുണ്ട്‌ നിങ്ങള്‍ക്കൊരു പാഠം. അവയുടെ ദേഹാന്തര്‍ഭാഗത്തുള്ളത്‌ നിങ്ങള്‍ക്ക്‌ നാം പാനം ചെയ്യാന്‍ നല്‍കുന്നു. ആമാശയം ഉള്‍ക്കൊള്ളുന്നതിനും രക്തത്തിനുമിടയില്‍ നിന്നത്രെ അത്‌ ഉത്ഭൂതമാകുന്നത്‌. പരിശുദ്ധമായ പാല്‍ ! പാനം ചെയ്യുന്നവര്‍ക്ക്‌ സന്തോഷം പകരുന്ന പാല്‍!' (16:16) മനുഷ്യന്റെ സൃഷ്ടിപ്പിനെപ്പറ്റി നിരവധി വാക്യങ്ങളുണ്ട്‌ ഖുര്‍ആനില്‍ .

 'ഒട്ടിപ്പിടിക്കുന്ന യാതൊന്നില്‍ നിന്ന്‌ ദൈവം മനുഷ്യനെ സൃഷ്ടിച്ചു'. (96:2) മാതാവിന്റെ ഗര്‍ഭാശയത്തില്‍ വെച്ചുനടക്കുന്ന ഭ്രൂണത്തിന്റെ പരിണാമം 1945-ല്‍മാത്രമാണ്‌ ഭ്രൂണശാസ്ത്രം (Ebryology) വിശദീകരിച്ചത്‌. ഭ്രൂണശാസ്ത്രജ്ഞന്‍മാരെ അതിശയിപ്പിക്കുന്ന ഒരു വാക്യം ഖുര്‍ആനിലുണ്ട്‌. 'ഒട്ടിപ്പിടിക്കുന്നതിനെ നാം ചവച്ചരച്ച മാംസപിണ്ഡമാക്കി മാറ്റി. ചവച്ചരച്ച മാംസപിണ്ഡത്തെ അസ്ഥികളാക്കുകയും അസ്ഥികളെ ഊനം തട്ടാത്ത മാംസം കൊണ്ട്‌ ഉടുപ്പണിയിക്കുകയും ചെയ്തു'. (23:14) ഭ്രൂണം അതിന്റെ വളര്‍ച്ചയിലെ ഒരു നിശ്ചിത ഘട്ടത്തിലെത്തുമ്പോഴുള്ള രൂപഭാവത്തെ കൃത്യമായും പ്രതിനിധീകരിക്കുന്നുണ്ട്‌ ചവച്ചരച്ച മാംസപിണ്ഡം എന്നപദം. ഈ മാംസപിണ്ഡത്തിനുള്ളില്‍ അസ്ഥികള്‍ വികാസം പ്രാപിക്കുന്നതായുംപിന്നീട്‌ പേശികള്‍ കൊണ്ട്‌ ആവരണം ചെയ്യപ്പെടുന്നതായും ഭ്രൂണശാസ്ത്രം പറയുന്നു പേശികള്‍ എന്നാണ്‌ ഊനം തട്ടാത്ത മാംസം എന്ന പദം കൊണ്ടുള്ള വിവക്ഷ. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജീവിച്ച ജനങ്ങള്‍ക്ക്‌ ഖുര്‍ആനിലെ ശാസ്ത്രീയ സത്യങ്ങള്‍ വേണ്ടരീതിയില്‍ മനസ്സിലാക്കുവാന്‍ സാധിച്ചിരുന്നില്ല. ശാസ്ത്രം പുരോഗതിപ്രാപിച്ച ഈ കാലഘട്ടത്തിലാണ്‌ ഖുര്‍ആനിലെ ശാസ്ത്രീയമായ അത്ഭുതങ്ങള്‍ വെളിവാക്കപ്പെടുന്നത്‌. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചുമരിച്ച നിരക്ഷരനായ ഒരു മനുഷ്യന്‌ ആധുനിക ശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന വിവരങ്ങള്‍ എങ്ങനെ ലഭിച്ചു?. തീര്‍ച്ചയായും ദൈവത്തില്‍ നിന്നാണെന്ന്‌ മനസ്സിലാക്കാം. ഇനിയും മനസ്സിലാക്കപ്പെടാത്ത പല ശാസ്ത്രീയ സത്യങ്ങളും ഖുര്‍ആനിലുണ്ടത്രേ.

8. നബിചര്യയും ചില ശാസ്ത്രീയ സത്യങ്ങളും

മനുഷ്യരുടെ ജീവിതലക്ഷ്യം എന്താണെന്നും, എങ്ങനെയാണ്‌ അവര്‍ ജീവിക്കേണ്ടതെന്നും പഠിപ്പിക്കുന്ന, ഒരു മനുഷ്യനു വേണ്ട 'സമഗ്ര ജീവിത വ്യവസ്ഥ' പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്‌ പരിശുദ്ധഖുര്‍ആന്‍ . ഖുര്‍ആന്‍ നമുക്ക്‌ വിവരിച്ചു തന്നതുംമനസ്സിലാക്കിത്തന്നതും മുഹമ്മദ്‌ നബി(സ) യാണ്‌. നബി(സ) യുടെ ജീവിതംഖുര്‍ആന്‍ ആയിരുന്നു. ഖുര്‍ആന്‍ വായിച്ചാല്‍ നമുക്ക്‌ എല്ലാകാര്യങ്ങളും ശരിയായ രീതിയില്‍ മനസ്സിലായിക്കൊള്ളണമെന്നില്ല. അതിന്‌ ഖുര്‍ആന്റെ 'ജീവിത മാതൃക' യായ മുഹമ്മദ്നബി(സ) യുടെ ജീവിതവും മനസ്സിലാക്കണം പരിശുദ്ധ ഖുര്‍ആന്റെ ഈ 'പ്രായോഗിക ജീവിത മാതൃക'യെ ആണ്‌ നമ്മള്‍ 'സുന്നത്ത്‌' അഥവാ നബിചര്യ എന്നു പറയുന്നത്‌. നബി(സ) യുടെ വാക്കുകളും പ്രവൃത്തികളും അദ്ദേഹത്തിന്റെ പ്രശംസയ്ക്കും അംഗീകാരത്തിനും വിധേയമായ മറ്റ്‌ അനുഭവങ്ങളും ചേര്‍ന്നതാണ്‌ സുന്നത്ത്‌. നബിചര്യയെത്തന്നെയാണ്‌ നമ്മള്‍ ഹദീസ്‌ എന്ന പദം കൊണ്ടും അര്‍ത്ഥമാക്കുന്നത്‌. 'നാം തങ്കള്‍ക്ക‌ ഖുര്‍ആന്‍ അവതരിപ്പിച്ചത്‌, ജനങ്ങള്‍ക്ക്‌ ഇറക്കപ്പെട്ടത്‌ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കാന്‍ വേണ്ടിയാണ്‌'. (ഖുര്‍ആന്‍ 16:44) ഖുര്‍ആന്‍ അനുസരിച്ചുള്ള ഒരു ജീവിതം നയിക്കണമെങ്കില്‍ , അതിന്റെ പ്രായോഗിക മാതൃകയായ നബിചര്യയും മനസ്സിലാക്കി നാം അത്‌ ജീവിതത്തില്‍ പകര്‍ത്തേണ്ടതുണ്ട്‌. അതുകൊണ്ടാണ്‌ നബിചര്യ പിന്തുടരാന്‍ ഇസ്ലാം ആവശ്യപ്പെടുന്നത്‌

'പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളേയും സ്നേഹിക്കും'. (ഖുര്‍ആന്‍ 3:30) പരിശുദ്ധഖുര്‍ആനും തിരുസുന്നത്തും ചേര്‍ന്നതാണ്‌ ഇസ്ലാം മതം. മനുഷ്യ ചരിത്രത്തില്‍ മുഹമ്മദ്നബി(സ) യെപ്പോലെ സമ്പൂര്‍ണ്ണനായ ഒരുവ്യക്തിയെ കാണുവാന്‍ സാധിക്കുകയില്ല. ഭരണാധികാരി, ന്യായാധിപന്‍ , മതനേതാവ്‌, സേനാനായകന്‍ , കുടുംബനാഥന്‍ , കച്ചവടക്കാരന്‍ മുതലായ എല്ലാ രംഗങ്ങളിലും ശോഭിച്ിരുന്ന ഒരു വ്യക്തി ലോക ചരിത്രത്തിലുണ്ടായിട്ടില്ല. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഒരു വ്യക്തി അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ അദ്ദേഹം വിവരിച്ചുതന്നിട്ടുണ്ട്‌. ഒരു കാര്യവും സ്പര്‍ശിക്കാതെ വിട്ടിട്ടില്ലെന്നു പറയാം. സഹാബികള്‍ എല്ലാകാര്യങ്ങളിലും അദ്ദേഹത്തോട്‌ സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കുമായിരുന്നു. എന്തിനധികം, ലൈംഗിക കാര്യങ്ങളില്‍ വരെ, സഹാബികള്‍ക്ക്‌ അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായി ഹദീസുകളില്‍ നിന്ന്‌ നമുക്കു മനസ്സിലാക്കാം. എഴുത്തും വായനയും അറിയാത്ത നബി(സ)ക്ക്‌ ഇങ്ങനെയുള്ള എല്ലാ വിഷയങ്ങളിലും അറിവുകള്‍ കിട്ടിയത്‌ അല്ലാഹുവില്‍ നിന്നായിരുന്നു. പ്രപഞ്ചത്തെയും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളേയും സൃഷ്ടിച്ച്‌ പരിപാലിക്കുന്ന അല്ലാഹുവിന്‌ അറിയാത്തതായി ഒന്നുമില്ലല്ലോ. അതുകൊണ്ട്‌, നബി(സ) യുടെ വാക്കുകളില്‍ 'തെറ്റ്‌' എന്നു പറയാവുന്ന ഒന്നും നമുക്ക്‌ കണ്ടെത്താനാവില്ല. നബിചര്യയില്‍ പലതും, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

അപൂര്‍വ്വം ചില ഉദാഹരണങ്ങള്‍ നമുക്കു പരിശോധിക്കാം. ഒരു ഹദീസ്‌ കാണുക. അത്തിയ്യബീന്‍ ഉര്‍വ്വത്തുസ്സഅ്ദീ (റ) പറയുന്നു: നബി(സ) അരുള്‍ ചെയ്തു: 'കോപം പിശാചില്‍ നിന്നുള്ളതാണ്‌. പിശാചാകട്ടെ, തീയില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടത്‌. തീ വെള്ളം കൊണ്ടാണ്‌ അണയ്ക്കപ്പെടുക. ആയതിനാല്‍ , നിങ്ങളില്‍ , ആരെങ്കിലും കോപിഷ്ഠനായാല്‍ അവന്‍ വുളൂഅ്‌ എടുത്ത്കൊള്ളട്ടെ' (അബൂദാവൂദ്‌) അമേരിക്കയിലെ ഡ്യൂക്ക്‌ സര്‍വ്വകലാശാലയിലെ, ഡോ. റെഡ്ഫോര്‍ഡ്‌ വില്ല്യം കോപത്തെക്കുറിച്ച്‌ ആധികാരികമായി റിസര്‍ച്ച്‌ നടത്തിയ വ്യക്തിയാണ്‌. 1400 വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നുള്ള പ്രവാചകന്റെ ഈ വാക്കുകള്‍ കേട്ട്‌ അയാള്‍ അത്ഭുതപരതന്ത്രനാവുകയാണ്‌. ഒരു മനുഷ്യന്‌ സ്വന്തം ബുദ്ധി ഉപയോഗിച്ച്‌ ഇങ്ങനെ ഒരു പ്രസ്താവം നടത്തുക സാധ്യമല്ല എന്നാണ്‌ ഡോക്ടറുടെ നിഗമനം. പ്രകൃതിക്കതീതമായ ഒരു ശക്തിയുടെ അരുളപ്പാടനുസരിച്ച്‌ മാത്രമേ ഇങ്ങനെ പറയാനാവൂ എന്ന്അദ്ദേഹം സമര്‍ത്ഥിക്കുന്നു. കാരണമെന്താണെന്നല്ലേ? ഒരാള്‍ ദേഷ്യം പിടിക്കുമ്പോള്‍ , അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. അതിന്റെ ഫലമായി. ശരീരോഷ്മാവ്‌ കൂടുന്നു. ശരീരത്തിലെ ഓരോ കോശവും ചൂടാകുന്നു. ഹൃദയമിടിപ്പ്‌ കൂടുന്നു. ഹൃദയത്തിന്റെ പേശികള്‍ വിറകൊള്ളുന്നു. ഇങ്ങനെയുള്ള ഒരു മനുഷ്യന്റെ ചൂട്‌ അകറ്റി, അയാളെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ പകരം മരുന്നു കുത്തിവെയ്ക്കാനല്ല ശാസ്ത്രം പഠിപ്പിക്കുന്നത്‌. പ്രത്യുത, അയാളുടെ മുഖത്തും ദേഹത്തും കുറച്ച്‌ തണുത്ത വെള്ളംകോരി ഒഴിക്കാനാണ്‌. ത്വക്കില്‍ ഏറ്റവുമധികം രക്തപ്രവാഹമുള്ള 'വുളൂഇന്റെ' അവയവങ്ങളില്‍ വെള്ളമൊഴിച്ച്‌ കോപത്തെ ഇല്ലാതാക്കുവാന്‍ കല്‍പ്പിച്ച പ്രവാചകന്റെ വാക്ക്‌ എത്ര യുക്തി നിറഞ്ഞതാണ്‌!. കോപം പിശാചില്‍ നിന്നാണെന്നും പിശാച്‌ തീയില്‍ നിന്നാണെന്നുമുള്ളനബി(സ) യുടെ വാക്കുകള്‍ വെറും ഭാവനയോ കടങ്കഥയോ അല്ലെന്നും നൂറുശതമാനം ശാസ്ത്രീയ ചിന്തയാണെന്നും ഇതില്‍ നിന്ന്‌ മനസ്സിലാകുന്നു. മറ്റൊരു കാര്യം കൂടി ചിന്തിച്ചുനോക്കുക. അഞ്ചുനേരവും മുടങ്ങാതെ, വൂളൂഅ്‌ എടുത്ത്‌ നമസ്കരിക്കുന്ന ഒരു വ്യക്തിയുടെ മനസ്സിന്‌ 'കോപം' പോലുള്ള മനുഷ്യനെ നശിപ്പിക്കുന്ന വികാരങ്ങളെ പ്രകൃതാ തന്നെ അല്‍പ്പമെങ്കിലും ചെറുക്കാനുള്ള കഴിവ്‌ കിട്ടുകയില്ലേ?

ശവം, രക്തം, പന്നിമാംസം, ദൈവത്തിന്റെ പേരിലല്ലാതെ അറുക്കപ്പെട്ടത്‌ ഇവയൊന്നും കഴിക്കരുതെന്ന്‌ ഖുര്‍ആനില്‍ പറയുന്നു. മൃഗങ്ങളെയും, പക്ഷികളേയുമെല്ലാം 'ബിസ്മി' ചൊല്ലി അറുക്കണമെന്നും, അവയുടെ രക്തം പുറത്തുകളഞ്ഞുമാത്രം അവയെ ഭക്ഷിക്കണമെന്നുമാണ്‌ ഇസ്ലാം നിര്‍ദ്ദേശിക്കുന്നത്‌. ഈയടുത്ത കാലത്ത്‌ ലണ്ടനില്‍ പുറത്തിറങ്ങിയ ഒരു റിസര്‍ച്ച്‌ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. ജന്തുക്കളെ കൊല്ലുന്ന സമയത്ത്‌, അവ അത്യധികമായി പേടിക്കുന്നതുമൂലം 'അഡ്രിനാലിന്‍ ' എന്ന ഹോര്‍മോണ്‍ വളരെയധികം അവയുടെ രക്തത്തില്‍ കലരുന്നു. ജന്തുക്കളെ അറുക്കാതെ ഭക്ഷിച്ചാല്‍ അവയുടെ രക്തവും രക്തത്തിലടങ്ങിയ പല തരത്തിലുള്ള ഹോര്‍മോണുകളും പദാര്‍ത്ഥങ്ങളുമെല്ലാം നമ്മുടെ ശരീരത്തിലെത്തുന്നു. ഇങ്ങനെ, കുറച്ചുനാള്‍ ഭക്ഷിക്കുമ്പോള്‍ ഈ വിഷപദാര്‍ത്ഥങ്ങള്‍ നമ്മുടെ ശരീരത്തില്‍ കെട്ടിക്കിടക്കുന്നതു മൂലം പലവിധ അസുഖങ്ങള്‍ക്കും അത്‌ നിമിത്തമാകുന്നു. അതുകൊണ്ട്‌, ജന്തുക്കളെ അറുത്ത്‌ അവയുടെ രക്തം പുറത്തുകളഞ്ഞ്‌ മാത്രം ഭക്ഷിക്കുക. നമ്മുടെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയുമെല്ലാം ശാസ്ത്രീയത നോക്കുക. യൂറോപ്യന്‍ രാജ്യങ്ങളില്‍ പന്നിമാംസം ഭക്ഷിക്കുന്നതിനോടൊപ്പം അതിലടങ്ങിയിട്ടുള്ള വിരകളേയും അണുക്കളേയുമെല്ലാം നിര്‍വീര്യമാക്കുന്നതിനായി ശക്തിയേറിയ ഗുളികകളും അതോടൊപ്പം കഴിക്കുമത്രേ.

ജന്തുക്കളെ അറുക്കാതെയും, പന്നിമാംസവും മറ്റും ഭക്ഷിക്കുന്ന ഇതര സമുദായങ്ങളില്‍ , ഹൃദ്രോഗവും, ക്യാന്‍സര്‍ പോലുള്ള മറ്റ്‌ അസുഖങ്ങളുമെല്ലാം മുസ്ലീങ്ങളെ അപേക്ഷിച്ച്‌ വളരെ കൂടുതലാണെന്ന്‌ നമുക്ക്‌ കാണാം. നബി(സ) യുടെ മറ്റൊരു നിര്‍ദ്ദേശം കാണുക. പട്ടി കിടന്ന സ്ഥലം വൃത്തിയാക്കുന്നതിന്‌ ഏഴ്‌ പ്രാവശ്യം വെള്ളം കൊണ്ടും ഒരു പ്രാവശ്യം മണ്ണുകൊണ്ടും കഴുകാന്‍ നബി(സ) പറയുകയുണ്ടായി. ഈ നബി വചനമൊന്നും അറിഞ്ഞിട്ടില്ലാത്ത ഒരു ശാസ്ത്രജ്ഞന്‍ , പട്ടിയുടെ ശരീരത്തില്‍ ധാരാളമായി കാണുന്ന ഒരു പ്രത്യേകതരം ചെള്ളിനെ നശിപ്പിക്കുവാനായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. ഒരുപാട്‌ കെമിക്കലുകള്‍ അദ്ദേഹം ഉപയോഗിച്ചു നോക്കി. പക്ഷേ, 'ചെള്ള്‌' ചത്തില്ല. ഒടുവില്‍ വളരെയാദൃശ്ചികമായിട്ടാണ്‌, നിസ്സാരമായ മണ്ണ്‌ ഉപയോഗിക്കുമ്പോള്‍ ഈ ചെള്ള്‌ ചാകുന്നതായി അദ്ദേഹം കണ്ടെത്തിയത്‌. മുസ്ലീം പുരുഷന്‍മാരെല്ലാം ചെയ്യുന്ന സുന്നത്ത്‌ കര്‍മ്മം (ചേലാകര്‍മ്മം) നോക്കുക. അബ്രഹാം, ദാവീദ്‌, മോശെ, യേശുക്രിസ്തു മുതലായ പ്രവാചകന്‍മാരും ഇവരുടെ സന്തതിപരമ്പരകളുമെല്ലാം സുന്നത്ത്‌ കര്‍മ്മം ചെയ്തിരുന്നതായി ബൈബിള്‍ പഴയനിയമത്തില്‍ പറയുന്നു. അതുകൊണ്ടാണ്‌, ഇവരുടെയെല്ലാം പിന്‍ഗാമികളായ നമ്മളും നിര്‍ബ്ബന്ധമായി സുന്നത്ത്‌ കര്‍മ്മം ചെയ്യുന്നത്‌. എന്താണിതിന്റെ ശാസ്ത്രീയത? പുരുഷന്‍മാരില്‍ ലിംഗപരമായും മൂത്രസംബന്ധമായുമുള്ള ഏകദേശം പതിനഞ്ചോളം അസുഖങ്ങള്‍ക്ക്‌ ഇതുമാത്രമാണ്‌ പ്രതിവിധിയെന്ന്‌ ഡോക്ടര്‍മാര‍ പറയുന്നു. പലവിധപ്രശ്നങ്ങളാലും സുന്നത്ത്‌ കര്‍മ്മം ചെയ്ത അമുസ്ലീങ്ങളായ ധാരാളം പേര്‍ നമുക്കിടയില്‍ത്തന്നെയുണ്ട്‌.

നമ്മുടെ 'നോമ്പി'ന്റെ കാര്യമെടുക്കുക. നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഒരുവര്‍ഷത്തില്‍ , മിനിമം 20 ദിവസമെങ്കിലും ഉപവസിച്ചിരിക്കണം എന്ന്‌ ആധുനിക വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. ഒരുനേരം മാത്രം ധാന്യാഹാരവും, രണ്ടുനേരം പഴങ്ങള്‍ മാത്രവും, ആഴ്ചയില്‍ ഒരു ദിവസം ഉപവാസവും അനുഷ്ടിച്ചാല്‍ യാതൊരുവിധ രോഗങ്ങളും നമ്മെ ബാധിക്കുകയില്ലെന്നാണ്‌ പ്രകൃതി ചികിത്സകര്‍ പറയുന്നത്‌. ഫാക്ടറികള്‍ , യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുവാനും പെട്ടെന്ന്‌ കേടുവരാതിരിക്കാനുമായി, ഇടക്കിടെ കുറച്ചുദിവസം അവയ്ക്ക്‌ വിശ്രമം കൊടുത്ത്‌, അറ്റകുറ്റപ്പണികള്‍ നടത്താനായി 'ലേ ഓഫ്‌' ചെയ്യുന്നതു കാണാം. ഇതുപോലെയാണ്‌ മനുഷ്യന്റെ കാര്യവും. ഇടതടവില്ലാെ പ്രവര്‍ത്തിക്കുന്ന നമ്മുടെ ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുവാനും അവയുടെ അറ്റകുറ്റപ്പണികള്‍നടത്തുവാനുമുള്ള ഒരു പ്രക്രിയയാണ്‌ ഉപവാസം. നമ്മെ ബാധിക്കുന്ന രോഗങ്ങളില്‍ ഭരിഭാഗവും ദഹനേന്ദ്രിയങ്ങളെ കേന്ദ്രീകരച്ചുള്ളാണെന്നാണ്‌ വൈദ്യശാസ്ത്രത്തിന്റെ നിഗമനം. അതുകൊണ്ടാണ്‌, ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഉപവാസം അത്യന്താപേക്ഷിതമാണെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. ഇവരെല്ലാം നിര്‍ദ്ദേശിക്കുന്ന ഉപവാസം, മുസ്ലീങ്ങളുടെ 'നോമ്പ്‌' പോലുള്ളതാണ്‌. അതായത്‌, ദഹനപ്രക്രിയകള്‍ കൂടുതല്‍ നടക്കുന്ന പകല്‍ സമയത്ത്‌ അന്നപാനീയങ്ങള്‍ പൂര്‍ണ്ണമായുംഉപേക്ഷിക്കുക എന്ന രീതിയിലുള്ള ഉപവാസം. നമ്മുടെ 'നോമ്പി'ന്റെ ശാസ്ത്രീയത നോക്കൂ. വിവരമുള്ളവരെല്ലാം വളരെ ബഹുമാനത്തോടു കൂടിയാണ്‌ മുസ്ലീങ്ങളുടെ നോമ്പിനെപ്പറ്റി പറയുക. മാത്രമല്ല, റംസാന്‍മാസം മുഴുവനും (ഒന്നു പോലും ഉപേക്ഷിക്കാതെ) തുടര്‍ച്ചയായി നോമ്പെടുത്താല്‍കിട്ടുന്ന ശരീരസുഖവും, മനസുഖവും, അത്‌ അനുഭവിച്ചവര്‍ക്ക്‌ മാത്രമാണ്‌ അറിയാന്‍ കഴിയുക. നമ്മുടെ ശരീരവും മനസ്സും അഴുക്കുകളെല്ലാം കളഞ്ഞ്‌ ശുദ്ധീകരിക്കുവാനും, അല്ലാഹുവിനെ സൂക്ഷിച്ച്‌ ജീവിക്കാനുള്ള പരിശീലനം കിട്ടുവാനുമാണ്‌ നമുക്ക്‌ റംസാനിലെ നോമ്പ്‌ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നത്‌. അല്ലാതെ നമ്മളെ പട്ടിണിക്കിട്ട്‌ കൊല്ലാനൊന്നുമല്ല.

ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ നാം ശരിയായ ഭക്ഷണശീലം കാത്തുസൂക്ഷിക്കണമെന്ന്‌ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. ഒരു മനുഷ്യന്റെ കൈക്കുമ്പിളിലൊതുങ്ങുന്ന ഭക്ഷണമേ അവന്‌ ഒരു നേരം ആവശ്യമുള്ളു എന്ന്‌ അവര്‍ പറയുന്നു. കൂടാതെവയറിന്റെ അരഭാഗം മാത്രം ഭക്ഷണവും കാല്‍ഭാഗം മാത്രം വെള്ളവും കഴിച്ച്‌ ബാക്കി കാല്‍ഭാഗം ഒഴിച്ചിടണമെന്നാണ്‌ ആയുര്‍വേദവും പ്രകൃതി ശാസ്ത്രവും എല്ലാം നിര്‍ദ്ദേശിക്കുന്നത്‌. എന്നാല്‍ , പതിനാല്‌ നൂറ്റാണ്ട്‌ മുമ്പ്‌ ജീവിച്ച നബി(സ) യുടെ ഒരു വചനം ശ്രദ്ധിക്കൂ. 'വയറിനേക്കാള്‍ മോശമായ ഒരു പാത്രം ഒരു മനുഷ്യനും നിറക്കുവാനില്ല. മനുഷ്യന്‌ അവന്റെ നട്ടെല്ല്‌ നിവര്‍ത്താന്‍ സഹായകമായ ഏതാനും പിടി ഭക്ഷണം മതി. കൂടാതെ കഴിയില്ലെങ്കില്‍ മൂന്നിലൊരുഭാഗം ഭക്ഷണം കൊണ്ടും മൂന്നിലൊരുഭാഗം വെള്ളം കൊണ്ടും പൂരിപ്പിക്കട്ടെ. ശേഷിച്ച മൂന്നിലൊന്ന്‌ ശ്വാസം കഴിക്കാന്‍ വിട്ടുകൊടുക്കട്ടെ'. (തിര്‍മിദി, ഇബ്നുമാജ) കിടക്കുമ്പോള്‍ വലതുവശം ചെരിഞ്ഞ്‌ കിടക്കുന്നതാണ്‌ നബിചര്യ. ശാസ്ത്രം നിര്‍ദ്ദേശിക്കുന്നതും അങ്ങനെ തന്നെ. നമ്മുടെ ആമാശയം ഇടതുഭാഗത്തായതിനാല്‍ ദഹനം നടക്കുമ്പോള്‍ ആമാശയത്തില്‍ നിന്നും ചെറുകുടലിലൂടെ ഭക്ഷണത്തിന്റെനീക്കം സുഗമമാക്കുവാന്‍ വലതുവശം ചെരിഞ്ഞുകിടക്കുന്നതാണ്‌ നല്ലതെന്നാണ്‌ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നിര്‍ദ്ദേശം. കൂടാതെ വലതുവശം ചെരിഞ്ഞു കിടക്കുമ്പോള്‍ ഒരു കുപ്പിയില്‍ നിന്നും വെള്ളം ഒഴുകിയാലെന്ന പോലെയാണ്‌ ഹൃദയത്തില്‍ നിന്നും രക്തം ഒഴുകുന്നതെന്നും, ഹൃദയത്തിന്‌ ഏറ്റവും ജോലിഭാരം കുറഞ്ഞ പൊസിഷനാണിതെന്നും ആധുനിക വൈദ്യശാസ്ത്രം പറയുന്നു. ഒരു ഗ്ളാസ്‌ വെള്ളം കുടിക്കുമ്പോള്‍ ബിസ്മി ചൊല്ലി മൂന്ന്‌ മടക്കായി കുടിക്കുന്നതാണ്‌ നബിചര്യ. ശാസ്ത്രത്തിന്റെ നിര്‍ദ്ദേശം അങ്ങനെ തന്നെ. ഒറ്റയടിക്ക്‌ വെള്ളംവലിച്ചു കുടിക്കുന്നത്‌ നല്ലതല്ലെന്ന്‌ ശാസ്ത്രം പറയുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ധാരാളം നബിവചനങ്ങളില്‍ അപൂര്‍വ്വം ചിലതുമാത്രമാണിവ.

ഖുര്‍ആനിലും നബിവചനങ്ങളിലും തെറ്റ്‌ അല്ലെങ്കില്‍ വിഡ്ഢിത്തം എന്ന്‌ ശാസ്ത്രം പറഞ്ഞ ഒന്നും തന്നെയില്ല. കൂടാതെ 1400 വര്‍ഷങ്ങള്‍ക്കു മുമ്പ്നബി(സ) നടത്തിയ പ്രവചനങ്ങളെല്ലാം സത്യസന്ധമായി പുലര്‍ന്നിട്ടുണ്ട്‌. അന്ത്യനാളിനെ സംബന്ധിച്ച പ്രവചനങ്ങളാണ്‌ ഇനി പുലരാന്‍ ബാക്കിയുള്ളത്‌. ഖുര്‍ആനിനും മുഹമ്മദ്‌ നബി(സ) എന്ന മനുഷ്യന്റെ വാക്കുകള്‍ക്കും മുന്നില്‍ പകച്ചുനില്‍ക്കുകയാണ്‌ ശാസ്ത്രം. ജീവിതത്തിലെ എല്ലാ മേഖലകളിലും പിന്‍തുടരേണ്ട തികച്ചും അനുയോജ്യവും ശാസ്ത്രീയവുമായ കാര്യങ്ങളാണ്‌ നബി(സ) നമ്മെ പഠിപ്പിച്ചിരിക്കുന്നത്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌, അന്ധകാരത്തിലാണ്ടു കിടന്നിരുന്ന ഒരു സമൂഹത്തില്‍ ജനിച്ച, നിരക്ഷരനായ നബി(സ) യ്ക്ക്‌ ഇത്തരം അറിവുകള്‍ എവിടെ നിന്നുകിട്ടി? ഖുര്‍ആന്‍ സൂക്തങ്ങള്‍ എവിടെനിന്നു കിട്ടി? അത്‌ അല്ലാഹുവിങ്കല്‍ നിന്നാണെന്ന്‌, ദൈവവിശ്വാസമില്ലാത്ത ഒരുവനു പോലും ഒരുനിമിഷം ആലോചിച്ചാല്‍ മനസ്സിലാകും. മനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവിന്‌, മനുഷ്യന്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ നിര്‍ദ്ദേശിക്കേണ്ട ബാധ്യതയില്ലേ? എത്ര ചെറിയ കാര്യമായാലും നമുക്ക്‌ മഹാനായ നബി(സ)യില്‍ മാതൃകയുണ്ട്‌. മലമൂത്ര വിസര്‍ജ്ജനത്തിനുശേഷം ശൌച്യം ചെയ്യുന്നതെങ്ങനെയെന്നു പോലും നബി(സ) നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ആയതിനാല്‍ , യഥാര്‍ത്ഥമായ നബിചര്യ മനസ്സിലാക്കി അത്‌ നമ്മുടെ ചര്യയാക്കി മാറ്റാനാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌.

അല്ലാഹു പറയുന്നത്‌ ശ്രദ്ധിക്കുക. 'തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌'. (ഖുര്‍ആന്‍ 33:21) മരണാനന്തരം നമുക്കൊരു ജീവിതമുണ്ടെന്നും, അതിലേയ്ക്കുള്ള പരീക്ഷണഘട്ടം മാത്രമാണ്‌ ഇഹലോകത്തെ ജീവിതമെന്നും ഇവിടെ അല്ലാഹുവിനെ ഭയപ്പെട്ടുമാത്രം ജീവിക്കുക എന്നു ഖുര്‍ആനും സുന്നത്തും നമ്മോടു പറയുന്നെങ്കില്‍ , നമ്മള്‍ എന്തിന്‌ അത്‌ വിശ്വസിക്കാതിരിക്കണം? എന്തു തന്നെ കേട്ടാലും ആലോചിക്കാതെ ധനസമ്പാദനം എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ മാത്രം മുഴുകി അല്ലാഹുവിനെ ഓര്‍ക്കാതെ, അലസരായി ജീവിക്കുന്ന നമുക്ക്‌ ഖുര്‍ആന്‍ പറയുന്നതുപോലെ വിവരമില്ല എന്നേ പറയേണ്ടതുള്ളു. നരകത്തിലെത്തിപ്പെട്ടതിനു ശേഷമാണോ നമ്മള്‍ വാസ്തവം മനസ്സിലാക്കാന്‍ പോകുന്നത്‌!. മഹത്തായ നബി(സ) യുടെ ജീവിതമാതൃക നമ്മുടെ ജീവിതത്തില്‍ പകര്‍ത്താന്‍ പരമാവധി ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ, നമുക്ക്‌ ഇഹലോകത്തും പരലോകത്തും വിജയം നേടാന്‍ സാധിക്കുകയുള്ളൂ. പക്ഷേ നമ്മള്‍ ഇന്നുകാണുന്ന ചിലകാര്യങ്ങള്‍ , നബിചര്യയ്ക്കു വിരുദ്ധമായതും നബിചര്യയിലില്ലാത്തതുമാണ്‌. നമ്മുടെ കാരണവന്‍മാരും, പണ്ഡിതന്‍മാരും, നേതാക്കന്‍മാരുമെല്ലാം കാണിച്ചുതരുന്ന ചര്യകള്‍ , യഥാര്‍ത്ഥ നബിചര്യ ആയിക്കൊള്ളണമെന്നില്ല. അവര്‍ക്കു ശരിയെന്നു തോന്നുന്നതാണ്‌ അവര്‍ ചെയ്യുന്നത്‌. പല കാര്യങ്ങളിലും പണ്ഡിതന്‍മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്‌. അവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം അവര്‍ ന്യായീകരിക്കുന്നു. ഒരു കാര്യം മാത്രം നമ്മള്‍ മനസ്സിലാക്കിയാല്‍ മതി. നമ്മുടെ നേതാവ്‌ മഹാനായ മുഹമ്മദ്‌ നബി(സ) മാത്രമാണ്‌. അദ്ദേഹത്തെ മാത്രമാണ്‌ നമ്മള്‍ പിന്‍പറ്റേണ്ടത്‌.

ഹദീസ്‌ ഗ്രന്ഥങ്ങള്‍ വായിച്ച്‌ യഥാര്‍ത്ഥ നബിചര്യ മനസ്സിലാക്കി, അത്‌ പിന്‍ പറ്റുകയാണ്‌ നമ്മള്‍ ചെയ്യേണ്ടത്‌. ഹദീസുകള്‍ ലക്ഷക്കണക്കിനുണ്ട്‌. വിശ്വസനീയമായ ഹദീസുകള്‍ ക്രോഡീകരിച്ചിരിക്കുന്ന ചില പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങളാണ്‌ സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ്‌ മുസ്ലീം, അബുദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്നുമാജ മുതലായ ഗ്രന്ഥങ്ങള്‍ . ഇവയുടെ പരിഭാഷകള്‍ ലഭ്യമാണ്‌. ഇവയെല്ലാം വായിച്ചാല്‍ , ജീവിതത്തിന്റെ എല്ലാമേഖലകളിലേക്കും നമുക്ക്‌ ആവശ്യമായ അറിവുകള്‍ കിട്ടും. നബിചര്യകള്‍ പ്രതിപാദിക്കുന്ന സ്വഹീഹായ ഗ്രന്ഥങ്ങളാണിവ. ഇവകൂടാതെയും, ഹദീസുകള്‍ അടങ്ിയ അനേകം ഗ്രന്ഥങ്ങളുണ്ട്‌. മുകളില്‍ പറഞ്ഞ ഖുര്‍ആന്‍ വചനം വ്യക്തമാക്കിയതുപോലെ, അല്ലാഹു നമ്മളെ സ്നേഹിക്കാന്‍ നമ്മള്‍ അല്ലാഹുവിനെ സ്നേഹിക്കേണ്ടതുണ്ട്‌. അല്ലാഹുവിനെ സ്നേഹിക്കാന്‍ ജീവിത്തിന്റെ എല്ലാ മേഖലകളിലും നബിചര്യ പിന്തുരുകയാണ്‌ നമ്മള്‍ ചെയ്യേണ്ടത്‌. അതിന്‌ സര്‍വ്വശക്തനായ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍)

9. മരണാനന്തര ജീവിതം: സത്യമോ അതോ മിഥ്യയോ?

ഇസ്ലാം മതത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ അഞ്ചാമത്തെ കാര്യമാണ്‌ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം. ഇഹലോക ജീവിതം വെറും ഒരു പരീക്ഷണഘട്ടമാണെന്നും മരണാനന്തരമാണ്‌ യഥാര്‍ത്ഥജീവിതം ആരംഭിക്കുന്നതെന്നും, അന്ത്യനാളിനുശേഷം വരുന്ന വിധിദിനത്തില്‍ ഇഹലോക ജീവിതത്തിലെ കര്‍മ്മങ്ങള്‍ക്കനുസരിച്ച്‌ പ്രതിഫലം കിട്ടുമെന്നുള്ള ദൃഢമായ വിശ്വാസം ഒരു സത്യവിശ്വാസിക്ക്‌ നിര്‍ബന്ധമാണ്‌. എന്നാല്‍ , മരണാനന്തരം ഒരു ജീവിതമുണ്ട്‌ എന്ന്‌ കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക്‌ തമാശയായി തോന്നുന്നു. വിവരമില്ലാത്തവരുടെ പഴംപൂരാണങ്ങള്‍ , എന്ന്‌ പറഞ്ഞ്‌ അവരത്‌ തള്ളിക്കളയുന്നു. മറ്റുചിലര്‍ക്ക്‌ സംശയത്തോടെയുള്ള ദുര്‍ബലമായ ഒരുവിശ്വാസമാണുള്ളത്‌. ഇങ്ങനെയുള്ളവരെല്ലാം ഇഹലോക ജീവിതമാണ്‌ എല്ലാം എന്ന വിശ്വാസത്തില്‍ അല്ലാഹുവിനെ മറന്ന്‌ ജീവിക്കുന്നു. 'മരണാനന്തര ജീവിതം' എന്ന വിശ്വാസത്തില്‍ എന്തുമാത്രം സത്യമുണ്ട്‌ എന്ന്‌ നമുക്കൊന്ന്‌ പരിശോധിക്കാം. 'മരണം' എന്ന പ്രതിഭാസത്തില്‍ ആര്‍ക്കും സംശയമില്ല. എന്താണ്‌ മരണം? മരണപ്പെടുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌? ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും, 'ആത്മാവ്‌' എന്ന ഒരു വസ്തു കുടികൊള്ളുന്നുണ്ടെന്ന്‌ എല്ലാവര്‍ക്കുമറിയാം. ഒരു ജീവിയുടെ ശരീരത്തില്‍ നിന്നും അതിന്റെ ആത്മാവ്‌ വേര്‍പെടുന്ന അവസ്ഥയ്ക്കാണ്‌ 'മരണം' എന്നു പറയുന്നത്‌. മരണത്തോടെ, ശരീരം മാത്രമാണ്‌ നശിക്കുന്നത്‌. ആത്മാവ്‌ ശരീരത്തോടൊപ്പം മരിക്കുന്നില്ല. ആത്മാവിന്‌ ഒരിക്കലും മരണമില്ല. എങ്കില്‍പ്പിന്നെ, നാം മരണപ്പെടുമ്പോള്‍ , നമ്മുടെ ശരീരത്തില്‍ നിന്നും വേര്‍പെടുന്ന ആത്മാവ്‌ എങ്ങോട്ടു പോകുന്നു? 'ശരീര'ത്തെക്കുറിച്ച്‌ നമുക്ക്‌ ഒരുപാട്‌ അറിവുകള്‍ നേടിത്തന്ന ശാസ്ത്രത്തിന്‌ 'ആത്മാവ്‌' എന്ന പ്രതിഭാസത്തെക്കുറിച്ച്‌ ഒന്നും തന്നെ അറിയാന്‍ കഴിഞ്ഞിട്ടില്ല.

ഈയവസരത്തില്‍ , താഴെപറയുന്ന ഖുര്‍ആന്‍ വാക്യം ശ്രദ്ധിക്കുക. 'ആത്മാവ്‌ ഒരു ദൈവിക പ്രതിഭാസമാണ്‌. (അതിനെക്കുറിച്ച്‌) ജ്ഞാനം വളരെക്കുറച്ചേ നിങ്ങള്‍ക്കു ലഭിച്ചിട്ടുള്ളൂ'. (ഖുര്‍ആന്‍ 17:85) മാതാവിന്റെ ഗര്‍ഭാശയത്തില്‍വെച്ച്‌ എങ്ങനെയാണ്‌ നമുക്ക്‌ ജീവന്‍ ലഭിക്കുന്നത്‌? തീര്‍ച്ചയായും ദൈവം തരുന്നതാണതെന്ന്‌ നിഷ്പ്രയാസം പറയാം. നമ്മള്‍ മരിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്നും വേര്‍പ്പെടുന്ന ആത്മാവ്‌ എവിടെ പോകുന്നുവെന്ന്‌ നമുക്ക്‌ അറിയില്ല. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത്‌ അതിനെ കൊണ്ടുപോകാനും നമുക്ക്‌ കഴിയില്ല. അത്‌ നല്‍കിയത്‌ അല്ലാഹുവായതു കൊണ്ട്‌ അത്‌ ഏറ്റെടുക്കുന്നതും അവന്‍ തന്നെയാണെന്ന്‌ നിഷ്പ്രയാസം പറയാന്‍ സാധിക്കും. 'ആത്മാവുകളെ അവയുടെ മരണവേളകളില്‍ ഏറ്റെടുക്കുന്നത്‌ അല്ലാഹുവാണ്‌'. (ഖുര്‍ആന്‍ 39:42) ശരീരവും ആത്മാവും കൂടിച്ചേര്‍ന്ന ജീവിയാണല്ലോ മനുഷ്യന്‍ . മനുഷ്യജീവിതം മുന്നുഘട്ടമാണെന്ന്‌ ഇസ്ലാം പഠിപ്പിക്കുന്നു. ഐഹികം, ബര്‍സഖ്‌, ഖിയാമത്ത്‌ എന്നിവയാണ്‌ ആ ഘട്ടങ്ങള്‍ . ജനനം മുതല്‍ മരണംവരെയുള്ള ഈ ലോകത്തെ ജീവിതഘട്ടമാണ്‌ ഐഹികം. ഈ ഘട്ടം ശരീരപ്രധാനമാണ്‌. ആത്മാവ്‌ അദൃശ്യമാണിവിടെ. അതായത്‌, ആത്മാവിനെ അപേക്ഷിച്ച്‌ ശരീരം മാത്രമാണിവിടെ പ്രകടമാവുന്നത്‌. ഈ ഘട്ടത്തില്‍ സുഖദു:ഖങ്ങളനുഭവിക്കുന്നത്‌ ശരീരത്തിന്റെ മാധ്യമത്തിലൂടെയാണ്‌. മരണം മുതല്‍ , അഥവാ മനുഷ്യന്റെ ശരീരവും ആത്മാവും വേര്‍പ്പെട്ടതു മുതല്‍ രണ്ടാമതും മനുഷ്യന്‍ പുനരുജ്ജീവിക്കപ്പെടുന്നതു വരെയുള്ള ഘട്ടമാണ്‌ ബര്‍സഖ്‌. ഈ ഘട്ടം, ആത്മപ്രധാനമാണ്‌. ആത്മാവ്‌ മാത്രമാണ്‌ ഇവിടെ പ്രകടമാവുന്നത്‌. ശരീരം മണ്ണോടു ചേര്‍ന്ന്‌ നാശമടയുന്നു. ആത്മാവ്‌ അതിന്റെ പൂര്‍ണ്ണവ്യക്തിത്വത്തോടെ നിലനില്‍ക്കുന്നു. ശരീരത്തിന്റെ മാധ്യമം കൂടാതെ ആത്മാവ്‌ നേരിട്ടു തന്നെ ഇവിടെ സുഖദുഃഖങ്ങളനുഭവിക്കുന്നു.

ഈ ഘട്ടം അന്ത്യനാള്‍ അഥവാ ലോകാവസാനം വരെ നീളുന്നു. അന്ത്യനാളിനുശേഷം, മനുഷ്യന്‍ രണ്ടാമതും പുനരുജ്ജീവിക്കപ്പെടുന്നതു മുതല്‍ അനന്തതയിലേക്കു നീണ്ടു പോകുന്ന ഘട്ടമാണ്‌ ഖിയാമത്ത്‌ എന്ന മൂന്നാം ഘട്ടം. ഈ ഘട്ടത്തില്‍ ശരീരം പുന:സൃഷ്ടിക്കപ്പെട്ട്‌, അത്‌ ആത്മാവിനോടു ചേരുന്നു. ഇവിടെ എല്ലാവരും പുതിയ സംവിധാനത്തിലുള്ള ശരീരങ്ങളുമായിട്ടാണ്‌ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്‌. ഈ ഘട്ടത്തില്‍ ആത്മാവിനും ശരീരത്തിനും തുല്ല്യ പ്രാധാന്യമാണുള്ളത്‌. മുന്‍പുള്ള രണ്ടുഘട്ടങ്ങളിലും ഏതെങ്കിലും ഒരു മാധ്യമമാണ്‌ പ്രകടമായിരുന്നത്‌. എന്നാല്‍ , മൂന്നാം ഘട്ടത്തില്‍ ശരീരവും ആത്മാവും പ്രകടമാകുന്നു. സുഖദുഃഖങ്ങള്‍ രണ്ടും നേരിട്ടനുഭവിക്കുന്നു. പരലോകം അഥവാ ആഖിറത്ത്‌, രണ്ടും മൂന്നും ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദശയാണ്‌. രണ്ടാം ഘട്ടം ഒന്നാം സ്റ്റേജും, മൂന്നാംഘട്ടം രണ്ടാം സ്റ്റേജുമാണ്‌. അതായത്‌, മരണാനന്തരമുള്ള ജീവിത്തെ പരലോകജീവിതം എന്നും പറയുന്നു. മരണത്തിനും പുനരുത്ഥാനത്തിനുമിടയ്ക്ക്‌ മനുഷ്യന്റെ ആത്മാവും ശരീരഘടകങ്ങളും എവിടെയെല്ലാമാണോ, അവിടെയെല്ലാം ഉള്‍പ്പെടുന്ന ഒരര്‍ത്ഥമാണ്‌ ബര്‍സഖീജീവിതം എന്നു വിവക്ഷിക്കുന്നത്‌. ഈ വിശാലമായ അര്‍ത്ഥമാണ്‌ 'ഖബ്ര്‍ ' എന്നപദത്തിന്‌ ഉദ്ദേശിക്കപ്പെടുന്നത്‌. ശരീരം നാശമടയുന്ന ഈ ഘട്ടത്തില്‍ ആത്മാവ്‌ മാത്രമാണ്‌ പ്രകടമെന്ന്‌ മുന്‍പ്‌ സൂചിപ്പിച്ചുവല്ലോ? '(മരിച്ചവര്‍ ) പുനരുജ്ജീവിക്കപ്പെടുന്നതുവരെ നീണ്ടു നില്‍ക്കുന്ന ഒരു ബര്‍സഖുണ്ട്‌, അവര്‍ക്ക്‌ പിന്നില്‍ '. (ഖുര്‍ആന്‍ 23:100) ശരീരപ്രധാനമായ ഭൌതികലോകത്ത്‌ ജീവിക്കുന്ന നമുക്ക്‌, മരണാനന്തരമുള്ള ജീവിതത്തെപ്പറ്റി ഏതാണ്ടൊരു ഭാവന ലഭിക്കുവാന്‍ അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു സംവിധാനമാണ്‌ ഉറക്കം. ഉറക്കവും മരണവും തമ്മില്‍ സാരമായ സാദൃശ്യമുണ്ട്‌. ഉറക്കത്തില്‍ നമ്മുടെ ആത്മാവിന്‌ ശരീരത്തില്‍ നിന്നും നേരിയ മുക്തിലഭിക്കുന്നു. മരണത്തില്‍ , ആത്മാവിന്‌ പൂര്‍ണ്ണമായ മുക്തി ലഭിക്കുന്നു. 'ആത്മാവുകളെ അവയുടെ മരണവേളകളില്‍ ഏറ്റെടുക്കുന്ന്‌ അല്ലാഹുവണ്‌. മരിക്കാത്ത ആത്മാക്കളെ ഉറക്കത്തിലും അല്ലാഹു ഏറ്റെടുക്കുന്നു. എന്നിട്ടവയില്‍ , മരണം നടപ്പാക്കണമെന്ന്‌ തീരുമാനിച്ചവയെ തടഞ്ഞുനിര്‍ത്തുന്നു. മറ്റുള്ളവയെ ഒരുനിശ്ചിത സമയം വരെ തിരിച്ചയക്കുകയും ചെയ്യുന്നു. ചിന്തിക്കുന്നവര്‍ക്ക്‌ മഹത്തായദൃഷ്ടാന്തങ്ങളുണ്ടിതില്‍ '.(ഖുര്‍ആന്‍ 39:42).

മരണാനന്തരമുള്ള ജീവിതത്തില്‍ ആത്മാവിനാണ്‌ പ്രധാന റോള്‍ എന്ന്‌ പറഞ്ഞുവല്ലോ. ആത്മാവ്‌ എങ്ങനെയാണ്‌ സുഖ ദുഃഖങ്ങളനുഭവിക്കുന്നത്‌? അതിനുള്ളഒരു ഉദാഹരണമാണ്‌ 'സ്വപ്നം'. സ്വപ്നത്തില്‍ കാണുന്ന കാര്യങ്ങള്‍ വാസ്ഥവത്തില്‍ ബാഹ്യലോകത്ത്‌ സംഭവിക്കുകയാണെങ്കില്‍ എന്തെല്ലാം അനുഭൂതികളാണോ നമുക്കുണ്ടാവുക, അതെല്ലാംസ്വപ്നത്തിലും നമ്മള്‍ അനുഭവിക്കുന്നു. ഉറക്കത്തില്‍ പരിസരബോധം പൂര്‍ണ്ണമായും നഷ്ടപ്പെട്ടതിനുശേഷം, നമ്മുടെ ആത്മാവ്‌ അതിന്റേതായ ഏതോ ലോകത്ത്‌ വിഹരിക്കുനനു. സുഖം, ദുഃഖം, സന്തോഷം, സങ്കടം മുതലായ എല്ലാ അനുഭൂതികളും അതിനനുഭവപ്പെടുകയും ചെയ്യുന്നു. ആത്മാവിന്‌ ശരീരമാകുന്ന ചട്ടക്കൂടില്‍ നിന്ന്‌ ഉറക്കം വഴി നേരിയ മുക്തി ലഭിക്കുമ്പോഴാണ്‌ ഈവിധം അനുഭൂതികളെല്ലാം ഉണ്ടാകുന്നതെങ്കില്‍ രണം വഴി പൂര്‍ണമായ മുക്തി ലഭിക്കുമ്പോള്‍ പൂര്‍ണ്ണമായ തോതില്‍ അനുഭൂതികളുണ്ടാകുമെന്നത്‌ നമുക്ക്‌ നിഷ്പ്രയാസം ഗ്രഹിക്കാവുന്നതേയുള്ളൂ. ആത്മപ്രധാനമായ നമ്മുടെ ബര്‍സഖീ ജീവിതത്തില്‍ , നമ്മുടെ ആത്മാക്കള്‍ സുഖദുഃഖങ്ങളും ശിക്ഷകളും മറ്റും അനുഭവിക്കുമെന്ന്‌ ഇസ്ലാം പഠിപ്പിക്കുന്നുണ്ടെങ്കില്‍ , അത്‌ വിശ്വസിക്കാതിരിക്കുന്നതെങ്ങനെ? പരലോകത്തിന്റെ യുക്തിയും അനിവാര്യതയും നമുക്കൊന്നു പരിശോധിക്കാം. കോടിക്കണക്കിന്‌ മനുഷ്യര്‍ ഈ ഭൂമുഖത്ത്‌ ജീവിച്ചു മരിച്ചു. നമ്മളെല്ലാം ഇപ്പോള്‍ ജീവിക്കുന്നു. എത്രയോ കോടി മനുഷ്യര്‍ വരാനിരിക്കുന്നു. ഈ മനുഷ്യരില്‍ നല്ലമനുഷ്യരുണ്ട്‌. ചീത്ത മനുഷ്യരുണ്ട്‌. ഈ മനുഷ്യര്‍ക്കു മുഴുവനും തുല്യ നീതി നടപ്പാക്കാന്‍ പറ്റിയ ഏതു കോടതിയുണ്ട്‌ ഇഹലോകത്ത്‌? ഇവിടെ സംഭവിക്കുന്നതെന്താണ്‌? പാവപ്പെട്ടവന്‍ എന്തെങ്കിലും ചെറിയ തെറ്റ്‌ ചെയ്ത്‌ പിടിക്കപ്പെട്ടാല്‍ അവനെ പിടിച്ച്‌ ജയിലിലിടുന്നു. കാശില്ലാത്തതിനാല്‍ അവനെ ജാമ്യത്തിലിറക്കാനോ, മിടുക്കനായ വക്കീലിനെ വെച്ച്‌ വാദിച്ചു ജയിക്കാനോ ആരുമുണ്ടാകില്ല. അതുകൊണ്ട്‌, അവന്‌ മാസങ്ങളോളം ജയിലില്‍ കിടന്ന്‌ ശിക്ഷ അനുഭവിക്കേണ്ടിവരും.

എന്നാല്‍ പണവും പ്രതാപവുമുള്ളവന്‍ എത്ര വലിയ തെറ്റുചെയ്താലും അവന്റെ പണംകൊണ്ട്‌ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. അഥവാ, അവനെ ശിക്ഷിച്ചാലോ, എല്ലാ സൌകര്യങ്ങളോടും കൂടിയ നക്ഷത്ര സൌകര്യങ്ങളുള്ള ജയിലായിരിക്കും അവന്‌ കിട്ടുക. അഴിമതിയിലൂടെ, കോടികള്‍ മോഷ്ടിക്കുന്ന മന്ത്രിമാരെ ശിക്ഷിക്കാന്‍ ഈ ലോകത്തെ കോടതികള്‍ക്കു കഴിയുമോ? അധികാരക്കൊതിയന്‍മാരായ ചില ഭരണാധികാരികളെ നോക്കുക. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ഇവര്‍ നടത്തുന്ന യുദ്ധങ്ങളില്‍ എത്രയെത്ര നിരപരാധികളാണ്‌ കൊല്ലപ്പെടുന്നത്‌? ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടപ്പോള്‍ കൊല്ലപ്പെട്ടത്‌ മൂന്നു ലക്ഷത്തോളം ജനങ്ങളാണ്‌. ഇങ്ങനെയുള്ള കൊടിയ ക്രൂരതകള്‍ക്ക്‌ 'അര്‍ഹമായ' ശിക്ഷ ഇവര്‍ക്ക്‌ നല്‍കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? നൂറുപേരെ കൊന്ന ഒരു മനുഷ്യന്‌ ഒരൊറ്റ മരണശിക്ഷ നല്‍കിയാല്‍ ആ നൂറുപേരുടെ വേദനയ്ക്ക്‌ തുല്യമാകുമോ? കൂടാതെ, മദ്യപാനം, വ്യഭിചാരം, മാതാപിതാക്കളെ ഉപദ്രവിക്കല്‍ , മാരണം, കളവ്പറയല്‍ , അസൂയ, പരദൂഷണം, കോപം കൊണ്ടും മോശമായ വാക്കുകള്‍ കൊണ്ടും മറ്റും മറ്റുള്ളവരുടെ സമാധാനം തകര്‍ക്കല്‍ , മുതലായ തെറ്റുകള്‍ക്കെല്ലാം ഇഹലോകത്ത്‌ എന്തെങ്കിലും ശിക്ഷകളുണ്ടോ? ഇവയെല്ലാം സമൂഹത്തിലെ ഇതര മനുഷ്യരെ ബാധിക്കുന്നവയാണ്‌.

ഭൂമിയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ പലവിധ ചൂഷണത്തിനിരയായിട്ടാണ്‌ ജീവിക്കുന്നത്‌. മുതലാളിത്ത രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങളെ ചൂഷണം ചെയ്യുന്നു. നമ്മുടെ നാട്ടില്‍ തന്നെ സമ്പന്നരായവര്‍ ദരിദ്രരെ ചൂഷണംചെയ്യുന്നു. മുതലാളിമാര്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു. അറിവുള്ളവര്‍ അറിവില്ലാത്തവരെ ചൂഷണം ചെയ്യുന്നു. പുരുഷന്‍മാര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നു. ചൂഷണം ഒരുപാട്‌ തരത്തിലുണ്ട്‌. അതിന്റെ ഒരു ബീഭത്സരരൂപമാണ്‌ പലിശ. സ്വാര്‍ത്ഥന്‍മാരായ ചിലരുടെ വിചാരം മറ്റുള്ള മനുഷ്യരെല്ലാം ജനിച്ചിരിക്കുന്നത്‌ തന്റെ സുഖത്തിനുവേണ്ടിയാണ്‌ എന്നാണ്‌. ലോകത്ത്‌ സാര്‍വ്വത്രികമായി നിലനിന്നിരുന്ന ഒരു പ്രതിഭാസമാണ്‌ അടിമത്തം. ചൂഷണത്തിന്റെ മറ്റൊരു മുഖം. ഇതിനെല്ലാം കണക്കുബോധിപ്പിക്കുന്നതും ഓരോ മനുഷ്യനും നീതി ലഭിക്കേണ്ടതുമായ ഒരു വേദി നമ്മളെല്ലാം ആഗ്രഹിക്കുന്നില്ലേ?. ദൈവം എന്നൊന്നുണ്ടെങ്കില്‍ അങ്ങനെയൊരു വേദി ഇല്ലാതെ വരുമോ? ഇങ്ങനെ ചിന്തിച്ചാല്‍ പരലോകം ആവശ്യമുള്ള ഒന്നാണെന്ന്‌ നമുക്ക്‌ ബോധ്യപ്പെടും. ഓരോ മനുഷ്യര്‍ക്കും അവന്റെ തെറ്റിന്‌ അനുസരിച്ചുള്ള ശിക്ഷ കൊടുക്കുന്നഒരു കോടതിയും ആവശ്യമാണ്‌. അതാണ്‌ പരമോന്നത നീതിമാനായ അല്ലാഹുവിന്റെ കോടതി. ഇഹലോകത്ത്‌ നമ്മള്‍ എന്തെങ്കിലും തെറ്റ്‌ ചെയ്താല്‍ , നമുക്ക്‌ പോലീസിന്റെ കണ്ണില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. പക്ഷെ എല്ലാം കാണുന്നവനായ അല്ലാഹുവിന്റെ കണ്ണില്‍ നിന്നും നമുക്ക്‌ രക്ഷപ്പെടാന്‍ കഴിയില്ല. അങ്ങനെയൊരു അദൃശ്യശക്തിയില്‍ എല്ലാ മനുഷ്യരും അചഞ്ചലരായി വിശ്വസിച്ച്‌, ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ജീവിച്ചാല്‍ ഈ ലോകത്ത്‌ ആരെങ്കിലും എന്തെങ്കിലും തെറ്റുകളും കുറ്റങ്ങളും ചെയ്യുമോ? കാരണം, ഇഹലോകത്തല്ലെങ്കില്‍ , പരലോകത്തുവെച്ച്‌ അതിനുള്ള ശിക്ഷ തീര്‍ച്ചയായും കിട്ടുമെന്ന്‌ ദൃഢവിശ്വാസമുള്ളവര്‍ എന്തുതെറ്റാണ്‌ ചെയ്യുക? മാത്രമല്ല, മനുഷ്യ സമൂഹത്തിന്റെ സമാധാനപരമായ ജീവിതത്തിന്‌ തടസ്സംവരുത്തുന്ന വലിയ തെറ്റുകള്‍ ആരെങ്കിലും ചെയ്താല്‍ , അതിന്‌ അര്‍ഹമായ ശിക്ഷ ഇഹലോകത്തുവെച്ച്‌ കൊടുക്കാനും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌.

പരലോകത്തിന്റെ യുക്തിയും ആവശ്യകതയും പ്രകാശിപ്പിക്കുന്ന ധാരാളം തെളിവുകളുണ്ട്‌ ഖുര്‍ആനില്‍ . മനുഷ്യന്‍ വെറുതെ സൃഷ്ടിക്കപ്പെട്ടതല്ല എന്ന്‌ അല്ലാഹു പറയുന്നു. ഒരു ചെറിയ ജീവിതം ഇഹലോകത്തു നല്‍കി അവനെ അല്ലാഹു പരീക്ഷിക്കുകയാണ്‌. രക്ഷാ-ശിക്ഷകളുടെ താക്കീതോടൊപ്പം എങ്ങനെയാണ്‌ ജീവിക്കേണ്ടതെന്നും, പ്രവാചകന്‍മാരിലൂടെ മനുഷ്യര്‍ക്ക്‌ അറിവു നല്‍കി. ചിലര്‍ അല്ലാഹുവിനെഭയപ്പെട്ട്‌ ജീവിക്കുന്നു. മറ്റുള്ളവര്‍ തോന്നിയപോലെ ജീവിക്കുന്നു. സജ്ജനങ്ങള്‍ ക്ളേശകരമായ ജീവിതം നയിക്കുന്നു. ദുര്‍ജ്ജനങ്ങള്‍ സുഖസമ്പൂര്‍ണ്ണമായജീവിതം നയിക്കുന്നു. അവസാനം, എല്ലാവരെയും ഒരേ പദവിയില്‍ തന്നെ തള്ളിവിടുന്നതിലും കടുത്ത അനീതി എന്തുണ്ട്‌? പരമോന്നത നീതിമാനായ അല്ലാഹു അതുകൊണ്ട്‌, പരലോകത്ത്‌ ഒരു നീതിന്യായ കോടതി ഏര്‍പ്പെടുത്തിയിരിക്കുന്നു. 'ദൈവം തന്നെ വെറുതെ വിടുമെന്ന്‌ മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ? അവന്‍ (ഗര്‍ഭാശയത്തില്‍) തെറിക്കപ്പെട്ട നിസ്സാരമായ ഒരു ശുക്ളകണമായിരുന്നില്ലേ? പിന്നീടവനൊരു രക്തപിണ്ഡമായി. അനന്തരം അല്ലാഹു അവന്റെ ശരീരം സൃഷ്ടിച്ചു, അവയവങ്ങള്‍ സംവിധാനിച്ചു. എന്നിട്ടതില്‍ നിന്ന്‌ സ്ത്രീയുടെയും പുരുഷന്റെയും രണ്ടു വര്‍ഗ്ഗങ്ങളുണ്ടാക്കി. അങ്ങനെയുള്ളവന്‌ മരിച്ചവരെ വീണ്ടും ജീവിപ്പിക്കാന്‍കഴിയില്ലെന്നാണോ?'(ഖുര്‍ആന്‍ 75:640). സ്വന്തം അസ്തിത്വം ന്നെ മറന്നുകൊണ്ട്‌, മരണാനന്തരജീവിതത്തെപ്പറ്റി സംശയപ്പെടുന്നവരോടുള്ള അല്ലാഹുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. 'ഒരു ബീജത്തില്‍നിന്ന്‌ മനുഷ്യനെ നാം സൃഷ്ടിച്ചത്‌ അവന്‍ കണ്ടില്ലേ? എന്നിട്ടും അവന്‍ വല്ലാത്ത ഒരു താര്‍ക്കികനായിരിക്കുന്നു. സ്വന്തം ഉല്‍പ്പത്തി തന്നെ മറന്നുകൊണ്ട്‌ നമുക്കെതിരെ അവന്‍ ന്യായങ്ങളുമായി വന്നിരിക്കുകയാണ്‌. ജീര്‍ണ്ണിച്ചു മണ്ണടിഞ്ഞ എല്ലുകളെ ആരാണ്‌ ജീവിപ്പിക്കുക എന്നാണ്‌ അവന്റെ ചോദ്യം. നീ പറയുക: ആദ്യം അതുണ്ടാക്കിയവന്‍ തന്നെയാണ്‌ അതിനെ ജീവിപ്പിക്കുക. സൃഷ്ടി ക്രിയയുടെ സകല പണികളും അറിയുന്നവനത്രെ അവന്‍ . വാനലോകങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവന്‍ ഇവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെന്നോ?' (ഖുര്‍ആന്‍ 36:7781) 'നുരുമ്പിപ്പോയ അസ്ഥികളെയെല്ലാം നാം യോജിപ്പിക്കുകയില്ലെന്നു മനുഷ്യന്‍കരുതിയോ? എന്നാല്‍ , വിരലറ്റങ്ങള്‍ പോലും അതപോലെ ശരിയാക്കാന്‍ കഴിവുള്ളവനാണ്‌ നാം' (ഖുര്‍ആന്‍ 75:34)

ഒരു ദിവസം ഈ ലോകം അവസാനിക്കും എന്ന്‌ ബുദ്ധിയുള്ളവരാരും സംശയിക്കാന്‍ സാധ്യതയില്ല. ഈ പ്രപഞ്ചം ഒരിക്കല്‍ ഉണ്ടായതാണെന്ന്‌ ശാസ്ത്രം പറയുന്നു. 'ദൈവം' എന്ന ശക്തിയെ അംഗീകരിക്കാന്‍ മടിയായതുകൊണ്ട്‌, പ്രപഞ്ചംഎങ്ങനെ ഉണ്ടായി എന്നതിലാണ്‌ ശാസ്ത്രത്തിന്‌ അതിശയം. എന്തായാലും രൂപപ്പെട്ട ഒരു വസ്തു എന്ന നിലയില്‍ എല്ലാ വസ്തുക്കളേയും പോലെ ഈ പ്രപഞ്ചത്തിനും ഒരു അന്ത്യമുണ്ടെന്നാണ്‌ ശാസ്ത്രത്തിന്റെ കണ്ടെത്തല്‍ . അത്‌ എന്നാണ് എന്ന കാര്യത്തിലേ അവര്‍ക്ക്‌ സംശയമുള്ളൂ. ഉദാഹരണത്തിന്‌ സൂര്യനെ നോക്കുക. നമുക്ക്‌ ഊഹിക്കാന്‍ പോലും കഴിയാത്തത്ര ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ച്‌ സൌരയൂഥത്തിന്‌ വെളിച്ചവും ചൂടും നല്‍കുന്ന സൂര്യന്റെ ഭാരം നിമിഷം തോറും കോടിക്കണക്കിന്‌ ടണ്‍ കണ്ട്‌ കുറയുകയാണ്‌. അതിലുള്ള ഹൈഡ്രജന്‍ എന്ന വാതകം ഹീലിയമായി മാറ്റുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജമാണ്‌ നമുക്ക്‌ ചൂടും വെളിച്ചവും തരുന്നത്‌. ഹൈഡ്രജന്റെ അളവു കുറയുന്തോറും സൂര്യന്റെ ആയുസ്സും കുറഞ്ഞുകൊണ്ടിരിക്കുന്നു. അത്‌ ഒരിക്കല്‍ നശിക്കും എന്ന കാര്യത്തില്‍ ശാസ്ത്രത്തിന്‌ സംശയമില്ല. മാത്രമല്ല, കോടിക്കണക്കിന്‌ നക്ഷത്രങ്ങളും ഗ്രഹങ്ങളുമുള്ള ഈ പ്രപഞ്ചത്തില്‍ , അവയിലേതിന്റെയെങ്കിലും ആകര്‍ഷണശക്തിയിലോ, കറങ്ങുന്ന സ്പീഡിലോ ഉണ്ടാകുന്ന ചെറിയൊരു വ്യത്യാസം, അവ തമ്മില്‍ പരസ്പരം കൂട്ടിയിടിച്ച്‌ നശിക്കുന്നതിനിടയാകും. നമ്മുടെ സൌരയൂഥത്തില്‍ത്തന്നെ അനേകം ഭീമാകാരമായ ഉല്‍ക്കകളും, വാല്‍നക്ഷത്രങ്ങളുമെല്ലാം പ്രത്യേക നിയന്ത്രണമൊന്നുമില്ലാതെ ചുറ്റിത്തിരിയുന്നുണ്ട്‌. ഇവ ഏതുസമയത്തും ഭൂമിയെ ഇടിച്ചു നശിപ്പിക്കാം. എന്തിനധികം പറയുന്നു, 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയെ ഇടിച്ച്‌ തരിപ്പണമാക്കാന്‍ സാധ്യതയുള്ളഒരു വാന്‍ ഉല്‍ക്ക ശാസ്ത്രം കത്ത്യിട്ടുണ്ടെന്നാണ്‌ ഏതാനും മാസങ്ങള്‍ക്കുമുന്‍പ്‌ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ .

നമ്മുടെ സമീപ ഗ്രഹമായ വ്യാഴത്തില്‍ , ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒന്നിനുപിറകേ ഒന്നായി ഒരു വാല്‍നക്ഷത്രം ഇടിച്ചുകയറിയ കാഴ്ച അന്നത്തെ ദിവസങ്ങളിലെ പത്രങ്ങളിലും ടെലിവിഷനിലുമൊക്കെയുണ്ടായിരുന്നു. വഴിവിട്ട്‌ ജീവിക്കുന്ന ആധുനിക മനുഷ്യനെ ഒന്നു ചിന്തിപ്പിക്കാന്‍ അല്ലാഹു കാണിച്ച ഒരു ദൃഷ്ടാന്തമായിരുന്നു അത്‌. നമ്മുടെ സമീപരാജ്യങ്ങളിലേക്കു തന്നെ നോക്കൂ, ലക്ഷങ്ങള്‍ മരണപ്പെടുന്ന വന്‍ഭൂകമ്പങ്ങള്‍ , കൊടുങ്കാറ്റ്‌, വെള്ളപ്പൊക്കം, വരള്‍ച്ച ഇവയിലെല്ലാം നാടുകള്‍ ഒന്നായിത്തന്നെ നശിച്ചുപോകുന്നു. ഈ വാര്‍ത്തകളൊന്നും തന്നെ നമുക്ക്‌ യാതൊരുമാറ്റവും വരുത്തുന്നില്ല. കാരണം നമ്മള്‍ അനുഭവിക്കുമ്പോള്‍ മാത്രമാണല്ലോ, നമുക്ക്‌വാസ്ഥവം മനസ്സിലാകുക. ഖുര്‍ആന്‍ പറയുന്നതു ശ്രദ്ധിക്കൂ. 'ആകാശങ്ങളിലും ഭൂമിയിലുമായി എത്രയെത്ര ദൃഷ്ടാന്തങ്ങളാണുള്ളത്‌. അശ്രദ്ധരായി അവയ്ക്കു മുന്‍പിലൂടെ അവര്‍ കടന്നു പോകുന്നു!' (ഖുര്‍ആന്‍ 12:105) ഈ സത്യങ്ങളെല്ലാം നമുക്ക്‌ എന്ത്‌ സൂചനയാണ്‌ നല്‍കുന്നത്‌? ഖുര്‍ആനില്‍അല്ലാഹു വെളിപ്പെടുത്തുന്നതുപോലെ, ആകാശം പൊട്ടിപ്പിളരുകയും, നക്ഷത്രങ്ങള്‍ കെട്ടുപോകുകയും, അതിശക്തമായ ഭൂമികുലുക്കമുണ്ടാകുകയും, പര്‍വ്വതങ്ങള്‍ പൊടിയായി പറക്കുകയും ചെയ്യുന്ന ആ അന്ത്യനാള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നല്ലേ?

അന്ത്യനാളിനു ശേഷമുണ്ടാകുന്ന സംഗതികളെക്കുറിച്ചാണ്‌ നമുക്കു സംശയംഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ആ സംഗതികളെക്കുറിച്ച്‌ ഒരു മനുഷ്യന്‌ പറയാന്‍ സാധിക്കുകയില്ല. അതുകൊണ്ട്‌ ശാസ്ത്രത്തിന്‌ ഒരിക്കലും സാധിക്കുകയില്ല. അടുത്ത സെക്കന്‍ഡിലെന്താണ്‌ സംഭവിക്കുകയെന്നു പറയാന്‍ പോലും ദുര്‍ബലനായ മനുഷ്യനു കഴിയുമോ? ആയതിനാല്‍ അന്ത്യനാളിനുശേഷമുണ്ടാകുന്ന സംഗതികളെക്കുറിച്ച്‌ നമുക്ക്‌ അറിവുതരാന്‍ ഇന്ന്‌ ലോകത്ത്‌ ഒരു ഗ്രന്ഥത്തിനു മാത്രമേ കഴികയുള്ളു. പരിശുദ്ധ ഖുര്‍ആന്‍ ആണത്‌. ഈ പ്രപഞ്ചം ഒറ്റയടിക്ക്‌ നശിപ്പിക്കാന്‍ കഴിയുന്ന, അതിന്റെസൃഷ്ടാവായ പടച്ചവന്‍ അന്ത്യനാളിനുശേഷമുള്ള കാര്യങ്ങള്‍ ഖുര്‍ആനിലൂടെ മനുഷ്യനെ അറിയിക്കുന്നു. അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കാനും അങ്ങനെ അവന്റെ ജീവിതം സംസ്കരിക്കുന്നതിനും വേണ്ടി. ഖുര്‍ആന്‍ പലയിടങ്ങളിലായി വിവരിക്കുന്ന ആ സംഗതികള്‍ സംക്ഷിപ്തമായി ഇങ്ങനെ പറയാം. അല്ലാഹു തീരുമാനിക്കുമ്പോള്‍ ഈ പ്രപഞ്ചമൊന്നാകെ അവന്‍ നശിപ്പിക്കുന്നു, പിന്നീട്‌, ഈ പ്രപഞ്ചത്തെ മറ്റൊരു രീതിയില്‍ അവന്‍ പുന:സൃഷ്ടിക്കുന്നു. സ്വര്‍ഗ്ഗം, നരകം എന്നീ രണ്ടുവിഭാഗങ്ങളിലായിട്ടായിരിക്കും പ്രപഞ്ചം പുനസൃഷ്ടിക്കപ്പെടുക. നമ്മളെല്ലാം അപ്പോള്‍ നമ്മുടെ ആത്മപ്രധാനമായ ബര്‍സഖീ ജീവിതത്തിലായിരിക്കും.

അല്ലാഹു നിശ്ചയിക്കുമ്പോള്‍ , ലോകത്ത്‌ ജീവിച്ചുമരിച്ച മനുഷ്യരുടെ ആത്മാക്കളെയെല്ലാം പുതിയ ശരീരങ്ങളുമായി കൂട്ടിയോജിപ്പിച്ച്‌, അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നു. ആ ശരീരം ഏതു തരത്തിലായിരിക്കുമെന്ന്‌ അല്ലാഹുവിനല്ലാതെആര്‍ക്കുമറിയില്ല. അങ്ങനെ എല്ലാവരെയും 'മഹ്ശര്‍ ' എന്ന വാന്‍ മൈതാനിയില്‍ ഒരുമിച്ചുകൂട്ടുന്നു. (ഹജ്ജ്‌ വേളയില്‍ അഫറാമൈതാനിയില്‍ എല്ലാവരും ഒത്തുകൂടുന്നത്‌ഇതിനെ സൂചിപ്പിക്കുന്നു) തുടര്‍ന്ന്‌ ഓരോരുത്തരോടുള്ള അല്ലാഹുവിന്റെ വിചാരണനടക്കും. നമ്മള്‍ ചെയ്ത നന്‍മകളും തിന്‍മകളുമെല്ലാം രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥംനമ്മുടെ കൈകളില്‍ തരുന്നു. അല്ലാഹുവിനെ ഭയപ്പെട്ട്‌ ജീവിച്ച, തിന്‍മകളേക്കാള്‍കൂടുതല്‍ സല്‍ക്കര്‍മ്മങ്ങള്‍ (നമസ്കാരവും സക്കാത്തും ദാനധര്‍മ്മങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള സല്‍ക്കര്‍മ്മങ്ങളും) അനുഷ്ടിച്ച വ്യക്തികള്‍ക്ക്‌ ഗ്രന്ഥംവലതു കയ്യില്‍ കിട്ടുന്നു. അല്ലാഹുവിനെ ഭയപ്പെടാതെ, ദേഹേച്ഛകളെ മാത്രം പിന്‍പറ്റി, ഇഹലോക ജീവിതത്തില്‍ മാത്രം മുഴുകി ജീവിച്ച വ്യക്തികള്‍ക്ക്‌ സല്‍ക്കര്‍മ്മങ്ങളേക്കാള്‍ കൂടുതല്‍ ദുഷ്ക്കര്‍മ്മങ്ങളായിരിക്കും ഉണ്ടാവുക. അങ്ങനെയുള്ളവര്‍ക്ക്‌, ഗ്രന്ഥം ഇടതുകയ്യില്‍ കൊടുക്കുന്നു. എല്ലാവരും ഗ്രന്ഥം മറിച്ചു നോക്കുന്നു. തങ്ങള്‍ ചെയ്ത നിസ്സാര കാര്യങ്ങള്‍ വരെ (ഒരു നോട്ടം കൊണ്ട്‌ ഒരാളെ വേദനിപ്പിച്ചെങ്കില്‍അതു പോലും) അതില്‍ രേഖപ്പെടുത്തപ്പെട്ടതായി അവര്‍ മനസ്സിലാക്കുന്നു. ഉടനെ, പാപികള്‍ അല്ലാഹുവിനോട്‌ കേണപേക്ഷിക്കും. അല്ലാഹുവിനെ ഭയപ്പെടാതെ ജീവിച്ചവരുടെ അപ്പോഴത്തെ അസ്ഥയെപ്പറ്റിുള്ള ഖുര്‍ആനിന്റെ വിവരണം ശ്രദ്ധിക്കൂ. 'കഷ്ടം! ഈ ധിക്കാരികളെ തങ്ങളുടെ റബ്ബറിന്റെ സമക്ഷം തലകുമ്പിട്ടവരായിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ കാണുകയാണെങ്കില്‍! (അന്നേരം ഇവര്‍ കേണുകൊണ്ടിരിക്കും) നാഥാ ഞങ്ങള്‍ നല്ലവണ്ണം കാണുകയും കേള്‍ക്കുകയും ചെയ്തു. ഇനി ഞങ്ങളെ തിരിച്ചയയ്ക്കേണമേ! ഞങ്ങള്‍ സല്‍ക്കര്‍മ്മങ്ങളനുഷ്ഠിച്ചുകൊള്ളാം. ഇപ്പോള്‍ ഞങ്ങള്‍ക്കുറപ്പായിരിക്കുന്നു. ! (മറുപടിയരുളും: ) നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നേരത്തേ തന്നെ ഓരോ ആത്മാവിനും അതിന്റെ സന്‍മാര്‍ഗ്ഗം നല്‍കുമായിരുന്നു. പക്ഷേ, ജിന്നുകളേയും മനുഷ്യരെയും ചേര്‍ത്തു തീര്‍ച്ചയായും നരകം നാം നിറയ്ക്കും എന്ന നമ്മുടെ വാക്ക്‌ ഇതാ പുലര്‍ന്നുകഴിഞ്ഞു. ഇങ്ങനെയൊരു ദിവസത്തെ നേരില്‍കാണേണ്ടി വരുമെന്ന കാര്യം മറന്നുപോയതിന്റെ ഭവിഷ്യത്ത്‌ നിങ്ങളിപ്പോള്‍ അനുഭവിക്കുക. ഇന്ന്‌ നിങ്ങളെ നാമും മറക്കുകയാണ്‌. സ്ന്തം കര്‍മ്മങ്ങളുടെ ഫലമായി ശാശ്വതശിക്ഷ ആസ്വദിച്ചുകൊള്ളുക!' (ഖുര്‍ആന്‍ 32:1214).

പരലോകത്തെ വിചാരണാ വേളയില്‍ നമ്മുടെ ജീവിതത്തില്‍ നാം പ്രവര്‍ത്തിച്ച എല്ലാ കാര്ങ്ങളെക്കുറിച്ചും ചോദിക്കപ്പെടും. നമസ്കാരത്തെക്കുറിച്ചായിരിക്കും ആദ്യമായി ചോദിക്കപ്പെടുക. നമ്മുടെ ധനം എങ്ങനെ സമ്പാദിച്ചു? നമ്മുടെ ധനം എങ്ങനെ ചെലവഴിച്ചു? വിജ്ഞാനം എന്തിനു വിനിയോഗിച്ചു. ? യുവത്വം എങ്ങനെ ചെലവഴിച്ചു? മുതലായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാതെ ഒരാളുടെയും കാലടികള്‍ നീങ്ങുന്നതല്ലെന്ന്‌ നബി(സ) പഠിപ്പിച്ചിരിക്കുന്നു. നമ്മള്‍ ഒരു വ്യക്തിയെ ഒരു വാക്കു കൊണ്ട്‌ വേദനിപ്പിച്ചെങ്കില്‍ , ആ വ്യക്തിയുടെ സാന്നിദ്ധ്യത്തില്‍ ത്തന്നെയായിരിക്കും നമ്മളോട്‌ ചോദിക്കപ്പെടുക. ഇങ്ങനെ, ജീവിതത്തിന്റെ മുഴുവന്‍ കണക്കും സമര്‍പ്പിക്കാതെ നമുക്ക്‌ ആ വിചാരണയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുകയില്ല. നമ്മുടെ ഓരോ തെറ്റിന്റെയും കാഠിന്യം നമ്മളെ ബോധ്യപ്പെടുത്തിത്തന്നതിന്‌ ശേഷമായിരിക്കും നമുക്ക്‌ ശിക്ഷ വിധിക്കുക. ഇങ്ങനെ അല്ലാഹുവിനെ ഭയപ്പെട്ട്‌ ജീവിതം സംസ്കരിച്ച തിന്‍മകളേക്കാള്‍ കൂടുതല്‍ നന്‍മകള്‍ ചെയ്തു ജീവിച്ച വ്യക്തികളെ സ്വര്‍ഗ്ഗത്തിലേക്കും, ശേഷിച്ചവരെ ഭയാനകമായ നരകത്തിലേക്കും പറഞ്ഞയയ്ക്കുന്നു. എന്താണ്‌ സ്വര്‍ഗ്ഗം? തന്റെ നിര്‍ദ്ദേശമനുസരിച്ച്‌ തന്നെ ഭയപ്പെട്ട്‌ ജീവിച്ച തന്റെപ്രിയ ദാസന്‍മാര്‍ക്ക്‌ അല്ലാഹു ഒരുക്കിയതത്രെ അത്‌. ഒരു മനുഷ്യന്‌ ഭാവന ചെയ്യാന്‍ കഴിയുന്നതൊന്നുമല്ല സ്വര്‍ഗ്ഗത്തിലെ സുഖസൌകര്യങ്ങള്‍ . മനുഷ്യരുടെ വളരെ പരിമിതമായ ഭാവനയും ബുദ്ധിയും ഉപയോഗിച്ച്‌ മനസ്സിലാക്കുവാന്‍ സ്വര്‍ഗ്ഗത്തെപ്പറ്റി വളരെ ചെറിയൊരു രൂപമേ അല്ലാഹു അവതരിപ്പിക്കുന്നുള്ളൂ. നമ്മുടെ ഇഹലോകജീവിതത്തില്‍ , നമ്മള്‍ ഉദ്ദേശിക്കുന്ന ജീവിതം ഏതു തരത്തിലുള്ളതാണ്‌? അങ്ങനെയൊരു ജീവിതമാണ്‌ സ്വര്‍ഗ്ഗത്തില്‍ .

നമ്മള്‍ ഒരിക്കലും മരിക്കാത്ത, അനന്തമായ ഒരുജീവിതം. യാതൊരുവിധ പ്രയാസങ്ങളുമില്ലാത്ത ഒരു ജീവിതം. അവിടെ നമുക്ക്‌ രോഗങ്ങളില്ല, വേദനകളില്ല, ടെന്‍ഷനില്ല, ഉത്തരവാദിത്തങ്ങളില്ല, സമാധാനക്കുറവില്ല, മറ്റുള്ളവരില്‍നിന്നുള്ള അസൂയയും പരദൂഷണവും കുറ്റപ്പെടുത്തലുകളൊന്നുമില്ല. നമ്മുടെ ആരോഗ്യം ക്ഷയിക്കുന്നില്ല. നമുക്ക്‌ വയസ്സാകുന്നില്ല. നിത്യയൌവനം മാത്രം. പണവും പ്രശസ്തിയും സുഖസൌകര്യങ്ങളും സമ്പാദിക്കുവാന്‍ നമ്മള്‍ നെട്ടോട്ടമോടേണ്ടതില്ല. എല്ലാം അവിടെ നമുക്കുണ്ട്‌. ഒരു ചാണ്‍ വയറു നിറയ്ക്കാന്‍ നമ്മള്‍ കഠിനാധ്വാനം ചെയ്യേണ്ടതില്ല. നമ്മള്‍ ആശിക്കുന്നതെല്ലാം ആ സമയം തന്നെ നമുക്ക്‌ ലഭ്യമാകും. ഭൂമിയിലേതു പോലുള്ള ഭക്ഷണസാധനങ്ങള്‍ക്ക്‌ അവിടെ എഴുപതിനായിരം ഇരട്ടി രുചിയുണ്ടായിരിക്കും. കൂടാതെ ഭൂമിയിലില്ലാത്ത പലതരം ഭക്ഷ്യവസ്തുക്കളുമുണ്ടാകും. സുഖസൌകര്യങ്ങള്‍ക്കനുസരിച്ച്‌ പലവിധ തട്ടുകളുണ്ടാകും അവിടെ. ഭൂമിയിലെ കര്‍മ്മങ്ങള്‍ക്കനുസരിച്ച്‌ ഓരോരുത്തര്‍ക്കും ഓരോ പദവിയും നല്‍കപ്പെടും. മുഹമ്മദ്‌ നബി(സ) യ്ക്കായിരിക്കും ഏറ്റവും ഉന്നതമായ പദവിയും ഉന്നത സുഖസൌകര്യങ്ങളും. ഇങ്ങനെ ഇഹലോകത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ജീവിതം, അതിലുപരി നമുക്ക്‌ ഊഹിക്കാന്‍ പോലും കഴിയാത്ത സുഖസൌകര്യങ്ങളോടുകൂടിയ ജീവിതം. അതാണ്‌, സ്വര്‍ഗ്ഗത്തില്‍ അല്ലാഹു നമുക്ക്‌ വാഗ്ദാനം ചെയ്യുന്നത്‌. അതിനു വേണ്ടി നശ്വരമായ ഭൌതിക നേട്ടങ്ങള്‍ക്കു പുറകെ പായാതെ, അല്ലാഹുവിനെ ഭയപ്പെട്ട്‌, അവന്‍ പരിശുദ്ധഖുര്‍ആനിലൂടെ നിര്‍ദ്ദേശിച്ച രീതിയില്‍ ഇഹലോകത്തിനും പരലോകത്തിനും വേണ്ടി ജീവിക്കാന്‍ മാത്രമേ, അവന്‍ നമ്മോട്‌ ആവശ്യപ്പെടുന്നുള്ളൂ. എന്താണ്‌ നരകം? അല്ലാഹുവിനെ ഭയപ്പെടാതെ ഏതാനും വര്‍ഷങ്ങള്‍ മാത്രമുള്ള ഇഹലോക ജീവിതത്തില്‍ മുഴികിയവര്‍ക്കായി ഒരുക്കിവെച്ചതാകുന്നു അത്‌. കഠിനമായ ശിക്ഷകള്‍ മാത്രമുള്ള ഒരു ലോകം.

അവിടുത്തെ യഥാര്‍ത്ഥ ശിക്ഷാവിധികളെപ്പറ്റി കേട്ടാല്‍ നമ്മുടെ ഹൃദയം തന്നെ സ്തംഭിച്ചുപോകും. അല്ലാഹുവിനെ ഭയപ്പെടാത്തവര്‍ക്ക്‌, ശിക്ഷകൊടുക്കുന്നതില്‍ അവന്‍ ഒരു കാരുണ്യവും അവിടെ കാണിക്കുകയില്ല. തിളച്ചവെള്ളവും തീയും ഘോരമൃഗങ്ങളും ജീവികളും ഒക്കെയുള്ള ഒരു ലോകം. അവിടുത്തെ ചൂടേറ്റ്‌ നമ്മുടെ ശരീരം മുഴുവന്‍ ഉരുകിപ്പോകും. പക്ഷെ എന്തു തന്നെ സംഭവിച്ചാലും നമ്മള്‍ മരിക്കുകയില്ല. അനന്തമായ ശിക്ഷകള്‍ വീണ്ടും ഏറ്റുവാങ്ങാന്‍ അല്ലാഹു നമ്മുടെ ശരീരം പഴയപടിയില്‍ത്തന്നെയാക്കും. ദാഹിക്കുമ്പോള്‍ ഉരുകിയ ലോഹം പോലെയുള്ള ചുട്ടുതിളക്കുന്ന വെള്ളവും, ചലവും ഒക്കെയായിരിക്കും കുടിക്കാന്‍ കിട്ടുക. കഴിക്കാന്‍ കിട്ടുന്ന ഫലങ്ങള്‍ , ചെകുത്താന്റെ തലപോലിരിക്കുന്ന, കണ്ടാല്‍ത്തന്നെ പേടിക്കുന്ന, 'സഖും' എന്ന വൃക്ഷത്തില്‍ നിന്നുള്ള ഫലങ്ങളായിരിക്കും. അത്‌ അകത്തുചെന്നാല്‍ ഉരുകിത്തിളച്ചു കൊണ്ടിരിക്കും. തീജ്വാലകള്‍ നമ്മളെ സദാസമയവും പൊതിഞ്ഞുകൊണ്ടിരിക്കും. അവിടുത്തെ തീയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇന്ധനം തന്നെ മനുഷ്യരും കല്ലുകളുമായിരിക്കും. ഇങ്ങനെയുള്ള ശിക്ഷകള്‍ അനുഭവിക്കുമ്പോള്‍ 'എങ്ങനെയെങ്കിലും എന്നെ ഒന്ന്‌ മരിപ്പിക്കേണമേ' എന്ന്‌ നമ്മള്‍ അല്ലാഹുവിനോട്‌ കേണപേക്ഷിക്കും. അപ്പോള്‍ അല്ലാഹു പറയും: 'നീ ഒരു തവണ മാത്രം മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതില്ല. ഒരുപാട്‌ തവണ മരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക'.നരകത്തിലും പല തട്ടുകളിലായിട്ടായിരിക്കും ഓരോരുത്തരുടെയും ജീവിതം.

ഭൂമിയില്‍ ഏറ്റവും ദേഷകരമായി ജീവിച്ചവര്‍ക്കാണ്‌ ഏറ്റവും കഠിനമായ ശിക്ഷകള്‍ നല്‍കപ്പെടുക. തിന്‍മകള്‍ അല്‍പ്പം മാത്രം കൂടിപ്പോയതുകൊണ്ട്‌ നരകത്തിലെത്തിപ്പെട്ട ഒരു വ്യക്തിയുടെ ശിക്ഷയെപ്പറ്റിയുള്ള നബിവചനം ശ്രദ്ധിക്കുക. 'പുനരുത്ഥാനഘട്ടത്തില്‍ നരകവാസികളില്‍ ഏറ്റവും ശിക്ഷകുറഞ്ഞ വ്യക്തി, കാലിന്റെ അടിപ്പള്ളയില്‍ രണ്ട്‌ തീക്കനല്‍ വെക്കുകയും തന്‍മൂലം തലച്ചോറ്‌ പതഞ്ഞുപോകുകയും ചെയ്യുന്ന ഒരാളായിരിക്കും. തന്നേക്കാള്‍ കടുത്ത ശിക്ഷ മറ്റാരെങ്കിലും അനുഭവിക്കുന്നുണ്ടാകുമെന്ന്‌ അയാള്‍ വിശ്വസിക്കുകയില്ല. വാസ്ഥവമാകട്ടെ ഏറ്റവും ശിക്ഷ കുറഞ്ഞ ആളായിരിക്കും അയാളെന്നതാണ്‌'. (ബുഖാരി, മുസ്ലിം) മരുഭൂമിയിലെ 50 ഡിഗ്രി ചൂടു പോലും മനുഷ്യന്‌ താങ്ങാന്‍ കഴിയില്ല. സമീപഗ്രഹമായ ശുക്രനിലെ ചൂട്‌ 462 ഡിഗ്രി സെല്‍ഷ്യസാണ്‌. ഇങ്ങനെയൊക്കെ പ്രത്യേകതകളുള്ള മറ്റൊരു ലോകം, നരകം എന്നപേരില്‍ സൃഷ്ടിക്കാന്‍ പ്രപഞ്ച സൃഷ്ടാിന്‌ കഴിയില്ലെന്നാണോ നമ്മള്‍ കരുതേണ്ടത്‌? ഏതാനും വര്‍ഷങ്ങളിലെ നമ്മുടെ അലസമായ അശ്രദ്ധയോടുകൂടിയ ജീവിതമാണ്‌, ഒരിക്കലും അവസാനിക്കാത്ത കഠിനമായ നരകശിക്ഷ നമുക്ക്‌ നേടിത്തരുന്നത്‌. അങ്ങനെയൊരു അവസ്ഥയില്‍ എത്തിപ്പെട്ടതിനുശേഷം മാത്രം നമ്മള്‍ ചിന്തിക്കുന്നതുകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ? ഒരു യഥാര്‍ത്ഥ മുസ്ലിമായി നമസ്കാരം മുടക്കാതെയും സക്കാത്ത്‌ കൊടുത്തുമൊക്കെ ജീവിക്കാനും സ്വര്‍ഗ്ഗം നേടാനുമൊക്കെ ബുദ്ധിമുട്ടാണെന്നു കരുതുന്ന ചിലര്‍ ഇങ്ങനെയോര്‍ത്ത്‌ സമാധാനിക്കും. നരകം എന്നു പറയുന്നത്‌ അഥവാ ഉണ്ടെങ്കില്‍ത്തന്നെ നമ്മുടെയൊക്കെ ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പടെ ജനങ്ങളില്‍ ഭൂരിഭാഗവും നമ്മോടൊപ്പം അവിടെയുണ്ടാകും. പിന്നെ, നമുക്കെന്താണ്‌ കുഴപ്പം? ഇങ്ങനെ ചിന്തിക്കുന്നവര്‍ ഒരുകാര്യം ഓര്‍മ്മിക്കുക. മറ്റുള്ളവര്‍ അനുഭവിക്കുന്ന ഒരുവിഷമം നമമള്‍ അനുഭവിക്കുമ്പോള്‍ മാത്രമാണ്‌ അതിന്റെ തീവ്രത നമുക്ക്‌ മനസ്സിലാകുക.

ഉദാഹരണത്തിന്‌, നമ്മുടെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്‌, ഒരു വാഹനാപകടത്തില്‍പ്പെട്ട‌ കാലുകളും വാരിയെല്ലുകളും താടിയെല്ലുമെല്ാം ഒടിഞ്ഞ്‌ ഭക്ഷണം ഇറക്കാന്‍ പോലും കഴിയാത്ത ഒരു അവസ്ഥയില്‍ അദ്ദേഹം നരകിച്ചു ജീവിക്കുകയാണ്‌ എന്നുകരുതുക. നമ്മുടെ സുഹൃത്ത്‌ അങ്ങനെ നരകിക്കുന്നു. അതുകൊണ്ട്‌, നമ്മളും അങ്ങനെയൊരു അവസ്ഥയിലായാല്‍ യാതൊരു കുഴപ്പവുമില്ലഎന്ന്‌ ആത്മാര്‍ത്ഥമായി നമുക്ക്‌ പറയാന്‍ കഴിയുമോ? നമ്മളും അതേ അവസ്ഥ അനുഭവിക്കുമ്പോള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ ദയനീയമായ ആ അവസ്ഥ നമുക്ക്‌ പൂര്‍ണ്ണമായി മനസ്സിലാവുക. ഇതിനേക്കാള്‍ ലക്ഷക്കണക്കിന്‌ മടങ്ങ്‌ യാതന അനുഭവിക്കേണ്ടി വരുന്ന നരക ജീവിതത്തിന്റെ അവസ്ഥയും അങ്ങനെ തന്നെയാണ്‌. നമുക്ക്‌ ഒരുപാടുപേര്‍ കൂട്ടിനുണ്ടാകുമെന്ന്‌ കരുതി സമാധാനിക്കേണ്ടതില്ല. എങ്ങനെയെങ്കിലും 'സ്വന്തം തടി' രക്ഷിക്കുവാന്‍ നോക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. എന്തു തന്നെ കേട്ടാലും ചിന്തിക്കാത്തവരും, മരണാനന്തരം ഒരു ജീവിതമില്ല എന്നു കരുതുന്നവരുമായ ധാരാളം പേരുണ്ട്‌ നമ്മുടെയിടയില്‍ . വിരലിലെണ്ണാവുന്ന ഏതാനും വര്‍ഷങ്ങള്‍ കൂടി ഇങ്ങനെയൊക്കെത്തന്നെ ജീവിച്ചിട്ട്‌ ഇവര്‍ മരണപ്പെടും. അതിനുശേഷം മരണാനന്തരവും ജീവിതമുണ്ട്‌ എന്ന്‌ അനുഭവിച്ച്‌ ബോധ്യപ്പെടുമ്പോള്‍ മാത്രം വിശ്വസിച്ചാല്‍ മതി എന്നല്ലാതെ ഇവരോട്‌ എന്തുപറയാന്‍?

10. ഇഹലോകജീവിതം ഒരു പരീക്ഷണം

തിരക്കുപിടിച്ച നമ്മുടെ ജീവിത്തതിനിടയില്‍ , എന്താണ്‌ നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമെന്നും അര്‍ത്ഥമെന്നും, ഒരു നിമിഷം നാം ചിന്തിക്കുന്നുണ്ടോ? അങ്ങനെ ചിന്തിച്ചാല്‍ ഇഹലോകജീവിതത്തിന്റെ നിസ്സാരത നമുക്കു ബോധ്യപ്പെടും. ഏതാനും വര്‍ഷങ്ങള്‍ മാത്രമുള്ള നമ്മുടെ ജീവിതം എത്ര ക്ഷണികമാണ്‌! ചിലര്‍ ചെറുപ്രായത്തില്‍ത്തന്നെ മരിക്കുന്നു. മറ്റു ചിലര്‍ യൌവന പ്രായത്തിലായിരിക്കും മരിക്കുന്നത്‌. അപൂര്‍വ്വം ചിലര്‍ മാത്രമാണ്‌ വാര്‍ദ്ധക്യം പ്രാപിക്കുന്നതും ജീവിതം ഒരുവിധം പൂര്‍ത്തിയാക്കിയ ശേഷവും മാത്രം മരണപ്പെടുന്നത്‌. നമ്മുടെ ജീവതത്തിന്റെ ക്ഷണികതയും നിസ്സാരതയും മനസ്സിലാക്കുവാന്‍ നമ്മുടെ ചുറ്റുപാടുകളിലേക്കും പത്രവാര്‍ത്തകളിലേക്കും ഒന്നു കണ്ണോടിച്ചാല്‍ മതി. ദിനംപ്രതിയെന്നോണം നടക്കുന്ന അപകടങ്ങളില്‍ മരണപ്പെടുന്നവരും പരിക്കുകള്‍ പറ്റുന്നവരും നമ്മളെപ്പോലുള്ളവര്‍ തന്നെയാണ്‌. നമ്മളെല്ലാം റോഡില്‍ക്കൂടിയും വാഹനത്തിലുമൊക്കെ സഞ്ചരിക്കുന്നവരാണ്‌. ഏതെങ്കിലും ഒരു വണ്ടി നമ്മളെ ഇടിച്ചുതെറിപ്പിക്കാന്‍ എത്ര സമയം വേണം? അപകടങ്ങള്‍ മാത്രമോ? ഏതു സമയത്തും നമ്മെ ആക്രമിക്കുവാന്‍ തയ്യാറായിനില്‍ക്കുന്ന രോഗങ്ങള്‍ എത്രയാണ്‌? പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം മുതലായഗുരുതര രോഗങ്ങള്‍ നമ്മില്‍ മിക്കവാറും എല്ലാവര്‍ക്കും ബാധിക്കുമെന്ന്‌ നിസ്സംശയംപറയാം.

കാന്‍സര്‍ , കിഡ്നി ട്രബിള്‍ മുതലായ നരകയാതന തരുന്ന അസുഖങ്ങള്‍ വേറെയും! ഇന്ന്‌ എണീറ്റു നടക്കുന്ന നമ്മള്‍ നാളെ ചിലപ്പോള്‍ തളര്‍ന്നു കിടന്നെന്നുവരാം. ഇന്ന്‌ അല്ലാഹുവിന്‌ ഇഷ്ടപ്പെടാത്ത വര്‍ത്തമാനങ്ങള്‍ പറയുന്ന നമ്മുടെ നാവ്‌ നാളെ അനക്കാന്‍ പറ്റാതെ വരാം. ഇന്ന്‌ നമുക്ക്‌ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട്‌ നമ്മള്‍ അല്ലാഹുവിനെ മറന്ന്‌ ജീവിക്കുന്നു. ഇന്നത്തെ ഈ നിര്‍ഭയാവസ്ഥ നമ്മുടെ ജീവിതത്തിലുടനീളം നിലനില്‍ക്കുമെന്ന്‌ തോന്നുന്നുണ്ടോ? അപകടകരമായ ഒരു അവസ്ഥ എത്തിയതിനുശേഷം മാത്രം അല്ലാഹുവിനോടടുത്താല്‍ , അവന്‍ നമ്മളെ പരിഗണിക്കുമോ? നമുക്കു ചുറ്റും, അവശരായ വൃദ്ധന്‍മാരെ ധാരാളം നമുക്കു കാണാം. ഇന്നലെകളില്‍ , ഓടിച്ചാടി നടന്നിരുന്നവരാണ്‌ അവരും. ഇന്ന്‌, അവര്‍ എങ്ങനെയെങ്കിലും ഒന്നുമരിച്ചുകിട്ടാന്‍ വേണ്ടി കാത്തിരിക്കുന്നു. അങ്ങനെയൊരു അവസ്ഥയില്‍ എത്തുമ്പോഴോ, അല്ലെങ്കില്‍ രോഗം ബാധിച്ച്‌ കിടപ്പിലാകുമ്പോഴോ മാത്രമായിരിക്കും, 'ജീവിതം എത്ര വ്യര്‍ത്ഥമാണ്‌!' എന്ന്‌ നമ്മള്‍ ആലോചിക്കുക. ഇഹലോകജീവിതത്തിന്റെ നിസ്സാരതയെപ്പറ്റി അല്ലാഹു പറയുന്നത്‌ ശ്രദ്ധിക്കുക. 'നിങ്ങള്‍ മനസ്സിലാക്കുക: ഈ ജീവിതം വെറും കളിയും തമാശയും അലങ്കാരവും അന്യോന്യം പെരുമ കാണിക്കലും സമ്പത്തിലും സന്താനങ്ങളിലും പെരുപ്പം നടിക്കലുമാണ്‌. അതിനെ ഒരു മഴയോട്‌ ഉപമിക്കാം. മഴയില്‍ മുളച്ച സസ്യങ്ങള്‍ കര്‍ഷകരെ വിസ്മയിപ്പിക്കുന്നു. പിന്നീടത്‌ ഉണങ്ങി മഞ്ഞളിച്ചു പോകുന്നതും നിനക്കുകാണാം. അങ്ങനെ അത്‌ (ഒന്നിനും കൊള്ളാത്ത) വൈക്കോലായി മാറുന്നു'. (ഖുര്‍ആന്‍ 57:20). പിന്നെ എന്തിനാണ്‌ നമ്മള്‍ ജീവിക്കുന്നത്‌? ആലോചിച്ചുനോക്കൂ, നമ്മള്‍ നമ്മുടെഇഷ്ടപ്രകാരമൊന്നുമല്ല ഇവിടെ ജനിച്ചത്‌. മാതാപിതാക്കള്‍ ഒരു നിമിത്തം മാത്രമാക്കി, അല്ലാഹുവാണ്‌ നമ്മളെ സൃഷ്ടിച്ചത്‌.

അല്ലാഹു എന്തിന്‌ നമ്മെ സൃഷ്ടിച്ചു? 'നിങ്ങളില്‍ സല്‍ക്കര്‍മ്മം ചെയ്യുന്നതാര്‌ എന്ന്‌ പരീക്ഷിക്കാന്‍ , ജീവിതവുംമരണവും അവന്‍ സൃഷ്ടിച്ചു'. (ഖുര്‍ആന്‍ 67:2) അതെ, അല്ലാഹുവിന്റെ വെറുമൊരു പരീക്ഷണമാണ്‌ നമ്മുടെ ജീവിതം. നമ്മള്‍ആശിക്കുന്നതുപോലെ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക്‌ ഒരിക്കലും കഴിയില്ല. അല്ലാഹുവിന്റെ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നമുക്ക്‌ നേരിടേണ്ടി വരും. 'തിന്‍മ കൊണ്ടും നന്‍മ കൊണ്ടും നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്‌'. (ഖുര്‍ആന്‍ 21:35). രോഗങ്ങള്‍ , പ്രയാസങ്ങള്‍ , കഷ്ടപ്പാടുകള്‍ , നമ്മള്‍ സ്നേഹിക്കുന്നവരുടെ വേര്‍പാട്‌, ദാരിദ്യ്രം ഇങ്ങനെ എല്ലാ തരത്തിലുമുള്ള പരീക്ഷണങ്ങള്‍ ജീവിതത്തിലുടനീളം നമുക്ക്‌ നേരിടേണ്ടതുണ്ട്‌. ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ നമ്മളെന്താണ്‌ ചെയ്യേണ്ടത്‌? അത്‌ അല്ലാഹുവിന്‌ തന്നെ സമര്‍പ്പിക്കുകയും പരിഹാരം അവനോട്‌ തന്നെ തേടുകയുമാണ്‌ നമ്മള്‍ ചെയ്യേണ്ടത്‌. 'ഭയാശങ്കയും പട്ടിണിയും ജീവ-ധന നഷ്ടങ്ങളും വിളനാശവുമൊക്കെയിറക്കി നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. എന്നാല്‍ , ഏതാപത്തിനെയും ക്ഷമയോടെ നേരിടുകയും, 'ഞങ്ങള്‍ക്കുടയവന്‍ അല്ലാഹുവാണ്‌, ഞങ്ങള്‍ മടങ്ങേണ്ടതും അവനിലേക്കു തന്നെയാണ്‌' എന്ന്‌ സമാധാനിക്കുകയും ചെയ്യുന്നവരെ സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളുക. അവര്‍ക്കുമേല്‍ ദൈവത്തിന്റെ അനുഗ്രഹവും കാരുണ്യവുമുണ്ടായിരിക്കും. അവര്‍ തന്നെ നേര്‍വഴി നേടുന്നവര്‍ '. (ഖുര്‍ആന്‍ 2:155157) എന്തിനാണ‌ മനുഷ്യര്‍ക്ക്‌ ജീവിതം കൊടുത്ത്‌, അതില്‍ കുറെ പ്രയാസങ്ങളും കൊടുത്ത്‌ അല്ലാഹു പരീക്ഷിക്കുന്നത്‌? മനുഷ്യരെ കുരങ്ങു കളിപ്പിക്കാനാണോ? അല്ല.

അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ വിജയിക്കുന്നവര്‍ക്ക്‌, അവന്‍ നിര്‍ദ്ദേശിച്ച രീതിയില്‍ അവനെ ഭയപ്പെട്ട്‌ ജീവിക്കുന്നവര്‍ക്ക്‌, അവര്‍ ആഗ്രഹിക്കുന്നതു പോലെ ഒരു ജീവിതം അവന്‍ കൊടുക്കും. മരണമില്ലാത്ത ഒരു ജീവിതം. യാതൊരുവിധ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാത്ത, ആഗ്രഹിക്കുന്നതെന്തും കൈയില്‍ കിട്ടുന്ന ഒരുജീവിതം. പക്ഷെ, മരണാനന്തരം മാത്രമുള്ള ഈ ജീവിതം, ഇഹലോകത്തെ പരീക്ഷണ ഘട്ടത്തില്‍ വിജയിക്കുന്ന വര്‍ക്കായുള്ളതാണ്‌. വിജയിക്കാത്തവരെ അവന്‍ വെറുതെവിടുകയുമില്ല. അവര്‍ക്കായി ശിക്ഷകളുടെ ഒരു ലോകം തന്നെ ഒരുക്കിയിട്ടുണ്ട്‌ അല്ലാഹു. ഇഹലോകവും പരലോകവും താരതമ്യപ്പെടുത്തുന്ന ഒരു നബിവചനം കാണുക. 'പരലോകത്തെ അപേക്ഷിച്്‌ ഈ ദുനിയാവ്‌, നിങ്ങളില്‍ ഒരാള്‍ തന്റെ വിരല്‍സമുദ്രത്തില്‍ മുക്കി എടുക്കുന്നതുപോലെ മാത്രമാണ്‌. എന്നിട്ടവന്‍ നോക്കട്ടെ, ആവിരല്‍ എത്രവെള്ളമാണ്‌ കൊണ്ടുവരുന്നതെന്ത്‌?' (മുസ്ലിം). പരലോകജീവിതത്തിലെ ഒരു ദിവസം ഭൂമിയിലെ ആയിരം വര‍ഷങ്ങള്‍ക്കു തുല്യമാണെന്ന്‌ ഖുര്‍ആനില്‍ പറയുന്നു. നമ്മുടെ തൊട്ടടുത്തു കിടക്കുന്ന ചന്ദ്രനിലെ ഒരുദിവസം ഭൂമിയിലെ 28 ദിവസങ്ങളാണ്‌.

ഭൂമിയുടെ ഇരട്ടസഹോദരിയായി അറിയപ്പെടുന്ന ശുക്രന്‍ എന്ന ഗ്രഹത്തിലെ ഒരു ദിവസം ഭൂമിയിലെ 243 ദിവസങ്ങള്‍ക്കു തുല്യമാണ്‌. ഇത്തരത്തിലുള്ള ശാസ്ത്രീയ സത്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്ക്‌ മുകളില്‍പറഞ്ഞത്‌ ചിന്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയില്ല. പരീക്ഷണഘട്ടമായ ഈ ജീവിതത്തില്‍ നമ്മള്‍ അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ടാണോ ജീവിക്കുന്നത്‌? അല്ല. മറ്റുള്ളവര്‍ വല്ലതും കാണിക്കുന്നതു കണ്ട്‌, അവരെപ്പോലെ തന്നെയുള്ള മണിമാളികകളും ആധുനിക ജീവിതസൌകര്യങ്ങളുമൊക്കെ ഒരുക്കലാണ്‌ നമ്മുടെയൊക്കെ ജീവിതലക്ഷ്യം തന്നെ. സമാധാനം നഷ്ടപ്പെടുന്നു എന്നല്ലാതെ നമ്മുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകുന്നുണ്ടോ? പണത്തോടുള്ള ഒടുങ്ങാത്ത ആസക്തിയാണ്‌ നമ്മളെ മുന്നോട്ട്‌ നയിക്കുന്നത്‌. ഇതുമൂലം നമ്മള്‍ അല്ലാഹുവിനെ മറന്ന്‌, പണത്തിനു പുറമേ പരക്കം പായുന്നു. പണം എത്ര കിട്ടിയാലാണ്‌ നമുക്ക്‌ മതിയാവുക? അല്ലാഹുവിന്റെ ചോദ്യം ശ്രദ്ധിക്കൂ. 'പണത്തോടുള്ള ആസക്തി നിങ്ങളെ വെളിവില്ലാതാക്കിയിരിക്കുന്നു. എത്രത്തോളമെത്തും നിങ്ങളുടെ ഈ വെളിവില്ലായ്മ? കുഴിമാടം കണ്ടെത്തുവോളം!' (ഖുര്‍ആന്‍ 102:12).

പണം സമ്പാദിക്കരുതെന്ന്‌ ഇസ്ലാം പഠിപ്പിക്കുന്നില്ല. സദാസമയവും ഭക്തിയോടുകൂടി നമസ്കാരവും ദിക്‌റുകളും ചൊല്ലി അടങ്ങിക്കൂടാന്‍ അല്ലാഹു പറയുന്നില്ല. മാത്രമല്ല, സന്യാസിമാരുടേയും പുരോഹിതന്‍മാരുടേയും പോലുള്ള, ആത്മീയത മാത്രമുള്ള ഒരു ജീവിതം ഇസ്ലാം വെറുക്കുകയും ചെയ്യുന്നു. നമസ്കാര ശേഷവും പള്ളിയില്‍ അടങ്ങിക്കൂടിയിരുന്ന സഹാബികളോട്‌ നബി(സ) കല്‍പ്പിച്ചു: 'നമസ്കാരംകഴിഞ്ഞു. ഇനി പള്ളിയില്‍ ചടഞ്ഞുകൂടിയിരിക്കാതെ നിങ്ങള്‍ പുറത്തുപോയി ജീവിത മാര്‍ഗ്ഗങ്ങള്‍ തേടുക'. നമ്മുടെ നിര്‍ബ്ബന്ധ ബാധ്യതയായ അഞ്ചുനേരത്തെ നമസ്കാരം നിര്‍വ്വഹിച്ച്‌, അല്ലാഹു നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങളില്‍ കൂടി നമുക്ക്‌ പണം സമ്പാദിക്കാം. നമ്മുടെ സമ്പാദ്യത്തില്‍ നിന്ന്‌ ഒരോഹരി നിര്‍ബ്ബന്ധദാനമായ സക്കാത്ത്‌ കൊടുക്കണം. ഒരുപാട്പണം ഉള്ളവര്‍ അതിനനുസരിച്ചുള്ള ദാനധര്‍മ്മങ്ങള്‍ ചെയ്യണം. പക്ഷെ, ധനസമ്പാദനം കൊണ്ടുള്ള നമ്മുടെ ലക്ഷ്യം ഇഹലോക ജീവിതം മാത്രമാവരുത്‌. അല്ലാഹുവിനെ മറന്ന്‌ ജീവിക്കുന്നവര്‍ക്കും, അവന്‍ പണം ഉള്‍പ്പടെ ധാരാളം അനുഗ്രഹങ്ങള്‍ കൊടുക്കും. ഒരുപക്ഷെ, അവനെ ഭയപ്പെട്ട്‌ ജീവിക്കുന്നവനേക്കാള്‍ കൂടുതല്‍ കൊടുക്കും. കാരണം അവര്‍ക്ക്‌ ഇഹലോകത്തെ നൈമിഷിക ജീവിതംമാത്രമേയുള്ളൂ. അതുകൊണ്ട്‌, കുറച്ചുകാലം പടച്ചവന്‍ അവരെ പരമാവധി സുഖിപ്പിക്കും. 'ആരെങ്കിലും ഇഹലോകജീവിതം ആഗ്രഹിച്ചാല്‍ നാം ഉദ്ദേശിക്കുന്നവന്‌, ഉദ്ദേശിച്ചത്ര വേഗത്തില്‍ അതു കൊടുക്കും. പിന്നെ, നാം അവന്‌ നരകവും നല്‍കും. നിന്ദിതനും തിരസ്കൃതനുമായി അവന്‍ അതില്‍ പ്രവേശിക്കും. ആരെങ്കിലും പരലോകജീവിതം ആഗ്രഹിക്കുകയും നിത്യവിശ്വാസത്തോടെ അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്താല്‍ , അവരുടെ പ്രയത്നങ്ങളാണ്‌ സ്വീകാര്യം. ഇക്കൂട്ടര്‍ക്കും അക്കൂട്ടര്‍ക്കും നാം ഇഹത്തില്‍ ജീവിത സൌകര്യങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു'. (ഖുര്‍ആന്‍ 17:1820) നമ്മുടെയിടയിലുള്ള പലര്‍ക്കും അല്ലാഹു സമ്പത്ത്‌ നല്‍കി അനുഗ്രഹിക്കുന്നത്‌ ഇതുകൊണ്ടാണ്‌. ഇഹലോകജീവിതം മാത്രമായിരിക്കും അവന്റെ ലക്ഷ്യം.

ഏതുമനുഷ്യനും അവന്റെ ജീവിതത്തില്‍ ചെറിയ നന്‍മകള്‍ ചെയ്യുന്നുണ്ടാകും. ആ നന്‍മകളുടെയെല്ലാം പ്രതിഫലം, അവന്‌ പടച്ചവന്‍ ഇഹലോകത്തുവച്ചു തന്നെ നല്‍കും. കാരണം, പരലോകത്ത്‌ അവന്‌ നരകമാണുള്ളത്‌. അതിനെപ്പറ്റി അവന്‍ ബോധവാനല്ലല്ലോ. നേരെമറിച്ച്‌, അല്ലാഹുവിനെ ഭയപ്പെട്ട്‌, പരലോകത്തിനുവേണ്ടി ജീവിക്കുന്നവര്‍ക്ക്‌, ഇഹലോകത്തും പരലോകത്തും അല്ലാഹു സുഖവും സമാധാനവുംനല്‍കും. ചിലര്‍ക്ക്‌, ഇഹലോകത്ത്‌ കൂടുതല്‍ പരീക്ഷണങ്ങള്‍ നല്‍കും. അവന്റെ വിശ്വാസത്തിന്റെ ദൃഢത പരിശോധിക്കാന്‍ . അങ്ങനെയുള്ളവര്‍ക്ക്‌, ഇഹലോകത്തെ ചെറിയ ജീവിതത്തില്‍ ധാരാളം സമ്പത്തൊന്നും കിട്ടുകയില്ല. പക്ഷെ, അവര്‍ക്ക്‌ പരലോകത്തെ അനന്തമായ ജീവിതത്തില്‍ ധാരാളം സുഖസൌകര്യങ്ങളുള്ള സ്വര്‍ഗ്ഗമാണ്‌ അല്ലാഹു നല്‍കുക. നിത്യരോഗം, സന്താനങ്ങളില്ലാതിരിക്കല്‍ , മറ്റുള്ളവരില്‍ നിന്നുള്ള നിരന്തരമായപീഡനങ്ങള്‍ , സാമ്പത്തിക ക്ളേശം, നന്‍മ ഉദ്ദേശിച്ച്‌ പ്രവര്‍ത്തിക്കുന്നതിന്‌ വിപരീതഫലം ചെയ്യുക തുടങ്ങി നമ്മള്‍ പ്രയാസപ്പെടുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ക്ഷമകൈക്കൊള്ളുകയും പരീക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ മനമുരുകി അല്ലാഹുവിനോട്പ്രാര്‍ത്ഥിക്കുകയുമാണ്‌ നമ്മള്‍ ചെയ്യേണ്ടത്‌. നബി വചനം ശ്രദ്ധിക്കുക. 'മുസ്ലീമിനെ ബാധിക്കുന്ന ഏതൊരു ക്ഷീണത്തിനും രോഗത്തിനും വ്യസനത്തിനും ദുഃഖത്തിനും ഉപദ്രവത്തിനും വ്യഥയ്ക്കും പകരമായി അല്ലാഹു അയാളുടെ പാപങ്ങള്‍ പൊറുത്ത്‌ കൊടുക്കാതിരിക്കില്ല. എത്രത്തോളമെന്നാല്‍ അയാളുടെ ദേഹത്ത്‌ തറക്കുന്ന മുള്ളിനു പകരമായിപ്പോലും'. (ബുഖാരി, മുസ്ലിം).

പരലോകത്ത്‌ വെച്ച്‌, ഇഹലോകത്ത്‌ നമ്മള്‍ അനുഭവിച്ച വിഷമങ്ങള്‍ക്ക്‌ പകരം അല്ലാഹു ധാരാളമായി പ്രതിഫലം നല്‍കുന്നത്‌ കാണുമ്പോള്‍ ഇഹലോകത്ത്‌ പ്രയാസങ്ങളുണ്ടായത്‌ നമുക്ക്‌ നന്നായി എന്നു നാം പറയും എന്നു നബി(സ) പറഞ്ഞിരിക്കുന്നു. ചുരുക്കം ചില വര്‍ഷങ്ങള്‍ മാത്രമുള്ള ഐഹിക ജീവിതത്തിന്റെ ക്ഷണിക സൌന്ദര്യങ്ങളുടെ പുറകേ പാഞ്ഞ്‌ നമ്മള്‍ വരാനിരിക്കുന്ന യഥാര്‍ത്ഥജീവിതം തുലയ്ക്കുന്നു. അല്ലാഹുവിന്റെ പരീക്ഷണത്തില്‍ ദയനീയമായി പരാജയപ്പെടുന്നു. അവസാനം, മരിച്ചു കഴിയുമ്പോള്‍ മാത്രമായിരിക്കും യാഥാര്‍ത്ഥ്യം നമുക്ക്‌ മനസ്സിലാവുക. 'അന്ന്‌ മനുഷ്യന്‌ വെളിവുണ്ടാവും. പക്ഷെ, അന്ന്‌ വെളിവുണ്ടായിട്ട്‌ എന്തുകാര്യം? അവന്‍ പറഞ്ഞുപോകും: 'അയ്യോ! എന്റെയീ ജീവിതത്തിനായി എന്തെങ്കിലും കാലേകൂട്ടി ഞാന്‍ നേടിവച്ചിരുന്നെങ്കില്‍!' അന്ന്‌ അല്ലാഹു ശിക്ഷിക്കുന്നതുപോലെ ഒരുത്തനും ശിക്ഷിക്കില്ല'. (ഖുര്‍ആന്‍ 89:2326). പരലോകത്തെ ഭയാനകമായ നരകശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുകയും, സ്വര്‍ഗത്തില്‍ പ്രവേശിക്ുകയുമാണല്ലോ നമ്മുടെ ഇഹലോക ജീവിതത്തിന്റെ പരമമായലക്ഷ്യം. നമ്മുടെ ജീവിതത്തില്‍ , നാം ചെയ്യുന്ന ഓരോ നന്‍മയും, തിന്‍മയും രേഖപ്പെടുത്തി വയ്ക്കാന്‍ , ഓരോ മനുഷ്യര്‍ക്കും അല്ലാഹു രണ്ടു മലക്കുകളെ വീതം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. നമ്മുടെ ഓരോ ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും ഇവര്‍ രേഖപ്പെടുത്തുന്നു. വഴിയില്‍ കിടക്കുന്ന ഒരു മുള്ള്‌ എടുത്തു മാറ്റല്‍ ഒരു നന്‍മയാണ്‌. ഒരു ഭിക്ഷക്കാരന്‌ എന്തെങ്കിലും കൊടുക്കുന്നത്‌ നന്‍മയാണ്‌. നമ്മുടെ ദാനധര്‍മ്മങ്ങളെല്ലാം നന്‍മകളാണ്‌.

ഒരു സ്നേഹിതനെ കാണുമ്പോള്‍ പുഞ്ചിരിക്കുന്നത്‌ ഒരു ദാനമായതുകൊണ്ട്‌ അത്‌ നന്‍മയാണ്‌. അഗതികള്‍ക്കും അനാഥര്‍ക്കും ഒരു നേരത്തെ ആഹാരം കൊടുക്കുന്നത്‌ വലിയൊരു നന്‍മയാണ്‌. എന്തിനധികം, നമ്മള്‍ ഒരു മരം നടുന്നതു പോലും വലിയൊരു സല്‍ക്കര്‍മ്മമാണെന്നാണ്‌ ഇസ്ലാമികാധ്യാപനം. ആ മരംവളര്‍ന്നു വലുതാവുമ്ോള്‍ ഒരുപാട്‌ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണലേകുന്നു. ആശ്വാസമേകുന്നു. കൂടാതെ, പക്ഷികള്‍ക്കും മനുഷ്യര്‍ക്കുമെല്ലാം അത്‌ ഫലങ്ങള്‍ നല്‍കുന്നു. മൃഗങങള്‍ക്ക്‌ ഇലകള്‍ നല്‍കുന്നു. ഇതിനെല്ലാം നമ്മള്‍ ഒരു നിമത്തമായതുകൊണ്ട്‌, ആ മരം നല്‍കുന്ന ഓരോ ചെറിയ നന്‍മയ്ക്കും അല്ലാഹുവില്‍ നിന്ന്‌ നമുക്ക്‌ പ്രതിഫലം ലഭിക്കുമെന്നാണ്‌ നബി(സ) യുടെ അധ്യാപനം. ഇങ്ങനെ, നമ്മുടെ പുണ്യകരമായ പ്രവൃത്തികളെല്ലാം, നമ്മുടെ നിര്‍ബന്ധ കര്‍മ്മങ്ങളായ നമസ്കാരവും, സക്കാത്തും, നോമ്പുമുള്‍പ്പെടെ എല്ലാം സല്‍ക്കര്‍മ്മങ്ങളാണ്‌. നന്‍മകളാണ്‌. പരലോകത്തെ വിചാരണാവേളയില്‍ , നമ്മുടെ നന്‍മകളും തിന്‍മകളും രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങള്‍ നമ്മുടെ കൈയില്‍ തരുമെന്നും, ആരുടെയെല്ലാം നന്‍മയുടെ തട്ട്‌, തിന്‍മയുടെ തട്ടിനേക്കാള്‍ കനംതൂങ്ങുന്നുവോ, അവരായിരിക്കും സ്വര്‍ഗാവകാശികള്‍ എന്നും അല്ലാഹു ഖുര്‍ആനിലൂടെ പറയുന്നു. ഇങ്ങനെ, സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തുകൂട്ടലാണ്‌ നമുക്ക്‌ ഈ ജീവിതം കൊണ്ട്‌ ലക്ഷ്യമാക്കാവുന്നത്‌. ആയതിനാല്‍ , നമുക്ക്‌ ഇപ്പോള്‍ തന്നെ നമ്മുടെ ജീവിതം രക്ഷപ്പെടുത്താന്‍ ആരംഭിക്കാം. നമ്മുടെ സല്‍ക്കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാം. നമ്മുടെ സല്‍ക്കര്‍മ്മങ്ങള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ , ആദ്യം ഒരു യഥാര്‍ത്ഥ മുസ്ലീമായി ജീവിക്കുകയാണ്‌ നമ്മള്‍ചെയ്യേണ്ടത്‌. ഈ ലോകത്ത്‌ ജീവിക്കുന്ന ജനങ്ങളെ രണ്ടു വിഭാഗമായിട്ടാണ്‌ അല്ലാഹു തിരിക്കുന്നത്‌. സത്യവിശ്വാസികള്‍ (മുഅ്മിനുകള്‍), സത്യനിഷേധികള്‍ (കാഫിറുകള്‍) എന്നിവരാണ്‌ ആ വിഭാഗങ്ങള്‍ . ഇതില്‍ , സത്യനിഷേധികള്‍ക്ക്‌ അല്ലാഹു നരകം ഒരുക്കിവെച്ചിരിക്കുന്നു. ബഹുദൈവവിശ്വാസികളും അല്ലാഹു വല്ലാത്തവരോട്‌ പ്രാര്‍ത്ഥിക്കുന്നവരുമെല്ലാം സത്യനിഷേധികളുടെ ഗണത്തില്‍ വരുന്നു. മുസ്ലിം മാതാപിതാക്കള്‍ക്ക്‌ ജനിച്ചതുകൊണ്ടുമാത്രം ഒരുവന്‍ സത്യവിശ്വാസി ആവുകയില്ല. അല്ലാഹുവിനെ ഒരേയൊരു ആരാധ്യനായി അംഗീകരിക്കുന്നവരും, നമസ്കാരം, സക്കാത്ത്‌ ഇവ നിര്‍ബന്ധമായി അനുഷ്ഠിക്കുന്നവരും മാത്രമേ സത്യവിശ്വാസികള്‍ എന്ന വിഭാഗത്തില്‍പ്പെടുകയുള്ളൂ.

11. നമസ്ക്കാരം എന്തിന്‌?

ഒരു മുസ്ലിമിന്‌ പരമപ്രധാനമായ അനുഷ്ഠാന കര്‍മ്മമാണ്‌ അഞ്ചുനേരത്തെ നമസ്കാരം. അല്ലെങ്കില്‍ , അവന്‍ 'കാഫിര്‍ ' ആയിപ്പോകും. തോന്നിയ പോലെ ജീവിക്കാതെ, അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട്‌, അല്ലാഹുവിന്റെ കണക്കറ്റ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പറഞ്ഞുകൊണ്ട്‌ ഒരു ജീവിതം നയിക്കാന്‍ വേണ്ടിയാണ്‌ അല്ലാഹു മനുഷ്യനോട്‌ നമസ്കാരം നിലനിര്‍ത്തുവാന്‍ ആവശ്യപ്പെടുന്നത്‌. ഒരു സത്യവിശ്വാസി, തന്നെ സൃഷ്ടിച്ച്‌ പരിപാലിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെ മറക്കാന്‍ പാടില്ല. ഇടയ്ക്കിടെ അല്ലാഹുവിനെ ഓര്‍ത്താല്‍ മാത്രമേ, അവന്‍ അല്ലാഹുവിനെ ഭയപ്പെട്ട്‌, പാപങ്ങള്‍ ചെയ്യാതെ ജീവിക്കുകയുള്ളൂ. മറ്റാരും കാണില്ലെങ്കിലും അല്ലാഹു കാണുന്നുണ്ട്‌ എന്ന വിശ്വാസമുള്ള അവന്‍ തെറ്റുകള്‍ ചെയ്യാതെസൂക്ഷിക്കും. 'നമസ്കാരം അനുഷ്ഠിക്കുക. നിഷിദ്ധവൃത്തിയില്‍ നിന്നും നീചകൃത്യത്തില്‍ നിന്നും നമസ്കാരം നിന്നെ തടയും. ദൈവസ്മരണയാണ്‌ മഹത്തരം. നിങ്ങള്‍ ചെയ്യുന്നതൊക്കെ അല്ലാഹു അറിയുന്നു'. (ഖുര്‍ആന്‍ 29:45). ഇങ്ങനെ ദൈവസ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടിയാണ്‌ ഒരു മനുഷ്യന്‍ ഉണര്‍ന്നിരിക്കുന്ന കാലയളവിനെ അഞ്ചായി പകുത്ത്‌, അഞ്ച്‌ നേരങ്ങളിലുള്ള നമസ്കാരം ഇസ്ലാം നിര്‍ബന്ധമാക്കിയിരിക്കുന്നത്‌.

ഇങ്ങനെ നമസ്കാരം നിലനിര്‍ത്തുന്ന ഒരു വ്യക്തിയുടെ മനസ്സില്‍ നിന്ന്‌ അല്ലാഹു ഒഴിഞ്ഞു നില്‍ക്കുന്ന നേരമില്ല. ഏതു സന്ദര്‍ഭങ്ങളിലും അല്ലാഹു നമ്മുടെ കൂടെയുണ്ട്‌ എന്ന തോന്നല്‍ അവന്‌ അപാരമായ ആത്മശക്തി നല്‍കുന്നു. അങ്ങനെ, അവന്‍ സ്വന്തം ജീവിതത്തെ തന്നെ അല്ലാഹുവിന്‌ സമര്‍പ്പിക്കുന്നു. ദൈവസ്മരണ നിലനിര്‍ത്താന്‍ ഇടയ്ക്കിടെ അല്ലാഹുവിനെ ഓര്‍ത്താല്‍ മാത്രംപോരേ, അതിന്‌ നമസ്ക്കരിക്കണോ എന്ന്‌ ചിലര്‍ ചോദിച്ചേക്കാം. അങ്ങനെ, വെറുതെയൊരോര്‍ക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. അഞ്ചുനേരം നമസ്ക്കരിക്കുന്നവന്റെ ഓര്‍ക്കല്‍ മാത്രമേ അല്ലാഹുവിനിഷ്ടമുള്ളൂ. അവന്റെ പ്രാര്‍ത്ഥന മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. നമസ്കാരം എന്നത്‌ തന്നെ ഒരു മുഴുനീള പ്രാര്‍ത്ഥനയാണ്‌. അതില്‍ നമ്മള്‍ പറയുന്ന അറബി വാചകങ്ങളെല്ലാം, അല്ലാഹുവിനെ സ്തുതിക്കുന്നവയാണ്‌, അവന്റെ പരിശുദ്ധിയെയും മഹത്വത്തെയും വാഴ്ത്തുന്നവയാണ്‌, നമുക്ക്‌ അവന്‍ ചെയ്തു തന്ന അപാരമായ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പ്രകാശിപ്പിക്കുന്നവയാണ്‌, ഇഹലോകത്തും പരലോകത്തുമുള്ള നമ്മുടെ ജീവിതത്തിന്‌ അവന്റെ അനുഗ്രഹങ്ങള്‍ തേടുന്നവയാണ്‌, 'നരകത്തെതൊട്ട്‌ നമ്മളെ കാത്തുരക്ഷിക്കണേ' എന്ന പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌. മാത്രമോ, സൃഷ്ടാവായ അല്ലാഹുവിന്റെ മുന്നില്‍ ഭയഭക്തിയോടെ, അച്ചടക്കത്തോടെ നിന്ന്‌, അവനെ കുമ്പിട്ട്‌, തറയില്‍ മുഖം ചേര്‍ത്തുവെച്ച്‌ അവനെ സാഷ്ടാംഗം പ്രണമിക്കുന്ന മഹത്തായ ഒരു ആരാധനാ രീതിയാണ്‌ നമസ്കാരം.

ലോകത്ത്‌, ഇസ്ലാം മതത്തില്‍ മാത്രമേ, ഇത്രയും താഴ്മയോടുകൂടിയ ഒരു ആരാധനാ രീതിയുള്ളൂ. അതുകൊണ്ടാണ്‌, ഇബാദത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമായത്നമസ്കാരം ആണെന്നു പറയുന്നത്‌. നമ്മുടെ അസ്തിത്വം തന്നെ നമ്മളൊന്ന്‌ ആലോചിച്ചുനോക്കുക. നാമെങ്ങനെ ഈ ഭൂമിയില്‍ ജനിച്ചു? നാമെന്തിനാണ്‌ ഇവിടെ ജീവിക്കുന്നത്‌? കേവലം ഒരു പരീക്ഷണത്തിനായി അല്ലാഹു നിശ്ചയിച്ചതാണ്‌ നമ്മുടെ ജീവിതം. അല്ലാഹുവിന്‌ ആരാധന ചെയ്യാനാണ്‌ അവന്‍ നമ്മെ സൃഷ്ടിച്ചത്‌. 'പലതും കൂടിച്ചേര്‍ന്ന ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നാണ്‌ പരീക്ഷിക്കാന്‍ മനുഷ്യനെ നാം സൃഷ്ടിച്ചത്‌. അങ്ങനെ നാം അവനെ കേള്‍വിയും കാഴ്ചയുമുള്ളവനാക്കി. നാമവന്‌ നേര്‍വഴി കാണിച്ചുകൊടുക്കുകയും ചെയ്തു. ഇനിയവന്‌ വേണമെങ്കില്‍ നന്ദിയുള്ളവനാകാം. അല്ലെങ്കില്‍ നന്ദികെട്ടവനുമാകാം'. (ഖുര്‍ആന്‍ 76:23). നമുക്ക്‌ ലഭിച്ചിരിക്കുന്ന അളവറ്റ അനുഗ്രഹങ്ങള്‍ നോക്കുക. നമ്മുടെ രണ്ട്‌ കണ്ണുകള്‍ കൊണ്ടാണ്‌ സുന്ദരമായ ഈ പ്രപഞ്ചത്തെ നമ്മള്‍ കാണുന്നത്‌. പെട്ടൊന്നൊരു ദിവസം കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടാല്‍ മാത്രമേ, കണ്ണിന്റെ വില നമ്മള്‍ മനസ്സിലാക്കുകയുള്ളൂ. പൊട്ടന്‍മാരോടു സംസാരിക്കുമ്പോള്‍ , നമ്മുടെ കേള്‍വിശക്തി എത്രവലിയ അനുഗ്രഹമാണ്‌ എന്ന്‌ ബുദ്ധിയുള്ളവന്‌ മനസ്സിലാക്കാം.

സ്വന്തം കാര്യങ്ങള്‍ പോലും ചെ്യാന്‍ പ്രാപ്തിയില്ലാത്ത മന്ദബുദ്ധികളെ കാണുമ്പോള്‍ , നമുക്ക്‌ ബുദ്ധിശക്തി നല്‍കി അനുഗ്രഹിച്ചവനെ എത്ര സ്തുതിച്ചാലാണ്‌ നമുക്ക്‌ മതിയാവുക. മൂത്രം പോവാതെ, ശരീരത്തില്‍ കെട്ടിക്കിടന്ന്‌ വേദനിക്കുമ്പോള്‍ മാത്രമേ, കിഡ്നിയുടെവില നമുക്ക്‌ മനസ്സിലാകുകയുള്ളൂ. നമ്മുടെ ശരീരത്തിലേയ്ക്ക്‌ ഒന്നു നോക്കൂ, എത്രയെത്ര അവയവങ്ങളാണ്‌ നമ്മുടെ സുഗമമായ ജീവിതത്തിനു വേണ്ടി അല്ലാഹു സംവിധാനിച്ചിരിക്കുന്നത്‌. മിനിറ്റില്‍ 72 പ്രാവശ്യം മിടിക്കുന്ന നമ്മുടെ ഹൃദയം ഒരു നിമിഷം ഒന്നു നിലച്ചാല്‍ മതി, നമ്മുടെ 'അഹങ്കാരങ്ങളൊക്കെ' അവസാനിക്കാന്‍! മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ കൊടുത്താലുംകിട്ടാനില്ലാത്ത അവയവങ്ങളാണ്‌ കണ്ണ്‌, കിഡ്നി മുതലായവ. നൂറുകണക്കിനു പേശികള്‍ പ്രവര്‍ത്തിക്കുന്നതു മൂലമാണ്‌ നമുക്ക്‌ ഒരടി നടക്കാനോ, കൈ ഒന്ന്‌ ഉയര്‍ത്താനോ സാധിക്കുന്നത്‌. നട്ടെല്ല്‌ എന്ന ഒരു സാധനം ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമുക്ക്‌ കിടന്നകിടപ്പ്‌ കിടക്കേണ്ടിവരും. ലക്ഷക്കണക്കിന്‌ കമ്പ്യൂട്ടറുകള്‍ ഒത്തുചേര്‍ന്നാലും ഒരു മനുഷ്യന്റെ തലച്ചറിന്‌ ഒപ്പമാകില്ല. നമ്മുടെ രക്തത്തിലെ കോടികകണക്കിന്‌ ചുന്ന രക്താണുക്കളുടെയും വെളുത്ത രക്താണുക്കളുടെയും പ്രവര്‍ത്തനഫലമായാണ്‌ നമുക്ക്‌ രോഗങ്ങളെ ചെറുക്കാനാകുന്നത്‌. ഇതെല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രം.

ചുരുക്കിപ്പറഞ്ഞാല്‍ , അനേകം ഫാക്ടറികള്‍ ഒന്നിച്ചാല്‍ പോലും നടക്കാത്തത്ര സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളാണ്‌ നമ്മുടെ ഈ ചെറിയ ശരീരത്തിനുള്ളില്‍ നടക്കുന്നത്‌. നമ്മുടെ ശരീരത്തിലെ ഇത്രയ്ക്കും സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തി നമ്മെ പരിപാലിക്കുന്നത്‌, 'ആരൊക്കെയോ' ആണെന്ന്‌ കരുതി അഹങ്കരിക്കുന്ന നമ്മളാണോ? ഇതൊന്നും നമ്മുടെ മിടുക്കുകൊണ്ടു കിട്ടിയതല്ല. നമ്മള്‍ കാശുകൊടുത്ത്‌ വാങ്ങിച്ചതുമല്ല. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളില്‍ അപൂര്‍വ്വം ചിലതു മാത്രമാണിത്‌. നമ്മള്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങളെപ്പറ്റി ആലോചിച്ചു നോക്കുക. സസ്യങ്ങളുംമരങ്ങളുമെല്ലാം മുളച്ച്‌ വളര്‍ന്ന്‌ നമുക്ക്‌ ധാന്യങ്ങളും ഫലങ്ങളും തരുന്നു. ആകാശത്തു നിന്ന്‌ മഴപെയ്യുന്നതും ഇതെല്ലാം മുളക്കുന്നതും വളരുന്നതുമെല്ലാം ആരുടെ കഴിവുകൊണ്ടാണ്‌? നമുക്ക്‌ കിട്ടിയിരിക്കുന്ന ആരോഗ്യത്തെപ്പറ്റി ചിന്തിച്ചുനോക്കുക. എത്രയോ വിലപിടിച്ച ഒരു സമ്പത്താണത്‌. എത്ര തരത്തിലുള്ള രോഗങ്ങളാണ്‌ നമുക്കു ചുറ്റുമുള്ളവര്‍ അനുഭവിക്കുന്നത്‌. നമുക്ക്‌ ഒന്നോ രണ്ടോ അസുഖങ്ങള്‍ ഉണ്ടാകാം. പക്ഷെ, മാരകമായ അസുഖങ്ങളെ വെച്ചു നോക്കുമ്പോള്‍ എത്രയോ നിസ്സാരമാണത്‌! ഈ മഹത്തായ അനുഗ്രഹങ്ങളെയൊന്നും നമ്മള്‍ ഓര്‍ക്കുന്നില്ല. നമ്മുടെ കണ്ണില്‍ ഒരൊറ്റ അനുഗ്രഹമേയുള്ളൂ. 'സമ്പത്ത്‌'. അത്‌ എത്ര കിട്ടിയാലാണ്‌ നമുക്ക്‌ മതിയാവുക! നൂറു കോടി രൂപയുടെ ആസ്തിയുള്ളവനും, 'ഞാനെത്ര അനുഗൃഹീതനാണ്‌'എന്ന്‌ പറയുകയില്ല. കാരണം, അവന്റെ കണ്ണില്‍ പതിനായിരം കോടി രൂപയിലധികം ആസ്തിയുള്ളവന്‍ മാത്രമാണ്‌ അനുഗ്രഹീതന്‍ .

നമ്മുടെ മുകളിലുള്ളവരിലേയ്ക്ക്‌ മാത്രം നോക്കിയാല്‍ , നമുക്കുള്ള അനുഗ്രഹങ്ങള്‍ മനസ്സിലാകുകയില്ല. പകരം, താഴെയുള്ളവരിലേയ്ക്ക്‌ നോക്കണം. എന്നാല്‍മാത്രമേ, ഇങ്ങനെയെങ്കിലും നമ്മളെ വേണ്ട വിധം പരിപാലിക്കുന്ന അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച്‌ മനസ്സിലാക്കൂ. ഒരു നബിവചനം ശ്രദ്ധിക്കുക. 'നിങ്ങളേക്കാള്‍ താഴെയുള്ളവരിലേക്ക്‌ നിങ്ങള്‍ നോക്കുക. നിങ്ങളേക്കാള്‍ മീതെയുള്ളവരിലേക്ക്‌ നിങ്ങള്‍ നോക്കരുത്‌. കാരണം, നിങ്ങള്‍ക്ക്‌ അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ നിങ്ങള്‍ നിസ്സാരമാക്കാതിരിക്കുവാന്‍ അത്‌ ഏറ്റവും ഉപകരിക്കുന്നതാണ്. ' (ബുഖാരി, മുസ്ലിം). നമുക്കു ചുറ്റും രോഗങ്ങളാലും ദുരിതങ്ങളാലും കഷ്ടപ്പെടുന്ന ഒരുപാട്‌ പേരുണ്ട്‌. കണ്ണില്ലാത്ത എത്രപേര്‍ നമുക്കു ചുറ്റിലുമുണ്ട്‌. ബധിരന്‍മാരായും, മറ്റ്‌ അംഗവൈകല്യങ്ങളോടു കൂടിയും, മാരകരോഗങ്ങളോടു കൂടിയും ജനിക്കുന്ന എത്രയോ പേരുണ്ട്‌ നമ്മുടെയിടയില്‍ . ദാരിദ്യം കൊണ്ടും പട്ടിണി കൊണ്ടും കഷ്ടപ്പെടുന്നവരെത്രയാണ്‌? ഇവരെയൊക്കെ അല്ലാഹു എന്തിനാണിങ്ങനെ പരീക്ഷിക്കുന്നത്‌? അത്‌ അവരുടെയോ, അവരുടെ മാതാപിതാക്കളുടേയോ തെറ്റിന്റെ ഫലമായുള്ള ശിക്ഷയൊന്നുമല്ല. പിന്നെയോ, ഈ അനുഗ്രഹങ്ങളെല്ലാം കിട്ടിയിട്ടുള്ള നമ്മളെപ്പോലുള്ളവര്‍ക്കായുള്ള ദൃഷ്ടാന്തങ്ങളാണത്‌. ഇങ്ങനെ, ഓരോ നിമിഷവും അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങളാണ്‌ നമ്മളറിയാതെ തന്നെ നമ്മളനുഭവിക്കുന്നത്‌. 'ദൈവാനുഗ്രഹങ്ങള്‍ നിങ്ങള്‍ എണ്ണിയാല്‍ തീരില്ല. തീര്‍ച്ചയായും, മനുഷ്യന്‍വലിയ അക്രമിയും തീരെ നന്ദികെട്ടവനുമാകുന്നു'. (ഖുര്‍ആന്‍ 14:34).

ഈ അനുഗ്രഹങ്ങള്‍ക്കെല്ലാം നമുക്ക്‌ വേണമെങ്കില്‍ നന്ദിയുള്ളവരാകാം. അല്ലെങ്കില്‍ നന്ദികെട്ടവരാകാം. നന്ദിയുള്ളവരാകണമെങ്കില്‍ , തീര്‍ച്ചയായും നമ്മള്‍ അഞ്ചുനേരത്തെ നമസ്കാരം നിലനിര്‍ത്തണം. തന്റെ ദാസന്‍ നമസ്കാരത്തിലൂടെ നന്ദിപ്രകടിപ്പിക്കുന്നത്‌ കാണാനാണ്‌ അല്ലാഹുവിന്‌ ഇഷ്ടം. അതുകൊണ്ടാണ്‌ അഞ്ചു നേരങ്ങളിലുള്ള നമസ്കാരം നിര്‍ബന്ധമാക്കിയത്‌. ഇങ്ങനെയുള്ള അനുഗ്രഹങ്ങളെല്ലാം ആസ്വദിച്ച്‌ നമ്മള്‍ നന്ദിപ്രകടിപ്പിക്കുന്നില്ലെങ്കിലോ, നമ്മളെ അവന്‍ വെറുതെ വിടുകയുമില്ല. മറ്റൊന്ന്‌ പാപമോചനമാണ്‌. മനുഷ്യരെല്ലാം ദുര്‍ബലരാണ്‌. ദേഹേച്ഛകളെ പിന്‍പറ്റിയും അല്ലാതെയും, അറിഞ്ഞും അറിയാതെയും നാം ദിനംപ്രതി ഒരുപാട്‌ തെറ്റുകള്‍ ചെയ്യുന്നുണ്ട്‌. വലിയ ദോഷങ്ങളും ചെറിയ ദോഷങ്ങളുമെല്ലാം ഇതില്‍പ്പെടും. അല്ലാഹുവല്ലാത്തവരോട്‌ പ്രാര്‍ത്ഥിക്കല്‍ , കൊലപാതകം, വ്യഭിചാരം, മദ്യപാനം, പലിശ, മാരണം, മാതാപിതാക്കളെ ഉപദ്രവിക്കല്‍ മുതലായവയെല്ലാം വാന്‍ പാപങ്ങളില്‍പ്പെട്ടതാണ്‌. ഈ വലിയ തെറ്റുകള്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ നമുക്ക്‌ പൊറുത്തു തരുകയുള്ളൂ. ഇതുകൂടാതെ, ദിനംപ്രതി അനേകം ചെറിയ തെറ്റുകള്‍ നമ്മള്‍ ചെയ്യുന്നുണ്ട്‌. ഉദാഹരണത്തിന്‌, നമ്മുടെ മനസ്സില്‍ മോശമായ ഒരു ചിന്തവരുന്നതു പോലും തെറ്റാണ്‌.

ഇങ്ങനെ, അറിഞ്ഞും അറിയാതെയും നമ്മള്‍ ചെയ്യുന്ന അനേകം ചെറിയ പാപങ്ങള്‍ നമസ്കാരത്തിലൂടെ നമുക്കു പൊറുത്തുകിട്ടും. ഇങ്ങനെ, നമ്മള്‍ ചെയ്തിട്ടുള്ള തിന്‍മകള്‍ ഓരോന്നായി അല്ലാഹു മായ്ച്ചുകളയും. അങ്ങനെ, നമ്മുടെ നന്‍മയുടെ അളവു കൂടും. ഒരു നബി വചനം ശ്രദ്ധിക്കുക. 'ഒരു മനുഷ്യന്‍ ദിവസം അഞ്ചുനേരം ഒരു നദിയില്‍ മുങ്ങിക്കുളിക്കുന്നുവെന്ന്‌ കരുതുക. അവന്റെ ശരീരത്തില്‍ യാതൊരു വിധ മാലിന്യവും അവശേഷിക്കുകയില്ല. ഇതുപോലെയാണ്‌ അഞ്ചുനേരത്തെ നമസ്കാരം. അവ മുഖേന അല്ലാഹു പാപങ്ങള്‍ മായ്ച്ചുകളയുന്നു'. (ബുഖാരി, മുസ്ലിം). നമസ്കാരത്തിനായി പള്ളിയിലേക്ക്‌ വെയ്ക്കുന്ന ഓരോ കാലടിയിലും ഓരോപാപങ്ങള്‍ പൊറുക്കപ്പെടുമെന്ന്‌ മറ്റൊരു ഹദീസില്‍ കാണാം. നമസ്കാരം കഴിവതും ജമാഅത്തായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌. സംഘടിത നമസ്ക്കാരം, ഒറ്റക്കുള്ള നമസ്കാരത്തെക്കാള്‍ ഇരുപത്തിയേഴ്‌ മടങ്ങ്‌ പ്രതിഫലമുള്ളതാണെന്ന്‌ ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസില്‍കാണാം. അതായത്‌, ഇരുപത്തിയേഴ്‌ നേരം ഒറ്റയ്ക്ക്‌ നമസ്കരിച്ചാലുള്ള പ്രതിഫലം, ഒരൊറ്റ നേരത്തെ ജമാഅത്ത്‌ നമസ്കാരത്തിലൂടെ നേടാം. പ്രത്യേകിച്ചും പള്ളിയില്‍വെച്ചുള്ള ആദ്യത്തെ ജമാഅത്ത്‌ നമസ്കാരം.

കൂടാതെ, രണ്ട്‌ പേര്‍ ഒന്നിച്ചുണ്ടെ്കില്‍ , അവര്‍ക്ക്‌ ജമാഅത്തായി നമസ്കരിക്കാം. നമസ്കാരം നിലനിര്‍ത്താത്തവര്‍ മുസ്ലിമാവുകയില്ല. അവന്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളൊന്നും അല്ലാഹു സ്വീകരിക്കുകയില്ല. അതുകൊണ്ടു തന്നെ, നമസ്കാരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ധാരാളം നബിവചനങ്ങള്‍ നമുക്കു കണ്ടെത്താം. മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളെല്ലാം, അല്ലാഹുവിനോട്‌ നന്ദിപ്രകടിപ്പിക്കുന്നവയാണ്‌. എന്നാല്‍ , മഹത്തായ അനുഗ്രഹങ്ങള്‍ ആവോളം ആസ്വദിച്ചിട്ടും, അതിന്‌ അശേഷം നന്ദി പ്രകടപ്പിക്കാത്തവനെ അല്ലാഹു എങ്ങനെയാണ്‌ പരിഗണിക്കുക? അവന്‌ കിട്ടാന്‍ പോകുന്നത്‌ കത്തിയാളുന്ന നരകമായിരിക്കും. കൂടാതെ, നമസ്കാരം നിലനിര്‍ത്താത്തവനെ അല്ലാഹു അനുഗ്രഹിക്കുകയില്ല. അവന്‌ കൊടുത്തിട്ടുള്ള അനുഗ്രഹങ്ങള്‍ അല്ലാഹു പടിപടിയായി പിന്‍വലിക്കും. അഞ്ചുനേരം നമസ്കരിക്കുന്ന ഒരുവന്റെ പ്രാര്‍ത്ഥനകള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയു്ളൂ. നമസ്കരിക്കാത്ത ഒരുവന്‍ , 'അല്ലാഹുവേ, നീ എന്തിനിങ്ങനെ പരീക്ഷിക്കുന്നു' എന്ന്‌ ഖേദിച്ചിട്ട്‌ കാര്യമില്ല. എന്തെങ്കിലും ആവശ്യങ്ങള്‍ അവന്‍ ചോദിച്ചാല്‍ , അല്ലാഹു അവനെ കൂടുതല്‍ പരീക്ഷിക്കാനാണ്‌ സാധ്യത. നരെമറിച്ച്‌, നമസ്കാരംനിലനിര്‍ത്തുന്ന ഒരുവന്റെ ഹൃദയം തട്ടിയുള്ള പ്രാര്‍ത്ഥനകളും ആവശ്യങ്ങളും അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്യും. കുറച്ച്‌ വൈകിയായാലും. തനിക്ക്‌ എപ്പോഴും ഇബാദത്ത്‌ ചെയ്യുന്ന തന്റെ പ്രിയപ്പെട്ട ദാസന്റെ ആവശ്യങ്ങള്‍ അല്ലാഹു നിറവേറ്റും. അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും. പരമകാരുണികനും ദയാപരനുമാണല്ലോ അവന്‍ .

ഇത്രമാത്രം പ്രാധാന്യമുള്ള നമസ്കാരം നിലനിര്‍ത്തല്‍ , നമുക്കൊരു ഭാരമാണിന്ന്‌. അല്ലാഹു പറയുന്നത്‌ ശ്രദ്ധിക്കൂ. 'നമസ്കാരമനുഷ്ഠിച്ചും ക്ഷമയോടെ പരിശ്രമിച്ചും ദൈവത്തിന്റെ തുണ യാചിക്കുവിന്‍ . ഒടുവില്‍ സ്വന്തം രക്ഷിതാവിനെ കണ്ടുമുട്ടേണ്ടിവരുമെന്നും അവനിലേക്കു തന്നെ മടങ്ങേണ്ടതുണെ്ടന്നും ബോധ്യമുള്ള ഭക്തര്‍ക്കൊഴികെ, ഇതൊരു ഭാരമാണുതാനും'. (ഖുര്‍ആന്‍ 2:45, 46) നമസ്കാരം ഒരു ഭാരമാക്കാതെ അതൊരു ദിനചര്യയാക്കി മാറ്റാന്‍ നാം ശ്രമിക്കേണ്ടതുണ്ട്‌. ദിവസം മൂന്നുനേരം ഭക്ഷണം നിലനിര്‍ത്താന്‍ നമുക്ക്‌ വല്ല ബുദ്ധിമുട്ടുമുണ്ടോ? അതുപോലെ തന്നെ, നമസ്കാരവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. നമ്മുടെ ശരീരത്തിന്റെ സ്വഭാവമാക്കി മാറ്റണം. അധികം നമസ്കരിച്ചു ശീലമില്ലാത്തവരാണെങ്കില്‍ , കുറച്ചുനാള്‍ മുടങ്ങാതെ നമസ്കരിക്കുവാന്‍ ശ്രമിച്ചാല്‍ പിന്നീടത്‌ നമ്മുടെ സ്വഭാവമായി മാറുന്നത്‌ കാണാം. ദിനചര്യയായി മാറുമ്പോള്‍ , നമസ്കാരത്തിന്റെ സമയമായാല്‍ ഒരു അസ്വസ്ഥത തോന്നുന്നതായി അനുഭവിക്കാം. ചില മനുഷ്യര്‍ക്ക്‌ മദ്യം കഴിക്കുമ്പോഴാണ്‌ മനസ്സിന്‌ ആനന്ദം കണ്ടെത്താന്‍ കഴിയുക. ചിലര്‍ക്ക്‌ കഞ്ചാവ്‌ വലിക്കുമ്പോഴാണ്‌ ആനന്ദം. കുട്ടികള്‍ക്ക്‌ ചില പ്രത്യേക കളികളിലേര്‍പ്പെടുമ്പോഴാണ്‌ ശരിയായ സന്തോഷം അനുഭവിക്കാനാകുക. എന്നാല്‍ , അല്ലാഹുവിന്റെ ദാസന്‍മാര്‍ നമസ്കാരത്തിലാണ്‌ ആനന്ദം കണ്ടെത്തുക. 'പ്രവാചകരേ, ജനങ്ങളോടു പറയുക: എന്റെ റബ്ബിന്നു നിങ്ങളെക്കൊണ്ട്‌ എന്താവശ്യം, നിങ്ങള്‍ അവനെ പ്രാര്‍ത്ഥിക്കുന്നില്ലെങ്കില്‍ ' (ഖുര്‍ആന്‍ 25:7)

12. നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ?

നമ്മുടെയിടയിലുള്ള ചിലരുടെ ഒരു പരാതിയാണ്‌ അഞ്ചുനേരം നമസ്കരിക്കാന്‍ അവര്‍ക്ക്‌ 'സമയമില്ല' എന്നത്‌. വേണമെങ്കില്‍ വെള്ളിയാഴ്ച ഒരു ദിവസം ജുമുഅ നമസ്കരിക്കാം എന്നാണവര്‍ പയുന്നത്‌. അഞ്ചുനേരം നമസ്കരിക്കുക എന്നൊക്കെ പറഞ്ഞാല്‍ ഒരു പണിയുമില്ലാത്ത കുറച്ചുപേരുടെ, പ്രത്യേകിച്ച്‌ വയസ്സന്‍മാരുടെ മാത്രം ഒരു ബാധ്യതയാണെന്നാണ്‌ അവരുടെ മനസ്സിലെ ധാരണ. സമയമില്ല എന്ന വാദത്തില്‍ എന്തുമാത്രം കഴമ്പുണ്ടെന്ന്‌ നമുക്കൊന്നു പരിശോധിക്കാം.

വാസ്തവത്തില്‍ , നമസ്കാരം ഒഴിവാക്കാന്‍ തക്ക തിരക്കുള്ള ഒരു മനുഷ്യന്‍ ഈ ലോകത്തുണ്ടെന്ന്‌ തോന്നുന്നില്ല. 24 മണിക്കൂറും ജോലിയുള്ള, ഒരഞ്ചു മിനിറ്റു പോലും ഒഴിവില്ലാതെയുള്ള ഒരു മനുഷ്യന്‍ ലോകത്തുണ്ടോ? അഥവാ, അങ്ങനെയുള്ള ഒരു മനുഷ്യന്‌ എത്രനാള്‍ ആയുസ്സുണ്ടാകും? ഉറക്കമില്ലാത്ത അവന്റെ ഹൃദയം അധികം താമസിയാതെ നിലച്ചുപോകും. നമ്മുടെ നാട്ടിലെ ഒരാളുടെ സാധാരണ ജോലി സമയം എട്ടു മണിക്കൂറാണ്‌. കൂടിയാല്‍ , 12 മണിക്കൂറും. ശേഷിക്കുന്ന സമയത്ത്‌ അവന്‌ നിര്‍ബന്ധമായും ഉറങ്ങേണ്ടത്‌ ആറു മണിക്കൂറാണ്‌. ഇത്രയും സമയം മാറ്റിവെച്ചാല്‍ , എത്ര മണിക്കൂറാണ്‌ അവന്‍ വെറുതെ സമയം കളയുന്നത്‌! പലരുമായും സംസാരിക്കാനും, ടെലിവിഷന്‍ പരിപാടികള്‍ കാണാനും മറ്റും നീക്കിവെയ്ക്കുകയാണ്‌ ഈ സമയം മുഴുവനും. ഒരു നേരത്തെ നമസ്കാരത്തിന്‌ നമുക്ക്‌ വേണ്ടത്‌ വെറും പത്തു മിനിറ്റാണ്‌. തിരക്കുണ്ടെങ്കില്‍ , വെറും മൂന്നോ നാലോ മിനിറ്റുകൊണ്ട്‌ നമുക്ക്‌ നമസ്കരിക്കാം. ഒരു ദിവസം, അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്കാരത്തിന്‌ നമുക്ക്‌ മൊത്തം മുക്കാല്‍ മണിക്കൂറ്‍ പോലും വേണ്ട. ഉറക്കത്തില്‍ നിന്നെണീറ്റ്‌ അതേ നിമിഷത്തില്‍ത്തന്നെ ജോലിയ്ക്കു പോകുന്നവരാരുമില്ല. ആയതുകൊണ്ട്‌, അവന്‌ അഞ്ചു മിനിറ്റെടുത്ത്‌ 'സുബഹ്' നമസ്കരിക്കാം.

ഉച്ചയ്ക്ക്‌ ഊണ്‌ കഴിക്കാന്‍ സമയമില്ലാതെ, തുടര്‍ച്ചയായി ജോലിയുള്ള ആരെങ്കിലുമുണ്ടോ? അതുകൊണ്ട്‌, അവന്‌ 'ളുഹര്‍ ' നമസ്കരിക്കാം. കൂടാതെ, മിക്കവാറും പേരുടെ ജോലി സമയം 5 മണിക്ക്‌ അവസാനിക്കും. ജോലി കഴിഞ്ഞതിനുശേഷം 6 മണിയ്ക്കുള്ളില്‍ അവന്‌ അസര്‍ നമസ്കരിക്കാം. ശേഷിച്ച രണ്ട്‌ നമസ്കാരങ്ങളും 6 മണിയ്ക്കു ശേഷമാണ്‌. അതിന്‌ തീര്‍ച്ചയായും അവന്‌ സമയം കണ്ടെത്താം. ളുഹര്‍ നമസ്കാരത്തിന്റെ സമയം ഏതാണ്ട്‌ ഉച്ചയ്ക്ക്‌ പന്ത്രണ്ടര മണി മുതല്‍മൂന്നര മണി വരെയാണ്‌. ഈ മൂന്നു മണിക്കൂറിനുള്ളില്‍ ഒരഞ്ചുമിനിറ്റ്‌ സമയം നമുക്ക്‌ കണ്ടെത്താനാവില്ലേ? ഇതുപോലെ തന്നെ ഇശാ നമസ്കാരത്തിന്റെ സമയം മറ്റ്‌ നമസ്കാരസമയങ്ങളെക്കാള്‍ ദീര്‍ഘമാണ്‌. ഈ ദീര്‍ഘമായ ഒമ്പതു മണിക്കൂറിനുള്ളില്‍ ഒരു അഞ്ചുമിനിറ്റ്‌ ഇശാ നമസ്കരിക്കാന്‍ മാറ്റി വെയ്ക്കാന്‍ പറ്റാത്തവരുണ്ടോ? വേണ്ടത്ര സാഹചര്യങ്ങളില്ലെങ്കില്‍ നമസ്കരിക്കാന്‍ പള്ളിയില്‍ത്തന്നെ പോകണമെന്നില്ല. എത്ര തിരക്കുള്ള അവസ്ഥയായാലും, ജോലിസ്ഥലത്തോ, റൂമിലോ, കടയിലോ എവിടെയായാലും, അഞ്ചുമിനിറ്റ്‌ സമയം കണ്ടെത്തി, ഒരു പേപ്പര്‍ വിരിച്ച്‌ നമസ്കരിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ഇനി അഥവാ ഏതെങ്കിലും കാരണവശാല്‍ , നമുക്ക്‌ ഒരു നമസ്കാരത്തിന്‌ സൌകര്യവും സന്ദര്‍ഭവും ഒത്തു കിട്ടിയില്ലെങ്കില്‍ത്തന്നെ, സമയം കിട്ടിയാലുടന്‍ അത്‌ നമസ്കരിക്കാം.

ഇസ്ലാമിന്റെ നിലനില്‍പ്പിനായി നടന്ന, ദിവസങ്ങള്‍ നീണ്ട ഘോരയുദ്ധങ്ങളില്‍ പോലും, നബി(സ) യും സഹാബാക്കളും ഒരു നേരത്തെ നമസ്കാരം പോലും ഖളാഅ്‌ ആക്കിയിട്ടില്ല. യുദ്ധങ്ങള്‍ നടക്കുമ്പോള്‍ , കുറച്ച്‌ പേര്‍ പിന്നിലേയ്ക്ക്‌ മാറി നമസ്കരിക്കുമ്പോള്‍ , മറ്റുള്ളവര്‍ യുദ്ധം ചെയ്യുകയായിരുന്നു. ഇവര്‍ നമസ്കരിച്ചതിനുശേഷം യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ , വേറെ കുറച്ചുപേര്‍ നമസ്കരിക്കാന്‍ ഓടുകയായിരുന്നു. ഇവരുടെ അനുയായികളായ നമുക്ക്‌ സമയമില്ല പോലും. തിരക്കുള്ള ഒരുവന്റെ നമസ്കാരമാണ്‌ അല്ലാഹുവിനേറ്റവുമിഷ്ടം. ഇത്ര തിരക്കനിടയിലും തന്നെ ഓര്‍ക്കാന്‍ ശ്രമിച്ച, ആ ദാസനെ അല്ലാഹു അനുഗ്രഹിക്കാതിരിക്കുമോ? മാത്രമല്ല, തിരക്കുള്ള സമയങ്ങളല്‍ , തിരക്ക്‌ അല്‍മൊന്നൊഴിയുമ്പോള്‍ , അഞ്ചുമിനിറ്റ്‌ കണ്ടെത്തി നമസ്കരിച്ചാല്‍ , ഒരു ഊര്‍ജ്ജപ്രവാഹം കൊണ്ട്‌ ഉന്‍മേഷവും ഉല്‍സാഹവും വര്‍ദ്ധിക്കുന്നത്‌ നമുക്ക്‌ അനുഭവിച്ചറിയാം. സ്ത്രീകളുടെ കാര്യം നോക്കൂ. മിക്സി, സ്റ്റൌ തുടങ്ങിയ ധാരാളം ഉപകരണങ്ങളുടെ വരവോടുകൂടി, സ്ത്രീകള്‍ക്ക്‌ അടുക്കളയില്‍ ധാരാളം അധ്വാനവും സമയവും ലാഭിക്കാനായിരിക്കുന്നു. രാവിലെ മുതല്‍ രാത്രിവരെ നീളുന്ന ടെലിവിഷന്‍ സീരിയലുകള്‍ കാണലാണ്‌ ഇപ്പോഴവരുടെ പ്രധാന പണി. ഇതുമൂലം അവര്‍ക്കും സമയമില്ല എന്ന കാരണം പറയാം. 24 മണിക്കൂറും ടെലിവിഷനില്‍ പരിപാടികളുണ്ടല്ലോ! ദിവസവും മൂന്നോ നാലോ നേരം നമ്മള്‍ ഭക്ഷണം മുടക്കുന്നുണ്ടോ? തിരക്കുമൂലം കുറച്ച്‌ വൈകും എന്നല്ലാതെ ആരെങ്കിലും ഭക്ഷണം ഒഴിവാക്കാറുണ്ടോ? അതുപോലെ തന്നെയാണ്‌, ഒരു മുസ്ലിമിന്‌ അഞ്ചുനേരത്തെ നമസ്കാരം. നമുക്ക്‌ ഭക്ഷണംകിട്ടാനും അത്‌ കഴിക്കാനും അനുഗരഹിച്ച നാഥനെ ഒന്നു സ്തുതിക്കാനും ഒരു സമയംകണ്ടെത്തണം. ഭക്ഷണം പോലെത്തന്നെ, നമസ്കാരവും ഒഴിവാക്കാനാകാത്ത ഒരുചര്യയായി, ജീവിതത്തിന്റെ ഭാഗമായി മാറ്റണം. നമസ്കാം നമുക്ക്‌ ഒഴിവാക്കാന്‍ പറ്റാത്ത ഒരു അനുഷ്ഠാനാണ്‌.

ബുദ്ധിയുള്ള, പ്രായപൂര്‍ത്തിയായ ഒരുവന്‌ അഞ്ചുനേരത്തെ നമസ്കാരം നിര്‍ബന്ധമാണ്‌. അല്ലെങ്കില്‍ , അവനെ ഒരു മുസ്ലിമായി അല്ലാഹു കണക്കിലെടുക്കില്ല. നിന്ന്‌ നമസ്കരിക്കാന്‍ കഴിയാത്തവര്‍ ഇരുന്ന്‌ നമസ്കരിക്കുക. അതിന്‌ കഴിയാത്തവര്‍ കിടന്ന്‌ നമസ്കരിക്കുക. ഇനി തീരെ തളര്‍ന്ന്‌ കിടപ്പിലായ, അല്‍പ്പം മാത്രം ഓര്‍മ്മയുള്ള ഒരുവ്യക്തി, കണ്ണുകൊണ്ട്‌ ആംഗ്യം കാണിച്ചിട്ടായാലും നമസ്കരിക്കണമെന്ന്‌ ഇസ്ലാം കല്‍പ്പിക്കുന്നു. നമസ്കാരം ഒരിക്കലും മുടക്കാന്‍ കഴിയാത്ത ഒരു അനുഷ്ഠാനമാണെന്നറിയാന്‍ ഇതില്‍ കൂടുതലെന്തുവേണം? എന്നിട്ടും, നമ്മള്‍ തിരക്കാണെന്ന്‌ അവകാശപ്പെടുന്നു. സമയമില്ലെന്ന്‌ പറഞ്ഞ്‌ സ്വയം സമാധാനിക്കുന്നു. ഈ തിരക്കുള്ള ആള്‍ക്കാര്‍ , ഒരു ദിവസം ലീവ്‌ കിട്ടി ഒരുപണിയുമില്ലാതെ വെറുതെ വീട്ടില്‍ ഇരുന്നാല്‍ പോലും ഒരു നേരം നമസ്കരിക്കുകയില്ല. ഈ സമയമില്ലാത്ത ആള്‍ക്കാരും മരിക്കും. നാളെ പരലോകത്ത്‌ വിചാരണ നടക്കുമ്പോള്‍ ആദ്യമായി ചോദിക്കപ്പെടുക നമസ്കാരത്തെക്കുറിച്ചാണ്‌. അപ്പോള്‍ ഇവര്‍ ഞങ്ങള്‍ക്ക്‌ ഭൂമിയില്‍ വളരെ തിരക്കായിരുന്നു പടച്ചവനേ, നിനക്കുവേണ്ടി നമസ്കരിച്ചിരുന്നവരെല്ലാം ഒരു പണിയുമില്ലാത്തവരായിരുന്നല്ലോ! എന്നാണോ പറയാന്‍പോകുന്നത്‌? സമയമില്ലായ്മയല്ല യഥാര്‍ത്ഥ പ്രശ്നം. നമ്മുടെ മടിയാണ്‌ യഥാര്‍ത്ഥ കാരണം. ഈ മടി മൂലമുള്ള സമയമില്ലായ്മ നമ്മള്‍ ഇന്നു തന്നെ മാറ്റണം. കാരണം, ഇത്‌ നമ്മളെക്കൊണെ്ടത്തിക്കുന്നത്‌ കത്തിയാളുന്ന നരകത്തിലായിരിക്കും. അവിടത്തെ ഒരിക്കലും അവസാനിക്കാത്ത ശിക്ഷകള്‍ നേരിടുമ്പോള്‍ നമുക്ക്‌ ഒരു തിരക്കും ഉണ്ടാവില്ല.

13. പ്രാര്‍ത്ഥനയുടെ പ്രാധാന്യം

പ്രാര്‍ത്ഥനയ്ക്ക്‌ മനുഷ്യജീവിതത്തില്‍ വലിയ സ്ഥാനമാണുള്ളത്‌. പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണെന്നാണ്‌ നബിവചനം. അല്ലാഹുവിന്റെ ദാസന്‍മാരായ, യാതൊരു കഴിവുമില്ലാത്ത നമുക്ക്‌ എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ അത്‌ സ്രഷ്ടാവിനോട്‌ തന്നെയല്ലേ ചോദിക്കേണ്ടത്‌. അല്ലാഹു പറഞ്ഞു. 'എന്നോട്‌ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, എന്നാല്‍ ഞാന്‍ ഉത്തരം ചെയ്യും'. (ഖുര്‍ആന്‍ 40:60) നമ്മുടെ എന്താവശ്യങ്ങളും അല്ലാഹുവിനോട്‌ ചോദിക്കാം. മനുഷ്യരായ നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അല്ലാഹുവിന്‌ നന്നായറിയാം. പക്ഷെ, നമ്മുടെ ആവശ്യങ്ങള്‍ വെറും ഭൌതിക നേട്ടങ്ങള്‍ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതാവരുത്‌. നമസ്കാരമില്ലാത്ത ഒരുവന്റെ പ്രാര്‍ത്ഥന അല്ലാഹു എത്രമാത്രം കണക്കിലെടുക്കുമെന്ന്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. അഞ്ചുനേരങ്ങളിലുള്ള നമസ്കാരത്തിലൂടെ നന്ദി പ്രകടിപ്പിച്ച്‌ ആദ്യം നമ്മള്‍ അല്ലാഹുവിനോടടുക്കണം. അങ്ങനെയുള്ള ഒരുവന്റെ പ്രാര്‍ത്ഥനയാണ്‌ അല്ലാഹുവിന്‌ സ്വീകാര്യം. ആയതിനാല്‍ , ആദ്യം നമസ്കാരം നിലനിര്‍ത്താനാണ്‌ നാം ശ്രദ്ധിക്കേണ്ടത്‌. മാത്രമല്ല, നമസ്കാരത്തിലുടനീളം വിവിധ തരത്തിലുള്ള പ്രാര്‍ത്ഥനകള്‍ ഉള്‍ക്കൊള്ളുന്ന വാചകങ്ങള്‍ പറയുന്നുണ്ട്‌.

എന്താണ്‌ പ്രാര്‍ത്ഥിക്കുന്നതെന്ന്‌ സ്വയം മനസ്സിലാക്കി മനസ്സാന്നിദ്ധ്യത്തോടും ആത്മാര്‍ത്ഥതയോടും കൂടി പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമേ പ്രാര്‍ത്ഥന ഫലവത്താവൂ! എന്നാല്‍ മാത്രമേ, നമുക്ക്‌ സമാധാനവും ശാന്തിയും കൈവരൂ! ഹൃദയം തട്ടിയുള്ള പ്രാര്‍ത്ഥനകളാണ്‌ അല്ലാഹു സ്വീകരിക്കുക. അല്ലാഹുവിന്‌ അറിയാത്തതായി ഒരു ഭാഷയുമില്ല. ആയതിനാല്‍ , ആവശ്യങ്ങള്‍ , മലയാളത്തില്‍ ത്തന്നെ ഹൃദയം തുറന്ന്‌ അല്ലാഹുവിനോട്‌ ചോദിക്കാം. പ്രാര്‍ത്ഥനയ്ക്കുത്തരം കിട്ടുന്ന സന്ദര്‍ഭങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്‌ നമസ്കാരത്തിന്‌ ശേഷമുള്ള സമയം. ഫര്‍ള്‌ നമസ്കാരങ്ങള്‍ക്കും, സുന്നത്ത്‌ നമസ്കാരങ്ങള്‍ക്കും ശേഷമുള്ള സമയങ്ങളില്‍ എന്താവശ്യങ്ങളും അല്ലാഹുവിന്‌ സമര്‍പ്പിക്കാം. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ പെട്ടെന്നു തന്നെ ഇത്തരം കിട്ടിക്കൊള്ളണമെന്നില്ല. കുറെ തവണ ചോദിയ്ക്കുമ്പോള്‍ , കുറച്ച്‌ വൈകിയാലും അല്ലാഹു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കില്ല.

ഒരു നബിവചനം ശ്രദ്ധിക്കുക. 'മനുഷ്യന്‍ പ്രാര്‍ത്ഥിച്ചാല്‍ മൂന്നു കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന്‌ ലഭിക്കാതിരിക്കില്ല. ഒന്നുകില്‍ , അവന്റെ ആവശ്യം നിറവേറും. അതുമല്ലെങ്കില്‍ , അവന്‍ ആവശ്യപ്പെട്ടതിനേക്കാള്‍ ഉത്തമമായത്‌ അവനുവേണ്ടി പരലോകത്ത്‌ അല്ലാഹു സൂക്ഷിച്ചുവെയ്ക്കും'. അല്ലാഹുവിനോട്‌ ആവശ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഒരു ലജ്ജയും തോന്നേണ്ടതില്ല. നമ്മുടെ ജീവനാഡിയേക്കാള്‍ അടുത്തുള്ള അല്ലാഹു എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്‌ എന്ന ധാരണയോടെ തന്നെയായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടത്‌. നമ്മുടെ ചുറ്റുപാടും ദാരിദ്യ്രം കൊണ്ടും രോഗങ്ങള്‍ കൊണ്ടും മറ്റും കഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്‌. തങ്ങളെ അല്ലാഹു ശ്രദ്ധിക്കുന്നില്ല! എന്നായിരിക്കും ഇവര്‍ പറയുക. പക്ഷെ, ഇവര്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുന്നുണ്ടോ? ഇല്ലെന്നതാണ്‌ സത്യം. വെറും പ്രാര്‍ത്ഥന കൊണ്ട്‌ കാര്യമില്ല. ആദ്യം അഞ്ചുനേരം നമസ്കാരം നിലനിര്‍ത്തി ഒരു മുസ്ലിമാവുകയാണ്‌ വേണ്ടത്‌. പിന്നീട്‌, നമസ്കാര ശേഷവും മറ്റ്‌ സമയങ്ങളിലും ദാരിദ്യ്രത്തില്‍ നിന്നും രോഗദുരിതങ്ങളില്‍ നിന്നും ഞങ്ങളെ കരകയറ്റേണമേ എന്ന്‌ പ്രാര്‍ത്ഥിക്കുകയാണ്‌ ചെയ്യേണ്ടത്‌. പ്രാര്‍ത്ഥിച്ചു കൊണ്ട്‌ ഇരുന്നാല്‍ അല്ലാഹു ഭക്ഷണവും മറ്റും ഇറക്കിത്തരുമോ എന്ന്‌ ചോദിക്കുന്നവരുണ്ട്‌. നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വഴികള്‍ കാണിച്ചുതരികയാണ്‌ അല്ലാഹു ചെയ്യുക.

ഉദാഹരണത്തിന്‌, നമ്മള്‍ കുറച്ചു കാശിന്‌ വളരെയധികം ബുദ്ധിമുട്ടുന്ന സന്ദര്‍ഭത്തിലായിരിക്കും, ഏതെങ്കിലും ഒരു സുഹൃത്തോ ബന്ധുവോ നമ്മളെ സന്ദര്‍ശിക്കാന്‍ വരുന്നതും കുറച്ച്‌ പൈസ സ്നേഹത്തോടെ തരുന്നതും. അത്‌ നമുക്കു തരാന്‍ ആ വ്യക്തിയുടെ മനസ്സില്‍ തോന്നലുണ്ടാക്കിയത്‌ അല്ലാഹുവാണ്‌. അങ്ങനെയാണ്‌, അല്ലാഹു ഓരോ വഴികള്‍ കാണിച്ചുതരിക. അല്ലാതെ, കുപ്പിയില്‍ നിന്നും ഭൂതം പുറത്തു വരുന്നതു പോലെയല്ല അല്ലാഹു നമുക്ക്‌ ഉത്തരം തരിക. എന്തായാലും, അധ്വാനിക്കാത്ത മടിയനായ ഒരുവന്റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കാ്‍ സാധ്യതയില്ല. അഞ്ുനേരം നമസ്കരിക്കാന്‍ ഓടുന്ന ഒരു മനുഷ്യന്‍ അലസനും മടിയനുമാവാന്‍ സാധ്യതയുണ്ടോ? ഒരു മുസ്ലിമാകുവാന്‍ വേണ്ട പ്രഥമ യോഗ്യതയുടെ അന്തസ്സത്ത നമ്മള്‍ മനസ്സിലാക്കണം. ലാ ഇലാഹ ഇല്ലല്ലാഹ്‌ എന്ന ശഹാദത്ത്‌ കലിമയിലുള്ള അടിയുറച്ച വിശ്വാസമാണത്‌. ആരാധനയ്ക്കര്‍ഹന്‍ അല്ലാഹു മാത്രം. പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണെന്നതിനാല്‍ , നമ്മുടെ പ്രാര്‍ത്ഥനകള്‍ അല്ലാഹുവിനോടുമാത്രം. അല്ലാഹു നമ്മുടെ തൊട്ടടുത്തു തന്നെയുണെ്ടന്നിരിക്കേ, നമ്മള്‍ എന്തിന്‌ മറ്റൊരാളെ തേടണം. മാത്രമല്ല, പാപികളും നന്ദികെട്ടവരുമായ നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ മാത്രം കരുണാമയനാണവന്‍ .

അതുകൊണ്ട്‌, നമുക്ക്‌ ഒറ്റയ്ക്ക്‌, നേരിട്ടു തന്നെ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനാ വാചകങ്ങള്‍ ശരിയായി അറിയാത്തവര്‍ക്കായി ഏതാനും പ്രാര്‍ത്ഥനകള്‍ താഴെ കൊടുക്കുന്നു. നമസ്കാരശേഷവും മറ്റു സമയങ്ങളിലുമുള്ള നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഇവ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കണം. 1. അല്ലാഹുവേ, ഞങ്ങള്‍ ചെയ്തു പോയിട്ടുള്ള ചെറുും വലതുമായ എല്ലാ പാപങ്ങളും പൊറുത്തു മാപ്പാക്കത്തരേണമേ. 2. അല്ലഹുവേ, ഞങ്ങളെയെല്ലാവരെയും ഭയാനകമായ നരകശിക്ഷയെ തൊട്ട്‌ കാത്തു രക്ഷിക്കേണമേ. 3. അല്ലാഹുവേ, നിന്റെ സത്യവിശ്വാസികളായ സജ്ജനങ്ങളുടെ കൂട്ടത്തില്‍പ്പെടുത്തി ഞങ്ങളെ അനുഗ്രഹിക്കേണമേ. 4. അല്ലാഹുവേ, ഇഹലോകത്തും പരലോകത്തുമുള്ള നിന്റെ ശിക്ഷകളെത്തൊട്ടും പരീക്ഷണങ്ങളെത്തൊട്ടുമെല്ലാം ഞങ്ങളെ കാത്തുരക്ഷിക്കേണമേ. 5. അല്ലാഹുവേ, ഞങ്ങളെ ഈമാനോട്‌ കൂടി ജീവിപ്പിച്ച്‌ ഈമാനോടുകൂടി മരിപ്പിക്കേണമേ. 6. അല്ലാഹുവേ, നിന്റെ ജന്നാത്തുല്‍ ഫിര്‍ദൌസ്‌ എന്ന സ്വര്‍ഗത്തില്‍ ഞങ്ങളെയെല്ലാവരെയും ഒരുമിച്ചുകൂട്ടേണമേ. 7. അല്ലാഹുവേ, ഞങ്ങളുടെ മേലുള്ള നിന്റെ അനുഗ്രഹങ്ങള്‍ നിലനിര്‍ത്തി തരുകയും വര്‍ദ്ധിപ്പിച്ചുതരുകയും ചെയ്യേണമേ. 8. അല്ലാഹുവേ, രോഗങ്ങളെ തൊട്ടും പ്രയാസങ്ങളെ തൊട്ടും അപകടങ്ങളെ തൊട്ടുമെല്ലാം ഞങ്ങളെ കാത്തുരക്ഷിക്കേണമേ. 9. അല്ലാഹുവേ, ഞങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതരേണമേ. 10. അല്ലാഹുവേ, നിന്നെ സ്മരിക്കാനും നിനക്ക്‌ നന്ദികാണിക്കുവാനും നിനക്ക്‌ നന്നായി ഇബാദത്ത്‌ ചെയ്യുവാനും ഞങ്ങളെ നീ സഹായിക്കേണമേ. 11. അല്ലാഹുവേ, ഞങ്ങളുടെ ഹലാലായ ആഗ്രഹങ്ങളെല്ലാം നിറവേറ്റിത്തരേണമേ. പ്രാര്‍ത്ഥനകളിലൂടെയും സല്‍ക്കര്‍മ്മങ്ങളിലൂടെയും സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടമകള്‍ നിര്‍വ്വഹിച്ച്‌ അല്ലാഹുവുമായി അടുക്കുവാനും അവന്റെ കല്‍പ്പനകള്‍ക്കൊത്ത്‌ ജീവിതം നയിക്കുവാനും അങ്ങനെ ഇഹപരവിജയം നേടാനും നമുക്ക്പരിശ്രമിക്കാം. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ! ആമീന്‍ .

14. സക്കാത്ത്‌ ഒരു നിര്‍ബന്ധ ബാധ്യതയോ?

ഒരു മുസ്ലിം ആകുന്നതിനുവേണ്ട പ്രധാനമായ അനുഷ്ഠാന കര്‍മ്മങ്ങളാണ്‌ നമസ്കാരവും സക്കാത്തും. നമസ്കാരം നിലനിര്‍ത്തല്‍ അവന്റെ ആദ്യത്തെ ബാധ്യതയാണെങ്കില്‍ , സക്കാത്ത്‌ കൊടുക്കല്‍ രണ്ടാമത്തെ ബാധ്യതയാണ്‌. സക്കാത്ത്‌ കൊടുക്കാന്‍ അര്‍ഹനായിരുന്നിട്ടും അത്‌ കൊടുക്കാത്ത ഒരു വ്യക്തി, നമസ്കാരമുള്‍പ്പെടെ എന്തെല്ലാം പുണ്യകര്‍മ്മങ്ങള്‍ ചെയ്താലും മുസ്ലിം എന്ന പേരിന്‌ അര്‍ഹനാവുകയില്ല. പരിശുദ്ധ ഖുര്‍ആനില്‍ എവിടെയെല്ലാം നമസ്കാരം നിങ്ങള്‍ നിലനിര്‍ത്തുക എന്ന്‌ കല്‍പ്പിച്ചിട്ടുണ്ടോ, അതിന്നു പിറകേ സക്കാത്ത്‌ കൊടുക്കുകയും ചെയ്യുക എന്ന്‌ പറഞ്ഞിരിക്കുന്നതായി നമുക്കു കാണാം. നമ്മുടെയിടയില്‍ സക്കാത്ത്‌ കൊടുത്തുവീട്ടാന്‍ ബാധ്യസ്ഥരായ ധാരാളം പേരുണ്ട്‌. പക്ഷെ, കര്‍ശനമായി സക്കാത്ത്‌ കൊടുക്കുന്നവര്‍ വളരെ ചുരുക്കം പേര്‍ മാത്രമാണ്‌. കേവലം ധന സമ്പാദനം എന്ന ഒരൊറ്റ ലക്ഷ്യവുമായി, ഇഹലോകജീവിതത്തിനു മാത്രമായി ജീവിക്കുന്ന നമുക്ക്‌, നമ്മുടെ സമ്പാദ്യത്തില്‍ നിന്ന്‌ പത്തു പൈസ വെറുതെ കൊടുക്കുക എന്നത്‌ ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു കാര്യമാണല്ലോ.

നമ്മുടെ സമുദായത്തിലെ ഭൂരിഭാഗം പേരും ഗള്‍ഫില്‍ ജോലി ചെയ്യുന്നവരാണ്‌. ഇങ്ങനെയുള്ളവരില്‍ , 80 ശതമാനം പേരും, വിദ്യാഭ്യാസയോഗ്യതകളൊന്നുമില്ലാതെ തന്നെ ഗള്‍ഫില്‍ ജോലി സമ്പാദിച്ചവരാണ്‌. ഇവര്‍ക്കെല്ലാം കിട്ടുന്ന ശമ്പളം, നാട്ടിലെ ഗവണ്‍മെണ്ട് ഉദ്യോഗസ്ഥര്‍ക്ക്‌ കിട്ടുന്നതിനേക്കാള്‍ കൂടുതലാണ്‌. ഉന്നത ബിരുദക്കാരായ അഭ്യസ്തവിദ്യര്‍ പോലും തൊഴിലില്ലാത്ത അലഞ്ഞുനടക്കുന്ന നമ്മുടെ നാട്ടില്‍ , ഈ ഗള്‍ഫുകാര്‍ക്കെല്ലാം എന്തു ജോലിയാണ്‌ കിട്ടുക? ഗള്‍ഫില്‍ ഇത്രമാത്രം തൊഴിലവസരങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ , വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്ന മുസ്ലിം സമുദായത്തിന്റെ സ്ഥിതി, പട്ടികജാതിക്കാരുടെ അവസ്ഥയേക്കാള്‍ കഷ്ടമായേനെ. യാതൊരു വിധ യോഗ്യതകളും കഴിവുകളുമില്ലാത്ത നമ്മള്‍ പത്തുകാശ്‌ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ , അത്‌ പരമകാരുണികനായ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട്‌ മാത്രമാണെന്ന്‌ നമ്മള്‍ മനസ്സിലാക്കുന്നുണ്ടോ? അങ്ങനെ, പണം സമ്പാദിക്കുന്ന നമ്മള്‍ , അല്‍പന്‌ അര്‍ത്ഥം കിട്ടിയപോലെ പെരുമാറുന്നു. ഈ കിട്ടുന്നതൊന്നും നമുക്ക്‌ പോരാ! ഇതിന്റെ നൂറിരട്ടിയെങ്കിലും സ്വന്തമാക്കണം. എന്നിട്ട്‌ പരമാവധി സുഖിക്കണം. എന്നതു മാത്രമാണ്‌ നമ്മുടെ ചിന്ത. കാരണം, മുകളിലേയ്ക്ക്‌ മാത്രമാണ്‌ നമ്മുടെ കണ്ണ്‌. പിന്നെങ്ങനെയാണ്‌, അല്ലാഹു തന്ന പണത്തില്‍നിന്ന്‌ അല്ലാഹുവിന്‌ വേണ്ടി ചെലവഴിക്കാന്‍ നമുക്ക്‌ മനസ്സുവരിക! ഒരു നബിവചനം ശ്രദ്ധിക്കുക. 'തീര്‍ച്ചയായും ഓരോ സമുദായത്തിനും ഓരോ പരീക്ഷണോപാധിയുണ്ട്‌. എന്റെസമുദായത്തിന്റെ പരീക്ഷണോപാധി സമ്പത്താകുന്നു'. (തിര്‍മിദി)

ഈ നബിവചനത്തിന്റെ അര്‍ത്ഥവ്യാപ്തി ഒന്നു പരിശോധിക്കുക. പുല്ലു പോലും ശരിക്ക്‌ കിളിര്‍ക്കാത്ത, മണല്‍ക്കാടുകള്‍ മാത്രമുള്ള, ഗള്‍ഫ്‌ മരുഭൂമിയില്‍ അളവറ്റ എണ്ണ സമ്പത്ത്‌ കണ്ടെടുത്തതും, നമ്മള്‍ അതിന്റെ ഒരംശം നുകര്‍ന്ന്‌ നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതും ആരുടെ അനുഗ്രഹം കൊണ്ടാണ്‌? മാത്രമല്ല, ലോകത്തിലെ കോടീശ്വരന്‍മാരുടെ ലിസ്റ്റ്‌ ഒന്നു പരിശോധിക്കുക. ഏതാനും വര്‍ഷം മുന്‍പുവരെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒന്നാം സ്ഥാനം ബ്രൂണെ സുല്‍ത്താനും, രണ്ടാം സ്ഥാനം സൌദി അറേബ്യയിലെ ഫഹദ്‌ രാജാവിനുമായിരുന്നു. നമ്മുടെ നാട്ടിലേയ്ക്ക്‌ തന്നെ നോക്കൂ. മൊത്തം സമ്പന്നരില്‍ ഭൂരിഭാഗം പേരും മുസ്ലീങ്ങളാണെന്നു കണ്ടെത്താം. അന്യസമുദായക്കാര്‍ , വിദ്യാഭ്യാസം കൊണ്ട്‌, ഉയര്‍ന്ന ജോലികള്‍നേടി പണം സമ്പാദിക്കുന്നു. മുസ്ലീങ്ങള്‍ക്ക്‌ വേണ്ടത്ര വിദ്യാഭ്യാസമില്ലാതിരുന്നിട്ടും അല്ലാഹുവിന്റെ അനുഗ്രഹം ഒന്നു കൊണ്ടുമാത്രം സമ്പാദിച്ചുകൂട്ടുന്നു. എന്നിട്ട്‌, അല്ലാഹുവിനോട്‌ നന്ദിപറയാതെ ജീവിക്കുന്നു. അല്ലാഹുവിന്റെ ഈ പരീക്ഷണത്തില്‍ വിജയിക്കുവാന്‍ , നമ്മള്‍ നിര്‍ബന്ധദാനമായ സക്കാത്ത്‌ കൊടുക്കേണ്ടതുണ്ട്‌. 'സക്കാത്ത്‌ കൊടുക്കാത്തവര്‍ പരലോകത്തെ നിഷേധിക്കുന്നവര്‍ തന്നെയാണ്‌. വിശ്വസിച്ചു നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക്‌ തീര്‍ച്ചയായും നിലച്ചുപോകാത്ത പ്രതിഫലമുണ്ട്‌'. (ഖുര്‍ആന്‍ 41:78)

സക്കാത്ത്‌ എന്ന പദത്തിന്‌ സംസ്കരിക്കുക, ശുദ്ധീകരിക്കുക തുടങ്ങിയ അര്‍ത്ഥതലങ്ങളാണുള്ളത്‌. അതായത്‌, നമ്മുടെ കൈവശമുള്ള സമ്പത്ത്‌ ശുദ്ധീകരിക്കാനുള്ള ഒരു പ്രക്രിയയാണ്‌ സക്കാത്ത്‌. സക്കാത്ത്‌ കേവലമൊരു സംഭാവനയല്ല; ധാര്‍മ്മികമായി നിര്‍വ്വഹിക്കപ്പെടുന്ന ഒു ദാനവുമല്ല. സക്കാത്ത്‌ ഒരു നികുതിയാണ്‌. ലോകചരിത്രത്തില്‍ ആദ്യമായി ചുമത്തപ്പെട്ട ക്രമീകൃതവും ന്യായപൂര്‍ണ്ണവുമായ നികുതി. വാര്‍ഷിക വരുമാനത്തില്‍ , ചെലവുകള്‍ കഴിഞ്ഞ്‌ നീക്കിയിരിപ്പുള്ളതിന്റെ രണ്ടര ശതമാനമാണ്‌ സക്കാത്തായി നല്‍കേണ്ടത്‌. നനച്ചുണ്ടാക്കിയ കാര്‍ഷികവിളകള്‍ക്ക്‌ അഞ്ചുശതമാനം, നനയ്ക്കാതെ ഉണ്ടാക്കിയവയ്ക്ക്‌ പത്തുശതമാനം എന്നിങ്ങനെ വ്യതസ്തമാണ്‌ സക്കാത്തിന്റെ അളവുകള്‍ . പലരുടെയും ധാരണ, നമുക്ക്‌ നൂറുകൂട്ടം ആവശ്യങ്ങളുള്ളതു കൊണ്ട്‌ സക്കാത്ത്‌ കൊടുക്കേണ്ടതില്ല എന്നാണ്‌. ഒരു വലിയ ബംഗ്ളാവ്‌ പണിയുക, ആര്‍ഭാടത്തോടുകൂടി ജീവിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ സ്വന്തമാക്കുക മുതലായ നമ്മുടെ ആവശ്യങ്ങള്‍ ഇസ്ലാമിന്റെ ദൃഷ്ടിയില്‍ ആവശ്യങ്ങളല്ല. നമ്മുടെ പല ആവശ്യങ്ങളും ഇങ്ങനെയുള്ള ഭൌതിക നേട്ടങ്ങള്‍ക്കായുള്ളതാണ്‌. അങ്ങനെയുള്ള ആവശ്യങ്ങള്‍്കായി സക്കാത്ത്‌ കൊടുക്കാതിരിക്കുക എന്നത്‌ അല്ലാഹുവിന്റെ ശിക്ഷ ചോദിച്ചുവാങ്ങലാണ്‌. പണം എത്ര കിട്ടിയാലും ആവശ്യമാണെന്നിരിക്കേ, ഇപ്പോള്‍ ഉള്തില്‍ നിന്ന്‌ ചെലവഴിക്കുക എന്നതാണ്‌ നമ്മള്‍ ചെ്യേണ്ടത്‌. മറ്റുള്ളവര്‍ സക്കാത്ത്‌ കൊടുക്കുന്നുണ്ടോ, ഇല്ലയോ എന്ന്‌ നമ്മള്‍ നോക്കേണ്ടതില്ല.

ഒരു യഥാര്‍ത്ഥ മുസ്ലിമാവുകയും അല്ലാഹുവിന്റെ ഇഷ്ടത്തിനൊത്ത്‌ ജീവിക്കുകയും ചെയ്യുക എന്നതാണ്‌ നമുക്ക്‌ ചെയ്യാനുള്ളത്‌. കൃത്യമായ ശമ്പളം പറ്റുന്ന ഒരാളെ സംബന്ധിച്ചിടത്തോളം, ഒരു വര്‍ഷത്തെ സക്കാത്ത്‌ എന്നത്‌, അവന്റെ കേവലം ഒരു മാസത്തെ ശമ്പളത്തിന്റെ ഏകദേശം മൂന്നിലൊന്ന്‌ ഭാഗം മാത്രമേ വരൂ. പണം മാത്രമല്ല, എല്ലാ തരത്തിലുമുള്ള സമ്പത്തും സക്കാത്തിന്‌ വിധേയമാണ്‌. സ്വര്‍ണം വാങ്ങി കൂട്ടി വെയ്ക്കുന്നത്‌ അപകടമാണ്‌. പത്തരപവനില്‍ കൂടുതല്‍സ്വര്‍ണം കൈവശമുണ്ടെങ്കില്‍ , അതിന്റെ രണ്ടര ശതമാനം സക്കാത്ത്‌ കൊടുക്കേണ്ട ബാധ്യത നമുക്കു വരും. 'സ്വര്‍ണവും വെള്ളിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ സൂക്ഷിച്ചു വെയ്ക്കുന്നവര്‍ക്കുള്ള വേദനിപ്പിക്കുന്ന ശിക്ഷയെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുക. നരകത്തീയിലിട്ട്‌ അത്‌ ചുട്ടുപഴുപ്പിക്കുകയും (അവരുടെ നെറ്റിത്തടങ്ങളിലും മുതുകുകളിലും ചൂടുവെയ്ക്കുകയും ചെയ്യുന്ന ദിവസം). ഇതാകുന്നു നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിശേഖരിച്ച നിക്ഷേപം. നിങ്ങള്‍ സൂക്ഷിച്ചുവെച്ചത്‌ അനുഭവിച്ചുകൊള്ളുക' (ഖുര്‍ആന്‍ 9:3435). ഒരു നബിവചനം ശ്രദ്ധിക്കുക. 'ആര്‍ക്കെങ്കിലും അല്ലാഹു ധനം നല്‍കി. എന്നിട്ടവന്‍ അതിന്റെ സക്കാത്ത്‌ കൊടുത്തു വീട്ടിയില്ല. എങ്കില്‍ , ഖിയാമത്തു നാളില്‍ അവന്റെ ധനം അവന്‌ ഒരു ഭീകര സര്‍പ്പമായി പ്രത്യക്ഷപ്പെടും. അതവനെ ചുറ്റിവരിഞ്ഞു മുറുക്കും. പിന്നെ, അവന്റെ വായയുടെ ഇരുവശങ്ങളില്‍ അത്‌ പിടികൂടും. എന്നിട്ട്‌, അവന്റെ കണ്ണുകളിലേയ്ക്ക്‌ ചുഴിഞ്ഞു നോക്കി, നാക്ക്‌ ചലിപ്പിച്ചുകൊണ്ട്‌ അത്‌ അവനോട്‌ പറയും 'നിന്റെ ധനമാണു ഞാന്‍! നിന്റെ നിക്ഷേപമാണു ഞാന്‍ "! (ബുഖാരി).

സക്കാത്ത്‌ നല്‍കാന്‍ വിസമ്മതിക്കുന്നവനെ ഖുര്‍ആന്‍ ഇങ്ങനെ താക്കീത്‌ ചെയ്തു. 'അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന്‌ കൊടുത്തിട്ടുള്ളതില്‍ പിശുക്ക്‌ കാണിക്കുന്നവര്‍ അത്‌ തങ്ങള്‍ക്ക്‌ നല്ലതാണെന്ന്‌ ഒരിക്കലും ധരിക്കരുത്‌. അവര്‍ പിശുക്ക്‌ കാണിച്ച വസ്തുകൊണ്ട്‌ അന്ത്യനാളുകളില്‍ അവര്‍ക്ക്‌ മാലയിടും'. സക്കാത്ത്‌ എന്നത്‌ സമ്പന്നന്റെ ഔദാര്യമല്ല; പ്രത്യുത പാവപ്പെട്ടവന്റെ അവകാശമാണ്‌ എന്നാണ്‌ ഇസ്ലാമിന്റെ സിദ്ധാന്തം. പാവപ്പെട്ടവര്‍ക്ക്‌ അവകാശപ്പെട്ട സക്കാത്തിന്റെ ആ വിഹിതവും ഉപയോഗിച്ച്‌ സുഖിക്കുന്നവനെ അല്ലാഹു വെറുതെ വിടുകയില്ല. അതിനോടുള്ള അനാദരവ്‌ അക്ഷന്തവ്യമാണെന്ന്‌ സൂചിപ്പിക്കുന്ന അധികൃതവചനങ്ങളുണ്ട്‌. 'മുസ്ലിം ദരിദ്രന്‍മാരുടെ ആവശ്യത്തിന്‌ മതിയാവുന്ന തുക മുസ്ലിം സമ്പന്നരുടെ ധനത്തില്‍ അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. ദരിദ്രന്‍മാര്‍ വിശന്നോ വസ്ത്രങ്ങളില്ലാതെയോ മറ്റോ കഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത്‌ തങ്ങളുടെ ധനികന്‍മാരുടെ ദുഷ്പ്രവൃത്തികൊണ്ട്‌ മാത്രമാണ്‌. അറിയുക, അല്ലാഹു അവരെ കഠിനമായി ചോദ്യംചെയ്യും. അവര്‍ക്ക്‌ കഠിനമായ ശിക്ഷ നല്‍കുകയും ചെയ്യും'.എല്ലാവിധ സൌകര്യങ്ങളും നല്‍കി, അല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന ഈ ഭൂമിയില്‍ , അല്ലാഹുവിന്റെ ക്ഷണപ്രകാരം ജീവിക്കുന്നവരാണ്‌ നമ്മള്‍ . വെറും കൈയോടെ, ഒന്നുമറിയാത്തവരായി, ഒന്നിനും കഴിയാത്തവരായിട്ടാണ്‌ നമ്മള്‍ ഇവിടെ ജനിച്ചത്‌. ഒരു വഴിയാത്രക്കാരനെപ്പോലെ, ഏതാനും നാള്‍ ഇവിടെ തങ്ങി, നാളെ വെറുംമണ്ണിലേക്ക്‌ മടങ്ങാനിരിക്കുന്നവര്‍ . അങ്ങനെയുള്ള, നമ്മുടെ കൈയില്‍ , കുറച്ച്ഭൂമിയോ, കുറച്ച്‌ സമ്പത്തോ വന്നുപെട്ടിട്ടുണ്ടെങ്കില്‍ അതില്‍ അഹങ്കരിക്കേണ്ടതുണ്ടോ? നാളെ, നമ്മുടെ സമ്പത്ത്‌ മറ്റൊരാളുടെ കൈയില്‍ ചെന്നു ചേരും. താല്‍ക്കാലികമായി മാത്രം നമ്മുടെ കൈയില്‍ വന്നുപെടുന്ന അല്ലാഹുവിന്റെ സമ്പത്താണതെല്ലാം. അങ്ങനെയുള്ള സമ്പത്തില്‍ , ഒരു രണ്ടരശതമാനം ദരിദ്രര്‍ക്ക്‌ അവകാശപ്പെട്ടതാണെന്നും, അത്‌ അവര്‍ക്കു കൊടുക്കല്‍ നിര്‍ബന്ധമാണെന്നും അല്ലാഹു പറഞ്ഞിട്ടുണ്ടെങ്കില്‍ , നമ്മള്‍ അത്‌ നിര്‍ബന്ധമായും ചെയ്യേണ്ടതല്ലേ? പാവപ്പെട്ടവന്റെഅവകാശമായ ആ മുതലും കൂടി അനുഭവിച്ച്‌, അല്ലാഹുവിന്റെ ശിക്ഷ ചോദിച്ചുവാങ്ങണോ? അര്‍ഹരായവര്‍ക്ക്‌ ലഭിക്കേണ്ട അവകാശമായതിനാല്‍ , ആരെങ്കിലും സക്കാത്ത്‌ നല്‍കാന്‍ മടിക്കുന്നുവെങ്കില്‍ അവരില്‍നിന്ന്‌ സക്കാത്ത്‌ ബലംപ്രയോഗിച്ച്‌ പിരിച്ചെടുക്കുവാന്‍ ഇസ്ലാമിക വ്യവസ്ഥയില്‍ അനുവാദമുണ്ട്‌. ഇതിന്‌ സംഘടനകളോ, വ്യക്തികളോ, മഹല്ല്‌ ഇമാമോ തയ്യാറാകേണ്ടതുണ്ട്‌.

സക്കാത്ത്‌ നല്‍കുന്ന സമ്പന്നന്‍ സക്കാത്ത്‌ അര്‍ഹിക്കുന്ന ഒരു പാവപ്പെട്ടവന്‌ നേരിട്ട്‌ സക്കാത്ത്‌ കൊടുക്കുമ്പോള്‍ , കൊടുക്കുന്നവന്റെ മേലാളത്തം അവിടെ തലയുയര്‍ത്തി എന്നു വരാം. വാങ്ങുന്നവന്‍ കൊടുക്കുന്നവന്റെ മുന്നില്‍ വിധേയനാവുന്നതും സ്വാഭാവികം. ആരെങ്കിലും മുന്‍കൈയെടുത്ത്‌ സക്കാത്ത്‌ ഒരു നിധിയായി സംഭരിച്ച്‌, അര്‍ഹതപ്പെട്ടവര്‍ക്ക്‌ വീതിക്കുമ്പോള്‍ ഇങ്ങനെയുള്ള പ്രശ്നങ്ങളും ഒഴിവാക്കാം. കൊടുക്കുന്നവനും വാങ്ങുന്നവനും അവിടെ മുഖാഭിമുഖം പ്രത്യക്ഷപ്പെടുന്നില്ല. 'സക്കാത്ത്‌ കൊടുക്കാന്‍ വിസമ്മതിച്ചവന്‍ ഇസ്ലാമിനോട്‌ സമരം പ്രഖ്യാപിച്ചവനായി കരുതപ്പെടണം' എന്ന്‌ ഖലീഫ അബൂബക്കര്‍ (റ) പറയുകയുണ്ടായി. അദ്ദേഹം ഭരണാധികാരിയായിരുന്ന സമയത്ത്‌, കുറച്ചുപേര്‍ സക്കാത്ത്‌ കൊടുക്കുന്നില്ല എന്നറിഞ്ഞപ്പോള്‍ , അവരോട്‌ യുദ്ധം ചെയ്യാനായി വാളെടുത്ത്‌ പുറപ്പെട്ടു അദ്ദേഹം. അത്രയ്ക്കും ഗുരുതരമായ ഒരു തെറ്റാണ്‌, സക്കാത്ത്‌ കൊടുക്കാതിരിക്കുക എന്നത്‌. സക്കാത്ത്‌ കൊടുക്കേണ്ടത്‌ ആര്‍ക്കൊക്കെയാണ്‌? ദരിദ്രര്‍ , അനാഥര്‍ , അഗതികള്‍ , കടംകൊണ്ട്‌ വലഞ്ഞവര്‍ , നവമുസ്ലിംകള്‍ , മോചനമാഗ്രഹിക്കുന്ന അടിമകള്‍ , തൊഴില്‍ , വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടി യാത്ര ചെയ്യേണ്ടിവരുന്നവര്‍ മുതലായവരൊക്കെയാണ്‌ സക്കാത്തിനര്‍ഹരായവര്‍ . 'ഫിത്ര്‍ സക്കാത്ത്‌' എന്ന പേരിലുള്ള ദാനവും ഒരു മുസ്ലിമിന്‌ നിര്‍ബന്ധമാണ്‌. റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന്റെ സമാപന സന്ദര്‍ഭത്തില്‍ , ചെറിയപെരുന്നാള്‍ ( ഈദുല്‍ ഫിത്ര്‍ ) ആഘോഷിക്കാനായി എല്ലാവരും ഒത്തുചേരുന്നു. എല്ലാവരും ആഹ്ളാദത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഈ ദിസം, ലോകത്തിലെ ഒരു മുസല്‍മാനും പട്ടിണി കിടക്കരുത്‌ എന്ന ഉദ്ദേശ്യത്താല്‍ ഇസ്ലാം സംവിധാനിച്ചതാണ്‌ ഫിത്ര്‍ സക്കാത്ത്‌. അരി മുതലായ ധാന്യവസ്തുക്കള്‍ , ഒരു കുടുംബത്തിലെ മൊത്തം അംഗങ്ങള്‍ക്കുവേണ്ടി കുടുംബനാഥന്‍ ആണ്‌ ഫിത്ര്‍ സക്കാത്ത്‌ കൊടുത്തുവീട്ടേണ്ടത്‌. ഇസ്ലാം കര്‍മ്മാനുഷ്ഠാനമനുസരിച്ച്‌ സദഖ: എന്നുപേരുള്ള മറ്റൊരു ദാനം കൂടിയുണ്ട്‌. ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളത്‌ ആര്‍ക്കുവേണമെങ്കിലും ദാനം ചെയ്യാം. അല്ലാഹുവിന്റെ പ്രീതിയുദ്ദേശിച്ച്‌ ചെയ്യുന്ന പുണ്യകര്‍മ്മമാണ്‌ ഇത്‌. ഇത്‌ നിര്‍ബന്ധമല്ല. അനുഷ്ഠിച്ചാല്‍ പുണ്യമുണ്ടെന്നു മാത്രം.

എന്നാല്‍ സക്കാത്ത്‌ ഒരു മുസ്ലിമിന് നിര്‍ബന്ധമാണ്‌. അനുഷ്ഠിച്ചാല്‍ പുണ്യമുണ്ടെന്ന്‌ മാത്രമല്ല, ഒഴിവാക്കുന്നത്‌ പാപവുമാണ്‌. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പണം ചെലവഴിച്ചാല്‍ സമ്പത്ത്‌ കുറയുകയല്ല, വര്‍ദ്ധിക്ുകയാണ്‌ ചെയ്യുക. സക്കാത്തും സദഖയും കൊടുത്തതിനാല്‍ ഒരു മനുഷ്യന്‍ പാപ്പരായ ചരിത്രം ലോകത്തുണ്ടായിട്ടില്ല. അല്ലാഹു അനുഗ്രഹിച്ച്‌ നല്‍കിയ സ്പത്തില്‍ നിന്നും, അവന്‍ നിര്‍ദ്ദേശിക്കുന്നതുപലെ ഒരു ഭാഗം അവനുവേ്ടി ചെലവഴിച്ചാല്‍ , പരമകാരുണികനായ അല്ലാഹു ഏതെങ്കിലും വഴിയില്‍ക്കൂടി അത്‌ വര്‍ദ്ധിപ്പിച്ചുതരും. ഈ സമ്പത്ത്‌ എങ്ങനെയാണ്‌ വര്‍ദ്ധിക്കുകയെന്ന്‌, അല്ലാഹു ഉദാഹരണ സഹിതം വ്യക്തമാക്കുന്നതു ശ്രദ്ധിക്കൂ. 'ദൈവികമാര്‍ഗത്തില്‍ സമ്പത്തു ചെലവഴിക്കുന്നവരെ, വിതച്ച ഒരു ധാന്യമണിയോട്‌ ഉപമിക്കാം. അതില്‍ നിന്ന്‌ ഏഴ്‌ കതിര്‍ മുളയ്ക്കുകയും ഓരോ കതിരിലുംനൂറു ധാന്യമണിയുണ്ടാവുകയും ചെയ്യും. തനിക്കു ബോധിച്ചവര്‍ക്ക്‌ അല്ലാഹു ഈവിധം പെരുപ്പിച്ചു പ്രതിഫലം നല്‍കും. ഔദാര്യനിധിയും സര്‍വ്വജ്ഞനുമല്ലോ അല്ലാഹു' (ഖുര്‍ആന്‍ 2:261). ചിന്തിക്കുന്നവന്‌ ഇതില്‍പരം ഒരു ഉദാഹരണം ആവശ്യമുണ്ടോ? പരമോന്നതനീതിമാനായ അല്ലാഹുവിനെ എന്തിന്‌ അവിശ്വസിക്കണം? നമ്മുടെ നാട്ടില്‍ ആളുകളെ കാണിക്കാനായി മാത്രം പണം ചെലവഴിക്കുന്ന ഒരുപാടു പേരുണ്ട്‌. ഭൌതികലോകത്തിലെ പേരും പ്രശസ്തിയുമാണ്‌ അവരുടെ ലക്ഷ്യം. അല്ലാഹുവിന്റെ പ്രീതിയുദ്ദേശിച്ചുകൊണ്ട്‌ ചെലവഴിക്കുന്നതു മാത്രമേ സക്കാത്തിലും സദഖയിലുമുള്‍പ്പെടുകയുള്ളൂ.

'നിയ്യത്ത്‌' എന്നാല്‍ എന്താണ്‌? നമ്മുടെ ഉദ്ദേശ്യംഅഥവാ മനസ്സിന്റെ കരുത്ത്‌ എന്നാണ്‌ നിയ്യത്ത്‌ കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ഒരുകാര്യം ചെയ്യുമ്പോള്‍ അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമാണ്‌ നമ്മുടെ യഥാര്‍ത്ഥഉദ്ദേശ്യമെങ്കില്‍ നമുക്ക്‌ അത്‌ കിട്ടും. ഇനി ആളുകളെ കാണിക്കലോ, ഭൌതികലോകത്തിലെ പ്രശസ്തിയോ മറ്റോ ആണ്‌ നമ്മുടെ നിയ്യത്തെങ്കില്‍ , അത്‌ മാത്രമായിരിക്കും കിട്ടുക. ഖുര്‍ആനിലൂടെ അല്ലാഹു പറയുന്നതു ശ്രദ്ധിക്കുക. 'വിശ്വാസികളേ, കൊട്ടിഘോഷിച്ചും പിറകേ നടന്ന്‌ ഉപദ്രവിച്ചും ദാനകര്‍മ്മം നിങ്ങള്‍ പാഴാക്കാതിരിക്കുവിന്‍; അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വാസമില്ലാതെ ആളുകളെ കാണിക്കാനായി മാത്രം ധനം ചെലവഴിക്കുന്നവരെപ്പോലെ ആകാതിരിക്കുവിന്‍ . അവരുടെ സ്ഥിതി പേമാരിയില്‍ മണ്ണൊലിച്ചു പോയ പാറപ്പുറംപോലെ തന്നെയാണ്‌. തങ്ങള്‍ നേടിവച്ചത്‌ തങ്ങള്‍ക്കു തന്നെ ഉപകാരപ്പെടാതെ പോയവര്‍ . നിഷേധികള്‍ക്ക്‌ അല്ലാഹു നേര്‍വഴി കാട്ടിക്കൊടുക്കില്ല. ദൈവപ്രീതിയും ആത്മശുദ്ധീകരണവും മാത്രം കൊതിച്ച്‌ ധനം ചെലവഴിക്കുന്നവരാകട്ടെ, ഉയരത്തിലുള്ള ഫലഭൂയിഷ്ടമായ തോട്ടം പോലെയാണ്‌ ; കനത്ത മഴയിലും നേര്‍ത്ത മഴയിലും സംഋദ്ധമായ വിളവുതരുന്ന ഒരു തോട്ടം! നിങ്ങളുടെ ചെയ്തികളെല്ലാം സൂക്ഷ്മമായി നോക്കിക്കാണുന്നുണ്ട്‌ അല്ലാഹു' (ഖുര്‍ആന്‍ 2:264265). കഴിവിന്റെ പരമാവധി യാചനയില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുവാനാണ്‌ ഇസ്ലാം കല്‍പ്പിക്കുന്നത്‌. യാചനയുടെ കവാടം തുറക്കുന്നവന്റെ മുമ്പില്‍ അല്ലാഹു ദാരിദ്യ്രത്തിന്റെ കവാടം തുറക്കുമെന്ന്‌ നബി(സ) പറഞ്ഞതായി തിര്‍മിദി റിപ്പോര്‍ട്ട്‌ ചെയ്ത ഒരു ഹദീസില്‍ കാണാം. മനുഷ്യന്‍ എപ്പോഴും പരിശ്രമിക്കേണ്ടത്‌ വാങ്ങുന്നവനാവാനല്ല; കൊടുക്കുന്നവനാവാനാണ്‌. എല്ലാവരുടേയും മുന്നില്‍ കൈ നീട്ടുന്നതിനേക്കാള്‍ നല്ലത്‌, കാട്ടില്‍ പോയി വിറക്‌ ശേഖരിച്ച്‌ ഉപജീവനം കഴിക്കുകയാണെന്ന്‌ നബി(സ) ഉപദേശിക്കുന്നു.

ഒരിക്കല്‍ , ഒരു കാട്ടറബിയെ വിളിച്ചുവരുത്തി നബി(സ) അദ്ദേത്തിന്റെ കൈപിടിച്ചു ചുംബിച്ചു. ആ കൈകളില്‍ അധ്വാനത്തിന്റെ പാടുകളുണ്ടായിരുന്നു. തന്റെ ഉപജീവനത്തിനു വേണ്ടി ദേഹാധ്വാനം ചെയ്യുന്നവനായിരുന്നു അദ്ദേഹം. ഒരു വശത്ത്‌ ഇസ്ലാം യാചനയെ നിരുല്‍സാഹപ്പെടുത്തുന്നു. മറുവശത്ത്‌ സന്തോഷപൂര്‍വ്വം സമ്പത്ത്‌ ദാനം ചെയ്യാന്‍ കല്‍പ്പിക്കുന്നു. ഇസ്ലാമികാധ്യാപനങ്ങളില്‍ വേണ്ടത്ര നന്‍മയും സന്തുലിതത്വവും നമുക്കിവിടെ ദൃശ്യമാകുന്നു. ലോകത്തിലെ മനുഷ്യരെല്ലാം ഭിന്നിച്ചുപോകാതെ, ദൈവത്തിന്റെ മതമായഇസ്ലാം മതം സ്വീകരിക്കുകയും, അവരെല്ലാം നിര്‍ബന്ധബാധ്യതയായ സക്കാത്ത്കൊടുക്കുകയും ചെയ്താലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ! ഈ ലോകത്ത്‌ ദാരിദ്യ്രം, പട്ടിണി മുതലായ അവസ്ഥകളുണ്ടാകുമോ? ഉദാഹരണത്തിന്‌, ഇന്ന്‌ ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ 'ബില്‍ഗേറ്റ്സ്‌' എന്ന ഒരൊറ്റയാളുടെവരുമാനം, രണ്ടോ മൂന്നോ വാന്‍ രാഷ്ട്രങ്ങളുടെ മൊത്തം വാര്‍ഷിക വരുമാനത്തേക്കാള്‍ കൂടുതലാണ്‌. ഇദ്ദേഹത്തിന്റെ വരുമാനത്തിന്റെ രണ്ടര ശതമാനം, ആഫ്രിക്കയിലെ മൂന്നോ നാലോ ദരിദ്രരാഷ്ട്രങ്ങള്‍ക്ക്‌ സക്കാത്തായി കൊടുത്താല്‍ അവ സമ്പന്ന രാജ്യങ്ങളായി മാറും. ലോകത്തിലെ മൊത്തം സമ്പത്തിന്റെ പകുതിയോളവും കൈയാളുന്നത്‌ അമേരിക്ക, ജപ്പാന്‍ എന്നീ രണ്ട്‌ രാഷ്ട്രങ്ങളാണ്‌. ബാക്കിപകുതിയാണ്‌ 190 ഓളം രാഷ്ട്രങ്ങള്‍ക്കുള്ളത്‌. ഈ പകുതിയില്‍ത്തന്നെ, ഭൂരിഭാഗവും പതിനഞ്ചോളം യൂറോപ്യന്‍ സമ്പന്ന രാജ്യങ്ങളിലാണ്‌. ഈ സമ്പന്ന രാജ്യക്കാരെല്ലാം സക്കാത്ത്‌ കൊടുക്കുകയാണെങ്കില്‍ , ലോകത്തെവിടെയെങ്കിലും ദാരിദ്ര്യം ഉണ്ടാകുമോ? എന്തിനധികം, നമ്മുടെ രാജ്യത്തുള്ള മുസ്ലീങ്ങള്‍ തന്നെ യഥാവിധി സക്കാത്ത്‌ കൊടുത്താല്‍ , നമ്മുടെ നാട്ടിലെ മുസ്ലിങ്ങള്‍ക്കിടയിലെ ദാരിദ്യ്രം തുടച്ചുനീക്കാന്‍ കഴിയില്ലേ? നബി(സ) യുടെയും ഖലീഫമാരുടെയുമെല്ലാം ഭരണകാലത്ത്‌ അറേബ്യയില്‍ സക്കാത്ത്‌ വാങ്ങാന്‍ ആളില്ലാത്ത ഒരവസ്ഥയുണ്ടായിരുന്നു. ലോകത്തു നിന്നും ദാരിദ്യ്രം തുടച്ചുമാറ്റാന്‍ , ഇസ്ലാം നടപ്പാക്കിയ ഈ സാമ്പത്തിക വിപ്ളവത്തിനോട്‌ കിടപിടിക്കാവുന്ന എന്തെങ്കിലും നയങ്ങള്‍ ലോകത്തുണ്ടോ? സാമ്പത്തിക സമത്വം എന്ന ആശയവുമായി കഴിഞ്ഞ നൂറ്റാണ്ടില്‍ അവതരിച്ച കമ്യൂണിസം, അതു നടപ്പാക്കാനാവാതെ തകര്‍ന്നടിയുന്ന കാഴ്ചയാണ്‌ ലോകം കണ്ടത്‌. ഇവിടെയാണ്‌ ഇസ്ലാമികാധ്യാപനങ്ങളുടെ പ്രസക്തി. മനുഷ്യരെല്ലാവരും സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാനാണ്‌ അല്ലാഹു ഇങ്ങനെയുള്ള നിയമനിര്‍ദ്ദേശങ്ങളടങ്ങിയ ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്‌.

15. സ്ത്രീകളുടെ അവകാശങ്ങള്‍

ഇസ്ലാം പുരുഷമേധാവിത്വത്തിന്റെ മതമാണെന്നും സ്ത്രീകള്‍ക്ക്‌ ഇസ്ലാം യാതൊരു അവകാശങ്ങളും കൊടുത്തിട്ടില്ലെന്നും, 'തലാഖ്‌' പോലെയുള്ള നിയമങ്ങളിലൂടെ സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുകയും അവളെ താഴ്ത്തിക്കെട്ടുകയുംചെയ്യുന്ന മതമാണ്‌ ഇസ്ലാം എന്നും ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ പ്രധാനമായി പറയുന്ന ഒരു കാര്യമാണ്‌. വിമര്‍ശകര്‍ മാത്രമല്ല, ഇസ്ലാമിന്റെ അനുയായികളായ നമ്മളില്‍ പലരുടെയും ധാരണ ഇതൊക്കെത്തന്നെയാണ്‌. പരിശുദ്ധ ഖുര്‍ആനും നബിചര്യയും യഥാര്‍ത്ഥരൂപത്തില്‍ മനസ്സിലാക്കാതെ, ചില നിയമങ്ങളെ ചിലര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗപ്പെടുത്തി ഖുര്‍ആനിനു വിരുദ്ധമായ ജീവിതം നയിച്ച നമ്മുടെ സമൂഹത്തിനും ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയതില്‍ കാര്യമായ പങ്കുണ്ട്‌. ഉദാഹരണത്തിന്‌, 'വിവാഹമോചന'ത്തിന്റെ കാര്യം നോക്കുക. മൂന്നു തലാഖ്‌ ഒന്നിച്ചു ചൊല്ലിയാലും, അത്‌ ഒരൊറ്റ പ്രാവശ്യമായതിനാല്‍ ഒറ്റ തലാഖ്‌ മാത്രമേ ആകുന്നുള്ളൂ എന്ന്‌ നബിവചനം ഉണ്ടായിരിക്കേയാണ്‌ ചിലര്‍ മൂന്ന്‌ തലാഖും ഒന്നിച്ചു ചൊല്ലി വിവാഹബന്ധം എന്നെന്നേയ്ക്കുമായി വേര്‍പ്പെടുത്തുന്നത്‌. മാത്രമല്ല, അല്ലാഹു അനുവദിച്ചതില്‍ അവന്‍ ഏറ്റവും വെറുക്കുന്ന പ്രവൃത്തിയായ 'തലാഖി'ന്‌ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ഇസ്ലാം വിശദീകരിച്ചിരി്കേ, തക്കതായ ഒരു കാരണവുമില്ലാതെയാണ്‌ ചിലര്‍ ഇത്‌ ഉപയോഗിച്ച്‌, അല്ലാഹുവിന്റെ വന്‍ശിക്ഷയ്ക്ക്‌ അര്‍ഹരായിത്തീരുന്നത്‌. ലോകത്ത്‌ ഇനന്‌ ഇസ്ലാമിനെക്കൂടാതെ വ്യത്യസ്ത മതസമൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ഈ മതസമൂഹങ്ങള്‍ ഒന്നും കൊടുക്കാത്ത അവകാശങ്ങള്‍ സ്ത്രീകള്‍ക്ക്‌ വാരിക്കോരിക്കൊടുക്കുകയാണ്‌ സത്യത്തില്‍ ഇസ്ലാം ചെയ്തത്‌.

അമേരിക്കയിലും പാശ്ചാത്യരാജ്യങ്ങളിലും മറ്റുമാണ്‌ സ്ത്രീകള്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്നാണ്‌ ചിലരുടെ കണ്ടെത്തല്‍ . തുണിയില്ലാതെ നടക്കുകയും, കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്നതുമാണോ യഥാര്‍ത്ഥ സ്ത്രീ സ്വാതന്ത്ര്യം? അത്‌, സ്ത്രീകളേയും കുടുംബത്തേയും തകര്‍ക്കുന്ന സ്വാതന്ത്യ്രമാണ്‌. വാസ്തവത്തില്‍ , ഖുര്‍ആന്‍ അവതരിപ്പിക്കുമ്പോഴുള്ള സ്ത്രീകളുടെ അവസ്ഥയെന്തായിരുന്നു? ലോകത്തില്‍ ഒരിടത്തും, അന്ന്‌ സ്ത്രീയ്ക്ക്‌ യാതൊരുവിധ സ്വാതന്ത്യ്രങ്ങളുമുണ്ടായിരുന്നില്ല. അക്കാലത്ത്‌ യൂറോപ്പിലെ പല രാജ്യങ്ങളിലും സ്ത്രീയെ വിവേകവും വിശേഷബുദ്ധിയുമില്ലാത്ത ഒരു നികൃഷ്ടജീവിയോ ശപിക്കപ്പെട്ട അതിഹീനമായ ഒരു പിശാചോ ആയിട്ടാണ്‌ ഗണിച്ചു പോന്നത്‌. പുരുഷമനസ്സുകളെ കുരുക്കിട്ടു പിടിക്കാന്‍ പിശാച്‌ ബോധപൂര്‍വ്വം സൃഷ്ടിച്ചയച്ച വശീകരണായുധമാണ്‌ സ്ത്രീ എന്നാണവര്‍ വിശ്വസിച്ചത്‌. വിശ്വസംസ്കാരത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഗ്രീസില്‍ , വെളിച്ചം പ്രസരിച്ചു നിന്ന ആ പഴയ കാലത്തു പോലും സ്ത്രീ വിലകുറഞ്ഞ ഒരു വില്‍പനച്ചരക്കായി ചന്തകളില്‍ മൃഗങ്ങളോടൊപ്പം കൈമാറ്റപ്പെടുകയായിരുന്നു. എ. ഡി. 586ല്‍ ഫ്രാന്‍സില്‍ ചേര്‍ന്ന മതാധിപന്‍മാരും ബുദ്ധിജീവികളും ഉള്‍പ്പെട്ട ഒരു സമുന്നത കാര്യാലോചനായോഗം ചര്‍ച്ച ചെയ്ത വിഷയം, സ്ത്രീ മനുഷ്യജീവിയോ, മനുഷ്യേതര ജീവിയോ? എന്നതായിരുന്നു.

ചര്‍ച്ചയുടെ സമാപനത്തില്‍ , പുരുഷന്റെ പരിചരണത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യജീവിയാണ്‌ സ്ത്രീ എന്ന തീരുമാനത്തില്‍ അവരെത്തി. റോമില്‍ , സ്ത്രീകള്‍ സംസാരിക്കാതിരിക്കാന്‍ , വായ മൂടിക്കെട്ടി മാത്രം പുറത്തിറങ്ങുക എന്ന്‌ നിയമമുണ്ടായിരുന്നു. ഇംഗ്ളണ്ടില്‍ ഹെന്‍റി എട്ടാമന്‍ , സ്ത്രീകള്‍ വേദപുസ്തകം തൊട്ടുപോകരുതെന്ന്‌ രാജകല്‍പ്പനയിറക്കിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ പോലും, ബ്രിട്ടനില്‍ സ്ത്രീക്ക്‌ രാഷ്ട്രപൌരത്വം അവകാശപ്പെട്ടുകൂടാ എന്ന്‌ നിയമമുണ്ടായിരുന്നു. ഇന്ത്യയില്‍ ഏതാനും പതിറ്റാണ്ടുകള്‍ മുമ്പുവരെ, ഭാര്യ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കണമെന്ന സതി എന്ന സമ്പ്രദായം നിലനിന്നിരുന്നു. അറേബ്യയില്‍ , ഒരു പെണ്‍കുഞ്ഞ്‌ ജനിച്ചാല്‍ അതിനെ ജീവനോടെ തന്നെ കുഴിച്ചുമൂടുന്ന സമ്പ്രദായമായിരുന്നു ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത്‌ നിലനിന്നിരുന്നത്‌. കൂടാതെ, ഓരോരുത്തരും യാതൊരുവിധ നിയന്ത്രണവുമില്ലാതെ, അനേകം ഭാര്യമാരെയും വെപ്പാട്ടികളെയും വെച്ചുകൊണ്ടിരിക്കുകയും, തോന്നിയ പോലെ വിവാഹമോചനം ചെയ്യുകയുംചെയ്യുന്ന ഒരവസ്ഥയായിരുന്നു അന്ന്‌ ലോകത്തു മുഴുവനും നിലനിന്നിരുന്നത്‌. സ്ത്രീകള്‍ക്ക്‌ അന്ന്‌ യാതൊരു വിധ അഭിപ്രായ സ്വാതന്ത്യ്രമോ, സ്വത്തവകാശമോ, ഒന്നും ഉണ്ടായിരുന്നില്ല. എന്തിന്‌, ജീവിക്കാന്‍ തന്നെ അവകാശമില്ലാത്ത ഒരവസ്ഥ. ഇങ്ങനെയൊക്കെയുള്ള ഒരു അവസ്ഥയിലാണ്‌ സ്ത്രീകളും പുരുഷന്‍മാരും ഒരേ ആത്മാവില്‍ നിന്നുണ്ടായവരാണെന്നും, സ്ത്രീകള്‍ക്കും പുരുഷന്‍മാരുടേതു പോലെ ജനിക്കാനും ജീവിക്കാനും അവകാശമുണ്ടെന്നും ഖുര്‍ആന്‍ പ്രഖ്യാപിച്ചത്‌. കൂടാതെ, ഖുര്‍ആന്‍ പറഞ്ഞു. 'സ്ത്രീകള്‍ക്ക്‌ ബാധ്യതകളുള്ളതുപോലെ ന്യായമായ അവകാശങ്ങളുമുണ്ട്‌' (ഖുര്‍ആന്‍ 2:228).

ഇസ്ലാം സ്ത്രീകള്‍ക്ക്‌ നല്‍കുന്ന അവകാശങ്ങളില്‍ ചിലത്‌ നമുക്ക്‌ പരിശോധിക്കാം. പരിഷ്കൃതമെന്ന്‌ അവകാശപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും ഈ നൂറ്റാണ്ടില്‍ മാത്രമാണ്‌ സ്ത്രീകള്‍ക്ക്‌ അനന്തരസ്വത്തവകാശം നല്‍കിയത്‌. എന്നാല്‍ , ഇസ്ലാം പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അവള്‍ക്ക്‌ അനന്തരസ്വത്തില്‍ അവകാശം നല്‍കി. പുരുഷന്‍മാരെപ്പോലെ സമ്പാദിക്കുവാനുള്ള അവകാശം ഖുര്‍ആന്‍ സ്ത്രീയ്ക്ക്‌ നല്‍കുന്നു. സ്വന്തമായി ഉണ്ടാക്കിയതോ, അനന്തരമായി ലഭിച്ചതോ ആയ സമ്പാദ്യങ്ങളെല്ലാം അവളുടേത്‌ മാത്രമാണ്‌ എന്നാണ്‌ ഖുര്‍ആനിന്റെ കാഴ്ചപ്പാട്‌. സ്ത്രീയുടെ സമ്പാദ്യത്തില്‍ നിന്ന്‌, അവളുടെ സമ്മതമില്ലാതെ യാതൊന്നും എടുക്കുവാന്‍ ഭര്‍ത്താവിന്‌ പോലും അവകാശമില്ല. 'പുരുഷന്‍മാര്‍ക്ക്‌ അവര്‍ സമ്പാദിച്ചതിന്റെ വിഹിതവും സ്ത്രീകള്‍ക്ക്‌ അവര്‍ സമ്പാദിച്ചതിന്റെ വിഹിതവുമുണ്ട്‌'. (ഖുര്‍ആന്‍ 4:32) സ്ത്രീകള്‍ക്ക്‌, ഇണയെ തെരഞ്ഞെടുക്കാനുള്ള അവകാശവും ഇസ്ലാം നല്‍കുന്നു. വിവാഹാലോചനാവേളയില്‍ സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങളും പരിഗണിക്കപ്പെടണമെന്നാണ്‌ ഇസ്ലാമിന്റെ ശാസന. ഒരു സ്ത്രീയെ, അവള്‍ക്കിഷ്ടമില്ലാത്ത ഒരാള്‍ക്ക്‌വിവാഹം ചെയ്തുകൊടുക്കുവാന്‍ സ്വന്തം പിതാവിനു പോലും അവകാശമില്ല. നബി(സ) പറഞ്ഞു: 'വിധവയോട്‌ അനുവാദം ചോദിക്കാതെ അവളെ വിവാഹം ചെയ്തുകൊടുക്കരുത്‌. കന്യകയോട്‌ സമ്മതമാവശ്യപ്പെടാതെ അവളെയും കല്ല്യാണംകഴിച്ചുകൊടുക്കാന്‍ പാടില്ല. മൌനമാണ്‌ കന്യകയുടെ സമ്മതം' (ബുഖാരി, മുസ്ലിം). സ്ത്രീകള്‍ക്ക്‌ പഠിക്കുവാനും ചിന്തിക്കുവാനുമുള്ള അവകാശമുണ്ട്‌. പ്രവാചകന്റെയും പത്നിമാരുടെയും അടുക്കല്‍ വിജ്ഞാന സമ്പാദനത്തിനായി വനിതകള്‍ സദാ എത്താറുണ്ടായിരുന്നുവെന്നും, അവരുമായി വിജ്ഞാന വിനിമയം നടത്താനായി പ്രവാചകന്‍ (സ) ഒരു ദിവസം നീക്കി വെച്ചിരുന്നുവെന്നും ഇമാം ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസില്‍ കാണാം. കൂടാതെ, അവള്‍ക്ക്‌ വിമര്‍ശിക്കുവാനും ചോദ്യം ചെയ്യുവാനുമുള്ള അവകാശമുണ്ട്‌. പുരുഷന്‍ സ്ത്രീയ്ക്കു നല്‍കേണ്ട വിവാഹമൂല്യം ക്രമാതീതമായി ഉയര്‍ന്നതു കാരണം പ്രയാസമനുഭവിക്കുന്ന പുരുഷന്‍മാരെ രക്ഷപ്പെടുത്തുന്നതിനായി മഹ്ര്‍ നിയന്ത്രിക്കാനൊരുങ്ങിയ ഖലീഫാ ഉമറിനെ, ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചുകൊണ്ട്‌ ഒരു വനിത വിമര്‍ശിക്കുകയും ഉടന്‍ തന്നെ സ്വയം തിരുത്തിക്കൊണ്ട്‌ എല്ലാവര്‍ക്കും, ഒരു വൃദ്ധയ്ക്കു പോലും ഉമറിനേക്കാള്‍ നന്നായി അറിയാം എന്ന്‌ ഖലീഫ പ്രസ്താവിക്കുകയും ചെയ്ത ചരിത്രം സുവിദിതമാണ്‌ (മുസ്ലിം).

രാഷ്ട്ര സംബന്ധമായ കാര്യങ്ങളില്‍ പങ്കുവഹിക്കാനും സ്ത്രീകള്‍ക്ക്‌ ഇസ്ലാം സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്‌. പുരുഷന്‍മാരോടൊപ്പം യുദ്ധത്തിന്‌ പുറപ്പെടുകയും അവര്‍ക്ക്‌ ഭക്ഷണ പാകം ചെയ്യുകയും പാനീയങ്ങള്‍ വിതരണം നടത്തുകയും മുറിവേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്ന സ്വഹാബി വനിതകളെക്കുറിച്ച്‌ ചരിത്രം നമുക്ക്‌ വിവരിച്ചു തരുന്നുണ്ട്‌. സന്നിഗ്ധ ഘട്ടത്തില്‍ സമരമുഖത്തിറങ്ങാന്‍ വരെ സന്നദ്ധത കാണിച്ചിരുന്ന മഹിളാരത്നങ്ങളുണ്ടായിട്ടുണ്ട്‌, ഇസ്ലാമിക ചരിത്രത്തില്‍ . പ്രവാചക പത്നിയായിരുന്ന ആയിശ(റ)യായിരുന്നു ജമല്‍ യുദ്ധത്തിന്‌ നേതൃത്വം വഹിച്ചത്‌. വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയ്ക്ക്‌ തനിക്ക്‌ ആവശ്യമുള്ള മഹ്ര്‍ ആവശ്യപ്പെടുവാന്‍ അവകാശമുണ്ട്‌. ഈ വിവാഹമൂല്യം നല്‍കേണ്ടത്‌ പുരുഷന്റെ ബാധ്യതയാണ്‌. നല്‍കപ്പെടുന്ന വിവാഹ മൂല്യം സ്ത്രീയുടെ സമ്പത്തായാണ്‌ പരിഗണിക്കപ്പെടുന്നത്‌. അവളുടെ സമ്മതമില്ലാതെ ആര്‍ക്കും അതില്‍ നിന്ന്‌ ഒന്നും എടുക്കാനാവില്ല. 'സ്ത്രീകള്‍ക്ക്‌ അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടു കൂടി നങ്ങള്‍ നല്‍കുക' (ഖുര്‍ആന്‍ 4:4) എന്നാണ്‌ ഖുര്‍ആനിന്റെ കല്‍പ്പന. എന്നാല്‍ , ഇസ്ലാം നിര്‍ദ്ദേശിക്കുന്ന ഈ സമ്പ്രദായത്തിനു നേരെ വിരുദ്ധമായ, സ്ത്രീധനം എന്ന ദുരാചാരമാണ്‌ നമ്മുടെ സമൂഹതതില്‍ ഇന്ന്‌ നടമാടുന്നത്‌. ഭര്‍ത്താവിനോടൊപ്പം ജീവിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍ വിവാഹമോചനം നേടാനുള്ള അവകാശവും സ്ത്രീയ്ക്കുണ്ട്‌. ഖുല്‍അ്‌, ഫസ്ഖ്‌ എന്നീ രണ്ട്‌ തരത്തിലുള്ളതാണ്‌ സ്ത്രീകളുടെ വിവാഹമോചനം. വിവാഹമൂല്യം തിരിച്ചു നല്‍കിക്കൊണ്ടുള്ള വിവാഹമോചനമാണ്‌ ഒന്നാമത്തേത്‌. തിരിച്ചുനല്‍കാതെയുള്ളതാണ്‌ രണ്ടാമത്തേത്‌. ഏതായിരുന്നാലും, താനിഷ്ടപ്പെടാത്ത ഒരു ഭര്‍ത്താവിനോടൊപ്പം പൊറുക്കാന്‍ ഇസ്ലാം സ്ത്രീയെ നിര്‍ബന്ധിക്കുന്നില്ല. അവള്‍ക്ക്‌ അനിവാര്യമായ സാഹചര്യത്തില്‍ വിവാഹമോചനം നേടാവുന്നതാണ്‌.

ഇസ്ലാം സ്ത്രീകള്‍ക്ക്‌ ആരാധനാ സ്വാതന്ത്യ്രവും നല്‍കിയിട്ടുണ്ട്‌. പള്ളിയില്‍ പോയി ജൂമുഅയിലും, ജമാഅത്ത്‌ നമസ്കാരത്തിലുമൊക്കെ പങ്കെടുക്കാന്‍ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ അവളെ തടയരുതെന്ന്‌ നബി(സ) കല്‍പ്പിച്ചിരിക്കുന്നു. നബി(സ) യുടെ കാലത്ത്‌, സുബ്ഹി നമസ്കാരത്തിനായി, വെള്ള കീറുന്നതിനു മുമ്പെ, ഇരുളില്‍ പോലും സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നു എന്ന്‌ ഹദീസുകള്‍ വ്യക്തമാക്കുന്നു. നബി(സ) യുടെ അധ്യാപനങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ച്‌ ഊന്നിപ്പറയുന്നുണ്ട്‌. പ്രസ്തുത അവകാശങ്ങളെക്കുറിച്ച്‌ അശ്രദ്ധമാവരുതെന്നും അവ നീതിപൂര്‍വ്വം നിര്‍വ്വഹിക്കണമെന്നും അദ്ദേഹം ശക്തിയായി ഉദ്ബോധിപ്പിക്കുകയും ചെയ്തു. സ്ത്രീകളോടുള്ള പെരുമാറ്റത്തെ സംബന്ധിച്ച്‌ നബി(സ) യുടെ നിര്‍ദ്ദേശങ്ങള്‍ കാണുക. 1. സ്വര്‍ഗം മാതാവിന്റെ കാല്‍ക്കീഴിലാണ്‌. 2. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ പ്രിയങ്കരനായവനാകുന്നു. 3. നിങ്ങള്‍ സ്ത്രീകളോട്‌ നല്ല രീതിയില്‍ പെരുമാറണമെന്ന്‌ അല്ലാഹുവിന്റെ കല്‍പ്പനയുണ്ട്‌; എന്തെന്നാല്‍ , നിങ്ങളുടെ മാതാക്കളും, സഹോദരിമാരും, പെണ്‍മക്കളുമാണല്ലോ അവര്‍ . 4. ഭാര്യയെ തല്ലുന്നവന്‍ സല്‍സ്വഭാവിയല്ല. 5. ഒരു മുസ്ലിമും തന്റെ ഭാര്യയോട്‌ നീരസം കാട്ടരുത്‌. അവളുടെ ഏതെങ്കിലും സ്വഭാവം ചീത്തയായി അനുഭവപ്പെട്ടാല്‍ അവളുടെ നല്ല പ്രവൃത്തികളെ നോക്കി സന്തുഷ്ടരാവുക. 6. ഭാര്യയോട്‌ അടിമകളോടെന്ന പോലെ വര്‍ത്തിക്കരുത്‌. അവളെ അടിക്കുകയും അരുത്‌. 7. ഭാര്യയെ അധിക്ഷേപിക്കരുത്‌. അവളുടെ രഹസ്യം വെളിപ്പെടുത്തരുത്‌. 8. നിങ്ങള്‍ ഭക്ഷിക്കുകയാണെങ്കില്‍ അവരെയും ഭക്ഷിപ്പിക്കുക. നിങ്ങള്‍ ഉടുക്കുകയാണെങ്കില്‍ അവരെയും ഉടുപ്പിക്കുക. ഈ അവകാശങ്ങളെല്ലാം നല്‍കി ഇസ്ലാം സ്ത്രീയെ വെറുതെ വിടുകയല്ലചെയ്തത്‌; അവള്‍ക്ക്‌ ചില ബാധ്യതകളും അത്‌ നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്‌. 1. ഭര്‍ത്താവിന്റെ മുമ്പില്‍ സന്തോഷവതിയായി നില്‍ക്കുക. അദ്ദേഹത്തിന്റെ കല്‍പനകള്‍ അനുസരിക്കുക. ഭര്‍ത്താവിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സ്വത്തും, തന്റെ ചാരിത്യ്രവും കാത്തുസൂക്ഷിക്കുക. 2. നമസ്കാരം മുറക്ക്‌ അനുഷ്ഠിക്കുകയും റമദാനില്‍ നോമ്പ്‌ നോല്‍ക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചാരിത്ര്യം സൂക്ഷിക്കുകയും ചെയ്യുന്ന സ്ത്രീക്ക്‌ ഏത്‌ മാര്‍ഗത്തിലൂടെ വേണമെങ്കിലും സ്വര്‍ഗത്തില്‍ പ്രവേശിക്കാം. 3.

മനുഷ്യന്റെ ഏറ്റവും മികച്ച സൌഭാഗ്യമാണ്‌ സദ്‌വൃത്തയായ സ്ത്രീ. പുരുഷന്‍മാരേക്കാള്‍ ഒട്ടും താണതല്ല ഇസ്ലാമില്‍ സ്ത്രീകളുടെ സ്ഥാനം. എന്നാല്‍ പുരുഷന്‌ തുല്യവുമല്ല. ഖുര്‍ആന്‍ പറയുന്നു 'പുരുഷന്‍മാര്‍ക്ക്‌ അവരേക്കാളുപരി ഒരു പദവിയുണ്ട്‌' (ഖുര്‍ആന്‍ 2:228) എന്താണ്‌ ആ പദവി? കുടുംബം ഒരു സ്ഥാപനമാണ്‌. ഏതൊരു സ്ഥാപനത്തിനും അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, ഉയര്‍ച്ചക്കും വളര്‍ച്ചക്കും വേണ്ടി യത്നിക്കുന്നതിനും ഒരു മേലധികാരി ഉണ്ടായിരിക്കണമല്ലോ? കുടുംബമെന്ന സ്ഥാപനത്തിന്റെ 'മേലധികാരി' എന്നതാണ്‌ ഇസ്ലാം പുരുഷന്‌ കൊടുക്കുന്ന പദവി. ഇങ്ങനെ, കുടുംബത്തിന്റെ മേലധികാരി ആകുന്നതോടെ, കുടുംബത്തിലെ മുഴുവന്‍ ഉത്തരവാദിത്തവും അവന്റെ ചുമലിലാവുകയാണ്‌. സത്യത്തില്‍ സ്ത്രീക്ക്‌ ഉത്തരവാദിത്തങ്ങള്‍ നല്‍കാത്തതിലൂടെ, അവളെ സംരക്ഷിക്കുകയാണ്‌ ഇസ്ലാം ചെയ്യുന്നത്‌. സാമ്പത്തികവും മറ്റുമായ എല്ലാ ഉത്തരവാദിത്വങ്ങളും പുരുഷനാണ്‌ ഇസ്ലാം നല്‍കുന്നത്‌. തന്റെ മാതാപിതാക്കളെയും, ഭാര്യയേയും മക്കളെയും എല്ലാം സംരക്ഷിക്കേണ്ട ചുമതല പുരുഷനാണ്‌. അവരുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ടതും, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടതുമെല്ലാം അവന്റെ ബാധ്യതയാണ്‌. മക്കള്‍ക്ക്‌ വിദ്യഭ്യാസംനല്‍കുക, അവരെ പരിപാലിക്കുക, അവരെ നല്ലരീതിയില്‍ വിവാഹം ചെയ്തയക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും അവന്റെ ചുമതലയിലാണ്‌. കുടുംബത്തിണ്റ്റ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ , എന്തെങ്കിലും കുറവോ, വീഴ്ചയോ സംഭവിച്ചാല്‍ , നാളെ അല്ലാഹുവിനോട്‌ അവന്‍ സമാധാനം പറയേണ്ടിവരും. ഇങ്ങനെ, പുരുഷന്റെ മേല്‍ സാമ്പത്തികവും മറ്റുമായ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ വെച്ചുകൊടുക്കുമ്പോള്‍ , സ്ത്രീകള്‍ക്ക്‌ അത്തരമുള്ള യാതൊന്നും ഇസ്ലാം കല്‍പ്പിക്കുന്നില്ല. അവള്‍ അതിനൊന്നും അല്ലാഹുവിനോട്‌ ഉത്തരം പറയേണ്ടതില്ല.

മനുഷ്യന്റെ ജീവിതലക്ഷ്യം തന്നെ 'സ്വര്‍ഗം'സമ്പാദിക്കുക എന്നതാണല്ലോ. പുരുഷന്‌ സ്വര്‍ഗം സമ്പാദിക്കുവാന്‍ നാനാവിധത്തിലുള്ള വളരെയധികം കാര്യങ്ങള്‍ യഥാവിധി നിര്‍വ്വഹിക്കേണ്ടതുണ്ട്‌. എന്നാല്‍ , സ്ത്രീക്ക്‌ ഇത്തരം കാര്യങ്ങള്‍ ഒന്നും നിര്‍വ്വഹിക്കാതെ വളരെ എളുപ്പത്തില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. ഇസ്ലാം നല്‍കുന്നതില്‍ കൂടുതല്‍ എന്തവകാശങ്ങളാണ്‌ സ്ത്രീകള്‍ക്കുവേണ്ടത്‌? എന്നാല്‍ , ഒരു കാര്യം ഖുര്‍ആന്‍ സ്ത്രീകളോട്‌ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്‌. പുരുഷന്‍മാര്‍ക്ക്‌ പ്രലോഭനമുണ്ടാക്കാതെ, സ്വന്തം നഗ്നത പൂര്‍ണമായും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കണമെന്നും, അച്ചടക്കത്തോടെ പെരുമാറണമെന്നും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വേണ്ടവര്‍ക്ക്‌ മാത്രം അത്‌ അനുസരിക്കാം. സ്ത്രീകള്‍ക്കു നേരെയുള്ള കൈയേറ്റങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ചുവരുകയാണ്‌ നമ്മുടെ നാട്ടില്‍ . ചിലരുടെ തുളച്ചുകയറുന്ന നോട്ടം മൂലം അവള്‍ക്ക്‌ പുറത്തിറങ്ങിനടക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്‌. ധാരാളം 'ഞരമ്പുരോഗി'കളുള്ള നമ്മുടെ സമൂഹത്തില്‍ , ബസ്‌ യാത്ര പോലും അവള്‍ക്ക്‌ വളരെ ദുഷ്കരമായിരിക്കുന്നു. എന്തുകൊണ്ടാണിതൊക്കെ സംഭവികകുന്നത്‌? വസ്ത്രധാരണത്തില്‍ സ്ത്രീകള്‍ ഇസ്ലാമിക മൂല്യങ്ങള്‍ പാലിക്കാത്തതു കൊണ്ടാണിതെന്ന്‌ നിസ്സംശയം പറയാം. നഗ്നത മറയ്ക്കാനാണ്‌ നാം വസ്ത്രം ധരിക്കുന്നത്‌. പുരുഷന്‍മാരെ സംബന്ധിച്ച്‌, പൊക്കിളിണ്റ്റയും കാല്‍മുട്ടുകളുടേയും ഇടയിലുള്ള ഭാഗമാണ്‌ അവരുടെ നഗ്നത. ഈ നഗ്നത വെളിവാക്കി ഏതെങ്കിലും പുരുഷന്‍ റോഡിലൂടെ നടക്കുന്നുണ്ടോ?

സ്ത്രീയെ സംബന്ധിച്ച്‌, മുഖവും മുന്‍കൈയും ഒഴികെയുള്ള അവളുടെ ശരീരഭാഗങ്ങളെല്ലാം നഗ്നതയാണ്‌. അവളുടെ മുടി പോലും പുരുഷന്‍മാരെ ആകര്‍ഷിക്കുന്നു. അതുകൊണ്ട്‌, മുടിയും നഗ്നതയാണ്‌. പുരുഷന്‍മാരോടെന്ന പോലെ തന്നെ, സ്ത്രീകളോടും അവരുടെ നഗ്നത വെളിവാകാത്ത രീതിയില്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്‌ ഇസ്ലാം കല്‍പ്പിക്കുന്നത്‌. എങ്ങനെയാണ്‌ ഒരു സ്ത്രീ മാന്യമായി വസ്ത്രം ധരിക്കേണ്ടത്‌? മുഖവും മുന്‍കൈയും മാത്രം പുറത്തുകാണിക്കകയും, ശരീരഭാഗങ്ങള്‍ വെളിവാകാത്ത രൂപത്തിലുള്ളതുമായ 'അയഞ്ഞ' വസ്ത്രം ധരിക്കനാണ്‌ ഇസ്ലാം അവളോട്‌ നിര്‍ദ്ദേശിക്കുന്നത്‌. ജീവിത്തിന്റെ സമസ്ത മേഖലകളിലും ഒരു മനുഷ്യന്‍ അനുവര്‍ത്ിക്കേണ്ട കാര്യങ്ങള് നിര്‍ദ്ദേശിക്കുന്ന പരിശുദ്ധ ഖുര്‍ആന്‍ , സ്ത്രീകളോട്‌ എങ്ങനെ വസ്ത്രം ധരിക്കണമെന്ന്‌ പറയുന്ന വചനങ്ങള്‍ ശ്രദ്ധിക്കുക. '്നബിയേ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു' (ഖുര്‍ആന്‍ 33:59). 'സത്യവിശ്വാസിനികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ' (ഖുര്‍ആന്‍ 24:31). 'പഴയ അജ്ഞാനകാലത്തെ സൌന്ദര്യ പ്രകടനം പോലെയുള്ള സൌന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്‌' (ഖുര്‍ആന്‍ 33:33) സ്ത്രീകള്‍ ശല്യം ചെയ്യപ്പെടാതിരിക്കാനാണ്‌ മാന്യമായി വസ്ത്രം ധരിക്കാന്‍ ഖുര്‍ആന്‍ അവളോട്‌ ആവശ്യപ്പെടുന്നത്‌. ഇസ്ലാമിക വസ്ത്രധാരണ രീതി സ്വീകരിച്ചിരിക്കുന്ന സമൂഹങ്ങളില്‍ , സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും, കൈയേറ്റങ്ങളും വളരെ കുറവാണെന്ന്‌ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

16. പലിശ, ലോട്ടറി, മദ്യം

പണത്തിനു വേണ്ടി മാത്രം ജീവിക്കുന്ന നമ്മള്‍ , അധ്വാനിക്കാതെ പണം പെരുപ്പിക്കാനായി കണ്ടുപിടിച്ചിരിക്കുന്ന ഒരു വിദ്യയാണ്‌ 'പലിശ'. അന്യന്റെ പോക്കറ്റില്‍ കൈയിട്ടു വാരിയാണെങ്കിലും സമ്പാദിക്കുക എന്നതാണ്‌ പലിശ വാങ്ങുന്നവന്റെ ലക്ഷ്യം. പലിശയ്ക്ക്‌ പണം വാങ്ങി കച്ചവടം ചെയ്യുന്നവനും വീടു പണിയുന്നവനുമൊക്കെ തീരാദുരിതത്തിലകപ്പെടുന്ന കാഴ്ച നമുക്കു ചുറ്റും കാണാം. സമൂഹത്തിന്റെ തീരാശാപവും, സാമ്പത്തിക ഗാത്രത്തിന്റെ കാന്‍സറുമായ ഈ ഭീകരനെ, വ്യക്തിയെയും സമൂഹത്തെയും നശിപ്പിക്കുന്ന, അത്യന്തം ഗൌരവമേറിയ ഏഴ്‌ കൊടും പാതകങ്ങളുടെ കൂട്ടത്തിലാണ്‌ ഇസ്ലാം എണ്ണിയിരിക്കുന്നത്‌. പലിശയും ഒരുതരം ബിസിനസ്സാണെന്നു വാദിക്കുന്നവരോടുള്ള ഖുര്‍ആന്റെ മറുപടി ശ്രദ്ധിക്കൂ. 'കച്ചവടവും പലിശ തട്ടലും ഒന്നു തന്നെയെന്നാണല്ലോ അവരുടെ വാദം. എന്നാല്‍ കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു അല്ലാഹു. ഈ ദൈവോപദേശം വന്നുകിട്ടിയ ശേഷം പലിശയിടപാടില്‍ നിന്നു പിന്‍തിരിഞ്ഞവര്‍ക്ക്‌ കഴിഞ്ഞതെല്ലാം കഴിഞ്ഞു. അവരുടെ കാര്യം അല്ലാഹു തീരുമാനിക്കും. പലിശയിടപാട്‌ തുടരുന്നവരാകട്ടെ നരകത്തില്‍ നിത്യവാസികളായിരിക്കും' (ഖുര്‍ആന്‍ 2:275276). ഒരു നബിവചനം സാക്ഷീകരിക്കുന്നു. 'ഒരാള്‍ മനപ്പൂര്‍വ്വം ഭക്ഷിക്കുന്ന പലിശയുടെ ഒരു വെള്ളിനാണയം (ദിര്‍ഹം) 36 വ്യഭിചാരത്തേക്കാള്‍ കഠിനമാണ്‌' (അഹ്മദ്‌, ദാറഖുത്വ്നി, ബൈഹഖി). അതായത്‌, അത്രയ്ക്കും കഠിനമേറിയ ശിക്ഷയായിരിക്കും അല്ലാഹുവില്‍ നിന്ന്‌ കിട്ടുക. പലിശയെപ്പറ്റി ഇതില്‍ കൂടുതല്‍ എന്തറിയാനിരിക്കുന്നു?

ഏതു തരത്തിലുള്ള പലിശയും കൈപ്പറ്റുന്നതില്‍ നിന്ന്‌ നമ്മള്‍ ഒഴിഞ്ഞു നില്‍ക്കുകയാണ്‌ വേണ്ടത്‌. ബാങ്കുകളിലോ, മറ്റു സ്ഥാപനങ്ങളിലോ, പലിശയുമായി ബന്ധപ്പെടാത്ത രീതിയിലായിരിക്കണം നമ്മള്‍ നിക്ഷേപിക്കേണ്ടതും പിന്‍വലിക്കേണ്ടതും. അല്ലാഹു നമുക്ക്‌ നല്‍കിയ സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ , അല്ലാഹു എന്താണ്‌ നിര്‍ദ്ദേശിക്കുന്നത്‌? നമ്മുടെ സമ്പാദ്യത്തില്‍ നിന്നും സക്കാത്ത്‌ കൊടുക്കാനാണ്‌ അല്ലാഹുവിന്റെ നിര്‍ദ്ദേശം. 'പലിശയിടപാട്‌ നടത്തി പണം പെരുപ്പിക്കാമെന്നു നിങ്ങള്‍ കരുതുന്നുവെങ്കില്‍ അല്ലാഹുവിന്റെയടുത്ത്‌ അത്‌ പെരുകാന്‍ പോകുന്നില്ല. എന്നാല്‍ , അല്ലാഹുവിന്റെ തൃപ്തിയുദ്ദേശിച്ചുകൊണ്ട്‌ നിങ്ങളില്‍ ആരെങ്കിലും സക്കാത്ത്‌ കൊടുത്താല്‍ , കൊടുക്കുന്നതിന്റെ ഇരട്ടി അവര്‍ക്ക്‌ തിരിച്ചുകിട്ടുന്നതാണ്‌'. (ഖുര്‍ആന്‍ 30:39). ലോട്ടറിയേയും മദ്യത്തേയും പറ്റി ഖുര്‍ആന്‌ എന്താണ്‌ പറയുവാനുള്ളത്‌? 'വിശ്വാസികളേ, മദ്യം, ചൂതാട്ടം, ശിലാപൂജ, പ്രശ്നംവെയ്ക്കല്‍ ഇവയെല്ലാം പൈശാചിക വൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാകുന്നു. അവയെ വെടിയുക; എങ്കില്‍ നിങ്ങള്‍ വിജയികളായേക്കാം' (ഖുര്‍ആന്‍ 5:90). നമ്മുടെ സമൂഹത്തില്‍ കാണുന്ന ലോട്ടറി ഒരു തരം ചൂതാട്ടമാണ്‌. പണക്കാരനാകാനുള്ള പാവപ്പെട്ടവന്റെ ആഗ്രഹങ്ങളെ ചൂഷണം ചെയ്യുന്ന ഒന്നാണ്‌ ലോട്ടറി. നമ്മുടെയിടയിലുള്ള ചിലരെ നോക്കൂ. കൂലിപ്പണിക്കാരായ ഇവര്‍ക്ക്‌ കിട്ടുന്ന തുച്ഛമായ കൂലിയില്‍നിന്ന്‌ ഒരു വിഹിതം ചെലവാക്കി ഇവര്‍ ലോട്ടറി വാങ്ങുന്നു. പീന്നീട്‌, താന്‍ ഒരു ലക്ഷപ്രഭു ആയാലത്തെ സ്ഥിതി അവന്‍ 'പകല്‍കിനാവ്‌' കണ്ട്‌ സന്തോഷിക്കുന്നു. തനിക്ക്‌ 10 ലക്ഷം കിട്ടിയാല്‍ അതില്‍ 9 ലക്ഷം താന്‍ പള്ളിയ്ക്കും, പാവപ്പെട്ടവര്‍ക്കും മറ്റും കൊടുക്കുമെന്ന്‌ ഈ 'വിശാലഹൃദയന്‍' പറയുന്നു.

ഇങ്ങനെയുള്ളവര്‍ അവരുടെ ആയുസ്സു മുഴുവനുമായി ഏകദേശം 10 ലക്ഷത്തോളം രൂപ ലോട്ടറിയ്ക്ക്‌ വേണ്ടി ചെലവാക്കി നശിപ്പിക്കും. ലക്ഷക്കണക്കിന്‌ പേര്‍ എടുക്കുന്ന ലോട്ടറികളില്‍ , കേവലം ഒന്നോ രണ്ടോ പേര്‍ക്ക്‌ മാത്രമാണ്‌ വന്‍തുക കിട്ടുന്നതെന്ന്‌ 'വിഡ്ഡികളുടെ സ്വര്‍ഗ്ഗ'ത്തില്‍ കഴിയുന്ന ഇവര്‍ മനസ്സിലാക്കുന്നില്ല. ഇനി അഥവാ, കുറച്ച്‌ പൈസ നമുക്ക്‌ ലോട്ടറി കിട്ടിയെന്ന്‌ കരുതുക. ആയിരക്കണക്കിന്‌ പേരുടെ പോക്കറ്റില്‍നിന്നുള്ള പൈസയാണ്‌ നമ്മുടെ കൈയില്‍ വന്നു ചേരുന്നത്‌! അല്ലാഹു നിരോധിച്ച, ശാപമെത്തിയ ഇങ്ങനെയുള്ള മുതല്‍ എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക്‌ ചെലവാക്കിയാല്‍ അല്ലാഹുവിന്‌ ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടോ? മദ്യപിക്കുക, പുകവലിക്കുക മുതലായവ ഇന്നൊരു ഫാഷനായിത്തീര്‍ന്നിരിക്കുകയാണ്‌. 'മദ്യപിക്കാത്തവര്‍ ആണുങ്ങളല്ല' എന്നൊരു ധാരണ നമ്മുടെ സമൂഹത്തില്‍ പടര്‍ന്നിട്ടുണ്ട. ഇത്‌ വിഷമാണ്‌, ആരോഗ്യത്തിന്‌ ഹാനികരമാണ്‌ എന്നുള്ള കാര്യങ്ങള്‍ അറിഞ്ഞിട്ടു തന്നെയാണ്‌ ചിലര്‍ ഇതെല്ലാം ഉപയോഗിക്കുന്നത്‌.

'ടെന്‍ഷന്‍ ' മാറ്റാനാണ്‌ മദ്യം കുടിക്കുന്നതെന്ന്‌ പറയുന്നവര്‍ 'സന്തോഷം'വരുമ്പോള്‍ കുറച്ച്‌ കൂടുതല്‍ കുടിയ്ക്കും. 'മരിക്കണമെങ്കില്‍ മരിക്കട്ടെ' എന്ന മറുപടിയായിരിക്കും മദ്യപിക്കുന്നവരില്‍ നിന്നും പുകവലിക്കുന്നവരില്‍ നിന്നും കിട്ടുക. ഇതെല്ലാം ഉപയോഗിക്കുന്നവര്‍ പെട്ടെന്നൊരു ദിവസം മരിക്കുകയില്ല. 'കാന്‍സര്‍ ' പോലുള്ള അസുഖങ്ങള്‍ ബാധിച്ച്‌ ശരീരം കാര്‍ന്നുതിന്നുന്ന വേദനകള്‍ അനുഭവിച്ച്‌, ഇഞ്ചിഞ്ചായിട്ടുള്ള മരണമായിരിക്കും ഇവര്‍ അനുഭവിക്കുക. കൈയിലെ കാശുചിലവാക്കി, ഭൌതികലോകത്തു തന്നെ 'നരകം' സമ്പാദിക്കുകയാണ്‌ ഇവര്‍ . മാത്രമല്ല, ഒരു മദ്യപാനിയ്ക്ക്‌ യാതൊരു വിധത്തിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവുകയില്ല. അവന്റെ ആരോഗ്യവും സമ്പത്തുമെല്ലാം നശിച്ചു പോകുന്നത്‌ നമുക്ക്‌ കാണാം. 'സന്തോഷം'എന്തെന്ന്‌ അവര്‍ക്ക്‌ അറിയാന്‍ കഴിയില്ല. വല്ലപ്പോഴും ഒരു 'രസ'ത്തിനു വേണ്ടി മദ്യപിക്കുന്നവര്‍ , പതുക്കെ അതിന്റെ അടിമയായി മാറും. സന്തോഷപൂര്‍ണമായ ഒരു ജീവിതമാണ്‌ നമ്മുടെ ലക്ഷ്യമെങ്കില്‍ ഇങ്ങനെയുള്ള എല്ലാതരം ംളേച്ഛ പ്രവൃത്തികളും ഉപേക്ഷിച്ച്‌ ഇസ്ലാമിന്റെ അധ്യാപനങ്ങളിലേയ്ക്ക്‌ മടങ്ങുകയാണ്‌ നമ്ള്‍ ചെയ്യേണ്ടത്‌.

17. സത്യവിശ്വാസികള്‍ ഭാ്യവാന്‍മാര്‍

ഏതാനും വര്‍ഷങ്ങള്‍ മാത്രമുള്ള ഒരു മനുഷ്യന്റെ ജീവിതത്തില്‍ അവന്‍ ആഗ്രഹിക്കുന്നതെന്താണ്‌? സന്തോഷത്തോടും സമാധാനത്തോടും ഉള്ള ഒരു ജീവിതം. ഇത്തരത്തിലുള്ള ഒരു ജീവിതത്തിന്‌ കുറേ പണം ഉണ്ടായാല്‍ മാത്രം മതിയോ? ഇല്ല. നമുക്കു ചുറ്റുമുള്ള ലക്ഷപ്രഭുക്കളെ ശ്രദ്ധിക്കൂ. പണം ഇരിട്ടിപ്പിക്കാന്‍ വിശ്രമമില്ലാതെ അവര്‍ ഓടിനടക്കുന്നു. വയസ്സായാല്‍ പോലും എന്തുമാത്രം ടെന്‍ഷനടിക്കുന്നു? എത്ര കിട്ടിയാലും നമുക്ക്‌ മതിയാവില്ല. അല്ലാഹു നല്‍കിയതില്‍ തൃപ്തിപ്പെട്ടുകൊണ്ട്‌ അവന്‌ നന്ദിപ്രകടിപ്പിച്ചുകൊണ്ട്‌ ജീവിക്കുന്ന ഒരുവനു മാത്രമേ സന്തോഷവും സമാധാനവും ശാന്തിയും കണ്ടെത്താനാകൂ. സത്യ വിശ്വാസം സ്വീകരിച്ചവര്‍ എത്ര ഭാഗ്യവാന്‍മാരാണ്‌! ഒരു സത്യവിശ്വാസി ഖുര്‍ആനും സുന്നത്തും പഠിക്കുന്നു. തന്റെ ജീവിതത്തിനാവശ്യമായ അറിവുനേടുന്നു. നബി(സ) പറഞ്ഞു: 'അറിവുതേടല്‍ എല്ലാ ഓരോ മുസ്ലിമിന്നും നിര്‍ബ്ബന്ധമാകുന്നു' (ഇബ്നുമാജ) ഭൌതികമായ അറിവ്‌ കൂടുതല്‍ നേടുമ്പോള്‍ അവന്‍ ദൈവത്തെ കൂടുതല്‍ മനസ്സിലാക്കുന്നു.

തന്റെ ചുറ്റുമുള്ള ഓരോന്നും, ഒരു ഉറുമ്പിനെപ്പോലും, അവന്‍ കൌതുകത്തോടെയും അത്ഭുതത്തോടെയും വീക്ഷിക്കുന്നു. എല്ലാം സൃഷ്ടിച്ച പ്രപഞ്ചനാഥനെ ഓരോ നിമിഷവും അവന്‍ സ്മരിക്കുന്നു. അവന്റെ കഴിവില്‍ അത്ഭുതം കൂറുന്നു. അവനെ സ്തുതിക്കുന്നു. അല്ലാഹു അക്ബര്‍ (അല്ലാഹു മഹാനാണ്‌). പരമകാരുണികനായ സൃഷ്ടാവിന്റെ കാരുണ്യവും തനിക്ക്‌ ലഭിച്ച അനുഗ്രഹങ്ങളും അവന്‍ മനസ്സിലാക്കുന്നു. തന്നേക്കാള്‍ മോശമായ അവസ്ഥയില്‍ ജീവിക്കുന്നവരേയും രോഗങ്ങള്‍ കൊണ്ടും ദുരിതങ്ങള്‍ കൊണ്ടും മറ്റും ബുദ്ധിമുട്ടുന്നവരെയും പറ്റി മനസ്സിലാക്കുമ്പോള്‍ തനിക്ക്‌ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ എത്ര വലുതാണെന്ന്‌ അവന്‍ മനസ്സിലാക്കുന്നു. നബി(സ) പറഞ്ഞു:'നിങ്ങളേക്കാള്‍ താഴെയുള്ളവരിലേയ്ക്ക്‌ നിങ്ങള്‍ നോക്കുക. നിങ്ങളേക്കാള്‍ മീതെയുള്ളവരിലേക്ക്‌ നിങ്ങള്‍ നോക്കരുത്‌. കാരണം നിങ്ങള്‍ക്ക്‌ അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ നിസ്സാരമാക്കാതിരിക്കുവാന്‍ അത്‌ ഏറ്റവുംഉപകരിക്കുന്നതാണ്‌'. (ബുഖാരി, മുസ്ലിം) തനിക്ക്‌ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക്‌ എപ്പോഴും നന്ദി പറഞ്ഞു കൊണ്ടുള്ളതാണ്‌ സത്യവിശ്വാസിയുടെ ജീവിതം. കൃതജ്ഞതാ നിര്‍ഭരമായ ഒരു മനസ്സാണ്‌ അവന്റേത്‌. ദിവസവും അഞ്ചുനേരത്തേ നമസ്കാരത്തിലൂടെ നന്ദിപ്രകടനം അവന്‌ നിര്‍ബന്ധമാണ്‌. കൂടാതെ, ഐശ്ചികമായ നമസ്കാരങ്ങളും അവന്‍ നിര്‍വ്വഹിക്കുന്നു. ഭക്ഷണം കഴിക്കുവാന്‍ തുടങ്ങുമ്പോഴും, വെള്ളം കുടിക്കുവാന്‍ തുടങ്ങുമ്പോഴും, അങ്ങനെ എന്തൊരു കാര്യവും തന്റെ സൃഷ്ടാവിന്റെ നാമത്തിലാണ്‌ അവന്‍ തുടങ്ങുക. (ബിസ്മില്ലാഹി റഹ്മാനി റഹീം) ഭക്ഷണം കഴിച്ചുകഴിഞ്ഞാലും അതുപോലെ താനുദ്ദേശിച്ച എന്തൊരു കാര്യം നിറവേറ്റിക്കഴിഞ്ഞാലും അവന്‍ പരമകാരുണികനോട്‌ വാക്കുകൊണ്ട്‌ നന്ദിപ്രകാശിപ്പിക്കുന്നു. അല്‍ ഹംദുലില്ലാഹ്‌. (അല്ലാഹുവിനാണ്‌ സര്‍വ്വസ്തുതിയും)

സൃഷ്ടാവിനോടുള്ള അകൈതവമായ നന്ദിപ്രകടനമാണ്‌ ഒരു സ്ത്യവിശ്വാസിയുടെ ജീവിതത്തിന്റെ പൊരുള്‍ . അല്ലാഹു നല്‍കിയ പണം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവാക്കാന്‍ എന്തൊരു ഉത്സാഹമാണ്‌ ഒരു സത്യവിശ്വാസിക്ക്‌. സക്കാത്തായും സദഖയായും അവന്‍ ദരിദ്രരെ അകമഴിഞ്ഞു സഹായിക്കുന്നു. സൃഷ്ടാവില്‍ നിന്നും പരലോകത്തു വന്‍പ്രതിഫലം കാംക്ഷിച്ചാണ്‌ അവനിതു ചെയ്യുന്നത്‌. അതോടൊപ്പം താന്‍ ചെലവാക്കുന്ന ഓരോ പൈസയും അനേകമിരട്ടിയായി ഇഹലോകത്തു തന്നെ അല്ലാഹു തിരിച്ചു നല്‍കുമെന്ന ഖുര്‍ആന്‍ വാക്യവും അവനെ ഉത്സാഹഭരിതനാക്കുന്നു. എല്ലാ മനുഷ്യരും ഒരുമ്മയുടെയും ബാപ്പയുടെയും സന്താനങ്ങളായിക്കാണുന്ന ഒരു മതമാണവന്റേത്‌. ഇക്കാരണത്താല്‍ വലുപ്പചെറുപ്പമില്ലാതെ ഓരോ മനുഷ്യനെയും സ്വന്തം സഹോദരനായിക്കാണാനും സ്നേഹിക്കാനും അവന്‌ കഴിയുന്നു. തന്റെ സഹോദരന്‌ കൊടുക്കുന്ന ഒരു പുഞ്ചിരി പോലും ദാനമാണെന്നാണ്‌ നബി(സ) പഠിപ്പിച്ചിരിക്കുന്നത്‌. ഇക്കാരണത്താല്‍ താന്‍ നല്‍കുന്ന ഓരോ പുഞ്ചിരിക്കും സ്നേഹത്തോടെയുള്ള ഓരോ വാക്കിനും പടച്ചവന്റെ പ്രതിഫലം തന്നെ കാത്തിരിക്കുന്നുണ്ടെന്ന്‌ അവന്‍ വിശ്വസിക്കുന്നു. ഭൌതിക നേട്ടങ്ങള്‍ കാംക്ഷിക്കാതെ, മുന്‍വിധികളില്ലാതെ സഹജീവികളോട്‌ സ്വതന്ത്രമായി ഇടപെടാന്‍ ഇതവനെ പര്യാപ്തമാക്കുന്നു. ഒരു അണുമണിത്തൂക്കം നന്‍മചെയ്താല്‍ അതിന്‌ പ്രതിഫലമുണ്ടെന്ന്‌ ഖുര്‍ആന്‍ അവനോട്‌ പറയുന്നു. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചാണ്‌ അവന്റെ ഓരോ പ്രവൃത്തിയും. നബി(സ) പറഞ്ഞു: 'ഒരു മുസ്ലിം ചെടിനടുകയോ കൃഷിയിറക്കുകയോ ചെയ്തു. അതില്‍നിന്ന്‌ മനുഷ്യനോ പക്ഷിയോ മൃഗമോ ഭക്ഷിക്കുകയോ ചെയ്യുന്നില്ല, അതവന്‌ ഒരു നന്‍മയായി മാറിയിട്ടല്ലാതെ. അതില്‍നിന്ന്‌ മോഷ്ടിക്കപ്പെട്ടതും അവന്‍ ചെയ്ത ദാനധര്‍മ്മമായി പരിഗണിക്കും'. (ബുഖാരി, മുസ്ലിം) ഓരോ നല്ല വാക്കിനും പ്രവൃത്തിക്കും അവന്‌ പ്രതിഫലമുണ്ട്‌. സത്യവിശ്വാസി വാക്കുകള്‍ കൊണ്ട്‌ തന്റെ സഹജീവികളെ മുറിപ്പെടുത്താറില്ല. വാളുകൊണ്ട്‌ മുറിവ്‌ പറ്റിയാലുണങ്ങും. പക്ഷെ, വാക്കു കൊണ്ട്‌ മുറിവ്‌ പറ്റിയാല്‍ ഉണങ്ങാന്‍ പ്രയാസമാണ്‌ എന്നവനറിയാം.

താന്‍മൂലം തന്റെ സഹോദരന്‍ വേദനിച്ചാല്‍ താന്‍ അല്ലാഹുവിനോട്‌ സമാധാനം പറയേണ്ടിവരുമെന്ന്‌ അവന്‍ ഭയക്കുന്നു. ഇത്തരത്തിലുള്ള സൂക്ഷ്മതയും അല്ലാഹുവിനോടുള്ള ഭയഭക്തിയുമാണ്‌ (തഖ്‌വ) ഓരോ തീരുമാനമെടുക്കുമ്പോഴും അവനെ നയിക്കുന്നത്‌. തഖ്‌വ വര്‍ദ്ധിപ്പിക്കാനായി എല്ലാ വര്‍ഷവും റംസാന്‍ മാസത്തില്‍ അവന്‍ വ്രതമനുഷ്ടിക്കുന്നു. കാരുണ്യത്തിന്റെ മതമാണ്‌ അവന്റേത്‌. അല്ലാഹുവിന്റെ കരുണയാണ്‌ സത്യവിശ്വാസി എപ്പോഴും കാംക്ഷിക്കുന്നത്‌. നബി(സ) പറഞ്ഞു: 'ആര്‍ ജനങ്ങളോടു കരുണ കാണിക്കുന്നില്ലയോ, അല്ലാഹു അവനോട്‌ കരുണ കാണിക്കുകയില്ല' (ബുഖാരി, മുസ്ലിം). ഇക്കാരണത്താല്‍ തന്റെ സഹജീവികളോട്‌ കാരുണ്യത്തോടെ പെരുമാറാന്‍ ഉത്സാഹമാണവന്‌. മൃഗങ്ങളോടു പോലും. അതു പോലും അവനെ സ്വര്‍ഗ്ഗാവകാശിയാക്കും എന്നാണ്‌ പ്രവാചകന്‍ (സ) പറഞ്ഞിട്ടുള്ളത്‌. ദാഹിച്ചു വലഞ്ഞ ഒരു നായയ്ക്ക്‌ കിണറ്റിലിറങ്ങി വെള്ളം കോരിക്കൊടുത്ത ഒരാള്‍ സ്വര്‍ഗ്ഗാവകാശിയാണെന്ന്‌ പ്രവാചകന്‍ (സ) പറഞ്ഞു. വിശന്നു ചാവുനനതു വരെ ഒരു പൂച്ചയെ കെട്ടിയിട്ട സ്ത്രീ അതു കാരണമായി ശിക്ഷിക്കപ്പെട്ടതായും നബി(സ) പഠിപ്പിച്ചു. ഒരു സത്യവിശ്വാസി തന്റെ സഹജീവികളോട്‌ ദേഷ്യപ്പെടുകയില്ല. ദേഷ്യപ്പെടാതിരിക്കുക എന്നത്‌ ഒരു വലിയ സല്‍ക്കര്‍മ്മമായിട്ടാണ്‌ നബി(സ) അവനെ പഠിപ്പിച്ചിട്ടുള്ളത്‌. 'മല്ലനെ കീഴ്പ്പെടുത്തുന്നവനല്ല, സ്വന്തം കോപത്തെ വെല്ലുന്നവനാണ്‌ ശക്തന്‍' എന്നും പ്രവാചകന്‍ (സ) ഉണര്‍ത്തിയിരിക്കുന്നു. കൂടാതെ പ്രവാചകന്‍ (സ) പറഞ്ഞു. 'നിങ്ങളിലാര്‍ക്കെങ്കിലും നില്‍ക്കുന്ന അവസ്ഥയില്‍ കോപം വന്നാല്‍ അയാള്‍ ഇരിക്കട്ടെ. തദ്സമയം കോപം മാറിപ്പോയില്ലെങ്കില്‍ അയാള്‍ കിടക്കട്ടെ (തിര്‍മിദി). കോപം വന്നാല്‍ അയാള്‍ വുളു ചെയ്തുകൊള്ളട്ടെ'. (അബുദാവൂദ്‌) എന്നും നബി(സ) പറഞ്ഞിരിക്കുന്നു.

ഇത്തരത്തില്‍ തന്റെ വ്യക്തിത്വത്തെ ബാധിക്കുന്ന മോശമായ ഏതൊരു വികാരത്തെത്തൊട്ടും പ്രവൃത്തികളെത്തൊട്ടും അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട്‌ ഒരു സത്യവിശ്വാസി ഒഴിഞ്ഞുനില്‍ക്കുന്നു. കുടുംബബന്ധം ചേര്‍ക്കല്‍ പുണ്യപ്രവൃത്തിയായി പരിഗണിക്കുന്ന സത്യവിശ്വാസി, 'കുടുംബബന്ധം ിച്ഛേദിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല'. എന്ന നബി വചനം ഭയക്കുന്നു. 'അല്ലാഹുവിന്റെ ദാസന്‍മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്‌' എന്ന ഖുര്‍ആന്‍ വാക്യം അന്വര്‍ത്ഥമാക്കും വിധം വിനയം ഒരു സത്യവിശ്വാസിയുടെ മുഖമുദ്രയായിരിക്കും. പരമകാരുണികനായ അല്ലാഹു കനിഞ്ഞു നല്‍കിയ ഏതെങ്കിലും ഒരു കഴിവില്‍ അവന്‍ അഹങ്കരിക്കാറില്ല. അഹംഭാവം, പൊങ്ങച്ചം മുതലായ തരംതാഴ്ന്ന ദുര്‍ഗുണങ്ങളില്‍ നിന്നും അവന്‍ ഒഴിവായിരിക്കും. മറിച്ച്‌, തനിക്ക്‌ കഴിവും ആരോഗ്യവും നല്‍കിയ അല്ലാഹുവിനെ അവനെപ്പോഴും സ്തുതിച്ചുകൊണ്ടിരിക്കും. അഹങ്കാരത്തിന്റെ ഒരു കണികയെങ്കിലും മനസ്സിലുണ്ടെങ്കില്‍ സ്വര്‍ഗ്ഗം അവന്‌ നിഷിദ്ധമാകും എന്ന നബിവചനം അവന്‍ ഭയപ്പെടുന്നു. തെറ്റുകളില്‍പ്പെടാതിരിക്കാന്‍ അവന്‍ എപ്പോഴും ശ്രദ്ധിക്കും. ഏറ്റവും വലിയ പാപമായ ശിര്‍ക്കിന്‌ മാപ്പില്ല എന്ന്‌ അവനറിയാം. കൊലപാതകം, പലിശ, മദ്യപാനം, വ്യഭിചാരം, മാരണം, മാതാപിതാക്കളെ ഉപദ്രവിക്കല്‍ മുതലായവയാണ്‌ മറ്റുള്ള ആറ്‌ വന്‍പാപങ്ങള്‍ . കളവ്‌ പറയുക, ഏഷണി, പരദൂഷണം, കള്ളസത്യം ചെയ്യുക, വാക്കുപാലിക്കാതിരിക്കുക, അന്യന്റെ മുതല്‍ അപഹരിക്കുക മുതലായ 140 ഓളം ചെറുപാപങ്ങളെക്കുറിച്ചും അവന്‍ ബോധവാനാണ്‌. തന്നില്‍ നിന്ന്‌ അറിഞ്ഞും അറിയാതെയും സംഭവിച്ചുപോയ തെറ്റുകുറ്റങ്ങള്‍ക്ക്‌ അവന്‍ എപ്പോഴും അല്ലാഹുവിനോട്‌ മാപ്പിരന്നുകൊണ്ടിരിക്കും. ചെയ്തുപോയ ഒരു പ്രത്യേക തെറ്റ്‌ ഇനി ചെയ്യുകയില്ലെന്നുള്ള ദൃഢപ്രതിജ്ഞയോടുകൂടിയ പശ്ചാത്താപമാണ്‌ അല്ലാഹു സ്വീകരിക്കുക എന്ന നബിവചനം അവന്‌ ബോധ്യമുണ്ട്‌. തന്റെ സഹോദരന്‍ തന്നോട്‌ ചെയ്ത ഒരു തെറ്റിന്‌ അവന്‍ നിരുപാധികം മാപ്പുകൊടുക്കും. അത്‌ മനസ്സില്‍ കരുതിവെച്ച്‌ അവനോട്‌ പ്രതികാരം ചെയ്യാനായി ഒരുമുസ്ലിം കാത്തിരിക്കില്ല. കാരണം, 'തന്റെ സഹോദരന്‍ തന്നോട്‌ ചെയ്ത തെറ്റ്‌ പൊറുത്തുകൊടുക്കാന്‍ കഴിയില്ലെങ്കില്‍ , താന്‍ അല്ലാഹുവിനോട്‌ ചെയ്ത തെറ്റ്‌ അല്ലാഹു എങ്ങനെയാണ്‌ പൊറുത്തു തരിക' എന്ന നബിവചനം അവന്‌ അറിയാം.

നബി(സ) പറഞ്ഞു: 'ഒരാള്‍ തന്റെ സഹോദരനുമായി മൂന്നു ദിവസത്തിലധികം പിണങ്ങി നില്‍ക്കരുത്‌; തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ഒരാള്‍ ഇങ്ങോട്ടും മറ്റവന്‍ അങ്ങോട്ടും തിരിഞ്ഞു പോകുന്ന ഒരവസ്ഥയില്‍ - ആരാണോ മറ്റവനോട്‌ ആദ്യം സലാം പറഞ്ഞത്‌ അവനാണ്‌ കൂടുതല്‍ ഉത്തമന്‍' (ബുഖാരി, മുസ്ലിം) തന്റെ ജീവിതത്തില്‍ സംഭവിക്കുന്നത്‌, ഗുണമായാലും ദോഷമായാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന്‌ ഉറച്ചബോധ്യമുള്ള സത്യവിശ്വാസിക്ക്‌ ഭാവിയെക്കുറിച്ച്‌ അമിതമായ ആശങ്കകളോ ഭയമോ ഒന്നുമില്ല. ഏതൊരു കാര്യം ചെയ്യുമ്പോഴും 'തവക്കല്‍തു അലല്ലാഹ്‌' (അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിക്കുന്നു) എന്ന്‌ ചൊല്ലിയിട്ടാണ്‌ അവന്‍ ഇറങ്ങുക. എല്ലാ കാര്യങ്ങളും അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിച്ചുകൊണ്ട്‌ ജീവിക്കുന്ന ഒരു സത്യവിശ്വാസി എത്ര നിര്‍ഭയനായിട്ടാണ്‌ ജീവിക്കുന്നത്‌. 'അല്ലാഹുവില്‍ ആരെങ്കിലും ഭരമേല്‍പ്പിച്ചാല്‍ അയാള്‍ക്ക്‌ അല്ലാഹു മതി. തീര്‍ച്ചയായും അവന്റെ കാര്യം അല്ലാഹു നിര്‍വ്വഹിക്കും. ഓരോ കാര്യത്തിനും അല്ലാഹു ഒരു നിര്‍ണ്ണയം വെച്ചിട്ടുണ്ട്‌'. (ഖുര്‍ആന്‍ 65:3) തന്റെ ജീവിതത്തിലുടനീളം അപാരമായ ക്ഷമ പുലര്‍ത്തുന്ന സത്യവിശ്വാസിക്ക്‌ 'ക്ഷമ ഈമാന്റെ പകുതിയാണ്‌' എന്നതില്‍ ഉറച്ച വിശ്വാസമുണ്ട്‌. ഓരോ നിമിഷവും അവന്‍ മരണം പ്രതീക്ഷിച്ചിട്ടാണ്‌ ജീവിക്കുന്നത്‌. ബാധ്യതകളും പ്രശ്നങ്ങളുമൊന്നുമില്ലാത്ത, സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗജീവിതം അവനെപ്പോഴും സ്വപ്നം കാണും. വിചാരണകളൊന്നുമില്ലാതെ സ്വര്‍ഗ്ഗം പൂകാന്‍ , അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലൂള്ള രക്തസാക്ഷിത്വമാണ്‌ ഒരു സത്യവിശ്വാസിയുടെ ഏറ്റവും വലിയ ആഗ്രഹം. അല്ലാഹുവിനു വേണ്ടിയാണ്‌ അവന്റെ ജീവിതം.

നബി(സ) പറഞ്ഞു: 'ആര്‍ അല്ലാഹുവിനു വേണ്ടി കോപിച്ചുവോ, അല്ലാഹുവിന്‌ വേണ്ടി നല്‍കിയോ, അല്ലാഹുവിന്‌ വേണ്ടി തടഞ്ഞുവോ, അവന്‍ ഈമാന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു' (അബൂദാവൂദ്‌) തഖ്‌വ വര്‍ദ്ധിപ്പിച്ച്‌ അല്ലാഹുവിന്റെയടുക്കല്‍ മറ്റുള്ളവരേക്കാള്‍ ഉന്നതിയിലെത്താനാണ്‌ അവന്റെ ആഗ്രഹം. 'നിശ്ചയമായും അല്ലാഹുവിന്റെയെടുക്കല്‍ നിങ്ങളില്‍ കൂടുതല്‍ മാന്യര്‍ , കൂടുതല്‍ ഭക്തിയുള്ളവനാകുന്നു' (ഖുര്‍ആന്‍ 49:13). ഇക്കാരണത്താല്‍ , ഓരോ കാര്യത്തിലും അവന്‍ സൂക്ഷ്മത പുലര്‍ത്തുന്നു. സന്തോഷകരവും സമാധാനപരവുമായ ഒരു ജീവിതമാണ്‌ സത്യവിശ്വാസിയുടേത്‌. മറ്റുള്ളവര്‍ക്കെല്ലാം പ്രചോദനമേകുന്ന ഒരു മാതൃകാ ജീവിതം. ഇസ്ലാമിന്റെ അന്തസ്സും ആഭിജാത്യവും സമൂഹത്തിന്‌ മനസ്സിലാക്കിക്കൊടുത്തു കൊണ്ട്‌ അവരെ ഇസ്ലാമിലേയ്ക്ക്‌ ആകര്‍ഷിക്കുന്ന തരത്തിലുള്ള തികച്ചും ലളിതമായ ജീവിതം. അതിനായി, ഒരു മനുഷ്യന്റെ 'സമഗ്രജീവിത വ്യവസ്ഥ' പ്രതിപാദിക്കുന്ന പരിശുദ്ധ ഖൂര്‍ആന്‍ അവന്റെ മുമ്പിലുണ്ട്‌. അതിന്റെ പാരായണവും പഠനവും അവന്‌ എന്തെന്നില്ലാത്ത മനഃശാന്തിയും ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയും നല്‍കുന്നു. ഖൂര്‍ആനും, അതിന്റെ പ്രയോഗിക ജീവിത മാതൃകയായ തിരുസുന്നത്തും അനുസരിച്ചാണ്‌ അന്തസ്സാര്‍ന്ന അവന്റെ ജീവിതം. നബി(സ) പറഞ്ഞു: 'സത്യവിശ്വാസികളുടെ ഉപമ, അവരുടെ പരസ്പര സ്നേഹത്തിലും കരുണയിലും അവര്‍ തമ്മിലുള്ള ദയയിലും, ഒരു ശരീരം പോലെയാണ്‌. അതിലെ ഒരു അവയവത്തിന്‌ രോഗം ബാധിച്ചാല്‍ , അതിന്‌ വേണ്ടി ശരീരം മുഴുവനും സഹകരിക്കുന്നു, ഉറക്കമൊഴിച്ചുകൊണ്ടും പനിച്ചുകൊണ്ടും'. (ബുഖാരി, മുസ്ലിം)

അല്ലാഹുവിനു വേണ്ടി പരസ്പരം സ്നേഹിച്ചും സഹായിച്ചും ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും ജീവിക്കുന്ന സത്യവിശ്വാസികളുടെ സമൂഹം. അവര്‍ ഭൂമിയെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നു. 'താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന ആരാമങ്ങളുള്ള' പരലോക ജീവിതത്തിലെ സ്വര്‍ഗ്ഗമാണ്‌ അവരുടെ ജീവിതലക്ഷ്യം.

DOWNLOAD THIS ARTICLE PDF